ആത്മവിശ്വാസത്തിന്റെ നിറവിൽ അനുഗ്രഹീത കലാകാരൻ.. വീൽചെയറിൽ വിധിയെ തോൽപ്പിച്ച് മുന്നേറുന്നു..

ചിരിയുടെ മാസ്മരിക ലോകത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ, ജോലിക്കിടയിൽ മിഷ്യൻ നട്ടെല്ലിൽ വീണ് കിടപ്പിലായി. തളർച്ചയിലും ഉണ്ണിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ഒരുപാട് കലാകാരൻമാരെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഒത്തിരി കലാകാരൻമാരെ കോമഡി ഉത്സവ വേദിയിൽ എത്തിക്കുകയും ചെയ്തു.
പുല്ലാങ്കുഴലിൽ ഉണ്ണി ഗാനവിസ്മയം തീർത്തു. കലാഭവൻ മണിയുടെ മിന്നാ മിനുങ്ങേ എന്ന പാട്ടിൻ്റെ പുല്ലാങ്കുഴൽ നാദം ഏറെ മനേഹരമായി.

ഇരുപത് വർഷത്തിന് ശേഷം പ്രിയ നടനായ ശ്രീ.എം.എസ്. തൃപ്പൂണിത്തറ സാറിൻ്റെ ശബ്ദം മങ്ങൽ ഏൽക്കാതെ വീണ്ടും അവതരിപ്പിച്ചു. ഈ അവസ്ഥയിലും ആത്മവിശ്വാസം കൈവിടാത്ത ഉണ്ണി എല്ലാവർക്കും ഒരു മാത്യകയാണ്. വേദന ഉള്ളിൽ കടിച്ചമർത്തി സധൈര്യം ഉയരങ്ങൾ കീഴടക്കാൻ ഉണ്ണിക്ക് വീണ്ടും കഴിയട്ടെ. എല്ലാവിധ ആശംസകളും.