തന്നെ ഇറുകെ പുണർന്ന് ചുണ്ടുകൾ തന്റെ മുഖത്തേക്ക് അടുപ്പിച്ച ദത്തൻ ചാടിയെണീറ്റപ്പോൾ നന്ദന പകച്ചു

രചന : ജോളി ഷാജി…

മലർ മിസ്സ്

**********

തന്നെ ഇറുകെ പുണർന്ന് ചുണ്ടുകൾ തന്റെ മുഖത്തേക്ക് അടുപ്പിച്ച ദത്തൻ ചാടിയെണീറ്റപ്പോൾ നന്ദന പകച്ചു പോയി…അവളും കട്ടിലിൽ നിന്നും എണീറ്റു..

“ദത്തേട്ട.. എന്താ പറ്റിയത്..”

അവൾ വേഗം മുറിയിലെ ലൈറ്റ് ഓൺ ആക്കി… വിയർപ്പിൽ മുങ്ങി അന്താളിച്ചിരിക്കുന്ന ദത്തന്റെ മുഖത്തേക്ക് അവൾ നോക്കി…

“ശേ….”

അവൻ വേഗം തന്റെ ചുണ്ടുകൾ തുടച്ചുകൊണ്ട് ചാടി എണീറ്റു മുറിക്കു പുറത്തേക്കു പോയി..

ഹാളിൽ സെറ്റിയിൽ ചെന്നു കിടന്ന അവൻ ഒരു ദീർഘശ്വാസം വിട്ടു..

ഓർക്കുമ്പോൾ ഓർക്കുമ്പോൾ അവന് ഓക്കാനം വന്നു…

തനിക്കെന്തു പറ്റി താൻ എത്ര കൊതിച്ചിട്ടാണ് നന്ദനയെ കെട്ടിയതു…

കൂട്ടുകാരൊക്കെ പറഞ്ഞതാണ്

“ദത്താ ഇത് നിനക്ക് വേണ്ട.. കുറച്ചുകൂടി നീ വെയിറ്റ് ചെയ്യൂ നിനക്ക് നല്ലൊരു കുട്ടിയെ കിട്ടും…”

“അതിന് അവൾക്കിപ്പോ എന്താടാ കുഴപ്പം…

സൗന്ദര്യം ഇല്ലേ, നിറമില്ലേ, വിദ്യാഭ്യാസം ഇല്ലേ, അത്യാവശ്യം പണക്കാരിയും അല്ലേ…”

“ഉവ്വ് ഉവ്വ് എല്ലാത്തിലും കൂടുതൽ മുഖത്ത് നിറയെ കുരുക്കളും…”

“എടാ നിങ്ങൾക്ക് അറിയാമല്ലോ പ്രേമം കണ്ടപ്പോൾ മുതൽ എനിക്കുള്ള ആഗ്രഹം ആണ് നിറയെ മുഖക്കുരു ഉള്ള പെണ്ണിനെ കെട്ടണം എന്ന്…

അതൊക്കെ അറിയാവുന്ന നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ…”

“എങ്കിൽ രണ്ടുമൂന്നു വയസ്സിന് മൂത്ത ഒന്നിനെ തന്നെ കെട്ടടാ…. അവന്റെ ഒരു മലർ മിസ്സും മുഖക്കുരു പ്രേമവും…”

അത് പറഞ്ഞു കൂട്ടുകാർ പൊട്ടിച്ചിരിച്ചു…

“എടാ മുഖത്ത് കുരു വന്നത് അവളുടെ കുറ്റമാണോ… അത് ഹോർമോൺ ചേഞ്ച് ആകുമ്പോൾ മാറിക്കൊള്ളും… എന്തായാലും ഞാൻ അവളെ കെട്ടാൻ പോവാ…”

“കെട്ടിക്കോ കെട്ടിക്കോ, രാത്രിയിൽ നല്ല പഴുപ്പിന്റെയും ചോരയുടെയും മണമടിച്ചു ഉറങ്ങാം… ഒരു ഉമ്മ മുഖത്ത് കൊടുത്താൽ ഫ്രീ ആയി ചോരയും കുടിക്കാം…”

“ഒന്ന് പോയെടാ എപ്പോളും ചോര ഒഴുകുവല്ലേ മുഖത്തുന്നു…”

അവർ അങ്ങനെ പറഞ്ഞിട്ടും ദത്തൻ വിവാഹത്തിൽ നിന്നും പിന്മാറിയില്ല…

അങ്ങനെ ഇന്ന് ദത്തന്റെയും നന്ദനയുടെയും ആദ്യരാത്രിയായിരുന്നു.

കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് ദത്തൻ റൂമിൽ ചെന്നപ്പോൾ നന്ദന കല്യാണസാരി അഴിച്ചുമാറ്റി ഒരു മാക്സി ആയിരുന്നു ഇട്ടിരുന്നത്…

കുറച്ചു മുൻപ് വരെ കണ്ട പെണ്ണേ അല്ല… മുടിയൊക്കെ വാരിക്കെട്ടി ആഭരണം ആയി താലിമാല മാത്രം കഴുത്തിൽ… മുഖത്ത് എന്തോ തേച്ച് പിടിപ്പിച്ചിട്ടുണ്ട്…

“ഇതെന്താടോ ഈ കോലത്തിൽ..”

“ഹോ മടുത്തു ദത്തേട്ട… ഞാൻ എല്ലാം മാറ്റി.. ഇനി ഒന്ന് കുളിച്ചാൽ മാത്രം സുഖം ആകു…

ഞാൻ വേഗം കുളിച്ച് വരാം…”

“ഈ മുഖത്ത് ഇത് എന്തൊക്കെയാ..”

“അതെ രക്തചന്ദനം ആണ്… മേക്കപ്പ് ഒക്കെ ഇട്ടു മുഖമൊക്കെ ആകെ പൊള്ളാൻ തുടങ്ങി…

കണ്ടോ ദേ ഈ കുരുവൊക്കെ വീർത്ത് വന്നേക്കുന്നെ.. ഞാൻ വേഗം കുളിച്ച് വരാം..”

നന്ദന കുളികഴിഞ്ഞു വന്നപ്പോൾ മുഖമൊക്കെ ചോരപോലെ ചുവന്നു വീർത്തിരിക്കുന്നു…

“ഹോ… എന്റെ ചേട്ടാ എന്താ വേദന കുരുക്കൾ എല്ലാം പൊട്ടി.. ഇനി രണ്ട് ദിവസം പിടിക്കും ഇതൊക്കെ ഉണങ്ങാൻ..”

ഈശ്വരാ അപ്പോൾ കൂട്ടുകാർ പറഞ്ഞത് സത്യമാണോ… ദത്തന്റെ മനസ്സിൽ ഒരോ ചിന്തകൾ വേട്ടയാടി..

അങ്ങനെ അവർ ഓരോന്നൊക്കെ പറഞ്ഞു പറഞ്ഞു കട്ടിലിലേക്ക് കയറി.. അടുത്തൊരു പെണ്ണ് കിടക്കുമ്പോൾ അതും താൻ കെട്ടിയ പെണ്ണ്…

അവൻ അവളെ മെല്ലെ തന്നോട് ചേർത്തു കിടത്തി…

“നന്ദന താൻ എന്റെ ഭാഗ്യം ആണെടോ…”

“ദത്തേട്ടൻ എന്റെയും..”

അവൻ അവളെ മുറുകി പിടിച്ച് കവിളിലേക്ക് ചുണ്ട് അടിപ്പിച്ചപ്പോൾ ആണ് പെട്ടെന്ന് മുഖക്കുരു ഓർത്തത്..

ദത്തൻ ഓരോന്ന് ഓർത്തു കിടക്കുമ്പോൾ ആണ്… നന്ദന അങ്ങൊട് വന്നത്…

“ദത്തേട്ടൻ എന്താ എണീറ്റു പോന്നത്..”

“അത് ഒന്നുമില്ല… നീ പോയി കിടന്നോ..”

“അല്ല എന്തോ ഉണ്ട്‌… വാ നമുക്ക് റൂമിൽ പോയി കിടക്കാം…”

“ഞാൻ വരുന്നില്ല.. എനിക്ക് അല്പം സ്വസ്ഥത തരുമോ.. നീയൊന്നു പോയെ..”

ദത്തൻ കിടന്നിടത്തു നിന്നും ചാടി എഴുന്നേറ്റു…

“എന്താടാ ചെക്കാ കിടന്ന് അലറുന്നത്.. പട്ടാപ്പകൽ കിടന്നുറങ്ങി എന്ത് സ്വപ്നം ആണ് കണ്ടത്…”

ശബ്‍ദം കേട്ടു ഹാളിലേക്ക് വന്ന അമ്മയുടെ സംസാരം കേട്ടപ്പോൾ ആണ് ദത്തന് ബോധം വീണത്..

“അമ്മേ അത് ഞാൻ ഒരു സ്വപ്നം…”

“ഉം കല്യാണം ഉറപ്പിച്ചു വെച്ചേക്കുന്നതല്ലേ ചിലപ്പോൾ സ്വപ്നം ഒക്കെ കാണും…”

അമ്മ അവനെ കളിയാക്കി ചിരിച്ചു..

“അതല്ല അമ്മേ… അവളുടെ മുഖത്തെ കുരു..”

“കുരുവിന് ഇപ്പോൾ എന്ത് പറ്റി…”

“അത് പൊട്ടിയൊഴുകി ചോരയൊക്കെ വന്നാൽ…”

“മുഖക്കുരു ഉണ്ടായാൽ പഴുത്തു പൊട്ടി പോണം എന്നാണ് അപ്പോൾ ചിലപ്പോൾ ചോരയൊക്കെ വന്നേക്കും..”

“അപ്പോൾ പിന്നെ ഞാൻ എങ്ങനെ..”

അവന് എന്തോ പറയണം എന്നുണ്ടെന്നു അമ്മക്ക് മനസ്സിലായി..

“അല്ല ഇപ്പൊ എന്താ പറ്റിയെ ചെക്കന്.. പ്ലസ്ടു പഠിക്കുമ്പോൾ മുതൽ മലർമിസ്സിനെ പോലെ മുഖക്കുരു ഉള്ള പെണ്ണിനെ കെട്ടാൻ നടന്നവൻ ആണല്ലോ…”

“അത് ഒന്നുമില്ലമ്മേ…”

“സത്യം പറയെടാ..”

“സത്യമായും ഒന്നുല്ല.. ഒന്നുമില്ലന്നെ… അപ്പൊ മലർ മിസ്സിനെ കെട്ടാം അല്ലേ..”

“ങ്ങേ മലർ മിസ്സിനെയൊ…”

“അയ്യോ അമ്മേ സോറി.. പേര് മാറി നന്ദനയെ കെട്ടാം ഞാൻ അല്ലേ “””…

അത്രയും പറഞ്ഞു ദത്തൻ അകത്തേക്ക് ഓടി…

“ഈ ചെക്കന്റെ കാര്യം… ആദ്യമായി കല്യാണം കഴിക്കാൻ പോണെന്റെ അല്ലേ.. എല്ലാം ശരിയാകും…”

അമ്മ ആത്മഗതം പറഞ്ഞ് അടുക്കളയിലേക്ക് പോയി…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജോളി ഷാജി…