അങ്ങിനെ നമ്മുടെ ഒടിയനും കിട്ടി ഗോൾഡൻ ക്രൗൺ.. കൗഷിക്കിൻ്റെ ഒരു വ്യത്യസ്ത പ്രകടനം

അടിപൊളി മാത്രമല്ല ദാ ഇതുപോലെയുള്ള ഗാനങ്ങളും അതിൻ്റെ എല്ലാ ഭാവത്തോടെയും പെർഫെഷനോടെയും തനിയ്ക്ക് പാടാൻ പറ്റുമെന്ന് പാട്ടുവേദിയുടെ സ്വന്തം ഒടിയൻ കൗഷിക് തെളിയിച്ചിരിയ്ക്കുകയാണ്. മോൻ പാടി കഴിഞ്ഞപ്പോൾ തന്നെ പ്രിയ ജഡ്ജസ്സിൻ്റെ സ്നേഹത്തോടെയും സന്തോഷത്തോടെയുമുള്ള അഭിപ്രായങ്ങൾ ശരിയ്ക്കും മനസ് നിറയ്ക്കുന്നതായിരുന്നു.

ഈ ഒരു ഗാനത്തിന് സംഗീതം പകർന്ന എം.ജയചന്ദ്രൻ സാറിൻ്റെ മുൻപിൽ തന്നെ പാടാൻ കഴിഞ്ഞത് കൗഷിക്കിൻ്റെ ഭാഗ്യമായി കാണുന്നു. ശ്രീ.കലാഭവൻ മണി നായകനായി എത്തിയ മത്സരം എന്ന സിനിമയിയിൽ മലയാളത്തിൻ്റെ അഭിമാനമായ ഗാനഗന്ധർവ്വൻ ദാസേട്ടൻ പാടിയ ഗാനം. എസ്.രമേശൻ നായരുടെ സുന്ദരമായ വരികൾ. ഈ ഒരു പെർഫോമൻസിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കാൻ കൗഷിക്കിന് കഴിഞ്ഞു.

Scroll to Top