മോഹം കൊണ്ട് ഞാൻ.. കൊച്ചു വാനമ്പാടി ആര്യനന്ദയുടെ മധുര ശബ്ദത്തിൽ

പാട്ടിന്റെ കുഞ്ഞ് വാനമ്പാടി, ഏത് പാട്ട് പാടിയാലും മാനവഹൃദയങ്ങളിൽ ആഴ്നിറങ്ങാറുണ്ട്. ആര്യയുടെ ഏതു പാട്ടിനെയും മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്. പാട്ടിൽ ഒരു വിസ്മയം തന്നെയാണ് ഈ കൊച്ച് മിടുക്കി. സംഗീതത്തിന്റെ ശ്രുതിലയ സാഗരത്തിലൂടെ ഈ കുഞ്ഞ് ഗായിക നാളയുടെ വരദാനമാണ്. മോഹം കൊണ്ട് ഞാൻ എന്ന ഗാനം ഈ കുഞ്ഞ് ഗായിക വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു.

റിയാലിറ്റി ഷോകളിൽ മിന്നിതിളങ്ങുന്ന പാട്ടിന്റെ മണിമുത്തായ ആര്യ മലയാളികൾക്ക് അഭിമാനമാണ്.
ഏത് സംഗീതത്തിലും ആര്യയുടെതായ ഒരു ശൈലി ഉണ്ടായിരിക്കുന്നതാണ്. ഹിന്ദിയിലും തമിഴിലും മലയാളത്തിലും എന്നും മിന്നിതിളങ്ങട്ടെ ഈ കുഞ്ഞ് താരം. സംഗീത രംഗത്ത്അ കൂടുതൽ ഉയരങ്ങളിലെത്താൻ മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.