കുട്ടിത്രയേഷിന്റെ ഒരു മിന്നും പ്രകടനം.. കേരളത്തിലെ എല്ലാ ഭാഷകളെയും കോർത്തിണക്കി ചിരിയുടെ മാലപടക്കവുമായ്.

എന്റെ ചേട്ടൻമാരെ ചേച്ചിമാരെ നമ്മകൊച്ചി കാരാണ് കേട്ടാ എന്ന് തുടങ്ങുന്ന ത്രയോഷിന്റെ പ്രകടനം അക്ഷരാർത്ഥത്തിൽ കോമഡി ഉത്സവ വേദിയെ ഞെട്ടിച്ചു കളഞ്ഞു. തിരുവനന്തപുരം ഭാഷയിൽ കുഞ്ഞ് ത്രയേഷ് സംസാരിച്ചപ്പോൾ കോമഡി ഉത്സവ വേദി പൊട്ടി ചിരിയിൽ മുഴങ്ങി. കലാഭവൻ മണിയുടെ പാട്ടുകൾ കൂട്ടി ഇണക്കി പ്രേക്ഷകരുടെ മനം കവർന്നു. ഈ കുട്ടി കലാകാരൻ നാളെയുടെ വാഗ്ദാനമാണ് എന്നുള്ളതിൽ സംശയം വേണ്ട.

ത്രിശ്ശൂർ മുതൽ ഹൈദ്രാബാദ് വരെ ഈ കുഞ്ഞ് പ്രതിഭ കഴിവു തെളിയിച്ചു. മോന് നല്ല അക്ഷര സ്പുടതയുണ്ട്. ഈ കൊച്ചു മിടുക്കൻ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. ഇനിയും ഒരുപാട് സ്റ്റേജുകൾ പങ്കിടാൻ ഈ കുഞ്ഞ് കലാകാരന് കഴിയട്ടെ. പൊട്ടിച്ചിരിയുടെ മാലപടക്കവുമായ് കുഞ്ഞ് ത്രയേഷ് ഓരോ മനസും കീഴടക്കി മുന്നേറുകയാണ്.