ചേട്ടാ രക്ഷിക്കൂ ഇവർ എന്തിനാ എന്നെ കൊണ്ടുപോകുന്നത്.. ഞാനിവിടെ കല്യാണത്തിന് വന്നതാന്നു പറയൂ..

രചന: വിജയ് സത്യ..

ഇന്നലെ സുനിദ്രയുടെ ബർത്ത് ഡേ ആയിരുന്നു..

കൂട്ടുകാരികളൊയൊക്കെ വിളിച്ചു വീട്ടിൽ ചെറിയതോതിൽ ആഘോഷിച്ചു..

ബർത്ത് ഡേയുടെ ഭാഗമായി വാങ്ങിച്ചതാണ് ആ വെളുത്ത ഒരു നല്ല സിൽക്ക് ചുരിദാർ..

ഇന്ന് അതിട്ടാണ് അവൾ വേറൊരു കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ ഇറങ്ങിയത്.

ഗ്രാമത്തിൽനിന്നും പുറപ്പെട്ടപ്പോൾ അവൾ ഇത്തിരി വൈകി. മറ്റു കൂട്ടുകാരികൾ ഒക്കെ അവിടെ എത്തിയിട്ട് അവളെ കാണാഞ്ഞിട്ടു വിളി തുടങ്ങി..

പട്ടണത്തിലെ ബസ്റ്റാൻഡിൽ ബസ്സിറങ്ങി, ഒരു കട്ട് റോഡിൽ നടന്നു കൂടി വേണം ആ കല്യാണമണ്ഡപത്തിൽ എത്താൻ..

ടാർ ഇളകിയ റോഡാണ് ഇന്നലെ പെയ്ത മഴയുടെ വെള്ളം റോഡിലെ കൊച്ചു ഘട്ടറിൽ ചുവപ്പും കറുപ്പും കളറിൽ അവിടെയുണ്ട്..

ഒരു ബൈക്ക് കാരൻ ചീറിപ്പാഞ്ഞു വന്നു ഗട്ടറിൽ കയറി ഇറങ്ങി.. അവളുടെ വെളുത്ത ചുരിദാറിൽ നിറയെ ചുവന്നതും കറുത്തതുമായ ചെളി പിടിപ്പിച്ചു ആകെ കോലം കെട്ടു പോയി..

അവൻ പെട്ടെന്ന് ബ്രേക്ക് അടിച്ചു വന്നു അവളുടെ മുന്നിൽ വന്ന് കൈകൂപ്പി..

“ക്ഷമിക്കണം അല്പം തിരക്കിൽ പോകാൻ ഉണ്ടായിരുന്നു..”

“വഴിയാത്രക്കാരുടെ നേരെ ചെളിയും വെള്ളവും തെറിപ്പിച്ചു കൊണ്ടാണോ തന്റെ തിരക്ക്..”

“സഹോദരി പറ്റിപ്പോയി…എന്താ ഇനി ചെയ്യുക.?”

“എടൊ..ഞാൻ ഒരു കല്യാണത്തിന് പോകാൻ ഇറങ്ങിയതാ…താൻ ആകെ നാശം ആക്കിയല്ലോ ..

ഈ വേഷത്തിൽ ഞാനെങ്ങനെ ഇനി അവിടെ ചെല്ലും..”

“കഴുകിയെടുത്ത് അയൺ ചെയ്തു ഉണക്കിയാൽ പോരെ..?”

“അതിനൊക്കെ എവിടെ സമയം?”

“അഴുക്കുള്ള ഭാഗം മാത്രം കഴുകിയിട്ട് അയൺ ചെയ്യാം.. ഇവിടെ അടുത്താണ് എന്റെ വീട്..എന്റെ വീട്ടിലേക്ക് പോരൂ അവിടുന്ന് ചെയ്യാം”

“അയ്യോ അതൊന്നും ശരിയാവില്ല..വേണ്ട… ”

“ഞാൻ അപരിചിതൻ ആയതുകൊണ്ടാണോ.. സുഭാഷ് എന്നാണ് എന്റെ പേര്..ഇവിടെത്തെ നാലാളറിയുന്ന മലർവാടി എന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡണ്ട് ആണ്.എന്റെ വീട്ടിൽ നിന്റെ പ്രായത്തിൽ കുറേ സഹോദരിമാർ ഉണ്ട്.. അക്കാര്യത്തിൽ പേടി വേണ്ട..പത്തുപതിനഞ്ചു മിനിറ്റ് കൊണ്ട് ഒക്കെ ശരിയാക്കി തരാം.. കല്യാണത്തിന് പങ്കെടുക്കുകയും ആവാം..”

സ്നേഹത്തോടെ ഉള്ള അവന്റെ വാക്കിനെ ആ സാഹചര്യത്തിൽ സംശയിക്കുന്നത് ശരിയല്ലെന്ന് തോന്നി.. തിരക്കിട്ട് പോകുമ്പോൾ പറ്റിയതാണ്..വേറെ വഴിയില്ല.. വസ്ത്രത്തിന്റെ ചിലയിടങ്ങളിൽ അത്രയും തന്നെ അഴുക്ക് ഉണ്ട്..ഒന്ന് കഴുകി കിട്ടിയാൽ പോകും. അഴുക്കു പുരണ്ട ഭാഗം നോക്കി കഴുകിയുണക്കാം. ഇവന്റെ വീട്ടിൽ പെണ്ണുങ്ങൾ ഉണ്ട് എന്നല്ലേ പറയുന്നത് ഏതായാലും പോകാം..

ഇവന്റെ വീട് ദൂരെ ആണെങ്കിൽ താൻ ഒന്നിനുമില്ല നേരെ വീട്ടിൽ തിരിച്ചു പോകും.. അത്രതന്നെ..

“ഇവിടെ അടുത്ത് ആണോ വീട്..?”

അവൾ തെല്ലു ഗൗരവത്തോടെ ചോദിച്ചു

“ദേ ഇവിടന്നു നോക്കിയാൽ കാണാം.ആ വളവ് കഴിഞ്ഞു തന്നെ..

അവൻ അങ്ങോട്ട്‌ വിരൽ ചൂണ്ടി കാണിച്ചു പറഞ്ഞപ്പോൾ

“എന്നാൽ പോകാം ”

എന്നു പറഞ്ഞു അവൾ അവന്റെ ബൈക്കിൽ കയറി..

അവന്റെ വീട് ഇവിടെ അടുത്തു എന്നല്ലേ പറഞ്ഞത്. പിന്നെ എന്തിന് പേടിക്കണം…

അവൾ കയറിയ ശേഷം അവൻ ബൈക്ക് മുന്നോട്ടെടുത്തു.

താൻ ചെയ്യുന്നതൊക്കെ ശരിയാണോ?ഇതൊക്കെ പാടുണ്ടോ? ഉള്ളിൽ ഒരു ശങ്ക അങ്ങനെ ഉണ്ട്..

പക്ഷേ സാഹചര്യത്തിന്റെ ആവശ്യകതയും അത് നോക്കണ്ടേ…

അവളവനെ സ്പർശിക്കാതെ ദൂരം മാറിയിരുന്നു..

“ആട്ടെ ആരുടേതാ കുട്ടി കല്യാണം”

“എന്റെ ഒരു കൂട്ടുകാരിയുടെ..

“ഞാൻ കാരണം ഒക്കെ കുളമായി മനസ്സറിഞ്ഞ് എന്നോട് ക്ഷമിക്കണം”

“സാരമില്ല”

അവൻ അവളെയും കൊണ്ട് തറവാട്ടുവീട്ടിൽ എത്തി..

നാലുകെട്ട് ഒക്കെയുള്ള അത്യുഗ്രൻ തറവാട്..

വലിയ തറവാട്ടുകാരൻ ആണല്ലോ അവൾ മനസ്സിൽ കരുതി..

അവിടെ പോർച്ചിൽ വണ്ടി നിർത്തി.. അവൾ ഇറങ്ങി..

അപ്പോഴേക്കും രണ്ടു മൂന്നു പെൺകുട്ടികൾ അവിടെ വന്നു..

“എടി പിള്ളേരെ..ദേ ഈ കൊച്ചിന്റെ ഡ്രസ്സിന് എന്റെ ബൈക്കിൽ നിന്നും ചെളിയും വെള്ളവും തെറിച്ചു അഴുക്കു ആയിപോയെടി.അതൊന്നു മാറ്റി കഴുകിയെടുത്ത് ഉണക്കിയെടുക്കാൻ പെട്ടെന്ന് സഹായിച്ചു കൊടുത്തെ..ഇവിടുത്തെ കല്യാണമണ്ഡപത്തിൽ ഒരു കല്യാണത്തിന് വന്നതാ. വേഗം വേണം.. എന്നിട്ട് അവളെ അവിടെ കൊണ്ടു വിടണം..”

അവളെ അവർ അകത്തു വിളിച്ചുകൊണ്ടുപോയി..

അകത്തു കയറിയപ്പോൾ ഞെട്ടിപ്പോയി കൊട്ടാരം പോലുള്ള വീട്.. പഴയ പ്രൗഢിയും പ്രതാപവും അകത്തുള്ള ഓരോ അലങ്കാര സാധനവും വിളിച്ചോതുന്നു .. ശില്പചാതുര്യത്തോടെ ഉള്ള കൊത്തുപണികൾ ഉള്ള ഫർണിച്ചറുകൾ ഒക്കെ കൂടി ഒരു ഇരുണ്ട അന്തരീക്ഷം.,

അതിൽ ഒരു പെൺകുട്ടി അവളെ പിന്നെയും ഉള്ളിലേക്ക് ആനയിച്ചു കൊണ്ടു പോയി.. ഒരു വലിയ റൂമിൽ എത്തി.

അതിനകത്ത് കയറി അലമാരിയിൽനിന്നും തൽക്കാലം പകരം ഇടാൻ, പ്രത്യേകം ഒരു കവറിൽ പൊതിഞ്ഞു വച്ചിട്ടുണ്ടായിരുന്ന ഒരു ജോഡി വസ്ത്രം എടുത്തു കൊടുത്ത് അഴുക്കായ വസ്ത്രം അത് മാറ്റി തരാൻ പറഞ്ഞു..

അവൾ അവളുടെ വസ്ത്രങ്ങൾ മാറ്റി പകരം ആ വസ്ത്രം ധരിച്ചു..

“ഇതിന്റെ ഷോൾ എവിടെ?”

സുനിദ്ര ആ പെൺകുട്ടിയുടെ ചോദിച്ചു

“അതിൽ ഷാൾ ഉണ്ടായില്ലേ..? കാണണമല്ലോ”

“ഇല്ല..ഷോൾ ഉണ്ടായില്ല.!”

“ആണോ ഇത് ഞങ്ങളുടെ ചേച്ചിയുടെ താ.. ചേച്ചി..നിങ്ങളുടെ ഏകദേശം ശരീരവലിപ്പം ഉള്ളതാ..”

“എന്നിട്ട് ചേച്ചി ഇവിടെ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നോ? ”

“ഇല്ല.. ഞങ്ങൾ എല്ലാവർക്കും മൂത്ത ആ ചേച്ചി ഒരു നർത്തകിയാണ്.രാവിലെ തന്നെ കുട്ടികളെ ട്രെയിൻ ചെയ്യാൻ നൃത്തവിദ്യാലയത്തിൽ പോയിരിക്കുകയാണ്.ഇവിടെ ടൗണിൽ ആണ് ചേച്ചി നടത്തുന്ന നൃത്ത വിദ്യാലയം. ശിവരഞ്ജിനി എന്നാണ് ചേച്ചിയുടെ പേര്.. ഞങ്ങൾ മൂന്നുപേരും ചേച്ചിയുടെ സഹോദരിമാർ ആണ്… ചൈത്ര രഞ്ജിനിയും മനോരഞ്ജിനിയും എനിക്കു മൂത്തതാണ്. ഞാൻ ഏറ്റവും ഇളയത്.

പ്രിയ രഞ്ജിനി എന്നാ എന്റെ പേര്..ഞങ്ങളുടെ മാതാപിതാക്കൾക്ക് ഞങ്ങൾ നാലു പെണ്ണും ഒരാണുമാണ്.. ഏട്ടൻ രഞ്ജിത്ത്.. പുള്ളി ഒരു ഡാൻസറാണ്.. രഞ്ജിനി സിസ്റ്റേഴ്സ് എന്ന പേരിൽ ഞങ്ങൾക്ക് ഒരു ബ്ലോഗ് ഉണ്ട് യൂട്യൂബിൽ..

അയ്യോ..വർത്താനം പറഞ്ഞു സമയം പോയാൽ ചേച്ചിക്ക് വൈകില്ലേ…ചേച്ചി ഇവിടെയിരുന്നോ പെട്ടെന്ന് ഞാൻ ഇത് ശരിയാക്കി തരാം..”

അവളുടെ വസ്ത്രം ആ പെൺകുട്ടി കഴുകി എടുക്കാൻ കൊണ്ടുപോയി.

പെട്ടെന്ന് പുറത്തു കുറെ പട്ടിയുടെ കുരയും ബഹളവും കേട്ടു..

ഒരു പോലീസ് നായയും കുറെ പോലീസുകാരും അവിടെക്കു ഓടി വന്നു..

പട്ടി നേരെ ഓടി അകത്തു കയറി..

വസ്ത്രം മാറിനിൽക്കുകയായിരുന്ന അവളുടെ അടുത്ത് പോയി കുരയ്ക്കാൻ തുടങ്ങി..

പോലീസ് ടീമംഗങ്ങളും ഉള്ളിൽ കയറിയപ്പോൾ പട്ടി അവളെ നോക്കി കുരക്കുന്നത് കണ്ടു..

“സാർ ഇവർക്ക് ആ സംഭവവുമായി ബന്ധമുണ്ടെന്നു തോന്നുന്നു

ഇവർ ധരിച്ചിരിക്കുന്ന ചുരിദാറിന്റെ ഷാൾ ആണിത്..

സംഭവ സ്ഥലത്തു നിന്നും കിട്ടിയ ഷാളുമായി ഡോഗിന്റെ ചെയിൻ പിടിച്ച് നിൽക്കുന്ന ആ ഡോഗ് ട്രെയിനർ പോലീസ് ഓഫീസറെ നോക്കി പറഞ്ഞു..

” അവളെ കസ്റ്റഡിയിലെടുക്കൂ.. ”

ആ പൊലീസുദ്യോഗസ്ഥൻ ഉത്തരവിട്ടു..

തുടർന്ന് എത്തിയ ജീപ്പിൽ പുറത്ത് ഉണ്ടായിരുന്ന വനിതാ പോലീസും മറ്റു പോലീസുകാരും കൂടി അവളെ അറസ്റ്റ് ചെയ്തു..

അവളെ കുത്തിനു പിടിച്ചു ജീപ്പിനു അടുത്തേക്ക് നടത്തിച്ചു..

“കയറെടീ…ജീപ്പിൽ..”

കാര്യമറിയാതെ അവൾ പരമാവധി എതിർക്കാൻ നോക്കി. പ്രതി ബലംപ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന്‌ കരുതി ഒരു വനിതാപോലീസ് അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചു.

വലിച്ചിഴച്ചു അവളെ ജീപ്പിൽ കയറ്റി.

എന്താ സംഭവിക്കുന്നത് എന്ന് പോലും അറിയാതെ അവൾ കുഴങ്ങി.. എന്തിനാ തന്നെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നത് എന്നുപോലും അവൾക്ക് അറിഞ്ഞില്ല..

“ചേട്ടാ രക്ഷിക്കൂ ഇവർ എന്തിനാ എന്നെ കൊണ്ടുപോകുന്നത്.. ഞാനിവിടെ കല്യാണത്തിന് വന്നതാന്നു പറയൂ… നിങ്ങളല്ലേ എന്നെ ഇവിടെ കൊണ്ടുവന്നത്..അയ്യോ എന്നെ രക്ഷിക്കണേ..”

അവൾ നിലവിളിച്ചു..

അവന്റെ മൗനം അവളെ ഞെട്ടിച്ചു..

ഇവൻ തന്നെ കുടുക്കുകയായിരുന്നോ.. താൻ ഇതെങ്ങനെ മറ്റുള്ളവരെ അറിയിക്കും തന്റെ മൊബൈൽ അവിടെയാണ് റൂമിൽ..

“മിണ്ടാതിരിയെടി കൊലപാതകം ചെയ്തിട്ടു ഇവിടെ കൂട്ടുകാരികളുടെ കൂടെ ഒളിച്ചിരിക്കാമെന്ന് കരുതിയൊ..”

പോലീസുകാർ അവളെയും കൊണ്ട് പോയി.

ചെറുപ്പക്കാരൻ ഞെട്ടിത്തെറിച്ചവനെപ്പോലെ നിൽക്കുകയാണ്.. പോലീസുകാർ അവളെയും കൊണ്ട് പോയപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

ടൗണിൽ തന്നെ നടന്ന ഒരു കൊലപാതകത്തിന്റെ പ്രതിയെ പിടിക്കാൻ പോലീസ് നായ വന്നപ്പോൾ അവിടുന്ന് മണം പിടിച്ചു ഓടിയ നായ നേരെ ഓടി കയറിയത് ഈ വീട്ടിലേക്കും എന്നിട്ട് അവളുടെ അടുത്തേക്കുമാണ് . അവളുടെ വസ്ത്രത്തിൽ മണം പിടിച്ചുനിന്നു.. കുരച്ചു..

” ഇതു നല്ല കഥ….ചേട്ടൻ ഇവിടെ കൊണ്ടുവന്നത് ഒരു കൊലപാതകിയെ ആയിരുന്നോ..? ”

പോലീസ് പെൺകുട്ടിയെ കൊണ്ടുപോയപ്പോൾ മൂന്നു സഹോദരിമാരും ചേട്ടനെ വളഞ്ഞുവെച്ച് ചോദിച്ചു..

“എന്തോ..എനിക്കൊന്നും അറിയില്ല മക്കളെ… ആ വളവിന് അതിനപ്പുറത്ത് വച്ചാണ് അവരെ ഞാൻ കാണുന്നത് തന്നെ.. എന്റെ കഷ്ടകാലത്തിന് ആണെന്ന് തോന്നുന്നു കുഴിയിൽ ടയർ ഇറങ്ങിയപ്പോൾ ചളി അവരുടെ മേലേക്ക് തെറിച്ചത്.. അതിലും ബുദ്ധി മോശമായി ഇങ്ങോട്ട് കൊണ്ടുവന്നത്…

എന്നാലും ഇങ്ങനെ ഒരു കുറ്റകൃത്യം ചെയ്തിട്ടു നടക്കുന്നവൾ ആണെന്ന് അറിഞ്ഞില്ല..”

അവൻ തന്റെ സത്യാവസ്ഥ പറഞ്ഞു..

“ഏതു കൊലപാതകത്തിലെ ആണ് അവര് പ്രതി, ഇന്ന് രാവിലെ കേട്ടാ ഈ അടുത്തുള്ള പ്രൈവറ്റ് ബാങ്കിലെ തൂപ്പുകാരിയുടെ ആത്മഹത്യയോ അതു കൊലപാതകം ആയിരുന്നോ…? ഇവൾ ആണോ അതിനെ കൊന്ന്‌ കെട്ടി തൂക്കിയത്.. കഷ്ടം.. ”

ഒരു സഹോദരി ആശ്ചര്യത്തോടെ ചോദിച്ചു.

“സ്വീപ്പറുടെ മരണം കൊലപാതകമാണെന്നും അന്വേഷണത്തിന് പോ*ലീസ് നായയൊക്കെ വന്നിട്ടുണ്ടെന്നും ഞാൻ കേട്ടതായിരുന്നു.. ഈ കുരിശാന്നു അത് ചെയ്തതെന്ന് അറിയില്ലായിരുന്നു..”

ഈ സമയം പോലീസ് സ്റ്റേഷനിൽ..

സ്റ്റേഷനിലെത്തിയപ്പോൾ സുനിദ്ര പറഞ്ഞ കാര്യങ്ങളൊന്നും എസ്ഐ വിശ്വസിച്ചില്ല

എസ് ഐ പിടിച്ചുകൊണ്ടുവന്ന പ്രതിയെ സി ഐ നന്നായി ചോദ്യം ചെയ്തു.. കാര്യങ്ങൾ മനസ്സിലാക്കി.

“അയാളെ വിളിക്കടോ”

സി ഐ കോൺസ്റ്റബിളിനോട് പറഞ്ഞു

കോൺസ്റ്റബിൾ പോയി എസ് എസ് സാറിനെ സി ഐ വിളിക്കുന്നതറിയിച്ചപ്പോൾ അയാൾ സിഐ യുടെ ക്യാബിനിൽ ചെന്നു..

“താൻ ആരെയോ അറസ്റ്റ് ചെയ്തു കൊണ്ടുവന്നത്?”

” പട്ടി ഓടിക്കയറിയത് ഈ നർത്തകിയുടെ വീട്ടിലേക്ക് ആണ്..ശിവരഞ്ജിനി എന്നാണ് ഇവരുടെ പേര്.. ആ ബാങ്കിന്റെ സമീപത്തു ഇവർ ഒരു നൃത്തവിദ്യാലയം നടത്തുന്നു. ഇവരുടെ ഷാളിൽ ആണ് സ്വിപ്പർ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടി ഇവരുടെ ഷോൾ മണപ്പിച്ച് അവരുടെ വീട്ടിൽ പോയപ്പോൾ അവിടെന്ന് അവരെ അറസ്റ്റ് ചെയ്തു കൊണ്ടു വന്നതാണ്..സാർ ”

“ഹ ഹ.. താൻ ശിവരഞ്ജിനിയെ മുൻപേ കണ്ടിട്ടുണ്ടോ..? “.

“ഇല്ല സാർ”

“അപ്പോൾ ഇത് ശിവരഞ്ജിനി..ഇത് ശിവരഞ്ജിനി..അല്ലേ?”

സി ഐ അങ്ങനെ ചോദിച്ചപ്പോൾ എസ്ഐ ക്ക്‌ സംശയമായി

“അല്ലേ.?”

“മണ്ണാങ്കട്ട ഇവൾ ഇവിടെ കല്യാണത്തിന് വന്ന കുട്ടിയാടൊ.. മര്യാദയ്ക്ക് പോയി ശിവ രഞ്ജിനിയും ഇവളെ ഈ പ്രശ്നത്തിന് ഒക്കെ ആക്കിയ അവളുടെ സഹോദരനെയും പിടിച്ചു കൊണ്ടു വാടൊ ”

“പട്ടി മണപ്പിച്ച് ഇവൾടെ അടുത്താണ് സാർ എത്തിയത്.. ”

” തനിക്ക് പട്ടിയെ വിശ്വസിക്കാം.പക്ഷേ അതിനർത്ഥം മനുഷ്യനെ വിശ്വസിക്കേണ്ട എന്നല്ല.. ഈ കുട്ടി പറഞ്ഞ ഒറ്റ വാ*ക്കും പോലും താൻ വിശ്വസിച്ചില്ലല്ലോ. പട്ടിയെ വിശ്വസിച്ചത്രേ.. ആ പട്ടി എങ്ങനെ ഈ കുട്ടിയുടെ അടുത്ത് എത്തിയതെന്ന് താൻ അന്വേഷിച്ചോ..ഒരു പട്ടിയും താനും……

എടൊ കോടതിയിൽ പട്ടിയുടെയും പൂച്ചയുടെയും കഥയ്ക്കൊന്നും കാ*ര്യമില്ല.. അതൊക്കെ അന്വേഷണത്തിന് പോലീസിന് സഹായിക്കുമെന്ന് ഉള്ളൂ.. താനോക്കെ എങ്ങനെ എസ് ഐ ആയി എന്നത് അത്ഭുതമാണ്. ആദ്യം പോയി അവരെ പിടിച്ചു കൊണ്ടുവാ എന്നിട്ട് .ഇവളെ ആ വീട്ടിൽ കൊണ്ടുവിട്ടു ഇവളുടെ സ്വന്തം ഡ്രസ്സ് ധരിപ്പിച്ച് മര്യാദയ്ക്ക് വീട്ടിലേക്ക് ബസ് കയറ്റി വിട്ടോളു.. ഇത് ഓർഡർ ആണ്.. ”

എസ് ഐ സി ഐ യേ സല്യൂട്ട് അടിച്ച് സുനിദ്രയെയും കൊണ്ട് ശിവരഞ്ജിനിയുടെ വീട്ടിലേക്ക് പോയി..

പിന്നീട് സിഐയുടെ മുമ്പാകെ നർത്തകി ശിവരഞ്ജിനിയെയും സഹോദരൻ രഞ്ജിത്തിനെയും കസ്റ്റഡിയിലെടുത്തു ഹാജരാക്കി..

“തൂങ്ങി മരിച്ച ആ ബാങ്ക് ജീവനക്കാരും നിങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ..?”

സിഐ ശിവരഞ്ജിനിയോട് ചോദിച്ചു..

“ഇല്ല സാർ.. അവർ ആ ബാങ്കിൽ സ്വീപ്പ് ജോലിക്കാരി ആണെന്ന് അറിയാം.. നേരിട്ട് യാതൊരു പരിചയവുമില്ല?”

“നിങ്ങളുടെ ഷാളിൽ ആണ് അവർ ബാങ്കിന് സമീപമുള്ള മരക്കൊമ്പിൽ തൂങ്ങിയത്.. അതങ്ങനെ അവർക്ക് കിട്ടി ”

ബാങ്കിന്റെ തൊട്ട് ഇപ്പുറം ആണ് ഞങ്ങളുടെ നൃത്തവിദ്യാലയം.. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ് ഹാളിൽ കുട്ടികളുമായി പ്രാക്ടീസിന് ഇടയിൽ കരണ്ട് പോയാൽ ഞങ്ങൾ പുറത്തിറങ്ങി കോമ്പൗണ്ടിലെ മരത്തിനടിയിൽ തണലിൽ പോയി പ്രാക്ടീസ് ചെയ്യാറുണ്ട്..

ഇന്നലെ ഉച്ചയ്ക്ക് അതുപോലെ മരത്തിനടിയിൽ പോയി പ്രാക്ടീസ് ചെയ്യുന്ന സമയത്ത് മരത്തിൽ മുകളിൽ ഉണ്ടായിരുന്ന ഒരു കാക്ക എന്റെ ചുരിദാറിന്റെ ഷോളിൽ കാഷ്ടിച്ചു.

അതിന് അടുത്തുണ്ടായിരുന്ന പൊതുടാപ്പിൽ വെള്ളത്തിൽ ഞാൻ ഷോൾ കഴുകി..

ബാങ്കിന്റെ മതിലിനെ ചേർത്തു ഉണക്കാനിട്ടു.. ക്ലാസ് കഴിഞ്ഞ് പോകുന്ന തിരക്കിനിടയിൽ ഷോൾ ഇന്റെ കാര്യം മറന്നു.

വീട്ടിലെത്തി കുട്ടികൾ കളിയാക്കുമ്പോൾ ആണ് ഷോൾ ഇല്ലാത്ത കാര്യം അറിയുന്നത്.. എനിക്കുള്ള മിക്ക ചുരിദാറിനും ഷാൾ ഇടാറില്ല. അതുകൊണ്ടാണ് ഷോൾ ഇല്ലാത്ത കാര്യത്തെക്കുറിച്ച് അത്ര ബോധവതി ആവാതിരുന്നാൽ അത്.. ഇവിടെ മൊത്തം സിസിടിവി ഉണ്ടല്ലോ.. ആ മരവും ഞങ്ങളുടെആ ബിൽഡിങ് മൊത്തം കവർ ആവുന്ന വിധത്തിൽ ക്യാമറകൾ ഉണ്ടല്ലോ..

ഉണ്ട്.കിട്ടി ഞങ്ങള്ക്ക് ഏറെക്കുറെ വിവരങ്ങൾ..നിങ്ങളുടെ ഷോൾ പറന്നുപോയി അവരുടെ ബാങ്കിന്റെ കോമ്പൗണ്ടിൽ വീണതും മരിച്ച സ്വീപ്പർ അവരത് എടുത്തുകൊണ്ടുപോയി പിരിച്ച് കയർ പോലെ ആകുന്നതും.. പിന്നെ ഇന്ന് വെളുപ്പിന് വന്ന്‌ അവർ സ്വയം തൂങ്ങി മരിക്കുന്നതും ഒക്കെ സിസിടിവി ഫൂട്ടേജിൽ ഉണ്ട്.. അവരുടെ മരണക്കുറിപ്പ് കണ്ടെത്തി. ബാങ്കിൽ നിന്നും ലോൺ എടുത്തു ആർഭാട ജീവിതം നയിച്ച അവർ കാശ് തിരിച്ച് അടച്ചില്ല. സ്വന്തം ജീവനക്കാരി അല്ലേ എന്ന് വിചാരിച്ച് മാനേജർ ഒരുപാട് ദിവസങ്ങൾ നീട്ടി കൊടുത്തിട്ടും അവർ കുടിശ്ശിക പോലും അടച്ചില്ല..

ഒടുവിൽ മാനേജർ പിണങ്ങി തിരിച്ചു വസൂൽ ആക്കാൻ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമ്പോൾ മാനേജറെ ആപ്പിൾ ആക്കാൻ വേണ്ടി ചെയ്ത പണിയാണിത്.. ഞാൻ അത് മാനേജരുമായി മറ്റ് ഇടപാടുകൾ ഉണ്ടെന്ന് അറിയാൻ പറ്റിയത്… അതൊക്കെ പോലീസ് അന്വേഷിച്ചു വേണ്ടത് ചെയ്യുക.. നിങ്ങൾ മൂവരും പൊയ്ക്കോളൂ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കും.. ”

എന്നിട്ട് സ്വന്തം വസ്ത്രം ധരിച്ചെത്തിയ സുനിദ്രയോട്

“കുട്ടി ക്ഷമിക്കണം… ഇതുപോലുള്ള സാഹചര്യത്തിൽ ആളുമാറി അറസ്റ്റ് ചെയ്ത പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയിൽ ഞാൻ പോലീസിനു വേണ്ടി എന്റെ സ്വന്തം പേരിൽ ക്ഷമ ചോദിക്കുന്നു..”

” ഓക്കേ സാർ.”

നേരം വൈകുന്നതിന് മുൻപ് സുനിദ്രയേ നാട്ടിലേക്ക് എത്തിക്കാനുള്ള ഏർപ്പാടും ഉണ്ടാക്കി..

(ശുഭം)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന: വിജയ് സത്യ..


Comments

Leave a Reply

Your email address will not be published. Required fields are marked *