അനന്തൻ, തുടർക്കഥ, പതിനഞ്ചാം ഭാഗം വായിച്ചു നോക്കൂ….

രചന : നിഹാരിക നീനു

” അപ്പേട്ടൻ”

ആളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ എന്നെ കണ്ടു,

ചിരിയോടെ റോഡിനോരം ചേർന്ന് കാത്ത് നിന്നു…

” അപ്പേട്ടൻ വരുന്ന വഴിയാ?”

“ഉം .. മാമക്ക് എങ്ങനെ ഉണ്ടെടോ?”

“കുറവുണ്ട്, ഇപ്പോ ഉഷാറായി വരുന്നു… അപ്പേട്ടൻ്റെ ജോലിയൊക്കെ സുഖാണോ?”

” കുഴപ്പമൊന്നൂല്യ .. ”

സംസാരിച്ച് വീടെത്തിയത് അറിഞ്ഞില്ല…

അവിടെ അപ്പച്ചി അച്ഛനെ ഉമ്മറത്ത് കൊണ്ട് ഇരുത്തിയിരുന്നു,

പെട്ടെന്ന് അച്ഛൻ പഴയത് പോലെ ഉമ്മറത്ത് വന്നിരുന്നത് കണ്ടപ്പോൾ എന്തോ ഒരാശ്വാസം…

” ആളങ്ങ് ഉഷാറായല്ലോ ”

അപ്പേട്ടൻ അച്ഛനെ നോക്കി പറഞ്ഞപ്പോൾ എൻ്റെ മനസ്സിലും അത് തന്നെ ആയിരുന്നു …

ഞാൻ ഓടി അച്ഛൻ്റെ അടുത്ത് ചെന്നു ..

” അപ്പൂന് ചായ എടുത്തോളൂ തനുട്ടാ ഇത്രേം യാത്ര ചെയ്ത് എത്തിയതല്ലേ?”

എന്നച്ഛൻ പറഞ്ഞപ്പോൾ വേഗം അടുക്കളയിലേക്ക് ചെന്നു ..

പോയതും,

ൻ്റെ അനൂനെ കണ്ടതും എല്ലാം അനന്തേട്ടനോട് പറയാനായി ഉള്ളിൽ കിടന്ന് തിളക്കുന്നുണ്ടായിരുന്നു ..

പക്ഷെ ഇപ്പോൾ പോകാൻ ഒരു ഭയം..

അതു കൊണ്ട് സ്വയം അടങ്ങി..

ചായയുമായി ഉമ്മറത്തെത്തിയപ്പോൾ

തമാശ എന്നവണ്ണം അപ്പച്ചി പറഞ്ഞിരുന്നു

ഇത് എന്നാൽ പെണ്ണുകാണൽ ആക്കിയാലോ എന്ന് ..

ഉള്ളിലെ സന്തോഷം മുഴുവൻ തല്ലിക്കെടുത്താൻ ആ ഒരു വാക്കിനായിരുന്നു …

മെല്ലെ അപ്പേട്ടനെ നോക്കിയപ്പോൾ നേരിയ ഒരു ചിരിയാലെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു ..

വേഗം അടുക്കളയിലേക്ക് വലിഞ്ഞു…

❤❤❤❤❤❤

“കുറച്ച് വെള്ളം ”

എന്തോ ആലോചിച്ച് നിൽക്കുമ്പോഴാണ് പുറകിൽ നിന്നും അത് കേട്ടത് ,

“അപ്പേട്ടൻ ”

വെളളം ധൃതിയിൽ എടുക്കുമ്പോഴും വിറക്കുന്ന കൈയ്യോടെ കൊടുക്കുമ്പോഴും എല്ലാം എൻ്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയിരുന്നു അപ്പേട്ടൻ’…

എന്തോ അത് എന്നിൽ വളരെ അസ്വസ്ഥത സൃഷ്ടിച്ചു….

“തനിക്ക് ഈ കല്യാണത്തിന് ഇഷ്ടമില്ലേ തനു… തുറന്നു പറയാം എന്നോട് …. അമ്മ കല്യാണക്കാര്യം പറഞ്ഞപ്പോൾ താനാകെ ടെൻസ്ഡ് ആവുന്നത് ഞാൻ ശ്രദ്ധിച്ചു.. എന്താടോ? എന്താ കാര്യം?”

അത് കേട്ടതും ഉള്ളിൽ ഇതുവരെ അടക്കി നിർത്തിയതെല്ലാം അണപൊട്ടി ഒഴുകി …

ആ കാലിൽ വീണ് മാപ്പ് പറഞ്ഞു ..

“നിക്ക്, ൻ്റെ സ്വന്തം കൂടെപ്പിറപ്പായേ കാണാൻ കഴിയണുള്ളു…. വേറേ രീതിയിൽ നിക്ക് പറ്റണില്ല അപ്പേട്ടാ…..”

ആ മുഖം ആകെ മാറുന്നതും ചുമക്കുന്നതും കണ്ടു..

പിടിച്ച് എണീപ്പിച്ച് പറഞ്ഞു,

“ഏട്ടനായി തന്നെ കാണാം… താൻ വിഷമിക്കണ്ടടോ..

അമ്മയുടെ, ഓരോ വട്ടാ…

തൻ്റെ മനസ് പോലും അറിയാൻ ശ്രമിക്കാതെ,

ന…. നന്നായെടോ.. താൻ തുറന്ന് … തുറന്ന് പറഞ്ഞത്, നന്നായി…

അല്ലെങ്കിൽ അമ്മ… അമ്മക്ക് ഇനീം പ്രതീക്ഷകൾ ഉണ്ടായേനേ….

ഇത് .. ഇവിടെ തീർന്നല്ലോ.. ഞാൻ’.. ഞാൻ പറയാം.. ട്ടോ.. അമ്മയോട് ..

താൻ വിഷമിക്കണ്ട.. ടെൻഷനടിക്കണ്ട…

എല്ലാം … എല്ലാം .. ശരിയാക്കാം ”

ആകെ വെപ്രാളപ്പെട്ട് എന്തൊക്കെയോ പറഞ്ഞിട്ട് പോകുന്നയാളെ മിഴി നിറഞ്ഞ് നോക്കി…

ആ ഉള്ളിലെ വേദനയപ്പോൾ എനിക്ക് ഊഹിക്കാമായിരുന്നു…

കരയാനല്ലാതെ ഞാൻ നിസ്സഹായയായിരുന്നു ..

“നിക്ക് മാപ്പ് തരണം അപ്പേട്ടാ… ൻ്റെ മനസ് എന്നേ ഞാനൊരാൾക്ക് കൊടുത്തു പോയി …

വീണ്ടും വീണ്ടും ഞാൻ മനസ് കൊണ്ട് ആ മനുഷ്യനോട് മാപ്പ് ചോദിച്ചു കൊണ്ടിരുന്നു..

❤❤❤❤❤❤❤

പെട്ടെന്ന് തന്നെ അപ്പച്ചിയേയും വിളിച്ച് അപ്പേട്ടൻ ഇറങ്ങി …

അച്ഛനെ മുറിയിൽ കൊണ്ട് ചെന്നാക്കി,

കുറേ നേരം ഇരുന്നത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ക്ഷീണമുണ്ടായിരുന്നു അച്ഛന്…

എന്നിട്ടും എന്നെ ശ്രദ്ധിച്ചിരുന്നു ആ പാവം…

“ന്താടാ ആകെ കൂടെ വല്ലാതെ??”

“ഒന്നൂല്യച്ഛാ … ഇന്ന് കുറേ യാത്ര ചെയ്തതല്ലേ? അതാവും … ”

” ന്നട്ട് ൻ്റെ കുട്ടി പരീക്ഷ നന്നായി എഴുതിയോ?”

അച്ഛനോട് കള്ളം പറഞ്ഞതിൽ അവൾക്കപ്പോൾ വേദന തോന്നി…

” ഉം… ”

വെറുതേ ഒരു മൂളലിൽ ഒതുക്കി,

വേഗം പുറത്തേക്ക് നടന്നു..

അനന്തേട്ടൻ്റെ അരികിലേക്ക് ..

❤❤❤❤❤❤❤

എല്ലാം അറിഞ്ഞതും എൻ്റെ കൈകൾ ചേർത്തു പിടിച്ച് അനന്തേട്ടൻ കരഞ്ഞു…

“എങ്ങന്യാ ഈ കടമൊക്കെ ഞാൻ വീട്ടാ തനു .. ഇത്രക്ക് നിന്നെ വേദനിപ്പിച്ചിട്ടും നിനക്കെങ്ങനെ കഴിയുന്നു പെണ്ണേ..

ൻ്റ അനു.. എനിക്കറിയാമായിരുന്നു ..

നിൻ്റെ ഒരു വിളിയിൽ മാറും അവളുടെ അസുഖം എന്ന്..

നന്ദി….. ”

കൈ കൂപ്പി തൊഴുത് പറയുന്നയാൾക്ക് കഴിക്കാനുള്ളത് കൊടുത്ത് മെല്ലെ അകത്തേക്ക് പോയി…

ബാക്കി പണികളെല്ലാം വേഗം തീർക്കാൻ നോക്കുമ്പോഴാ ബെൽ അടിച്ചത് …

ഒന്നു സംശയിച്ച് വാതിൽ തുറന്നു..

മുന്നിൽ നിൽക്കുന്നയാളെ കണ്ട് ഭയന്ന് പിറകോട്ട് മാറി….

(തുടരും)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നിഹാരിക നീനു

Scroll to Top