അല്ലേലും ഇങ്ങക്ക് ഒന്നും അറിയണ്ടല്ലോ.. എല്ലാം സഹിക്കാൻ ഞാനിവിടുണ്ടല്ലോ…

രചന : Aparna aravindh

റൊമാൻസ്

************

നട്ടപ്രാന്തും തലയിൽ കയറി തെക്കുവടക്ക് നടക്കുമ്പോളാണ് ഇന്നത്തെ ഇര എന്നപോലെ കെട്ട്യോൻ മുന്നിൽ വന്ന് ചാടുന്നെ..

“അല്ലേലും ഇങ്ങക്ക് ഒന്നും അറിയണ്ടല്ലോ.. എല്ലാം സഹിക്കാൻ ഞാനിവിടെണ്ടല്ലോ…”

മൂപ്പരെ കണ്ടപാടെ ഞാനോരോറ്റ ഡയലോഗ് അങ്ങ് കാച്ചി.. ഉറക്കം കഴിഞ്ഞ് വന്ന ആലസ്യത്തിലെന്നോണം അങ്ങേര് തലയിൽ കൈയും വെച്ച് കണ്ണും മിഴിച്ച് നിൽപ്പാണ്..

ഞങ്ങടെ രണ്ടിന്റെയും ആദ്യത്തെ സമ്പാദ്യം പുലർച്ചയ്ക്ക് രണ്ടുമണി മുതൽ ഉറക്കമെണീറ്റ് നിലവിളി ആയതിന്റെ ആദ്യ ഡോസ് ചീത്തവിളിയാണ് അതെന്ന് മനസിലായതുകൊണ്ടാകും മിണ്ടാതെ ഇളിച്ചുകാട്ടി അങ്ങേര് സ്കൂട്ട് ആയി..

നമ്മള് വിടുവോ.. ചെറുതിനേം ഉക്കത്ത് പേറി അങ്ങേരുടെ പുറകെ നടന്ന് ചൊറിഞ്ഞു… അന്ന് പെണ്ണുകാണാൻ വന്നതു മുതൽ ഇന്നലെ രാത്രി ഉറങ്ങിയതുവരെയുള്ള ന്റെ പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി..

അല്ല ന്റെ പൊന്നെ, ശരിക്കും അന്റെ പ്രശ്നം ന്താ..

കാക്കക്കൂട്ടിൽ തല ഇട്ടപ്പോലുള്ള ന്റെ വെടിവെപ്പ് കേട്ട് സഹികെട്ടുകൊണ്ട് അവസാനം കെട്ടിയോൻ കീഴടങ്ങി ചോദിച്ചു

അപ്പറത്തെ ഉഷേടെ സന്തോഷേട്ടൻ ഓൾക്ക് എപ്പോ വയ്യാണ്ടായാലും ന്തേലും പൊതി കൊണ്ട് കൊടുക്കും.. പീരിയഡ്‌സ് ആവുമ്പോ ദേഷ്യം കൂടാണ്ടിരിക്ക്യൻ ഐസ്ക്രീം വാങ്ങികൊടുത്ത് തണുപ്പിക്കും.. എപ്പളും പുറത്ത് കൊണ്ടോവും…

അതെങ്ങനാ ഇവിടേം ഉണ്ട് ഒരെണ്ണം.. ഞാനിവിടുന്ന് സ്വയ്ര്യം തരാണ്ട് വായിട്ടലച്ചാലും ഏത് ഭാഗത്തീന്നാണ് ന്ന് കൂടി നോക്കൂല…

ന്റെ യോഗം അല്ലാണ്ട് ന്ത്‌…

അത്യപൂർവ നിമിഷങ്ങളിൽ മാത്രം പുറത്തെടുക്കുന്ന മുതലകണ്ണീർ പുറത്തെടുത്തുകൊണ്ട് ഞാൻ മൂക്കും ചീറ്റി അകത്തേക്ക് കയറി പോയി…

ന്താ പ്പം ണ്ടായേ ന്നുള്ള ഭാവത്തിൽ കെട്ട്യോൻ അപ്പോളും ഉമ്മറത്ത് കിളി പോയ്‌ നിൽപ്പുണ്ടാരുന്നു

അല്ലെങ്കിൽ തന്നെ ഇതൊക്കെ കണ്ടറിഞ് ചെയ്യണ്ടേ.. വല്ലപ്പോളും ഒരു ഐസ്ക്രീം കൊണ്ട് തന്നാ ന്താ പുളിക്കോ?..

ഞാനും മുഖം കോട്ടിക്കൊണ്ട് മനസ്സിൽ പിറുപിറുത്തു..

ന്തേലും പറഞ്ഞ ഉടനെ വാങ്ങിത്തരുമെങ്കിലും പറയാണ്ടേ തന്നെ കെട്ട്യോനെകൊണ്ട് വാങ്ങിപ്പിക്കാൻ പറ്റോ ന്ന് ഞാനും ഒന്ന് നോക്കട്ടെ..

ഞാനൊന്ന് മനസ്സ് വെച്ചാ ന്റെ പാതിയും സന്തോഷേട്ടനെ പോലെ റൊമാന്റിക്ക് ആകും…

ഞാൻ കണ്ണ് തുടച്ചുകൊണ്ട് കണക്ക് കൂട്ടി..

പത്തിരുപത് മിനുട്ട് കയിഞ്ഞപ്പോളേക്കും അങ്ങേരുടെ വണ്ടി പുറത്തേക്ക് പോയ സൗണ്ട് കേട്ട് ഞാൻ ഓടി കോലാലേക്ക് വന്നു.. പോയ സ്പീഡിൽ കവറുമായ് അങ്ങേര് ദ തിരിച്ചു വരുന്നു..

മ്മ്.. മ്മ്….

ആയി ആയി… റോമാൻറ്റിക് ആയി….

വായപൊത്തി ചിരിച്ചുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് പാഞ്ഞു..

എനിക്ക് മുൻപേ കെട്ട്യോന്റെ കയ്യിന്നു പൊതി വാങ്ങാൻ പുറത്ത് എത്തിയ അമ്മേനോട് ഇന്ന് സൂര്യഗ്രഹണം ആണ് പുറത്ത് നിന്നൂടാ ന്നും പറഞ് അകത്തേക്ക് പായിച്ചു…. വയ്യാത്ത കാലും കൊണ്ട് അകത്തേക് മണ്ടുന്ന അമ്മേനെ നോക്കി ഇളിച്ചുകാട്ടി കെട്ട്യോന്റെ മുൻപിൽ തലേം താത്തി നിന്നു…

അല്ലേലും നിക്കറിയാ ന്റെ ഏട്ടന് ഞാൻ ന്ന് വെച്ചാ ജീവനാ…

പുയിനഖം കുത്തിയ കാലോണ്ട് രണ്ട് കളോം വരച്ച് കൈയിലുള്ള പോതീം തട്ടിപ്പറച്ച് അകത്തേക്ക് പാഞ്ഞു….

ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ആദ്യത്തെ പൊതി… ആത്തേക്ക് പായുമ്പോ കാല് നിലത്ത് തൊടുന്നൂടി ണ്ടായില്ല… ഞങ്ങടെ റൂട്ടിലൂടെ ഓടുന്ന ബിൽസാജ് ബസ്സ് പോലെ ഒരൊറ്റ പാറക്കലായ്ന്.. മുൻപും പിൻപും നോക്കാണ്ട് ആത്ത് പോയി കവറ്ന് ഒരു ഉമ്മേം കൊടുത്ത് മണത്ത് നോക്കാൻ മൂക്കിന്റെ തായേ വെച്ചപ്പോളേക്കും ഉടുമ്പ് മണം മണ്ടേൽ കേറി ഞാൻ രാവിലെ തിന്ന ഒണക്ക പത്തിരി കൂടി വാള് വെച്ച്…

ന്റെ നാണം ചിരീം കണ്ട് കണ്ണും തള്ളി ആത്തേക്ക് ആക്രാന്തം മൂത്ത് ഓടിവന്ന കെട്ട്യോൻ വാളും കട്ടിമ്മല് കിടക്കണ നേം നോക്കി ഒരു നൂറ് വോൾട്ടിന്റെ ചിരി അങ്ങ് പാസാക്കി..

അയ് ശരി.. കുളി തെറ്റി ല്ലേ… അതാ പ്പോ ഒരു ദേഷ്യോം ഈ ചർതീം ഒക്കെക്കൂടെ.. ന്നാലും ന്റെ മോളെ അനക്ക് പച്ച മത്തി ഇത്രേം ഒക്കെ ഇഷ്ടാ… ഇങ്ങനെ കട്ടിമ്മല് ഒക്കെ കൊണ്ട് വെക്കാമാത്രം….

നിഷ്കളങ്കമായ് ന്നേം ന്റെ വാളിനേം നോക്കി കണ്ണും തുറുത്തി നിൽക്കുന്ന കെട്ട്യോനോട് ഒന്നും മിണ്ടാണ്ട് കട്ടിമലുള്ള മത്തീം പെറുക്കി ഞാൻ അടുക്കളലേക്ക് നടന്നു..

അന്ന് പൊരിച്ച മത്തി മൂപ്പർടേം കൂടെ നിയ്ക്ക് പെറുക്കി തന്നപ്പോ ഞാൻ പറഞ്

ഏട്ടാ നിയ്ക്ക് വിശേഷോന്നല്ല.. അത് ഗ്യാസായ്ന്…

അയ്‌ന് പ്പോ ന്താ.. മ്മക്ക് ഇനിം നോക്കാന്ന്….

ന്റെ തോളിൽ തട്ടി രണ്ട് മത്തീംകൂടെ പ്ലാറ്റിലേക്ക് ഇട്ടന്ന്കൊണ്ട് അങ്ങേര് ഒരു ഇളി പാസാക്കി…

ന്റെ സാറെ…. ആ ചിരി….

അന്ന് ഞാനൊരു കാര്യം മനസിലാക്കി..

റൊമാൻസ് വരാൻ ഐസ്ക്രീം തന്ന വേണോന്നില്ല… മത്തി ആയാലും മതി

Nb : ന്റെ ജീവിത കഥയുമായ് ഒരു ബന്ധോം ഇല്ലെന്ന് ഞാൻ പേര് ഒപ്പ് കുത്ത്‌ കോമ )

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aparna aravindh

Scroll to Top