തേൻനിലാവ്, നോവൽ, ഭാഗം 35 വായിച്ചു നോക്കൂ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

മുറുക്കി അടച്ച കൺപോളകൾക്കിടയിലൂടെ ചുടു കണ്ണീർ ചാലിട്ടൊഴുകി. നെറ്റിത്തടത്തിൽ പതിഞ്ഞ നനുത്ത കരസ്പർശമാണ് ചിന്തയിലാണ്ടുപോയ മനസ്സിനെ ഉണർത്തിയത്. പതിയെ കണ്ണു തുറന്നു നോക്കി.

“അപ്പു…… ”

“എന്തിനാ ഓടിപ്പിടിച്ചിങ്ങ് പോന്നത്.. ജാനുവേച്ചിക്ക് എന്ത് സങ്കടായീന്നറിയോ… ”

മുടിയിളകളെ തഴുകിയവൾ ചോദിച്ചതും പൊടുന്നനെ അവൻ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി.

മാറിടുക്കിലേക്കരിച്ചു കയറുന്ന മുഖം ധൃതിപ്പെട്ട് പിടിച്ചു മാറ്റാൻ തു^നിയവേ അവൻെറ കണ്ണുനീർ വീണവിടം കുതിർന്നിരുന്നു. പിടിച്ചു മാറ്റാനുയർത്തിയ കരങ്ങൾ യാന്ത്രികമായവനെ ചേർത്തണച്ചു.

ഒരു വാക്കു മൊഴിയാതെ അവനാ മാറിൽ പറ്റിച്ചേർന്ന് കണ്ണീർ വാർത്തു. അവളെ ചുറ്റിപ്പിടിച്ച കൈകളുടെ ശക്തി കൂടി വരുന്തോറും മാറിൽ നിന്നും സാരിത്തലപ്പ് പൂർണ്ണമായും അഴിഞ്ഞു വീണു.

ഒരു ശ്വാസം കൊണ്ട് പോലും തടയാതെ അവനിലെ സങ്കടക്കടൽ അ^വളുടെ അർധനഗ്നമാറിടങ്ങൾ ഏറ്റുവാങ്ങി.

ഏറെ നേരം ഇരുവരും അതേ ഇരുപ്പ് തുടർന്നു.

മനസ്സൊന്നു ശാന്തമായപ്പോൾ പതിയെ അവൻ അവളിൽ നിന്നും വിട്ടകന്നു. മാറിൽ നിന്നും തെന്നിമാറിയ സാരിത്തലപ്പ് നേരെയിട്ടു.

“എന്നെ വീട്ടിൽ കൊണ്ടാക്കി തരണോട്ടോ…. നേരം വൈകി… എന്നേക്കൊണ്ടിനി ബസ്സിൽ തൂങ്ങി പോവാൻ വയ്യ…… ”

അലസമായവൾ അവൻെറ തോളിലേക്ക് ചാഞ്ഞു.

“അപ്പു……… ”

നേർത്ത സ്വരത്തിൽ വിളിച്ചവൻ അവളുടെ തലയിലൊന്നു മുത്തി.

“എന്തോ…… ”

കുറുമ്പോടെ അവളവൻെറ തോളിൽ താടിയൂന്നി.

“മ്.. ഹ്…. ”

അവളുടെ നോട്ടത്തിൽ പറയാൻ വന്നതെന്തോ അലിഞ്ഞകന്നു.

“പോവാം……. ”

നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ടവൻ കണ്ണു ചിമ്മി.

വെളിച്ചം ഇരുളിനെ ചുംബിക്കും ത്രിസന്ധ്യ നേരം അവനെ ചുറ്റിവരിഞ്ഞുള്ള ബൈക്ക് യാത്ര അപ്പു നന്നായി ആസ്വദിച്ചു. വീടിനു മുന്നിൽ അവളെ ഇറക്കി വിട്ട് തിരികെ മടങ്ങുമ്പോൾ ജിത്തുവിൻെറ ഉള്ളം ശാന്തമായിരുന്നു.

****************

ജനൽ പാളികളിലൂടെ അരിച്ചിറങ്ങിയ പകൽ വെളിച്ചം മുഖത്തു തട്ടിയപ്പോൾ മനു കണ്ണുകൾ പതിയെ ചിമ്മി തുറന്നു. ചരിഞ്ഞു കിടന്നുറങ്ങുന്ന ജാനുവിൻെറ മുഖമാണവൻ ആദ്യം കാണുന്നത്.

ആ കാഴ്ച തന്നെ അവൻെറ ചുണ്ടുകളിൽ പുഞ്ചിരി തെളിയിച്ചു. കൈ ഉയർത്തി അവളുടെ കവിളിൽ മെല്ലെ തലോടി. അവൻെറ സ്പർശമേറ്റവൾ കണ്ണുകൾ ചിമ്മി തുറന്നു.

“ഗുഡ് മോണിങ്ങ് വൈഫി………. ”

കവിളിൽ നുള്ളിയവൻ പറഞ്ഞതും അവളുടെ അധരങ്ങളിൽ പുഞ്ചിരി വരിഞ്ഞു.

“നീ ഇങ്ങനെ കിടന്നുറങ്ങുന്നതു കാണാൻ നല്ല ചന്തമാട്ടോ… ആരായാലും നോക്കി ഇരുന്നു പോ^വും…… ”

“ഒന്നു പോ മനു…… ”

നാണത്താൽ ചുവന്ന കവിളുകൾ മറക്കാനായവൾ ധൃതിപ്പെട്ട് എഴുന്നേറ്റതും മനു അവളെ പിടിച്ചു കിടത്തി അവളുടെ മുകളിലായി കയറി കിടന്നു.

“ദേ മനു വേണ്ടാട്ടോ…. മാറിക്കേ.. എനിക്കു പോണം….. അവരൊക്കെ എന്താ വിചാരിക്കുക…

നേരം കുറച്ചായി……. ”

ഇരുവശത്തുമായി കുത്തി നിർത്തിയിരിക്കുന്ന കൈകൾ എടുത്തു മാറ്റനൊരു ശ്രമം നടത്തിയെങ്കിലും അതു വെറുതെയായി. അവൻെറ ശരീരം തന്നിലേക്കമരുന്നത് പരിഭ്രമത്തോടെ അവൾ അറിഞ്ഞു. ,മനുവിൻെറ അധരം ജാനുവിൻെറ വിരിനെറ്റിയിലൊരു പ്രണയ ചുംബനം ചാർത്തി.

“വൈകി എഴുന്നേറ്റാലോ നേരത്തെ ഉറങ്ങിയാലോ ഇവിടെ ആരും നിന്നെ ചോദ്യം ചെയ്യാൻ വരില്ല…. കാരണം അവര് നിന്നെ സ്വീകരിച്ചിരിക്കുന്നത് മരുമകളായിട്ടല്ല മകളായിട്ടു തന്നെയാണ്…..”

കണ്ണു ചിമ്മിയവൻ അവളിൽ നിന്നും വിട്ടുമാറി.

“എന്നു കരുതി ഞാൻ വരുന്നതിനു മുന്നേ കയറി കിടന്ന് ഉറങ്ങിക്കളയരുത് കേട്ടോ…. ”

കള്ളച്ചിരിയോടെയവൻ ബാത്റൂമിലേക്ക് കയറുമ്പോൾ ജാനുവിൻെറ കവിളുകൾ നാണത്തിൽ ചുവന്നിരുന്നു.

****************

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ

ബക്കറ്റിലെ വെള്ളം കപ്പിൽ കോരി ചന്തുവിൻെറ ദേഹത്തുകൂടി ഒഴിച്ചു.

“മതിയെടി…. രാവിലെ തന്നെ പട്ടിയെ കുളിപ്പിച്ച് ഇരിക്കാ.. ”

“ഞാൻ കുളിപ്പിക്കും…. ൻെറ ചന്തുവാ…. അച്ചു പോയേ….. ”

മുത്തശ്ശിയെ നോക്കി കണ്ണുരുട്ടിയിട്ട് അപ്പു വീണ്ടും നായക്കുട്ടിയെ കുളിപ്പിക്കാൻ തുടങ്ങി.

പാവാട മുട്ടിനു മു^കളിലേക്കു കയറ്റി വച്ച് നായക്കുട്ടിയെ കാലിൽ കമഴ്ത്തി കിടത്തി കുട്ടികളെ കുളിപ്പിക്കുന്നതുപോലെയാണ് അവൾ അതിനെ കുളിപ്പിക്കുന്നത്.

“ഹൈ സുന്ദരനായി……. ”

തിരിച്ചും മറിച്ചും നോക്കിയിട്ടവൾ അതിനെ താഴെ ഇറക്കി വിട്ടു.

“നാളെയാട്ടോ നിക്ക് പോണ്ടത്……. ”

പാചകത്തിൽ മുഴുകി നിൽക്കുന്ന മുത്തശ്ശിയെ വാതിൽപടിക്കൽ നിന്ന് അപ്പു എത്തി നോക്കി.

“നാളെ കഴിഞ്ഞല്ലേ മനസമ്മതം അപ്പോ അന്ന് പോയാൽ മതി……. ”

തിരിഞ്ഞു നോക്കാതെ സാമ്പാറിളക്കിക്കൊണ്ടായിരുന്നു ശാരദയുടെ മറുപടി.

“ഇതെന്ത് കഷ്ടാ… ഞാൻ അന്നേ പറഞ്ഞതല്ലേ തലേ ദിവസം പോവണോന്ന്……”

അപ്പു ചീറിക്കൊട്ടി.

“മനസമ്മതമല്ലേ കല്യാണം ഒന്നും അല്ലാലോ… അപ്പോ അന്ന് പോയി വന്നാൽ മതി… ”

“പറ്റില്ല…. പറ്റില്ല…. പറ്റില്ല….. നിക്ക് നാളെ തന്നെ പോണം… നാളെ പോയിട്ട്…. മറ്റന്നാൾ മനസമ്മതം കൂടീട്ട്… വൈകുന്നേരം തിരിച്ചു വരാം…. ”

“വേണ്ടാന്നേ…. ”

“ങ്ഹും…. ഈ കിളബി എന്ത് സാധനാ… ൻെറ മുത്തശ്ശൻ വരട്ടേ… കാണിച്ചു തരാം ഞാൻ.. ”

ചവിട്ടി തുള്ളി അവൾ നടന്നു പോകുന്നത് ചുണ്ടിലൂറിയ ചിരിയോടെ അവർ നോക്കി നിന്നു.

നേരെ ലിവിംഗ് റൂമിൽ പോയി ടി വി ഓൺ ചെയ്ത് വോളിയം കൂട്ടി വച്ച് ഇരുന്നു.

“സൗണ്ട് കുറച്ചു വയ്ക്ക് അപ്പു…… ”

അടുക്കളയിൽ നിന്നും മുത്തശ്ശിയുടെ ഓഡർ.

“ങ്ഹും… കണക്കായിപ്പോയി… കുറക്കില്ല ഞാൻ… കാണിച്ചു തരാം… ന്നെ വിടില്ലാലേ… ശരിയാക്കി തരാട്ടാ…. പരട്ട കിളബി…… ”

പിറുപിറുത്തുകൊണ്ടവൾ വോളിയം പിന്നേയും ഉയർത്തി.

അതു കേട്ടുകൊണ്ടാണ് വാസുദേവൻ കയറി വരുന്നത്.

“എന്ത് ഒച്ചയാ അപ്പു ഇത്…. നിനക്ക് ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ….. ”

അത് കേട്ടിട്ടും അവൾ അനങ്ങാതെ ഇരിക്കുന്നത് കണ്ട് വാസുദേവൻ നെറ്റി ചുളിച്ചു. മുഖം കടന്നെല്ലു കുത്തിയ മാതിരി കയറ്റി പിടിച്ചിട്ടുണ്ട്… കീഴ്ചുണ്ടു പുറത്തേക്കു തള്ളി എന്തൊക്കെയോ പരിഭവം പറയുന്നുണ്ട്. അവളുടെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ മനസ്സിലായി മുത്തശ്ശിയും മോളും ഒടക്കിലാണെന്ന്.

“എന്താ എൻെറ അപ്പൂസിന്… മ്….. ”

വാത്സല്യപ്പൂർവ്വം അടുത്തിരുന്ന് അവളുടെ മുഖം പിടിച്ചു തി^രിച്ചു.

“ഈ അച്ചു ഭയങ്കര സാധനാ മുത്തശ്ശാ….. ”

ചുണ്ടു കൂർപ്പിച്ചുകൊണ്ടവൾ ഹാളിലേക്ക് വരുന്ന ശാരദയെ കണ്ണുരുട്ടി നോക്കി.

“അതേ… ഞാനിത്തിരി സാധനം തന്നെയാ… ”

ശാരദയും വിട്ടുകൊടുത്തില്ല.

“ഇത്തിരി ഒന്നുമല്ല… ഭയങ്കര സാധനാ….. പരട്ട കിളബി…… ങ്ഹും….. ”

“ആയിക്കോട്ടേട്ടോ…… ”

“ഹ… രണ്ടും കൂടി വഴക്കു കൂടാതെ… അപ്പൂസേ ദാ നിൻെറ ഉടുപ്പു തുന്നി കിട്ടിയിട്ടുണ്ട്…… ”

ഒരു കവർ അവൾക്കു നീട്ടി.

“ഹൈ……. ”

കണ്ണു വിടർത്തിക്കൊണ്ടവൾ അതു വാങ്ങി തുറന്നു നോക്കി. നേവി ബ്ലു കളർ ബോട്ട് നെക്ക്ഡ് ഫുൾ ലെങ്ത് ഫ്രോക്കായിരുന്നു അതിൽ.

അവൾ അതെടുത്തു ദേഹത്തു വച്ചു നോക്കി.

“നോക്ക് മുത്തശ്ശാ… നല്ല ഭംഗിയുണ്ടല്ലേ…… ”

“പിന്നല്ലാതെ…. അടിപൊളി ആയിട്ടുണ്ട്…. ”

ചൂണ്ടുവിരലും പെരുവിരലും കൂട്ടിപ്പിടിച്ച് ബാക്കി മൂന്നു വിരലുകളും ഉയർത്തി അയാൾ സൂപ്പർ എന്ന് കാണിച്ചു. അത് കേട്ട് അവളൊന്നു ഞെളിഞ്ഞിരുന്നു. കൂട്ടത്തിൽ മുത്തശ്ശിയെ നോക്കിയൊന്ന് പുച്ഛിച്ച് ചുണ്ടു കോട്ടി.

ഇതൊക്കെ എന്ത് എന്ന മട്ടാണ് ശാരദക്ക്.

അവരും നന്നായിട്ടങ്ങ് തിരിച്ചു പുച്ഛിച്ചു.

“ദേ ഇതിൽ ഒരു ജോഡി വീട്ടിലിടുന്ന കുപ്പായമുണ്ട്… നാളെ അവിടെ നിക്കാനുള്ളതല്ലേ… പഴയതും കൊണ്ടു പോകണ്ട….. ”

ഒരു കവർ കൂടി മടിയിലേക്കു വച്ചു തന്ന് വാസുദേവൻ പറഞ്ഞതും അപ്പുവിൻെറ മുഖം അങ്ങ് പ്രകാശിച്ചു.

“ഹൈ… അപ്പോ നിക്ക് നാളെ പോവാമോ….. ”

“നാളെയല്ലേ നിങ്ങൾ പോകുന്നുവെന്ന് പറഞ്ഞത്.. ”

“അതേ… പക്ഷെ ഈ അച്ചു പറഞ്ഞു നാളെ പോവണ്ടാന്ന്…. ”

അപ്പു അവരെ കൂർപ്പിച്ചു നോക്കി.

“അതവള് ചുമ്മാ പറയുന്നതല്ലേ…. എൻെറ മോള് പോയിട്ട് വാ…… ”

“ഓഹോ…. അപ്പോ ന്നെ പറ്റിച്ചതാലേ… ദുഷ്ട…. മിണ്ടില്ല ഞാൻ അച്ചൂനോട്… നോക്കിക്കോ….. ”

പരിഭവം പറഞ്ഞുകൊണ്ടവൾ ഡ്രസ്സും വാരിക്കൂട്ടി മുറിയിലേക്കു പോയി.

“അപ്പോ നിനക്ക് ഈ മുന്തിരി വേണ്ടാലോലേ… ”

പുറത്തു നിന്ന് ശാരദ വിളിച്ചു പറഞ്ഞതും മുറിയിൽ കയറി കതകടച്ച ആൾ അതേ പോലെ തിരിച്ചു വന്ന് മുന്തിരി പ്ലേയ്റ്റോടെ എടുത്തുകൊണ്ടു പോയി.

“ങ്ഹും… എൻെറ മുന്തിരിയാ…… ”

“ഓ… ആയിക്കോട്ടേ…… ”

ശാരദ ചിരിയടക്കി നിൽക്കുകയാണ്. ചുണ്ടു ചുളുക്കിയവൾ ശാരദയെ ഒന്നു ഉഴിഞ്ഞു നോക്കി വീണ്ടും മുറിക്കകത്തു കയറി.

****************

ഒരു കറക്കമൊക്കെ കഴിഞ്ഞ് തിരിച്ചു വന്ന് സ്കൂട്ടി പാർക് ചെയ്ത് ഷൂ ഊരി വച്ച് മേഘ അകത്തു കയറി.

“ഠോ…….. ”

വലിയൊരു ശബ്ദത്തോടെ ശിവ അവളുടെ മുന്നിലേക്ക് ചാടി വീണു.

“ഹോ… മനുഷ്യൻെറ നല്ല ജീവനങ്ങ് പോയി… ജന്തു…. ”

നെഞ്ചിൽ കൈ വച്ചവൾ ശ്വാസം വലിച്ചു വിട്ടു.

“ഇങ്ങനെ പേടിക്കാതെടാ…. ”

ശിവ അവളുടെ താട പിടിച്ചു കുലുക്കിയതും അവൾ അവൻെറ കൈ തട്ടി മാറ്റി അകത്തു കയറി.

“സഗോദരൻ ഇത് എപ്പോ ലാൻെറ് ചെയ്തു…..”

“കുറച്ചു നേരമായി… തമ്പുരാട്ടി ഊരു ചുറ്റാൻ ഇറങ്ങിയേക്കുകയായിരുന്നല്ലോ….. ”

“അയിന്……. ”

“പോകേണ്ടിടത്തൊക്കെ പോയി തീർത്തോ നിന്നെ അറക്കാൻ കൊടുക്കാൻ പോവാ…… ”

കണ്ണു തുടച്ചകൊണ്ടവൻ അങ്ങനെ പറഞ്ഞതും മേഘ നെറ്റി ചുളിച്ചു.

“മനസ്സിലായില്ലേ നിന്നെ കെട്ടിക്കാൻ പോവാ…. അച്ഛനും ചെറിയച്ഛനും അറിയാവുന്ന പയ്യനാ…..

അകത്ത് അതിൻെറ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.

പൊടുന്നനെ അവളുടെ മുഖം മാറി.

“വന്നോ ഊരുതെണ്ടി… ഇനി ഈ കറക്കമൊന്നും നടക്കില്ലാട്ടോ…. കോഴ്സ് കഴിഞ്ഞാലുടൻ നിന്നെ ഇവിടുന്ന് ഇറക്കി വിടും….. ”

അമ്മ വസുന്ധര അവളെ നോക്കി ചിരിച്ചു.

“അച്ഛന് അറിയാവുന്ന പയ്യനാ മോളെ നിനക്ക് ഇഷ്ടാവും ഉറപ്പാ…. കോഴ്സ് കഴിഞ്ഞാൽ ഉടനെ നമുക്കിത് നടത്താം….. മോൾക്ക് എതിർപ്പൊന്നും ഇല്ലാലോ…… ”

ദീപൻ (മേഘയുടെ അച്ഛൻ)

അവളെ ചേർത്തു പിടിച്ചു.

കഷ്ടപ്പെട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി തിടുക്കപ്പെട്ട് മേഘ മുറിയിലേക്കു പോയി.

അവളുടെ ആ മാറ്റം ശിവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവനും അവൾക്ക് പിന്നാലെ പോയി.

മുറിയിലേക്കു കയറിയ മേഘ മുടിയിലെ ക്ലിപ്പ് വലിച്ചെറിഞ്ഞ് ബെഡിലേക്കിരുന്നു. അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു.

“എന്താണ്…. കല്യാണം എന്നു കേട്ടപ്പോഴേക്കും കുട്ടിക്ക് നാൺ വ_ന്നോ… മ്… മ്……. ”

ചളിയടിച്ചുകൊണ്ട് കയറി വന്ന ശിവയെ അവളൊന്നു തറപ്പിച്ചു നോക്കി.

“എന്താടി നിനക്ക് ഈ കല്യാണം വേണ്ടേ…. ”

അവളുടെ മുഖം കണ്ട് അവന് സംശയമായി.

“വേണ്ട…… ”

“അതെന്താ…. ഇനി കുട്ടിടെ മനസ്സിൽ ആ വിശ്വയാണോ….. ”

ശിവ കു_റുമ്പോടെ അവളുടെ മുടി എടുത്ത് വിരലിലിട്ടു കറക്കി.

“shut up Shiva……. ”

അതൊരു അലർച്ചയായിരുന്നു. അവളുടെ ചുവന്നു കലങ്ങിയ കണ്ണുകൾ കണ്ട് ശിവയൊന്നു ഭയന്നു.

“OK OK relax…. ഞാൻ വെറുതെ പറഞ്ഞതല്ലേ…. അത് വിട്… പറ.. എന്താ എൻെറ കൊച്ചിൻെറ പ്രശ്നം….. ”

അവൻ അവളെ ചേർത്തു പിടിച്ചു.

“I don’t think I’m an hetero sexual….. ”

“what..!!!….”

അമ്പരപ്പോടെയവൻ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു.

(തുടരും……..)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

Scroll to Top