ഒരു കോടി ജനഹൃദയങ്ങൾ കീഴടക്കി നഞ്ചിയമ്മ.. അട്ടപ്പാടിയിലെ പൊൻ മുത്തിന് അഭിനന്ദനങ്ങൾ

നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ് നഞ്ചിയമ്മ. നഞ്ചിയമ്മയുടെ ഉള്ളിൽ നിന്നാണ് ആ പാട്ട് യാത്ര തുടങ്ങിയത്.അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനവും നഞ്ചിയമ്മയുടെ മനസ്സിൽ തോന്നിയ പാട്ടാണ്. പ്രിത്വിരാജിനേയും ബിജുമേനോനേയും അറിയാത്ത നഞ്ചിയമ്മ ആ നടൻമാരെ നേരിൽ കണ്ടപ്പോ നിഷ്കളങ്കമായ ചിരി തൂകി. ആടുമേച്ചും കൃഷി ചെയ്തും കൂലി പണി എടുത്തുമാണ് നഞ്ചിയമ്മ ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്.

പഴനിസ്വാമിയുടെ നേതൃത്വത്തിൽ രൂപികരിച്ച ആസാദ് കലാസമിതിയിലൂടെയാണ് കേരളത്തിനകത്തും പുറത്തും നഞ്ചിയമ്മയ്ക്ക് പാടാനായത്. 2009 ൽ ആദിവാസി പാട്ട് വിഭാഗത്തിൽ സംസ്ഥാന ഫോക് ലോർ അക്കാദമിയുടെ അവാർഡും നഞ്ചിയമ്മയെ തേടിയെത്തി. അട്ടപ്പാടി ഊരിൽ നിന്നും ജനകോടി ഹൃദയങ്ങൾ കീഴടക്കി നഞ്ചിയമ്മ യാത്ര ചെയ്യുന്നു.

Scroll to Top