തിങ്കളാം അല്ലി, തുടർക്കഥയുടെ ഭാഗം 9 വായിക്കുക….

രചന : പൂമ്പാറ്റ (shobz)

ഭൂമി താഴെന്ന് പാട്ടും പാടി ചാടി ചാടി വരുന്നുണ്ട്.

അക്കുന്റെ റൂമിൽ അവനെ നോക്കിയപ്പോ കണ്ടില്ല.

അപ്പൊ അവനെ അന്വേഷിച്ചു അവളിറങ്ങിയപ്പോ ഫ്രണ്ടിലുള്ള കാഴ്ച കണ്ട് ഞെട്ടി.അവൾടെ കൈ തട്ടി അവിടെയുണ്ടായിരുന്ന ഫ്ലവർവേസ്

“ഠപ്പേ”

എന്ന ശബ്ദതത്തോടെ താഴെ വീണു ചിന്നി ചിതറി.

ശബ്‌ദം കേട്ട് അവിടെ നിന്നിരുന്ന അപ്പുവും കൃതിയും ഞെട്ടി തിരിഞ്ഞു നോക്കി.അപ്പോഴതാ അവിടെ നിൽക്കുന്നു ഒരു ഭൂമി. കൃതി ആരെന്ന് രീതിയിൽ അവളെ നോക്കി നിൽപ്പുണ്ട്. പക്ഷെ അപ്പുന്റെ കണ്ണിൽ അത്ഭുതമായിരുന്നു അതിലുപരി പ്രണയമായിരുന്നു….

അപ്പൊ നമ്മുക്ക് ആദ്യം കുറച്ചു പുറകിലോട്ട് പോയാലോ എത്ര പോണ്ടിവരും…അഹ് എന്തായാലും കുറച്ചു പോവാലെ

ഫ്രഷായി ഇറങ്ങിയ കൃതി അവിടെ എവിടെയും അല്ലിയെ കാണാതെ ഒന്ന് ടെൻഷൻ അടിച്ചുട്ടാ.

പിന്നെ ഡോറും അടച്ചു റൂമിനു പുറത്തിറങ്ങി.

റൂമിന്നിറങ്ങിയ അവൾ കണ്ടത് കോമണ് ബാൽക്കണിയിൽ നിൽക്കുന്ന അപ്പുവിനെയാണ്.

അവളങ്ങോട്ട് ചെന്നു.

“അപ്പുവേട്ടാ, അല്ലിയെ കണ്ടോ, i മീൻ തിങ്കളെ കണ്ടോ”

കൃതി ഒന്ന് പരുങ്ങി കൊണ്ട് വേണോ വേണ്ടയോ എന്ന രീതിയിൽ ചോദിച്ചു.

“അഭിടെ കൂടെ ഉണ്ടാവും.ഏത് നേരവും ഇപ്പൊ ഏട്ടത്തിയെ കുറിച്ച് പറയാനേ അവന് സമയമുള്ളു.

അക്കു വിവാഹം കഴിക്കാനിരുന്ന കുട്ടിയെ അഭിക്ക് ഇഷ്ടലായിരുന്നു. പിന്നെ എന്തോ അവൻ എതിർപ്പൊന്നും പറഞ്ഞില്ല. പക്ഷെ തിങ്കളെനെ കല്യാണം കഴിച്ചപ്പോ ആള് കൂളായി ഏട്ടത്തി പറഞ്ഞ് പുറകെ നടക്കുന്നു. അഹ് എന്തൊക്കെയോ കാട്ടുന്നുണ്ട് ചെക്കൻ. അവനോട് തന്നെ ചോദിക്കണം എന്താ സംഭവം എന്ന്. അല്ല ഇയാളെന്താ ചോദിച്ചേ ഞാനെന്താ പറഞ്ഞേ ലെ”

അപ്പു ഒരു ചിരിയോടെ അവളോട് പറഞ്ഞു.

“ഏയ് അത് കുഴപ്പില്ല,സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളോട് ഒക്കെ അസൂയ തോന്നുന്നുണ്ട് ഇങ്ങനെ സ്നേഹിക്കുന്നതിൽ. ഒരിക്കലും അർഹതയില്ലാത്ത ഒന്ന് പോലെ. പിന്നെ എന്റെ അല്ലിപ്പൂവിന് ഇവിടുന്ന് സ്നേഹവും വാത്സല്യവും സംരക്ഷണവുമൊക്കെ കിട്ടുമെന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. പക്ഷേ അവളത് സ്വീകരിക്കുമോ എന്നത് സംശയമാണ്.”

മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ കൃതി പറഞ്ഞു.

അവൾ ആ വീട്ടിൽ ചെന്നപ്പോ തൊട്ട് അവളറിയുവായിരുന്നു അവിടെയുള്ളവർക്ക് അല്ലിയോടുള്ള സ്നേഹം. എന്തുകൊണ്ടോ അല്ലിയേയും അക്കുവിനെയും ഒന്നിപ്പിക്കണം എന്ന് അവൾടെ മനസ് പറഞ്ഞു.

പക്ഷെ അല്ലി ഇതിനൊരിക്കലും സമ്മതിക്കില്ല എന്നവൾക്കറിയാം.പക്ഷെ എങ്ങനെയെങ്കിലും അവരെ ഒന്നിപ്പിക്കും.അതുറപ്പാ.

“അതെന്താടോ അങ്ങനെ പറഞ്ഞേ,അത് മാത്രമല്ല ഇന്നിവിടെ വന്നത് തന്നെ വേറെ എന്തോ ഉദ്ദേശത്തിലാണ് അല്ലെ”

അപ്പു സംശയത്തോടെ ചോദിച്ചു.

“അതേ വേറെ ഉദ്ദേശത്തോട് തന്നെയാണ്.രണ്ട് കാര്യങ്ങളുണ്ട് എന്ന് കൂട്ടിക്കോ”

ഒരു ചെറു ചിരിയോടെ കൃതി പറഞ്ഞു.

“എന്താത്”

“ആദ്യമായി ഇന്ന് ഞങ്ങൾക്ക് safe ആയി നിൽക്കാൻ ഒരു സ്ഥലം വേണം,എന്താ കാര്യം ചോദിക്കരുത് . പറയാനുള്ള അനുവാദം ലഭിച്ചാൽ പറയുന്നതാണ്. ഹോസ്റ്റൽ നോക്കിയതാ പക്ഷേ കിട്ടിയില്ല. പിന്നെ എന്തോ ആലോചിച്ചപ്പോ ഇവിടെയാണ് ഓർമ വന്നേ. ഞാനാ ഇവിടേക്ക് വരാ പറഞ്ഞേ. അവളാദ്യം സമ്മതിച്ചിരുന്നില്ല. പക്ഷെ അവളോട് ഇന്ന് അവിക്ടേ കാലൻ അതായത് നിങ്ങടെ അക്കു പണി കൊടുത്തില്ലേ, അപ്പൊ അതിന് പണി കൊടുക്കാം എന്ന് അവളെ പറഞ്ഞ് ഉപദേശിച്ചാണ് കൊണ്ടുവന്നേ. ”

ഒരു ചെറിയ ചമ്മലോടെ കൃതി പറഞ്ഞു .

“എന്താന്ന് ഞാൻ ചോദിക്കുന്നില്ല.പക്ഷെ ഒന്ന് മനസിലായി എന്തോ വലിയ പ്രശ്നം തന്നെയാണെന്ന്. അപ്പോ നാളെ നിങ്ങള് പോകുവോ”

അപ്പു അവലാതിയോടെ ചോദിച്ചു.

“പോണം. പോയേ പറ്റു. എനിക്കിവിടെ നിൽക്കാൻ ഒരു അവകാശവുമില്ല അപ്പൊ പോയേ പറ്റു. പക്ഷെ ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്., നാളെ ഇവിടുന്ന് ഞാൻ ന്റെ ഫ്ലാറ്റിലോട്ട് പോവും പക്ഷെ അല്ലിയെ ഇവിടെ നിർത്താൻ തീരുമാനിച്ചു. ആ തീരുമാനം ഒരിക്കലും അവൾ അംഗീകരിക്കില്ല.

അതെനിക്ക് നല്ലപോലെ അറിയാം.ഒരു സുഹൃത്ത് എന്നതിലുപരി അവൾടെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയാണ് ഞാൻ. അപ്പൊ എനിക്കവളെ മനസിലാവും. ഒരുപാട് അനുഭവിച്ചതാണ് അവൾ.

അവളെ ഇനിയെങ്കിലും സന്തോഷമായി എനിക്ക് കാണണം. ഒരിക്കലും ഈ അനാഥയുടെ കൂടെ നിൽക്കേണ്ടവൾ അല്ല അവൾ.”

നിറഞ്ഞ ചിരിയോടെ കൃതി പറഞ്ഞു , എന്നാൽ കണ്ണിൽ ചെറിയ നനവ് അപ്പോഴും ഉണ്ടായിരുന്നു

അപ്പു എല്ലാം സാകൂതം വീക്ഷിക്കയവായിരുന്നു.

“ദേ കൊച്ചേ അനാഥ എന്ന് പറഞ്ഞത് ഞാൻ തന്റെ അല്ലിയോട് പോയി പറയട്ടെ. തന്നെ ഇത്രയധികം സ്നേഹിക്കുന്ന അവൾക്ക് ഒരിക്കലും നിന്നെ അനാഥ എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടില്ല. so ഞാൻ പോയി പറയട്ടെ”

“അയ്യോ വേണ്ട”

അവളൊരു പേടിയോടെ പറഞ്ഞു.

“അവളെ പേടിയുണ്ടല്ലേ”

കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു.

“ഉണ്ട് നല്ലോണം ഉണ്ട്.കാരണം അവൾക്കും ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളു. എനിക്കവളും. സോ ഒരിക്കലും അനാഥ എന്നൊരു ഫീലിങ് രണ്ടാൾക്കും കൂടെ കൂടിയതിന് ശേഷം തോന്നിയിട്ടില്ല. ഇനി തോന്നാനും അവൾ സമ്മതിക്കില്ല. അവൾ എങ്ങാനും ഇതറിഞ്ഞാൽ എന്റെ പഴനി മല മുരുക ചിന്തിക്കാൻ വയ്യാ”

കൃതി നെഞ്ചത്ത് കയ്യും വെച്ചോണ്ട് പറഞ്ഞു

“എന്ന പറയുന്നില്ല.താൻ ഈ പറഞ്ഞത് വെച്ച് തിങ്കളിന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ടല്ലേ.പക്ഷെ അത് ഞാൻ ചോദിക്കുന്നില്ല. കാരണം അത് ഞാൻ അറിയുന്നതിന് മുൻപ് അവനറിയണം അക്കു.അല്ലിയുടെ കാലൻ.പിന്നെ തന്റെ കാര്യം.താൻ അനാഥ എന്നൊന്നും പറഞ്ഞേക്കലേട്ടോ.പിന്നെ ഞങ്ങളൊക്കെ എന്തിനാ,തന്റെ അല്ലി ആരാണ് , തന്റെ കൂടെ എന്നും ഞാൻ ഉണ്ടാവും ഒരു സുഹൃത്തായി അതിലുപരി ഒരു കൂടെപിറപ്പായി.ഒരു ഏട്ടന്റെ എല്ലാ അ_ധികാരവും നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടാവും. എന്നും എപ്പോഴും.”

ഒരു ചിരിയോടെ പറഞ്ഞു .

സന്തോഷം കൊണ്ട് കൃതിടെ കണ്ണു നിറഞ്ഞു.

“ഏയ് താൻ കരയുവാണോ”

“സന്തോഷം കൊണ്ടാ”

“കരയല്ലെട്ടോ”

എന്നും പറഞ്ഞവൻ അവളെ ചേർത്തുപിടിച്ചു. ഒരു ഏട്ടന്റെ അധികാരത്തോടെ.

ഇത് കണ്ടു കൊണ്ടാണ് ഭൂമി വന്നേ. തന്റെ പാതിയവേണ്ടവൻ ഏതോ ഒരുത്തിയെ ചേർത്ത് നിർത്തിയിരിക്കുന്നത് കണ്ട ഭൂമി, ആ ഒരു ഞെട്ടലിലാണ് flower vase തട്ടിയിട്ടേ.ആ സൗണ്ട് കേട്ടപ്പോ തന്നെ കൃതിയും അപ്പുവും അങ്ങോട്ട് നോക്കിയിരുന്നു. പിന്നെ അറിയാലോ.

“ഭൂമി”

അപ്പു അതും വിളിച്ചോണ്ട് ഭൂമിയുടെ അടുത്തേക്ക് ചെന്നു.

“നീ എപ്പോഴാ വന്നേ”

“ഞാൻ എപ്പൊ വന്നാലും എന്താ കാണേണ്ട കാഴ്ച തന്നെയായിരുന്നല്ലോ ഇവിടെ”

കണ്ണും നിറചോണ്ട് അവള് പറഞ്ഞു.

“ദേ ഒന്നങ്ങോട്ട് തന്നാലുണ്ടല്ലോ. നീ തെറ്റി ദ്ധരിച്ചിരിക്കാട്ടോ ഭൂമി.”

അവൾ സംശയത്തോടെ അവനെ നോക്കി.

“ഞാൻ അവളെ ചേർത്ത് പിടിച്ചത് കണ്ടപ്പോ നിന്നിലെ കാമുകി ഉയർത്തെണീറ്റു. അപ്പൊ ഞാനവളെ ചേർത്ത പിടിച്ചത് കണ്ട് തെറ്റിദ്ധരിച്ചു. ഞാൻ ആണേൽ അവളെ ചേർത്ത് പിടിച്ചത് ഒരു ഏട്ടൻ എന്ന രീതിയിലാണ്. അവളും എന്നെ അങ്ങനെയാണ് കാണുന്നേ, അല്ലെ കൃതി”

അത്ര നേരം ഭൂമിയെ നോക്കി സംസാരിച്ചവൻ അവസാനം പറഞ്ഞത് കൃതിയെ നോക്കിയായിരുന്നു.

അവളതിന് ഒന്ന് തലയാട്ടി കാണിച്ചു.

“എന്നാലും ന്റെ ഭൂമി നീ ഇത്രക്കങ്ങോട്ട് പോസ്സ്സീവ് ആവല്ലേ”

അപ്പു ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

എന്തോ അവൻ പറഞ്ഞത് കേട്ട് അവൾക്ക് ജാള്യത തോന്നി. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അവനെ തെറ്റിദ്ധരിച്ചതോർത്ത്

“സോറി”

“അയ്യേ ഇത്രേയുള്ളോ എന്റെ പെണ്ണ്. നിന്നെ എനിക്കറിയാവുന്നതല്ലേ”

അവനൊരു ചിരിയോടെ പറഞ്ഞു. അതിൽ അവളുടെ മനസും നിറഞ്ഞു.

കൃതി അവരെ അത്ഭുതത്തോടെ നോക്കി നിൽക്കുവാണ്. കുട്ടിക്ക് ഏതാണ്ടൊക്കെ പിടികിട്ടിയിട്ടുണ്ട്.

” ആ ഭൂമി ഇത് കൃതി തിങ്കളിന്റെ ഫ്രണ്ട് ആണ്. ഇന്ന് മുതൽ എന്റെ പെങ്ങന്മാരിൽ ഒരാൾ. മറ്റെയാൾ തിങ്കളാട്ടോ”

കൃതിയെ കാണിച്ചുകൊണ്ട് അപ്പു പറഞ്ഞു.

“അങ്ങനെയാണേൽ ഇന്ന് തൊട്ട് എന്റേം ഫ്രണ്ട് ആണ്. തിങ്കളുമായി ഫ്രണ്ട് ആയതാ അപ്പൊ ഇയാളുടേം ഫ്രണ്ട്”.

ഭൂമി അവളോട് പറഞ്ഞു.

“ആ പിന്നെ കൃതി എന്റെ അപ്പച്ചീടെ മോളാണ് അത് മാത്രല്ല ഞാൻ കെട്ടാൻ പോണ ന്റെ പെണ്ണും. ഞങ്ങടെ engagment കഴിഞ്ഞതാ.”

ഒരു ചിരിയോടെ ഭൂമിയെ ചേർത്തു നിർത്തികൊണ്ട് അപ്പു പറഞ്ഞു. കൃതി അത്ഭുതത്തോടെ കണ്ണും വിടർത്തി അവരെ നോക്കി. ഇത് കേട്ടുകൊണ്ടാണ് അല്ലിയും അങ്ങോട്ട് വന്നേ അവളും അത് കേട്ട് അത്ഭുതത്തോടെ അവരെ നോക്കി…

“ഹേ സത്യാണോ പറയണേ”

അല്ലി അതിശയത്തോടെ ചോദിച്ചു.

“അഹ്ടോ ഞങ്ങടെ engagement കഴിഞ്ഞതാ ദേ നോക്കിയേ റിങ് ”

ഭൂമി അതും പറഞ്ഞ് അവരുടെ എൻഗേജ്‌മെന്റ് റിങ് അവർക്ക് കാണിച്ചു കൊടുത്തു.

“എന്തു ചെയ്യാനാ വിധി അല്ലാതെന്താ”

അപ്പു ഭൂമിയെ ഒന്നിടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.

“ദേ എന്റേന്ന് നല്ലത് കിട്ടുട്ടാ അപ്പുവേട്ട, എന്നെ പ്രേമിക്ക് പ്രേമിക്ക് പറഞ്ഞ് വന്നത് ഞാനല്ല…നിങ്ങളല്ലേ മനുഷ്യ ഇഷ്ടാണ് പറഞ്ഞ് പുറകെ നടന്നെ എന്നിട്ടിപ്പൊ വിധി എന്നോ”

അവനെ നോക്കി പല്ലുകടിച്ചുകൊണ്ട് ഭൂമി പറഞ്ഞു

“അയ്യോ അത് വിടെന്റെ ഭൂമിയെ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, ഇയ് അത് സീരിയസ് ആക്കിയോ”

അപ്പു ഇളിച്ചുകൊണ്ട് പറഞ്ഞു.

“അയ്യോ തമാശയായിരുന്നോ ചേട്ടാ,അറിഞ്ഞില്ലായിരുന്നു”

ഭൂമി അവന് നേരെ പുച്ഛം വാരി വിതറി കൊണ്ട് പറഞ്ഞു.

“നിങ്ങൽ തമ്മിൽ അപ്പൊ ലൗ ആയിരുന്നോ”

അല്ലി അത്ഭുതത്തോടെ ചോദിച്ചു.

“അതേലോ കട്ട പ്രേമം ആയിരുന്നു. ചെറുപ്പം തൊട്ടേ കാണുന്നതല്ലേ ഇവളെ, എപ്പോഴോ ഹൃദയത്തിൽ കയറിക്കൂടി. പിന്നെ നേരെ അവളോട് പറഞ്ഞു. ആദ്യം അവൾക്ക് എതിർപ്പായിരുന്നു പിന്നെ പുറകെ നടന്ന് ഇഷ്ടാ പറയിച്ചു.വീട്ടുകാർക്ക് എതിർപ്പൊന്നുണ്ടായില്ല. അപ്പൊ അവര് എൻഗേജ്‌മെന്റ് നടത്തി തന്നു.”

അപ്പു അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“എത്ര സിംപിൾ ആയാ പറഞ്ഞേ”

കൃതി എല്ലാം കേട്ട് കഴിഞ്ഞിട്ട് പറഞ്ഞു.

“ഇതൊക്കെ എന്ത്”

ഭൂമി വലിയ എന്തോ കാര്യം പോലെ പറഞ്ഞു.

************

എന്നാൽ എല്ലാം കേട്ട് ജനലിനപ്പുറം അവനുണ്ടായിരുന്നു അങ്കിത് എന്ന അക്കു.

*************

ഒരു ചായ കുടിക്കാ കരുതി താഴെ പോയപ്പോഴാണ് പെട്ടന്ന് അല്ലിയെ അവിടെ കണ്ടേ.

ആദ്യം എന്റെ തോന്നൽ ആയിരിക്കും കരുതി.

പിന്നെയാണ് ആ സത്യം ഞാൻ മനസിലാക്കിയെ എന്റെ തോന്നൽ അല്ല ജീവനോടെ ഉള്ള അല്ലി തന്നെയാണ് അവിടെ ഉള്ളെ എന്ന്. എത്ര പെട്ടന്നാണ് എന്നറിയോ അവളെല്ലാരെയും മയക്കി വച്ചിരിക്കുന്നെ. എന്താണാവോ അതിനും മാത്രം അവൾക്ക് സ്പെഷ്യാലിറ്റി.എല്ലാം കൂടെ ചിന്തിച്ചു വട്ടാവും തോന്നിയപ്പോ ഒരു സിഗരറ്റ് വലിക്കാം കരുതി പുറത്തേക്കിറങ്ങിയതാണ് ഞാൻ.അപ്പോഴാണ് അപ്പൂന്റേം അല്ലിടെ ഫ്രണ്ടായാ ആ കൃതിടേം സംസാരം കേട്ടെ.

കൃതി പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് വന്ന് പതിച്ചേ. എന്തോ ഞാൻ തെറ്റ് ചെയ്തോ എന്നൊരു തോന്നൽ. അതെന്നെ വേട്ടയാടാൻ തുടങ്ങി.

ആരെയോ പേടിച്ചാണ് അവർ ഇവിടെ വന്നേ എന്നുറപ്പാണ് പക്ഷെ അതിനു മാത്രം ശത്രു ആരാണ് അവൾക്കുള്ളെ. എന്തായിരിക്കും അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുക. ഇതൊക്കെ എങ്ങനെ അറിയാനാണ്.എന്തായാലും അല്ലി എന്ന എന്റെ ഭാര്യ ഫുൾ ഓഫ്‌ ദുരൂഹത നിറഞ്ഞ ഒരുത്തിയാണ് എന്തായാലും.

പിന്നീട് അവർ പറയുന്നത് കേട്ട് ഞെട്ടി ഞാൻ എനിക്ക് പണി തരാനാത്രേ കുരിപ്പ് ഇങ്ങോട്ട് ലാന്റായിരിക്കുന്നത്. നീ എനിക്കിട്ട് പണിയോ അതോ പണി വാങ്ങിച്ചു കൂട്ടുവോ എന്ന് നമ്മുക്ക് കണ്ടറിയാട്ടോ തിങ്കളാം അല്ലിയെ..

എന്തായാലും എല്ലാരേയും കയ്യിലെടുത്തിട്ടുണ്ട് കുരിപ്പ്. ഒരാളെ എങ്കിലും വെറുതെ വിടണ്ടേ.ആ അപ്പുവും അഭിയും എന്റെ പുറകീന്ന് മാറാത്തവന്മാരാണ്.

ഇപ്പോ നോക്കിയെ എല്ലാരും അവൾടെ പുറകെയാണ്. ഏതായാലും അങ്ങനെ വിട്ട ശെരിയാവില്ലലോ. ഞാൻ ഒന്നും അറിയാത്ത പോലെ അവരുടെ അടുത്തേക്ക് പോയി.

“എന്താ ഇവിടെ”

‘വന്നോ കാലൻ’

അല്ലിടെ മൈൻഡ് വോയ്സ് ആണ്. ഉറക്കെ പറയാൻ പറ്റില്ലല്ലോ. അവനെടുത്ത് ചുവരിൽ തെച്ചോട്ടിക്കൂലെ.

“ഹേ ഇതെപ്പോ സംഭവിച്ചു”

ഭൂമി കണ്ണും വിടർത്തി അത്ഭുതത്തോടെ ചോദിച്ചു.

“എന്ത്”

അക്കു സംശയത്തോടെ ചോദിച്ചു. Same സംശയം ബാക്കിയുള്ളോർക്കും ഉണ്ടായിരുന്നു.

അവരും അവളുടെ ഉത്തരത്തിനായി കാതോർത്തു..

തുടരും…..

ലൈക്ക് കമന്റ്‌ ചെയ്യണേ….

രചന : പൂമ്പാറ്റ (shobz)