അനുഗ്രഹീത ഗായകൻ അഭിജിത്ത് കൊല്ലവും വിസ്മയശ്രീയും വിവാഹിതരായി… വീഡിയോ കാണാം

ആൽബം ഗാനങ്ങളിലൂടെ മലയാള സംഗീതത്തിലേയ്ക്ക് കടന്നു വന്ന ഗായകനാണ് ശ്രീ.അഭിജിത്ത് കൊല്ലം. ആരെയും അദ്ഭുതപ്പെടുത്തുന്ന ശബ്ദമാധുര്യം കൊണ്ട് അനുഗൃഹീതനായ ഈ കലാകാരൻ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ നിറഞ്ഞ പ്രോത്സാഹനവും ഇദ്ദേഹത്തിൻ്റെ ശബ്ദം കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തുന്നതിന് സഹായകമായി

ഇന്ന് പിന്നണി ഗാനരംഗത്തും നല്ല ഗാനങ്ങൾ ആലപിക്കാനുള്ള ഭാഗ്യം അഭിജിത്തിന് ദൈവാനുഗ്രഹത്താൽ ലഭിച്ചു. ഈ കഴിഞ്ഞ മാർച്ച് 15 ഞായറാഴ്ച്ച അഭിജിത്തും വിസ്മയശ്രീയും തമ്മിലുള്ള വിവാഹം എറണാകുളത്ത് വച്ച് നടന്നു. കൊറോണയുടെ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ ചടങ്ങുകൾ വളരെ ലളിതമായാണ് നടന്നത്. ഇരുവർക്കും ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

Scroll to Top