അഞ്ചു വർഷം കഴിയും വരെ നീ അവനോട് മിണ്ടാനോ അവനെ കാണാനോ ശ്രമിക്കരുത്…

രചന : ഭാവയാമി ഭാഗ്യ

ദേവൂ

❤❤❤❤❤❤❤❤❤

ഒരുപാട് നാളുകക്ക് ശേഷമാണ് ഞാൻ ഈ നാട്ടിലേക്കു വരുന്നത്.

ഏകദേശം ഒരു അഞ്ചുവർഷം. എന്റെ വിഷ്ണുവേട്ടനെ ഞാൻ കണ്ടിട്ട് ഒന്നു മിണ്ടിയിട്ട് ഇത്ര നാളുകൾ ആയെന്ന് എനിക്ക് വിശ്വസിക്കാൻ അധികം പ്രയാസം ഇല്ല.

കാരണം എന്നെ ഇവിടെ നിന്നും കൊണ്ടു പോയതിൽ പിന്നെ ഈ ദിവസത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.

ഞാൻ ജീവിച്ചത് തന്നെ അതിനു വേണ്ടിയാണ്.

❤❤❤❤❤❤❤❤

ഞാൻ ദേവിക .

വിളിപേര് ദേവൂ .

അച്ഛനും അമ്മക്കും ആണ് ആയും പെണ്ണ്ആയും ഞാൻ ഒന്നേ ഉള്ളു. അതോണ്ട് തന്നെ ചെറുപ്പം മുതൽ ലാളിച്ചു വളർത്തിയതു കൊണ്ട് എല്ലാ കുരുത്തക്കേട്കളും കൈയിൽ ഉണ്ട്. അച്ഛൻ ബിസ്സിനെസ്സ് നടത്തുക ആണ്. അമ്മ ഹൌസ് വൈഫ്‌. പക്ഷെ ആൾ ഒരു ഡോക്ടർ ആവേണ്ടതായിരുന്നു. മെഡിസിൻ പഠിക്കുമ്പോ അച്ഛനോട് ഉള്ള മുടിഞ്ഞ പ്രേമം കാരണം ഓടി പോയി കെട്ടിയില്ല, വീട്ടുകാർ തന്നെ കെട്ടിച്ചു. അതോടെ പഠിത്തം നിന്നു , എനിക്ക് വേണ്ടി. പിന്നെ ഞങ്ങൾ മുംബൈയിലേക്ക് പോയി. അവിടെ സെറ്റിൽഡായി.

എന്നെ ഡോക്ടർ ആക്കണം നാട്ടിൽ ഹോസ്പിറ്റലിൽ തുടങ്ങണം അതാണ്‌ രണ്ടിന്റെയും വലിയ ആഗ്രഹം. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും വാശികൾക്കും ഒന്നിനും അച്ഛനും അമ്മയും എതിര് നിൽക്കാറില്ലായിരുന്നു

ഒന്നു ഒഴികെ……. ന്റെ വിഷ്ണുവേട്ടൻ

❤❤❤❤❤❤❤❤

വിഷ്ണുവേട്ടൻ ……………

ആദ്യമായും അവസാനമായും ഞാൻ വീണു പോയത് ഈ പേഴ്സണാലിറ്റിയുടെയും , ഈ വ്യക്തിയുടെയും മുന്നിലാണ്.

തനി കലിപ്പൻ കൂട്ടുകാർക്കു വേണ്ടി എന്തും ചെയ്യും…. എന്തും… അടി ആയാലും ഇടി ആയാലും……

സ്നേഹിക്കുന്നവരെ സ്നേഹം കൊണ്ടു കൊല്ലും………

ദേഷ്യം വന്നാൽ പിന്നെ ഒന്നും പറയണ്ട.. എന്നു പറഞ്ഞാ അടുത്തേക്ക് തന്നെ പോണ്ടാ…

ശെരിക്കും പറഞ്ഞാ തനിക്കു ശരിയെന്നു തോന്നണത് മാത്രമേ വിഷ്ണുവേട്ടൻ ചെയ്യൂ…

പിന്നെ അത്യാവശ്യം കുരുത്തക്കേടും കയ്യിൽ ഇണ്ട്ടോ….. മോശമല്ല……. അതിലും….

❤❤❤❤❤❤❤❤❤❤

ഞാൻ ഒമ്പതിൽ പഠിക്കുമ്പോഴാ മുംബൈയിലെ ബിസ്സിനെസ്സ് കൂട്ടുകാരനെ ഏല്പിച്ചു നാട്ടിലേക്ക് വരുന്നത്

ഇവിടം എനിക്ക് പെട്ടന്ന് തന്നെ ഇഷ്ടപ്പെട്ടു…..

ഒരുപാട്……..

പച്ചപ്പും… പാടങ്ങൾ……. അമ്പലങ്ങൾ ഞങ്ങടെ വീട്… പിന്നെ കുറെ ബന്ധുക്കൾ സ്വന്തക്കാർ…..

എന്റെ എല്ലാമെല്ലാം ആയ പാറു

അച്ഛന്റെ ചേട്ടന്റെ മോളാ പാറു

പാർവതി എന്നാ ശെരിക്കും ഉള്ള പേര്. എന്തിനും ഏതിനും ഞങ്ങൾ ഒരുമിച്ചാ……

ഒറ്റകെട്ടാ …………

അങ്ങനെ എന്നെ അവള്ടെ സ്കൂളിൽ തന്നെ വിടാൻ തീരുമാനിച്ചു.

ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി.

ക്ലാസ്സ്‌ തുടങ്ങാൻ ഒരു മാസം കൂടിയുണ്ട്.

പാറു എന്നെ നാട് കാണിക്കാനും ആൾക്കാരെ പരിചയപ്പെടുത്താനും ആയി കൊണ്ട് പോയി.

അങ്ങനെ കുറെ കറങ്ങൽ കഴിഞ്ഞ് പാറുവിന്റെ കൂട്ടുകാരി ശ്രേയയുടെ വീട്ടിൽ എത്തി.അവൾടെ അമ്മ , എന്തൊരു സ്നേഹാ അമ്മക്ക്….. എനിക്ക് ഒരുപാട് സാധനങ്ങൾ കഴിക്കാൻ തന്നു. ഒരുപാട് ഇഷ്ടായി ആ അമ്മയെ……………

ശ്രേയ…… പിന്നീട് അവളും കൂടി ഞങ്ങൾക്ക് ഒപ്പം. പിന്നെ എന്നും കറക്കം തന്നെ …

അങ്ങനെ ദിവസങ്ങൾ പോയി ഇന്നാണ് ക്ലാസ്സ്‌ തുടങ്ങുന്നത്. ഒന്നും പറയണ്ട എല്ലാരും SSLC എന്നു പറഞ്ഞു പേടിപ്പിച്ചു വച്ചേക്കാ…… അതും നമ്മളെയെ…..എവടെ പേടിക്കാൻ.

ക്ലാസ്സ്‌ ഒക്കെ അങ്ങനെ അതിന്റെ വഴിക്ക് നടക്കുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം പാറു പറഞ്ഞു അവൾക്കു ഒരാളെ ഇഷ്ടാന്ന്. ഞാനും ശ്രേയയും ഞെട്ടി പോയി. അപ്പോഴാ പറഞ്ഞേ ആൾ ഇവിടെ തന്നെയാ പഠിക്കുന്നെ അതും +2 നു. അന്നു പാറുന്റെ ഹരിയേട്ടനെ ഞങ്ങൾ കണ്ടു. ശ്രേയക്കു മുന്നേ അറിയായിരുന്നു ആളെ , അവളുടെ ഏട്ടന്റെ കൂട്ടുകാരൻ ആണെന്ന്. അങ്ങനെ അവരുടെ പ്രണയത്തിനു ഞാൻ മിക്കതും സാക്ഷി ആയി.. പലയിടങ്ങളിൽ…

ഒരുദിവസം അന്ന് ശ്രേയ വന്നിട്ടുണ്ടായിരുന്നില്ല.

അവര് സ്കൂൾ ലൈബ്രറിയുടെ അവടെനിന്ന് സംസാരിച്ചുനിൽക്കായിരുന്നു.അത് +2 കാരുടെ സ്ഥലം ആയിരുന്നു, ഞങ്ങൾക്ക് അവടെ പ്രവേശനം ഇല്ലായിരുന്നു . അവടെ നിന്ന് ബോർ അടിച്ചപ്പോൾ ഞാൻ ചുമ്മാ ഒന്ന് നടന്നു..

പെട്ടെന്ന് ഏതോ ഒരാൾ വന്ന് എന്റെ വായ പൊത്തിപിടിച്ചു. ഞാൻ ആകെ പേടിച്ചു. കൂതറി മാറിയപ്പോൾ മനസിലായി.. ഞങ്ങടെ സീനിയർ ചേട്ടൻ(+2), പേര് എന്തോ കിരൺ എന്നാണെന്നു തോന്നുന്നു

ക്ലാസ്സ്‌ തുടങ്ങിയ ടൈമിൽ റാഗിംഗ് ചെയ്തപ്പോ അവൻ എന്റെ കൈയിൽ കയറി പിടിച്ചു, വിടാൻ പറഞ്ഞിട്ട് വിട്ടില്ല… പിന്നെ ഒന്നും നോക്കിയില്ല അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു.

അതിന്റെ ദേഷ്യം തീർക്കാൻ വന്നതാ ചെക്കൻ………

അവൻ എന്നെ വിട്ടില്ല. ഞാൻ ഓടി അതെ രക്ഷ ഉണ്ടായിരുന്നുള്ളൂ..

പെട്ടന്ന് ഒരാളുടെ നെഞ്ചിൽ തട്ടി ഞാൻ വീണു ഞങ്ങടെ സീനിയർ ആണ് യൂണിഫോം കണ്ടാൽ അറിയാം ………………

എന്റെ പിന്നിൽ ആ കിരൺ ഓടി വരുന്നുണ്ടായിരുന്നു

എന്റെ ഒപ്പമുള്ള ആളെ കണ്ടപ്പോ കിരൺ എന്നോട്

“നിന്നെ ഞാൻ പിന്നെ എടുത്തോളാഡി ”

എന്നു പറഞ്ഞിട്ട് പിന്നോട്ട് ഓടി……

“നീ ഏതാ ക്ലാസ്സ്‌…..? ”

എന്റെ ഒപ്പം ഉണ്ടായിരുന്ന ചേട്ടൻ ചോദിച്ചു.

“10th…. ”

“നീ എന്താ ഇവിടെ ?… ആ കിരൺ എന്തിനാ നിന്നെ ഓടിപ്പിച്ചത്???? ”

ഈശ്വരാ……… പെട്ടു…… എന്താ പറയാ…… എന്ന് ആലോചിച്ചു നിൽക്കുമ്പോൾ..

“ടാ വിഷ്ണു…… വിട്ടേക്ക് നമ്മടെ ആളാ.. ”

ഹരിയേട്ടനും പാറുവും വന്നു നിൽക്കുന്നു.

“നീ എവിടെക്കാ പോയെ ദേവൂ… ”

“ഞാൻ ചുമ്മാ ഒന്നു നടന്നതാ പാറു”

“വിഷ്ണുവേട്ടാ ഇതാണ് എന്റെ കസിൻ ദേവൂ ”

പാറു എന്നെ വിഷ്ണുവേട്ടന് പരിചയപെടുത്തി കൊടുത്തു.

“ആഹാ ഇവൾ ആണോ മുംബൈകാരി , താൻ അല്ലെ കിരണിനെ തല്ലിയെ…………? ”

“അതേ ഞാൻ തന്നെയാ. പക്ഷെ അവനെ തല്ലിയത് പണിയായെന്നു തോന്നുന്നു. ”

“പിന്നെ അവനെ തല്ലിയാൽ അവൻ വെറുതെ വിടുമോ നിന്നെ ”

ഹരിയേട്ടൻ ചോദിച്ചു.

ഉള്ളിൽ പേടി ഉണ്ടെങ്കിലും ഞാൻ അത് പുറത്ത് കാട്ടാതിരിക്കാൻ ശ്രെമിച്ചു.

“ഒരുത്തനും ഒന്നും ചെയ്യില്ല , ആ കാര്യത്തിൽ ഇയാള് പേടിക്കണ്ട…… അവനുള്ളതു ഞാൻ തന്നെ കൊടുത്തോള്ളാം……… ”

വിഷ്ണുവേട്ടൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്നു ഞെട്ടി.

പക്ഷെ ആ ഞെട്ടൽ ഹരിയേട്ടന്റെയോ പാറുവിന്റെയോ മുഖത്തു ഞാൻ കണ്ടില്ല.

അടുത്ത പീരിയഡ് ക്ലാസ്സ്‌ ഉള്ളത് കൊണ്ട് പാറു എന്നെ വിളിച്ചു ക്ലാസ്സിലേക്ക് വന്നു . ടീച്ചർ ഉള്ളതോണ്ട് പാറുനോട്‌ വിഷ്ണുവേട്ടൻ പറഞ്ഞതിനെ പറ്റി ചോദിച്ചില്ല , ആലോചിച്ചിട്ട് കാര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അധികം ഒന്നും ചിന്തിക്കാൻ പോയില്ല .

ക്ലാസ്സ്‌ വിട്ട് പോകുന്ന വഴിക്ക് ഞാൻ പാറു ഹരിയേട്ടനോട്‌ ബൈ ഒക്കെ പറഞ്ഞു നിക്കാ…….. അപ്പോ വിഷ്ണുവേട്ടനെ കണ്ടു ,

ആള് കണ്ടപ്പോ ഒന്നു ചിരിച്ചു…… ആഹാ നല്ല ചിരി…..

“ഡീ പാറു……. ആ ഏട്ടൻ എന്താ അങ്ങനെ പറഞ്ഞേ…? ”

“ഏത് ഏട്ടൻ….. എങ്ങനെ പറഞ്ഞത്…? ”

“ഹരിയേട്ടന്റെ ഫ്രണ്ട്. കിരണിനുള്ളതു എന്താ ആള് കൊടുക്കാന്ന് പറഞ്ഞേ…….. ”

“വിഷ്ണുവേട്ടൻ അല്ലേ…… ആൾക്ക് കിരണിനോട്‌ ഭയങ്കര കലിപ്പ് ആണഡി. അവര് തമ്മിൽ അടി വരെ ഉണ്ടായിണ്ട് . ഒരുമാതിരി ജന്മശത്രുക്കളെ പോലെയാ………. ”

❤❤❤❤❤❤❤❤

പിറ്റേന്ന് സ്കൂളിൽ ചെന്നതും കേട്ടത് വിഷ്ണുവേട്ടൻ കിരണിനെ തല്ലി എന്ന വാർത്ത ആയിരുന്നു .

അത് കേട്ടതും മനസ്സിൽ കുറെ സന്തോഷം ആയെങ്കില്ലും , പിന്നെ അറിഞ്ഞ കാര്യം ഒരുപാട് വിഷമം ഉണ്ടാക്കി . അവർക്ക് രണ്ടാൾക്കും സസ്പെൻഷൻ കിട്ടി. ഒരു ആഴ്ചത്തേക്ക് .

“പാവം എനിക്ക് വേണ്ടി സസ്പെൻഷൻ കിട്ടി……. ”

“ആര് കിരൺ ആണോ ? ”

ശ്രേയ ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്നു തുറിച്ചു നോക്കി.

“വിഷ്ണുവേട്ടനും കിരണും തമ്മിൽ തല്ല് മുന്നേ ഉള്ളതാ , നിനക്ക് വേണ്ടി ഒന്നും അല്ല മോളേ..”

ശ്രേയയും പാറുവും ഒരേ സ്വരത്തിൽ പറഞ്ഞു.

“എന്നാലും ഇപ്പൊ എനിക്ക് വേണ്ടി അല്ലേ……….. എല്ലാരും പറയുന്നുണ്ട് എന്റെ പേരിലാണ് തല്ലുണ്ടായതെന്ന്. ഒന്നു കാണാൻ പോലും പറ്റിയില്ല . ”

“മോളേ ശ്രേയേ ഇവള് വീണെന്ന് തോന്നുന്നു . അല്ലേ ”

“ഒന്നു പോടീ പാറു , മുംബൈയിൽ സിക്സ് പാക്ക് ഉള്ള ചുള്ളൻ ചെക്കന്മാരെ കണ്ടിട്ട് വീണിട്ടില്ല. പിന്നെ അല്ലേ ഈ കൊരങ്ങൻ……………. ”

അവരുടെ കളിയാക്കല്ലിന്ന് രക്ഷപെടാൻ അപ്പോ അങ്ങനെ ഒക്കെ പറഞ്ഞു

എന്തോ വല്ലാതെ കൊതിക്കുന്നുണ്ട് എന്റെ മനസ് ആ കൊരങ്ങനെ കാണാൻ………….

❤❤❤❤❤❤❤

പിറ്റേന്ന് ക്ലാസ്സ്‌ ഇല്ലാത്തതിനാൽ ഞാനും പാറുവും കൂടി ശ്രേയെടെ വീട്ടിലേക്ക് പോയി.

അവിടെ ചെന്ന് അവളുടെ അമ്മോട് കത്തി അടിച്ചു നിൽക്കുമ്പോൾ……..

“ആരിത് മുംബൈകാരിയോ……….. ”

ചോദിച്ച ആളെ കണ്ടു ഞാൻ വീണ്ടും ഞെട്ടി .

വേറെ ആരാ മ്മടെ വിഷ്ണുവേട്ടൻ.

എന്താ ഇയ്യാൾ ഇവിടെ എന്ന ഭാവത്തിൽ തുറിച്ചുനോക്കിപ്പോ എല്ലാരും എന്നെ നോക്കി ചിരിക്കാ….

ശ്രേയ വന്ന് എന്നെ നോക്കിട്ട് പറയാ…..

“ദേവൂ ഇതാ എന്റെ ഏട്ടൻ ”

എന്റെ കിളി ഒക്കെ ഏതിലെ ഒക്കെയോ പോയി.

ഈ കാര്യം മുൻപ് പറയാത്തതിന് ശ്രേയക്കും പാറുനും നല്ലത് കൊടുത്തു .

ശ്രേയെടെ അമ്മ നല്ല ഉണ്ണിയപ്പം ഉണ്ടാക്കി തന്നു .

പാറുവും ശ്രേയയും കൂടി മാങ്ങ പൊട്ടിക്കാൻ പോയി .

ഉണ്ണിയപ്പം എന്റെ ഫേവ്റിറ്റ് ആയതോണ്ട് ഞാൻ അത് തട്ടി ഇരിക്കാ……………

നോക്കിപ്പോ അപ്പുറത്ത് വിഷ്ണുവേട്ടൻ

“ഉണ്ണിയപ്പം ഇത്ര ഇഷ്ടാണോ ? ”

“എനിക്ക്… ഭയങ്കര ഇഷ്ടാ……… എന്താ വേണോ? ഇന്നാ എടുത്തോ……. ”

“എനിക്ക് വേണ്ട. ദേവു കഴിച്ചോ… ”

“വിഷ്ണുവേട്ടന് തല്ലുണ്ടാക്കുന്നത് ഇത്ര ഇഷ്ടാണോ………………? ”

“തല്ലുണ്ടാക്കണം എന്ന് കരുതി ഉണ്ടാക്കണതല്ല. പിന്നെ അവൻ………….

“എന്താ രണ്ടുപേരും കൂടി വെല്ല സ്വകാര്യം പറയാണോ…………… ”

അലവലാതികൾ വന്നു.. ഒന്നു സംസാരിക്കാൻ പോലും സമ്മതിക്കില്ല…..

അങ്ങനെ ഞാനും പാറുവും അവിടെ നിന്ന് ഇറങ്ങി.

വീട്ടിൽ എത്തി കഴിഞ്ഞിട്ടും വിഷ്ണുവേട്ടന്റെ മുഖവും ആ ചിരിയും എന്റെ മനസ്സിൽ നിന്നും പോയില്ല

പിറ്റേ ദിവസവും ഓരോ കാരണങ്ങൾ ഉണ്ടാക്കി വീണ്ടും പാറുവിനെ കൂട്ടി ശ്രേയയുടെ വീട്ടിലേക്ക് പോയി. ഒരു കാര്യവും ഉണ്ടായില്ല. അടുത്ത ഒരാഴ്ചയും സ്കൂളിലേക്ക് വരാത്തതിനാൽ വിഷ്ണുവേട്ടനെ കാണാൻ പറ്റിയില്ല.

ശ്രേയയോട് വിഷ്ണുവേട്ടനെ പറ്റി ചോദിക്കുമ്പോഴോക്കെ പാറു എന്നെ കളിയാക്കി .

കാലത്ത് തന്നെ വിളിച്ചു എഴുന്നേൽപിച്ച് അമ്പലത്തിലേക്ക് പറഞ്ഞ് വിട്ടു .

പാറു അമ്മ വീട്ടിലേക്കു പോയി , അതോണ്ട് ഞാൻ ഒറ്റക്കാ പോയേ…..

വിഷ്ണുവേട്ടനെ ഇന്നെങ്കിലും കാണാൻ പറ്റണേ എന്നു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ………..

എന്റെ മുന്നിൽ വന്നു നിന്ന ആളെ കണ്ടപ്പോ സന്തോഷം കൊണ്ടെനിക്ക് തുള്ളിചാടാൻ തോന്നി, പിന്നെ അമ്പലം ആയതോണ്ടും ചുറ്റും ആൾക്കാർ ഉള്ളതോണ്ടും ചെയ്യാൻ പോയില്ല .

എന്നെ കണ്ടില്ലാന്നു തോന്നണു , സാരല്യ അങ്ങനെ വെറുതെ വിടില്ല മോനേ………

“ഹലോ…………… മാഷേ……

നമ്മളെ ഒക്കെ അറിയോ ? ”

“ആരിത് മുംബൈകാരിയോ……………. ”

“ന്റെ പൊന്നു വിഷ്ണുവേട്ടാ ……..

ഇനിയെങ്കിലും ഈ വിളിയൊന്ന് നിർത്തിക്കൂടെ..

എനിക്ക് നല്ലൊരു പേരുണ്ട് ദേവുന്ന്.. ”

“ഓക്കേ മുംബൈകാരി… ഇനി ദേവൂന്ന് വിളിക്കുള്ളൂ….ഒരു വാല് ഉണ്ടാവാറുണ്ടല്ലോ കൂടെ….

“പാറു അല്ലേ ? അവൾ വീട്ടിൽ ഇല്ല. അതൊക്ക പോട്ടെ മോനെന്തിനാ കിരണിനോട്‌ എന്റെ പേരിൽ തല്ലുണ്ടാക്കിയത് ? ”

“അത് താൻ അറിയണ്ടാ ”

“അതെന്താ? നിങ്ങൾ തമ്മിൽ മുൻപേ തല്ലുള്ളതാ. പക്ഷെ അന്നുണ്ടായ തല്ലതിനു വേണ്ടിയല്ലെന്ന് ഞാൻ അറിഞ്ഞു .

എനിക്ക് വേണ്ടി ഉണ്ടാക്കിയ തല്ലല്ലേ , എന്താ കാര്യം എന്ന് പറഞ്ഞോ ”

“ഇല്ലെങ്കില്ലോ ? ”

“പറയാതെ ഞാൻ വിഷ്ണുവേട്ടനെ ഇവിടന്ന് വിടില്ല….. ”

എന്നു പറഞ്ഞ് വിഷ്ണുവേട്ടന്റെ കയ്യിൽ പിടിച്ചു

“ഒന്നു വിട് ദേവൂ ആൾക്കാർ കണ്ടാൽ എന്തേലും വിചാരിക്കും… വെറുതെ ചീത്തപേരു വരും.. ”

“അത് കൊഴപ്പമില്ല , കാര്യം പറയാതെ ഞാൻ വിടില്ല ”

“നീ കൈയിന്ന് വിട് ഞാൻ പറയാം . പക്ഷെ ഇതിന്റെ പേരിൽ കിരണിനോട്‌ തല്ലുണ്ടാക്കാൻ പോവരുത്.”

“ഇല്ല്യ . പറഞ്ഞോ ”

“ഞാൻ കിരണിനോട്‌ എന്തിനാ നിന്നെ ഓടിപ്പിചേന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഓടിപ്പിക്ക മാത്രം അല്ല , ചിലപ്പോ അവനു തോന്നുന്നത് ഒക്കെ ചെയ്യും എന്ന് . അങ്ങനെ പറഞ്ഞത് കൊണ്ടാ അവനെ തല്ലിയെ ”

“ഓഹോ……………. അതിനാണോ തല്ലിയേ? കിരൺ എന്നെ എന്ത് ചെയ്താലും വിഷ്ണുവേട്ടന് എന്താ കുഴപ്പം ? ”

“ഇങ്ങനെ ആണോ ,എനിക്ക് ഒരു കുഴപ്പവും ഇല്ല്യാ , സോറി മാഡം

ഇനി റിപീറ്റ് ചെയ്യില്ല ”

വിഷ്ണുവേട്ടൻ അങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്തോ പോലെയായി.

“അങ്ങനെ പറയല്ലേ വിഷ്ണുവേട്ടാ …….. ”

“പിന്നെ ഞാൻ എങ്ങനെ പറയണം ? നീ പറ

ഓഹ് . എന്താ ചെക്കന്റെ കലിപ്പ്.

” മനസ്സിൽ എന്താ ഉള്ളേ അത് പറാ ”

“പറഞ്ഞിട്ട് എന്തിനാ , നിനക്ക് സിക്സ് പാക് ഉള്ള ചെക്കന്മാരെ അല്ലേ ഇഷ്ടം. ? പിന്നെ എന്താ ഞാൻ കൊരങ്ങൻ അല്ലേ ”

ആകെ നാണംകെട്ട് പോയി. അലവലാതികൾ അവറ്റോൾക്ക് കൊടുക്കിണ്ട് ഞാൻ.

“അയ്യോ………… അത് ഞാൻ വെറുതെ പറഞ്ഞതാ……”

“നീ പോടീ കോപ്പേ ”

എന്നു പറഞ്ഞ് വിഷ്ണുവേട്ടൻ പോയപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല .

“വിഷ്ണുവേട്ടാ…. സിക്സ് പാക്ക് ഇല്ലെങ്കില്ലും ഈ കൊരങ്ങനെ എനിക്ക് ഭയങ്കര ഇഷ്ടാ..”

വിഷ്ണുവേട്ടൻ എന്നെ നോക്കി ചിരിച്ചു.. ആ ചിരി , അതിൽ ഉണ്ടായിരുന്നു എന്നോടുള്ള ഇഷ്ടം. ”

“I love you വിഷ്ണുവേട്ടാ ”

അങ്ങനെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്ന ശ്രേയയെ ഞാൻ എന്റെ നാത്തൂൻ കൂടി ആക്കാൻ അങ്ങോട്ട്‌ തീരുമാനിച്ചു.

ഞാൻ ശ്രേയെടെ വീട്ടിലേക്കു പോയി തുടങ്ങിയ അന്നു മുതൽ എന്നെ കാണുന്നത് ആണെന്നും ,

അന്ന് തൊട്ടേ എന്നെ ഇഷ്ട്ടം ആണെന്നു വിഷ്ണുവേട്ടൻ പറഞ്ഞപ്പോ ഒന്നു കൊടുക്കാനാ തോന്നിയെ……….. .ഇത്ര നാൾ ആ ഇഷ്ടം എന്നോട് പറയാത്തത് കൊണ്ട്.

പിന്നെ അങ്ങോട്ട്‌ ഞങ്ങടെ പ്രണയം ആയിരുന്നു , അതും കട്ട പ്രണയം.

അതിനോടൊപ്പം വഴക്കും തല്ലുകൂടല്ലും പിണക്കവും ഇണക്കവും ഒക്കെ ഉണ്ടായിരുന്നു.

അതിനിടയിൽ കാലങ്ങൾ പോയത് അറിഞ്ഞില്ല.

ഇപ്പോ ഞാൻ +2 വിനാണ് പഠിക്കുന്നെ.

വിഷ്ണുവേട്ടൻ എഞ്ചിനീയറിംഗ് സെക്കന്റ്‌ ഇയർ.

പാറുവിന്റെയും ഹരിയേട്ടന്റെയും കാര്യം വീട്ടിൽ അറിഞ്ഞു .

ഭയങ്കര സീൻ ആയിരുന്നു വീട്ടിൽ , അടിയും ഭീഷണിയും ഒക്കെ .

പാറുവിന്റെ ഏട്ടന് അതായത് അപ്പുവേട്ടന് ഇപ്പൊ ഞങ്ങളെ രണ്ടാളെയും സംശയം ആണ് .

എങ്ങോട്ട് പോയാലും ഒരു നൂറുചോദ്യങ്ങളാ .

വിഷ്ണുവേട്ടന്റെ അമ്മയ്ക്ക് അറിയാം ഞങ്ങൾ തമ്മില്ലുള്ള ഇഷ്ടത്തെപറ്റി. ഇതുവരെ എന്നോട് ഒന്നും ചോദിച്ചിട്ടില്ല.

പക്ഷെ ഒരു ദിവസം ഞാൻ അവിടെ പോയപ്പോൾ

“ദേവൂ നീയും വിഷ്ണുവും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അമ്മക്ക് അറിയാം . പക്ഷെ ഒന്നു ചോദിച്ചോട്ടെ മോളേ..

ഇത് മോൾടെ വീട്ടുകാർ സമ്മതിക്കുമോ

അഥവാ സമ്മതിച്ചില്ലെകിൽ എന്താ ചെയ്യാ , ന്റെ മോനെ വിട്ടു പോവോ ? ”

“അമ്മ ഇപ്പൊ ചോദിച്ച ചോദ്യം എന്നോട് തന്നെ ഞാൻ ചോദിച്ചിണ്ട് . എനിക്ക് എന്റെ അച്ഛനും അമ്മയും വേണം വിഷ്ണുവേട്ടനും വേണം.

ആർക്കുവേണ്ടിയും ഞാൻ ആരെയും ഉപേക്ഷിക്കില്ല .അമ്മേടെ മോനെ വിട്ട് ഞാൻ ഒരിക്കലും പോവില്ല. ഇതെന്റെ വാക്കാ അമ്മേ…”

“എന്താ ഇവിടെ വലിയ വാക്കുകൊടുക്കൽ ഒക്കെ? ”

“അതോ …. എനിക്ക് എന്റെ അമ്മയോട് പലതും പറയാൻ ഉണ്ടാവും. വിഷ്ണുവേട്ടൻ ഇപ്പോ അറിയണ്ട. ”

“ഓഹോ , ഇപ്പോ ഞാൻ പുറത്തായ ? ”

“ഏട്ടൻ മാത്രം അല്ല ഞാനും പുറത്തായി….

“അല്ലാതെ പിന്നെ , അമ്മേ , ശ്രേയേ ഞാൻ പോവാട്ടോ………. ”

ഞാനും വിഷ്ണുവേട്ടനും കൂടി പോവായിരുന്നു .

എന്റെ വീടിന്റെ അടുത്തേക്ക് വരില്ലെങ്കിലും കുറച്ചു വഴി വരും.

“ദേവൂ……….. എന്താ വല്യ കാര്യായിട്ട് അമ്മയ്ക്ക് വാക്ക് കൊടുക്കിണ്ടായെ..? ”

“അത് അമ്മ ചോദിക്കാ എന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഞാൻ അമ്മേടെ മോനേ വിട്ടു പോവോന്ന്……..”

“ഓഹോ…….. എന്നിട്ട് നീ എന്തു പറഞ്ഞു.? ”

“ഞാൻ എന്ത് പറയാൻ , മുംബൈയിലേ നല്ല ചുള്ളൻ ചെക്കനെ കെട്ടി ഞാൻ സെറ്റിൽഡ്‌ ആവും എന്നു പറഞ്ഞു ”

“ആ എനിക്ക് ചെവി നോവുന്നു വിഷ്ണുവേട്ടാ … ഒന്നു വിട് ”

“അപ്പോ എന്റെ പൊന്നു മോളു ആരെയാ കെട്ടാന്ന് , ഒന്നു പറഞ്ഞേ? ”

“വിഷ്ണുവേട്ടനെ തന്നെയാ , വേറെ ആരെ …… പൊന്നു മോനെ ഞാൻ നിന്നെയും കൊണ്ടേ പോകു………… ”

“ഉവാ , ഇപ്പൊ എങ്ങനെ ഒക്കെ പറയും വല്യ ഡോക്ടർ ഒക്കെ ആയി വരുമ്പോ എന്നെ കണ്ടാൽ ആരാന്ന് ചോദിക്കും . അല്ലേ ”

“അതേ , അത് തന്നെയാ എന്റെ പ്ലാൻ എങ്ങനെ മനസിലായി ? ”

“ആഹാ . ഡീ എന്നെ എങ്ങാനും ഇട്ടിട്ട് പോയാ………………. ”

“മ്മ് , ബാക്കി പറയ്‌ ഞാൻ ഇട്ടിട്ട് പോയാൽ ?

“നീ ഇട്ടിട്ട് പോയാൽ എന്താ വേറെ പെണുങ്ങൾ ഇല്ലേ നാട്ടിൽ ? നല്ലൊരു സുന്ദരി കെട്ടി ഞാൻ ജീവിക്കും. ”

” ഓഹോ, അങ്ങനെ ആണോ ? ”

” അല്ലാതെ പിന്നെ ഞാൻ ദേവദാസ് ആവും എന്നു വിചാരിച്ചോ നീ ? ”

“നിർത്ത് ഞാൻ വെറുതെ പറഞ്ഞതാ . എന്നെ എങ്ങാനും വിട്ടു പോയാൽ കൊല്ലും ഞാൻ ഓർത്തോ ….. ”

“ഡീ………… നീ എന്താ ഇവിടെ ? അപ്പൊ പാറുന് മാത്രം അല്ല ഈ അസുഖം. ”

എന്നു പറഞ്ഞു തീർന്നതും അപ്പുവേട്ടന്റെ കൈ എന്റെ കവിളിൽ വീണതും ഒരുമിച്ചായിരുന്നു .

“അപ്പു ….. തൊട്ട് പോവരുത് എന്റെ പെണ്ണിനെ…. ”

“നിന്റെ പെണ്ണോ? ഏത് വകയിൽ ആണാവോ …… അവളെന്റെ പെങ്ങളാ . ”

“ചോദിച്ചു നോക്ക് നിന്റെ പെങ്ങളോട് ”

“വാടി വീട്ടിലേക്ക് ”

എന്നെ കൂട്ടി അപ്പുവേട്ടൻ വീട്ടിലേക്കു പോയി .

അപ്പൊ ഞാൻ പോയില്ലായിരുന്നുവെങ്കിൽ അവര് രണ്ടുപേരും തമ്മിൽ തല്ലു കൂടുകയേ ഉള്ളുവായിരുന്നു.

അമ്മേടെ കയ്യിന്നു ഒരുപാട് കിട്ടി. മാത്രമല്ല അമ്മ കരഞ്ഞതിനും ഒരു കണക്കും ഇല്ല.

അച്ഛൻ മാത്രം എന്നെ ഒന്നും പറഞ്ഞില്ല ,

ബാക്കി എല്ലാവരും വന്നു കുറെ ഉപദേശം ആയിരുന്നു.

പിന്നീട് എനിക്ക് വിഷ്ണുവേട്ടനെ കാണാൻ പറ്റിയില്ല. എന്നും അപ്പുവേട്ടൻ കൊണ്ടുവിടും ,

കൊണ്ടുപോകും . എത്ര ശ്രെമിച്ചിട്ടും എനിക്ക് വിഷ്ണുവേട്ടനെ കാണാൻ പറ്റിയില്ല . പിന്നീട് എപ്പോഴും എനിക്ക് കരയാൻ മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ . അങ്ങനെ പ്ലസ് ടു മോഡൽ എക്സാമിന് മാർക്ക്‌ വളരെ കുറഞ്ഞു ,

എനിക്ക് പഠിക്കാൻ ഉള്ള മനസ് തന്നെ ഇല്ലായിരുന്നു . സെൻറ് ഓഫീനു പോയി , പോവാൻ ഇഷ്ടം ഒന്നും ഉണ്ടായിരുന്നില്ല , പിന്നെ ശ്രേയയും പാറുവും നിർബന്ധം പിടിച്ചപ്പോൾ പോവാതെ ഇരിക്കാൻ പറ്റിയില്ല .

ഞാൻ ഒട്ടും പ്രതിക്ഷികാതെ അവിടേക്ക് വിഷ്ണുവേട്ടൻ വന്നു.

എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്നറിയില്ലായിരുന്നു .

“ദേവൂ എന്തിനാ എങ്ങനെ വിഷമിക്കുന്നെ ,

എല്ലാ പ്രേശ്നങ്ങളും ശരിയാവും. കരയല്ലേ ? ”

“ഇല്ല്യാ . എനിക്ക് അറിയാം അമ്മ ഒന്നിനും സമ്മതിക്കില്ല. പേടി ആവാ എനിക്ക് വിഷ്ണുവേട്ടാ ”

“ഒന്നു കൊണ്ടും പേടിക്കണ്ട. നമ്മൾ ആഗ്രഹിച്ച പോലെ സ്വപ്നം കണ്ട പോലെ നമ്മൾ ജീവിക്കും .

ഇപ്പോ നീ നന്നായി പഠിക്ക് . അതാ വേണ്ടേ ”

“ദേവൂ , അപ്പുവേട്ടൻ വന്നു. വായോ ”

“ഞാൻ പോവാ വിഷ്ണുവേട്ടാ……”

അങ്ങനെ പ്ലസ്ടു എക്സാമിനു നന്നായി പഠിച്ചു എഴുതി.

റിസൾട്ട്‌ വന്നു ഫുൾ A+ ഉണ്ടായിരുന്നു.

എന്നേക്കാൾ സന്തോഷം വിഷ്ണുവേട്ടന് ആയിരുന്നു . മാർക്ക്‌ ഷീറ്റ് വാങ്ങാൻ പോയപ്പോൾ വിഷ്ണുവേട്ടൻ വന്നിട്ട് ഉണ്ടായിരുന്നു . സംസാരിച്ചു നിൽക്കുന്നതിനിടയിൽ അപ്പുവേട്ടൻ വന്നു, കണ്ടു

എന്നെ അവിടന്ന് കൊണ്ടു പോയി .

അമ്മ അതിനെപറ്റി ഒന്നും എന്നോട് ചോദിച്ചില്ല.

പക്ഷെ എൻട്രൻസ് റിസൾട്ട്‌ വന്നു . എനിക്ക് അഡ്മിഷൻ കിട്ടി.

അമ്മയും അച്ഛനും അപ്പുവേട്ടനും വന്നു എന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.

“മോളേ അച്ഛൻ ഇതുവരെ നിന്റെ ഇഷ്ട്ടങ്ങൾ വിട്ട് ഒന്നും ചെയ്തിട്ടില്ല , ഇനി ചെയ്യും ഇല്ല.

പക്ഷെ ……. ”

“നിനക്ക് പക്വത ഇല്ലാതെ ഇപ്പോ എടുത്ത ഈ തീരുമാനത്തോട് യോജിക്കുവാൻ ഞങ്ങൾക്ക് കഴിയില്ല. ”

“ഇല്ലമ്മേ ……… ഈ തീരുമാനം മാറില്ല . ”

“അത് നീ ഇപ്പൊ പറയണ്ട കാര്യം അല്ല. നിനക്ക് മുംബൈ മെഡിക്കൽ കോളേജിൽ അഡ്മിഷൻ എടുത്തിട്ടുണ്ട് . നമ്മൾ നാളെ അങ്ങോട്ട്‌ പോവും

“എന്താ അമ്മേ പറയണേ ? ”

“നിന്നെ നാട് കടത്തി കൊണ്ട് പോവുക ഒന്നും അല്ല. നിനക്ക് നീ ഇഷ്ടപെട്ട ജീവിതം ജീവിക്കാം , പക്ഷെ നീ ഒരു ഡോക്ടർ ആയതിനു ശേഷം മാത്രം . എന്ത് പറയുന്നു……….. ”

“അമ്മേ , ഇങ്ങനെ തന്നെയാ ഞങ്ങളും വിചാരിച്ചിരിക്കുന്നത്. അല്ലാതെ അമ്മയുടെ ആഗ്രഹം മാത്രം അല്ല ഞാൻ ഡോക്ടർ ആവാ എന്നത് , അത് എന്റെ സ്വപ്നവും ആണ്. ”

“സമ്മതിക്കുന്നു , ഈ അഞ്ചു വർഷം കഴിയും വരെ നീ അവനോട് മിണ്ടാനോ അവനെ കാണാനോ ശ്രെമിക്കരുത് . അങ്ങനെ ഉണ്ടായാൽ പിന്നെ ഇങ്ങനെ ഒരു മോളെ ഞങ്ങൾ മറക്കും.”

“ഇങ്ങനെ ഒരു ശിക്ഷ വേണോ അമ്മേ….. ”

“നിങ്ങൾടെ സ്നേഹം സത്യം ആണെന്ന് തെളിയിച്ചു കാണിക്കു …പിന്നെ ഈ കാര്യം വേറെ ആരും അറിയും വേണ്ട ”

അങ്ങനെ ഒരു വാക്ക് പോലും പറയാതെ ഞാൻ വിഷ്ണുവേട്ടന്റെ ജീവിതത്തിൽ നിന്നും അകന്നു .

അതിനിടയിൽ ഞാൻ നാട്ടിലേക്ക് പോയിട്ടില്ല.

ആ അഞ്ചു വർഷം കൊണ്ട് എനിക്ക് വിഷ്ണുവേട്ടനോട്‌ ഉള്ള സ്നേഹം കൂടിയിട്ടെ ഉള്ളു

അങ്ങനെ ഞാൻ ഒരു ഡോക്ടർ ആയി. നാട്ടിൽ ഹോസ്പിറ്റലിന്റെ പണിയും കഴിഞ്ഞു.

❤❤❤❤❤❤❤❤❤

അങ്ങനെ നാട്ടിൽ എത്തി.

പാറുവിന്റെയും ഹരിയേട്ടന്റെയും കല്യാണനിശ്ചയം ആണിന്ന്. അവളെ കണ്ടപ്പോൾ തന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു.

“എന്താ ദേവൂ നീ ആരോടും പറയാതെ പോയേ? എല്ലാരേയും മറന്നോ നീ ? ”

“ഇല്ല പാറു. ഞാൻ ആരെയും മറന്നിട്ടില്ല , ഞാൻ ആ പഴയ ദേവൂ തന്നെയാ. എനിക്ക് അങ്ങനെ മാറാൻ പറ്റോ?

ശ്രേയ വരില്ലേ ? അവൾ എന്ത് പറയുന്നു.? ”

“അവൾ വരില്ല , അവൾ പ്രസവിച്ചു കിടക്കാ…… ”

“ഈശ്വരാ … ഇതൊക്കെ എ=പ്പോ? എന്ത് വാവയാ? ”

“ആൺകുട്ടിയാ. നീ എന്താ വിഷ്ണുവേട്ടനെ പറ്റി ചോദിക്കാത്തതു ”

“എനിക്ക് ആ പേര് പറയാൻ ഉള്ള യോഗ്യത പോലും ഇല്ല. ഞാൻ ചതിച്ചത് പോലെ അല്ലേടി .

ഇവിടെ വരുന്നത് വരെ എനിക്ക് വിഷ്ണുവേട്ടനെ കാണണം മിണ്ടണം എന്നായിരുന്നു ,

ഇപ്പോ അതിനുള്ള ധൈര്യം പോരാ ”

“മോളെ ദേവൂ എങ്ങോട്ട് വന്നെ, ആരാന്ന് നോക്കിയേ ഇത് ”

“ആ അമ്മേ ദേ വരുന്നു ”

എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോ തന്നെ ഞാൻ പോയി കെട്ടിപിടിച്ചു ,

എന്റെ വിഷ്ണുവേട്ടന്റെ അമ്മ.കരഞ്ഞു പോയി ഒരു നിമിഷം, ഞങ്ങൾ രണ്ടാളും.

“അമ്മേ…………… ഞാൻ.. .”

“വേണ്ട മോളെ ഒന്നും പറയണ്ട , എന്താ പറയാൻ പോകുന്നേ എന്നൊക്ക അമ്മയ്ക്ക് അറിയാം .

മോൾടെ വീട്ടുകാർ ചെയ്തത് കൊണ്ട് നല്ലത് മാത്രമേ വന്നിട്ടുള്ളൂ. ”

“ഇനി ഞങ്ങളുടെ മോൾ നിങ്ങൾടെ മോളു കൂടിയാ, എടുത്തോ ഞങ്ങൾടെ മോളേ. പൂർണ മനസോടെ തരുവാ. മോളെ നീ എടുത്തോ നിന്റെ ചെക്കനെ ”

അമ്മയും അച്ഛനും ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഒരു ഓട്ടം ആയിരുന്നു വിഷ്ണുവേട്ടന്റെ വീട്ടിലേക്ക് .

പക്ഷെ വഴിയിൽ ഒരാൾ തടഞ്ഞു…

അപ്പുവേട്ടൻ

ദേവൂ എവിടെക്കാ നീ പോണേ? വിഷ്ണുന്റെ വീട്ടിലേക്കു അല്ലേ ? വാ ഞാൻ കൊണ്ടു വിടാം.

അങ്ങനെ എല്ലാ സന്തോഷം കൂടി ഒരുമിച്ച്.

“വിഷ്ണുവേട്ടാ………… ……..”

“ആഹാ നീയോ?

എന്ത് വേണം ?

ഡോക്ടർക്ക് എന്താ ഇവിടെ കാര്യം ? ”

“അത് പിന്നെ ഒരു അഞ്ചുവർഷം മുന്ന് ഇവിടെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ ഇട്ടിട്ടു പോയിണ്ടായിരുന്നു , എന്റെ ചെക്കനെ….. ആളെ തപ്പി ഇറങ്ങിതാ ”

“പിന്നെ നിനക്ക് ഇഷ്ടം ഉള്ളപ്പോ വന്നിട്ട് തപ്പുമ്പോ കി=ട്ടല്ലേ ? ഒന്നു പോടീ പുല്ലേ ”

“അപ്പോ എത്ര വർഷം വേണേലും കാത്തിരിക്കാം എന്നൊക്ക പറഞ്ഞത് വെറുതെ ആണല്ലേ കൊരങ്ങാ ? ”

“കൊരങ്ങൻ നിന്റെ മറ്റവൻ ”

“ഞാൻ അവനെ തന്നെയാ വിളിച്ചേ . എന്തെ ?

“കണ്ടിട്ട് കുറെ വർഷം ആയില്ലേ എന്നിട്ടും നിർത്തിക്കൂടെ ഈ തല്ലുകൂട്ടം ? അതെങ്ങനെയാ എന്റെ ആങ്ങളയും കൊള്ളാം നാത്തൂനും കൊള്ളാം . എന്തൊക്ക ആയിരുന്നു ഇപ്പോ ഒരു മൈൻഡ് പോലും ഇല്ല എന്റെ ആത്മസുഹൃത്തിന് ”

“ശ്രേയെ, ഡീ …അങ്ങനെ പറയല്ലേ. നിന്നെ ഞാൻ മറക്കോ? ”

“എന്റെ കാര്യം ഒക്കെ അവിടെ നിക്കട്ടെ , ആദ്യം നിങ്ങൾടെ തല്ലു തീർക്കാൻ നോക്ക്, അല്ല പിന്നെ

“”നോക്കിയേ വിഷ്ണുവേട്ടാ നമ്മുടെ കല്യാണത്തിന് എല്ലാരും സമ്മതിച്ചു . എന്ന് കേട്ടല്ലോ മോനെ?

“അപ്പോ നിന്റെ കെട്ട് കഴിഞ്ഞില്ലേ ? ഞാൻ കരുതി വെല്ല മുംബൈകാരനെ കെട്ടി മൂന്നു നാല് പിള്ളേർ ആയി കാണും എന്ന് ”

“ഓഹ് അതെങ്ങനെ ശരിയാകും എന്നെ കാത്ത് എന്റെ ചെക്കൻ ഇവിടെ കാത്തിരിക്കല്ലേ? ”

എന്ന് പറഞ്ഞപ്പോ ഒരു ചിരി ആ മുഖത്തു ഞാൻ കണ്ടു . പിന്നെ ഒന്നും നോക്കിയില്ല കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു .

“ഇനി ഇവരെ ഇങ്ങനെ നിർത്തിയാൽ ശരിയാവില്ല . അല്ലേ ? പാറുവിന്റെ കല്യാണത്തിന്റെ ഒപ്പം ഇവരുടെയും കെട്ട് അങ്ങ് നടത്താല്ലേ……? ”

നോക്കിയപ്പോൾ മുന്നിൽ ഒരു പട തന്നെ ഉണ്ട് .

അച്ഛൻ , അമ്മ, വിഷ്ണുവേട്ടന്റെ അമ്മ , അപ്പുവേട്ടൻ, പാറു , ഹരിയേട്ടൻ, ശ്രേയ …..

പിന്നെ ഞങ്ങൾ സ്വപ്നം കണ്ട ജീവിതം ആയിരുന്നു , അതിന്റെ ഒപ്പം ഞങ്ങൾടെ വഴക്കും പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും , പ്രണയവും….

ശുഭം….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭാവയാമി ഭാഗ്യ