കണ്ടും കേട്ടും മതിവരില്ല.. അത്രയ്ക്കും മനോഹരം.. രണ്ടു പേരും ചേർന്ന് തകർത്തു.

ഫൈസൽ മേഘമൽഹാർ എന്ന സ്മ്യൂൾ
കലാകരനെ ഏവർക്കും അറിയാവുന്നതാണ്
അദ്ദേഹം ഈ കുഞ്ഞ് കലാകാരിയോട് ചേർന്ന് പാടിയത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
മെല്ലെയെൻ കണ്ണിലെ എന്ന് തുടങ്ങുന്ന ഗാനം ആരു കേട്ടാലും കൂടെ മൂളിപോകും. കുഞ്ഞിളം പല്ല് കാട്ടി ചിരിച്ച് കുഞ്ഞി പെണ്ണ് പാടുന്നത് കേൾക്കാൻ പ്രത്യക ഒരു അനുഭൂതിയാണ്. ഫൈസലിനെ പോലെയുള്ള ഒരു കലാകാരന് ഒപ്പം എത്ര മിടുക്കോടെയാണ് ഈ മോൾ പാടി തകർക്കുന്നത്.

ഫൈസൽ മേഘമൽഹാറിന്റെ ശബ്ദമാധുര്യത്തെ കുറിച്ച് പറയേണ്ടതില്ല, അത്ര മനോഹരമായാണ് അദ്ദേഹം പാടുന്നത്. കൊറോണ ഭീതിയിൽ കഴിയുന്ന നമ്മുക്ക് ഈ കുഞ്ഞി പെണ്ണിന്റെയും ഫൈസലിന്റെയും പാട്ട് ഒരു ആശ്വാസവും കുളിരും തരുന്നു. ഫൈസൽ മേഘമൽഹാറും കുഞ്ഞിപെണ്ണും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മലയാളികൾക്ക് നല്ല ഒരുപാട് പാട്ടുകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Scroll to Top