എന്നോട് സഹതാപം കാണിക്കാനാണു വന്നതെങ്കിൽ ഇയാൾ ഇനി ഇങ്ങോട്ട് വരണമെന്നില്ല…

രചന : Rafsana Khader

നിലാവുള്ള രാത്രിയിൽ മുല്ലപ്പൂവിൻ്റെ സുഗന്ധത്താൽ അവർ മണിയറയിലേക്ക് പ്രവേശിച്ചു .

“ഞാനിന്നു ഹരിയേട്ടൻ്റെ ഭാര്യയായി ഇത് സ്വപ്നമാണോ ഹരിയേട്ടാ?”

നിള ഹരിനാരായണൻ്റേ നെഞ്ചിൽ കിടന്നോണ്ട് ചോദിച്ചു

“സ്വപ്നമല്ല നിള നീ ഇന്നെൻ്റെ സ്വന്തമാണ്.

എൻ്റെ ജീവനുള്ളിടത്തോളം ഞാൻ കെട്ടിയ താലി നിൻ്റെ കഴുത്തിൽ ഉണ്ടാവും. നമ്മളെന്നും ഒന്നായിരിക്കും ”

ഹരി അവളെ ചേർത്തു പിടിച്ചുകൊണ്ട് അവളുടെ മുടിയിഴകളിലൂടെ തലോടി.

തന്റെ പുരുഷന്റെ കരവലയത്തിൽ താൻ ഏറെ സുരക്ഷിതയാണെന്നവൾക്ക് തോന്നി, ഒപ്പം നാണവും.

‘നാലു ചുവരുകളിൽ തളക്കപെടമായിരുന്ന ഒരാളായിരുന്നു,ഈ കാന്താരി നിള കണ്ടില്ലേ പാവം പെണ്ണിനെ പോലെ എൻ്റെ നെഞ്ചോരം കിടന്നു സ്വപ്നം കാണുന്നത്

അന്ന് ആ അപകടം പറ്റിയില്ലാരുന്നേൽ ഞാനിവളെ കാണുമായിരുന്നോ എനിക്കറിയില്ല.’ഹരീ നിളയെ കണ്ട നിമിഷത്തേക്ക് പുറകോട്ടു പോയി

❤❤❤❤❤❤❤❤❤

“ഡാ ഹരി നാളെ എന്താ പരിപാടി?”

ചായപ്പീടികയുടെ അടുത്തുനിന്നു ചായ കുടിച്ചു കൊണ്ട് സച്ചി ചോദിച്ചു

“ഒന്നും ഇല്ല അളിയ നാട്ടിൽ ഒന്ന് പോവണം അത്ര മാത്രം”

ഹരി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.അവർ സംസാരിച്ചു കൊണ്ടിരിക്കേ എതിരെ വന്ന ഒരു ഓട്ടോ ചായപ്പീടീകയിലേക്ക് പാഞ്ഞു കയറി അതിൽ നിന്നും ഒരു വൃദ്ധ തെറിച്ചു വീണു. ഓട്ടോ ഇടിച്ചതിന്റെ ആഘാതത്തിൽ അവർ രണ്ടുപേരും തെറിച്ചു വീണെങ്കിലും ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.

“ഡാ ഹരി എഴുന്നേൽക്ക്.”

സച്ചി എഴുന്നേറ്റു നിന്നതിനു ശേഷം ഹരിയെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു

അപ്പോഴേക്കും അടുത്തുള്ള ആളുകളെല്ലാം അവിടെയെത്തിയിരുന്നു. വളരെ പണിപ്പെട്ട് ഓട്ടോയിൽ നിന്നും ആ ഡ്രൈവറെയും വൃദ്ധയെയും പുറത്തെടുത്തെങ്കിലും അവർ തൽക്ഷണം മരിച്ചിരുന്നു.

“ആരെങ്കിലും വായോ ഓട്ടോയിൽ മൂന്നാമതൊരാൾ കൂടി ഉണ്ടേ.”

ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറയുന്നത് കേട്ട് ഹരിയും സച്ചിയും അവിടേക്കൊടിയെത്തി.

വളരെ പ്രയാസപ്പെട്ട് ഓട്ടോ പൊളിച്ച് നോക്കിയപ്പോൾ കണ്ടത് ഒരു ഇരുപത്തിരണ്ടു വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടി അബോധവസ്ഥയിൽ ദേഹമാസകാലം രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ്. അവളെ രണ്ടുകൈകളിലും കോരിയെടുത്തു, അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

“ഹരി വാ പോവാം ഇവിടെ നിന്നാൽ പുലിവാലാകും

സച്ചി തന്റെ ആശങ്ക അറിയിച്ചു.പക്ഷെ ഹരിയുടെ ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു.

“ഏതാ ആ പെണ്ണ് പൂർണ്ണ ചന്ദ്രൻ്റേ നിറമുണ്ടവൾക്ക് എൻ്റെ കൈ കൊണ്ടവളെ കോരിയെടുത്തപ്പോൾ എന്തോ അവളുമായി എന്തോ ഒരു ബന്ധമുള്ള പോലെ അവളെന്റെ ആരൊക്കെയോ ആണെന്ന തോന്നൽ.”

ഇതുകേട്ട് സച്ചി മിഴിച്ചു നിന്നു.

“ഡാ ഹരി നീ എന്തോക്കെയാ വിളിച്ചു പറയുന്നെ,

അവൾ ആരെന്നോ എന്തെന്നോ അറിയില്ല അപ്പോഴാണ് അവന്റെയൊരു…….”

പറയാൻ വന്നത് പാതിയിൽ നിർത്തി സച്ചി ഹരിയെ പിടിച്ച് കുലുക്കി

അപ്പോഴാണ് ഹരി സ്വബോധത്തിലേക്ക് വന്നത്.

“വാ പോവാം. ഇനിയും ഇവിടെ നിന്നാൽ എല്ലാം നമ്മുടെ തലയിലാകും.”

സച്ചി ഹരിയെ ഹോസ്പിറ്റലിൽ നിന്നും പോവാൻ നിർബഡിച്ചു ഒടുക്കം സച്ചിയുടെ നിർബഡത്തിനു വഴങ്ങി ഹരി ഹോസ്പിറ്റലിൽ നിന്നും പോവാൻ തയ്യാറായി അവർ അവിടെ നിന്നും ആരും അറിയാത സ്ഥലം കാലിയാക്കി.

ശിശിരങ്ങൾ കൊഴിയുന്ന പോലെ ദിവസങ്ങളിൽ കൊഴിഞ്ഞു പോയി.

“ഡാ ഹരി ഇത് നോക്കിയേ.”

സച്ചി ഒരു പത്രവുമായി അവൻ്റെ മുന്നിൽ വന്നു.

ഹരി ആ പത്രം വാങ്ങി സച്ചി കാണിച്ച ആ വാർത്ത നോക്കി, അമ്മയുടെ മരണത്തോടെ തനിച്ചായിപോയ ഒരു പെൺകുട്ടിയുടെ വാർത്തയായിരുന്നു അതിൽ. ഒപ്പം അന്നവർ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയുടെ ഫോട്ടോയും.

“നീ ഒറ്റ ഒരുത്തൻ കാരണമാ അവൾ ഒറ്റയ്ക്കായെ.”

ഹരിയുടെ മുഖം ചുമന്നു. ഒന്നും മനസിലാവാതെ സച്ചി അവനെ നോക്കി.

“ഞാൻ കാരണമോ? അതെങ്ങനെ അതിന് മാത്രം ഞാനെന്താ ചെയ്തത്?

“അന്ന് ആദ്യമായി കണ്ടപ്പോൾതന്നെ അവളുടെ മുഖം എൻ്റെ മനസിൽ പതിഞ്ഞതാണ്.ഇപ്പോഴും എൻ്റെ മനസിൽ അവളുടെ മുഖമാണ്.

പിന്നെ നീയന്ന് നിർബന്ധം പിടിച്ചത് കൊണ്ടാണ് അവളെ അവിടെ ഒറ്റയ്ക്കാക്കി ഞാൻ നിന്റെ ഒപ്പം വന്നത്. ഇപ്പോൾ തോന്നുന്നു അത് വേണ്ടാരുന്നുവെന്ന് , അവൾക്കൊപ്പം നിൽകാനമായിരുന്നു ഞാൻ.”

ഹരി അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അൽപസമയത്തെ മൗനത്തിനു ശേഷം ബൈക്ക് എടുത്ത് സച്ചിയെ കൂട്ടാതെ പുറത്തേക്ക് പോയി.

ആ യാത്ര അവസാനിച്ചത് നിർമാല്യം എന്ന് പേരെഴുതിയ വീടിൻ്റെ മുന്നിലായിരുന്നു . ഹരി ബൈക്കിൽ നിന്നും ഇറങ്ങിയതിനു ശേഷം കാളിംങ് ബൈൽ അടിച്ചു

“ആരാ?”

അകത്തു നിന്ന് ഒരു പെൺശബ്‍ദം മാത്രം പുറത്തേക്ക് വന്നു.

“ഏൻ്റെ പേര് ഹരി, ഞാൻ പത്രവാർത്ത കണ്ട് വന്നതാ നിള അല്ലേ?”

“അതെ ഞാൻ നിള തന്നെയാണ്. ഇയാൾ ആരെന്നോ എന്തെന്നോ എനിക്കറിയില്ല. എങ്കിലും എന്നോട് സഹതാപം കാണിക്കാനാണു വന്നതെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല.”

ആ ശബ്‍ദം ഉറച്ചതായിരുന്നു.

“ഞാൻ സഹതാപം കാണിക്കാൻ വന്നതല്ല.

ഇനിയുള്ള കാലം എന്റെ പെണ്ണായി പ്രാണന്റെ പാതിയായി കൂടെ കൂട്ടിക്കോട്ടെ എന്ന് ചോദിക്കാൻ വന്നതാ.”

അല്പസമയം കഴിഞ്ഞും മറുപടിയൊന്നും കിട്ടാതിരുന്നതിനാൽ ഹരി വീടിനകത്തേക്ക് കയറി.

ഇരുട്ടു നിറഞ്ഞ ഒരു മുറിയിൽനിന്നും കരച്ചിൽ കേട്ട് അവിടെയെത്തിയ ഹരി കണ്ടത് അമ്മയുടെ ഫോട്ടോ നോക്കി കരയുന്ന നിളയെയാണ്.

“നിള ..”

ഹരി ആർദ്രമായി വീളിച്ചു . എന്നിട്ടും അവൾ ഒന്ന് തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല.ഹരി തുടർന്നു,

“ഞാൻ പറഞ്ഞല്ലോ സഹതാപം കൊണ്ടല്ല തന്നെ ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ തോന്നിയതാണ് നീയെന്റെ ആരൊക്കെയോ ആണെന്ന്.അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത് . ”

ഹരിയുടെ വാക്കുകളിൽ സത്യസന്ധത തോന്നിയത് കൊണ്ടാകും അവൾ കണ്ണുകൾ അമർത്തി തുടച്ചു അവനെയൊന്ന് നോക്കി. അൽപനേരം രണ്ടുപേരും മൗനമായിരുന്നു.

“വിവാഹം എനിക്കൊരു സ്വപ്നമാണ് മാഷേ, ഒരിക്കലും നടക്കാത്ത സ്വപ്നം.”

ഇടറിയ സ്വരത്തിൽ നിള പറഞ്ഞു

“നടക്കില്ല എന്നാരു പറഞ്ഞു ഈ സ്വപ്നം നടക്കും നീ മനസ് വെച്ചാൽ.”

ഒരു പുഞ്ചിരിയോടെ ഹരി അവളെ നോക്കി പറഞ്ഞു .

“എനിക്കൊന്നു അലോചിക്കണം.”

അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

മ്മ് ശരി എത്ര വേണേലും അലോചിച്ചോളു, പക്ഷെ എനിക്ക് കേൾക്കേണ്ട മറുപടി സമ്മതം എന്ന് ആകണം. ഞാൻ കാത്തിരിക്കും .”

തൻ്റെ മൊബൈൽ നമ്പർ ഒരു കടലാസിൽ കുറിച്ച് മേശപ്പുറത്തു വച്ചതിനു ശേഷം ബൈക്കെടുത്തു പോയി,അവൾ വിളിക്കുമെന്ന പ്രതീക്ഷയോടെ.

ഒരാഴ്ച്ച കഴിഞ്ഞൊരു ദിവസം രാവിലെ പുറത്ത് ഓട്ടോയുടെ ശബ്ദം കേട്ടാണ് ഹരി ഉണർന്നത്.വേഗം ഷർട്ടടുത്തിട്ട് ഉമ്മറത്തേക്ക് നടന്നു. ഓട്ടോയിൽ നിന്നും പതിനാറു വയസ്സുള്ള പെൺകുട്ടി ഇറങ്ങി വന്നു,

“ഹരി സാർ അല്ലേ,ഞാൻ നിളചേച്ചിയുടെ അടുത്തുള്ള വീട്ടിലെ ആണ്, ചേച്ചി പറഞ്ഞിട്ടാണ് ഞാൻ വന്നത്.”

നിള പറഞ്ഞുവിട്ടതാണെന്ന് കേട്ട് അവൻ സന്തോഷത്തോടെ അവളെ സ്വീകരിച്ചിരുത്തി.

“നിള എന്താണ് പറഞ്ഞത് ?”

ഹരിയുടെ മുഖം ആകാംഷയാൽ നിറഞ്ഞു.

“ചേച്ചിക്ക് പറയാനുള്ളതെല്ലാം ഈ കത്തിലുണ്ട് .”

ഒരു പുഞ്ചിരിയോടെ കത്തു ഹരിയ്ക്ക് നൽകിയത്തിനു ശേഷം അവൾ ആ ഓട്ടോയിൽ കയറിപോയി.

അവളുടെ മറുപടി എന്തെന്നുള്ള ജിജ്ഞാസയോടെ ഹരി കത്തു തുറന്നു,

“അമ്മയുടെ മരണത്തിനു തീർത്തും ഒറ്റപെട്ട അവസ്ഥയിലാരുന്നു ഞാൻ.

അമ്മ ഉണ്ടായിരുന്നപ്പോൾ എന്തിനും സഹകരിച്ചവർ പോലും ഇപ്പോൾ ഇവിടേക്ക് വരാനോ എന്നെയൊന്നു ആശ്വസിപ്പിക്കാനോ ശ്രമിക്കുന്നില്ല. ആരുമില്ലാത്ത ഞാൻ പിന്നെയൊരു ബാധ്യതയാകുമെന്ന് അവർക്ക് തോന്നിക്കാണും.

ആകെയുള്ള ആശ്വാസം ഇടയ്ക്കിടെ എന്നെ കാണാൻ വരുന്ന മാളുവാണ്,ഈ കത്തുമായി വരുന്ന പെൺകുട്ടി.

എന്നോട് ആത്മാർത്ഥമായ ഇഷ്ടം താങ്കൾക്കുണ്ടെങ്കിൽ ഒരു താലിയുമായി വരിക, ഞാൻ കാത്തിരിക്കുന്നു.

ഈറനണിഞ്ഞ മിഴികളോടെ അവനാ കത്തു വായിച്ചു. പിന്നെയൊട്ടും വൈകാതെ അമ്മയോടും അച്ഛനോടും നിളയെ കുറിച്ച് പറഞ്ഞു. അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ അവരുടെയെല്ലാം അശ്ലീർവാദത്തോടെ ഹരിയവളെ താലി ചാർത്തി.

❤❤❤❤❤❤❤❤

“ഹരിയേട്ടാ … എനിക്ക് മുറ്റത്തു പോയിരിക്കാൻ കൊതിയാകുന്നു.”

നിളയുടെ സ്വരം കാതിൽ പതിച്ചപ്പോഴാണ് ഹരി ചിന്തയിൽ നിന്നും ഉണർന്നത്.

“നിലാവ് ആസ്വദിച്ചു എനിക്കു ഏട്ടന്റെ നെഞ്ചിൽ കിടക്കണം എന്നെ പുറത്തു കൊണ്ട് പോവോ?”

കൊഞ്ചലോടെ വീണ്ടുമവൾ ചോദിക്കുന്നത് കേട്ട് ഒരു പുഞ്ചിരിയോടെ ഹരിയവളെ കൈകുമ്പിളിൽ പൊക്കി എടുത്തു വരാന്തയിലേക്ക് നടന്നു മുറ്റത്തെ മനോഹരമായി ഒരുക്കിയ പൂന്തോട്ടത്തിന് അരികിലുള്ള ബെഞ്ചിൽ ഇരുത്തി അവനും ഇരുന്നു.

ഹരിയുടെ മടിയിൽ തലവെച്ചു കിടന്നു നിവാവ് അവരുടെ പ്രണയനിലാവ് ആസ്വദിച്ചു

(ശുഭം )

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Rafsana Khader