വിവാഹ ശേഷം ആദ്യമായി മീഡിയയ്ക്ക് മുന്നിൽ വിശേഷങ്ങൾ പങ്കുവെച്ച് അഭിജിത്ത് കൊല്ലവും വിസ്മയശ്രീയും

സിനിമാ പിന്നണി ഗായകനായ അഭിജിത്ത് കൊല്ലവും വിസ്മയശ്രീയും തമ്മിലുള്ള വിവാഹം മാർച്ച് പതിനഞ്ചിന് കഴിഞ്ഞ വിവരം ഏവരും അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. ആൽബങ്ങളിലും കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള വിസ്മയ വരാപ്പുഴ സ്വദേശിനിയാണ്. കല്യാണ ശേഷം ഇരുവരും ആദ്യമായി മീഡിയയ്ക്ക് മുന്നിൽ മനസ്സ് തുറക്കുന്നു. ലോകമെമ്പാടും പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കോറോണയുടെ ഈ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് വിവാഹ ചടങ്ങുകൾ ലളിതമായാണ് നടത്തിയത്.

നിശ്ചയം കഴിഞ്ഞ നാൾ മുതൽ എല്ലാവരെയും വിളിച്ച് വിവാഹം വലിയ ഒരു ഫങ്ങ്ഷനായി നടത്താനായിരുന്നു ആഗ്രഹം. എന്നാൽ ഈ നിമിഷത്തിൽ അത് ശരിയല്ല എന്ന് തോന്നിയതു കൊണ്ടാണ് ആഘോഷമില്ലാതെ ചടങ്ങ് നടത്തിയതെന്ന് അഭിജിത്ത് പറയുന്നു. അതുകൊണ്ട് തന്നെ ആർക്കും വിഷമം തോന്നരുത് ഞങ്ങളെ അനുഗ്രഹിക്കണം എന്നും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണമെന്നും പ്രിയ ഗായകൻ പറയുന്നു.