വൈഷ്ണവിയ്ക്ക് സിനിമയിൽ പാടാൻ അവസരം ലഭിച്ചു.. സംഗീതം നൽകിയത് എം.ജി.ശ്രീകുമാർ..

ഇന്ന് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ചേക്കേറിയ തത്തമ്മക്കുട്ടിയാണ് നമ്മുടെ കൊച്ചു സുന്ദരി വൈഷ്ണവി പണിക്കർ. ടോപ് സിംഗർ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ വൈവിധ്യമാർന്ന നിരവധി ഗാനങ്ങൾ പാടി ഈ മിടുക്കി സംഗീത യാത്ര തുടരുകയാണ്. ഈശ്വര ചൈതന്യത്താൽ സ്വരമഴ തീർക്കുന്ന മോളുടെ ആലാപനം ഇതാ സിനിമയിലേയ്ക്കും.

വർണ്ണിച്ചാൽ മതിയാകാത്ത ഒരുപാട് ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം നൽകിയ ശ്രീ.എം.ജി.ശ്രീകുമാറിൻ്റെ സുന്ദരമായ സംഗീതത്തിൽ സിനിമയിൽ പാടാനുള്ള വലിയൊരു ഭാഗ്യം മോൾക്ക് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ചാച്ചാജി എന്ന സിനിമയ്ക്ക് വേണ്ടി ശ്രീ.എം.ഹാജ മൊയ്നു എഴുതിയ ഗാനം ആസ്വദിക്കാം. ഇദ്ദേഹം തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.