ചെറുക്കന് വെ- ളുത്ത പെ- ണ്ണിനെ മതീന്ന്. പെണ്ണു കാണാൻ വന്നവർ അന്ന് രാത്രി തന്നെ വിളിച്ചു പറഞ്ഞു

രചന : Saban banu

ആദർശം

***********

സൽമാ…. നീ ഒരുങ്ങിയില്ലേ?

അവരിപ്പോ എത്തുംട്ടോ..

“ആ.. കഴിഞ്ഞു ബാപ്പാ”…

എന്തിനാണിപ്പോ!ഇതും മുടങ്ങാനുള്ളതല്ലേ..

സൽ‍മ പിറുപിറുത്തു….

കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് താനിങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കും..

പെണ്ണിനെ കാണാൻ വരുന്നവരുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ ഈ ഭൂമീല് ഇത്രേം ചെറുക്കന്മാർ ഉണ്ടോന്ന് അതിശയിച്ചു പോകും..

അവർക്കോക്കേം പെണ്ണ് സുന്ദരിയായിരിക്കണമെത്രെ..

എന്താണിപ്പോ അവർക്ക് വേണ്ട സൗന്ദര്യം..

വെളുത്ത നിറം..

അതിൽ താൻ ഏതായാലും ലാസ്റ്റാണ്..

ഇരുനിറത്തേക്കാളും ഇത്തിരി കൂടി കറുപ്പ് ഉണ്ട്..

“സൽമാ.. ഇയ്യവിടെ കണ്ണാടിനോട് സംസാരിക്കാതെ ഒന്നിങ്ങട്ട് വന്നേ.. ചെർക്കൻ വന്നിരിക്കുന്നു”..

ഉമ്മാന്റെ വിളി എത്തിയതോടെ കണ്ണാടി സംഭാഷണത്തിന് താൽക്കാലിക വിരാമം ഇട്ട് കൊണ്ട് സൽ‍മ അടുക്കളയിലേക്ക് എത്തി..

നാരങ്ങാ വെള്ളത്തിന്റെ നാല് ഗ്ലാസ്സുകൾ തന്നെ നോക്കി പല്ലിളിക്കുന്ന പോലെ തോന്നി സൽമക്ക്..

“മോളേ.. വരീം”…

ബ്രോക്കറിക്ക കൂടി വിളിച്ചതോടെ കർമ്മ പരിപാടിയിലേക്ക് കടക്കുകയായി….

തന്നെ കണ്ട പാടെ മണവാളന്റെ മുഖം വാടിയോ?

പ്രസന്നത പോയ പോലെ..

അല്ല,ഇങ്ങേരെ എവിടെയോ കണ്ട പോലെ..

“അതങ്ങട്ട് കൊടുക്ക് സൽമാ..നോക്കി നിൽക്കാതെ”…

അതില് വേണ്ടുവോളം എക്സ്പീരിയൻസ് ഉള്ളത്കൊണ്ട് നോ വിറക്കൽ,നോ നാണം..

സൽ‍മ എന്ത് ചെയ്യുന്നു?

“ഡിഗ്രീ കഴിഞ്ഞു,ഇവിടെ ഗവണ്മെന്റ് കോളേജിൽ ആയിരുന്നു”…

മ്മ്മ്.. എന്നാ പിന്നെ പോവുകയല്ലേ?

ചെറുക്കൻ കൂട്ടുകാരനോട് ചോദിക്കുന്നത് കേട്ട സൽ‍മ അകത്തേക്കും പോയി..

പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് ചെറുക്കന്റെ മുഖം കണ്ടപ്പോൾ മനസ്സിലായെന്നോണം ബ്രോക്കറും ആ വഴിയേ പോയി..

പ്രതീക്ഷിച്ച വിളി വന്നു അന്ന് രാത്രി..

ചെറുക്കന് വെളുത്ത പെണ്ണിനെ മതീന്ന്.

“വീണ്ടും പാറ ബാക്കിയായി”..സൽ‍മ ആത്മഗതിച്ചു…

എന്നാലും അങ്ങേരെ എവിടെയോ കണ്ട പോലെ..

എവിടെയാണിപ്പോ…

ആ…കിട്ടി… കിട്ടി….

വർണ വിവേചനത്തിനെതിരെ ഘോര ഘോരം കമന്റ് ഇട്ട ഓൻ തന്നെ…

ഫേസ്ബുക്കിൽ ഏതോ ചാനലിന്റെ ന്യൂസിന്റെ കമന്റ് ബോക്സിൽ ലൈക്ക് വാരിക്കൂട്ടിയ മഹാൻ..

അന്ന് ആ വാക്കുകളിലെ തീക്ഷ്ണത കണ്ട് താനും ആ പ്രൊഫൈൽ മൊത്തം അരിച്ചു പെറുക്കിയതായിരുന്നു…

ഹ്മ്മ്.. വാക്കുകളിൽ ഒതുങ്ങുന്ന ആദർശങ്ങൾ…

ജീവിതത്തിൽ പ്രാക്ടിക്കൽ ആക്കുകയില്ല എന്ന് മാത്രം..

ചിന്തകളിൽ മുഴുകി കാട് കേറി കേറി മടുത്തപ്പോൾ ബാപ്പയുടെ അടുത്ത് പോകുമ്പോൾ സൽ‍മ കേട്ടു,

ഉമ്മയുടെ സങ്കടച്ചെപ്പ് തുറക്കലിസം…..

തങ്ങളുടെ ഒരേയൊരു മകളുടെ വിവാഹത്തെ കുറിച്ച്…

“സംഗതി സീൻ ആണ്.. ഇന്നിനി വേണ്ട..നാളെ കാണാം”…

പിറ്റേന്ന് രാവിലെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ സൽ‍മ തുടക്കം കുറിച്ചു..

“ബാപ്പാ….ഇനി എനിക്ക് എല്ലാവരുടെ മുന്നിലും കോലം കെട്ടി നിൽക്കാൻ വയ്യ.. ഓരോ തവണ ഓരോരുത്തർ വന്ന് പോകുമ്പോഴും മനസ്സിൽ എനിക്ക് തന്നെ തോന്നിപ്പോവുകയാണ്, ഞാൻ മനുഷ്യൻ തന്നെയല്ലേയെന്ന്..

ഇനി എനിക്ക് എന്റെ വില കളയാൻ വയ്യ.

അത്‌ കൊണ്ട് ഞാനൊരു തീരുമാനം എടുത്തു….

ഞാൻ ഒന്ന് പഠിച്ചു ജോലി നേടട്ടെ..

എന്നിട്ട് എന്റെ നിറവും ആഗ്രഹങ്ങളും ഒക്കെ അംഗീകരിക്കാൻ പറ്റുന്ന ആളെ ഞാൻ തന്നെ കണ്ടെത്തും…

ബാപ്പാക്ക് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം മുന്നോട്ട് പോവുകയും ചെയ്യും,ബ്രോക്കറോട് പറഞ്ഞേക്കൂ ഇനി ഈ വഴി വരേണ്ടയെന്ന്”…

ഇത്രയും പറഞ്ഞു കൊണ്ട് സ്ലോ മോഷനിൽ സൽ‍മ നടന്നു..

അല്ലേലും ഇവന്മാർ പെണ്ണ് കെട്ടുന്നത് ഷോ കേസിൽ വെക്കാനൊന്നും അല്ലല്ലോ എന്ന് ആത്മഗതിച്ചു കൊണ്ട്….

എത്രയൊക്കെ മോഡേൺ ആയാലും സ്വന്തം കാര്യങ്ങളിൽ പലരും മാറുകയില്ല എന്ന തിരിച്ചറിവോടെ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Saban banu