പാട്ടിൽ ശ്രദ്ധ കൂടി.. നല്ല ഇമ്പ്രൂവ്മെൻ്റ്..ദിയക്കുട്ടിയുടെ മാറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച് ജഡ്ജസ്സ്

ഒന്നര വർഷം മുമ്പ് ടോപ് സിംഗറിൽ പാടാൻ എത്തിയ ദിയക്കുട്ടിയിൽ നിന്നും നല്ല വ്യത്യാസം മോൾക്ക് ഇപ്പോൾ വന്നു കഴിഞ്ഞു. പാട്ടിലായാലും, സംസാരത്തിലായാലും, കാര്യങ്ങൾ മനസ്സിലാക്കുന്നതിലായാലും ഒരുപാട് ഇമ്പ്രൂവ്മെൻ്റ് വന്നതിൽ മോളുടെ മാതാപിതാക്കൾ സന്തോഷത്തിലാണ്. സംഗീതം പഠിക്കാതെ പാട്ടു വേദിയിൽ എത്തിയ ഈ മിടുക്കി ഇന്ന് സെമിഫൈനലിൽ പ്രവേശിച്ചിരിക്കുന്നു.

സ്വരങ്ങൾ അടിസ്ഥാനമാക്കി ഗ്രൂമേഴ്സ് ഇപ്പോൾ പഠിപ്പിക്കുന്ന രീതി മനസിലാക്കി പാടാൻ മോൾക്ക് കഴിയുന്നു എന്നുള്ളത് വലിയ കാര്യമാണെന്ന് ദിയക്കുട്ടിയുടെ അമ്മ സ്നേഹത്തോടെ പറയുന്നു. കഴിഞ്ഞ വർഷത്തെയും ഇപ്പോഴത്തെയും മോളുടെ ആലാപനം ഒന്ന് താരതമ്യം ചെയ്ത് നോക്കാൻ പ്രേക്ഷകരോട് ജഡ്ജസ്സ് പറയുന്നു. അത്രത്തോളം മാറ്റം ഗുളുമോൾക്ക് വന്നിട്ടുണ്ട്. ദിയയുടെ പുതിയ പെർഫോമൻസ് കാണാം

Scroll to Top