ദേവൂട്ടിയെ പെണ്ണ് കാണാൻ വന്നൊരു പയ്യനെയും അവന്റെ ആളുകളെയും കണ്ട് ഞാൻ ഞെട്ടിപ്പോയി

രചന : സാദിഖ് എറിയാട്

നന്ദുവിന്റെ മുറപ്പെണ്ണ്

❤❤❤❤❤❤❤

പ്ലസ്‌ടു എക്സാം ഒന്ന് കൂടി ബാക്കിയുള്ള ദിവസമാണ് അവൾ അനുശ്രി എന്റെ മുന്നിൽ വന്ന് നിന്ന് പറഞ്ഞത് എനിക്കൊരു കാര്യം പറയാനുണ്ട് നന്ദുവിനോടെന്ന്

എനിക്ക് നന്ദുവിനെ ഒത്തിരി ഇഷ്ട്ടമാണ് ഇന്ന് പെട്ടന്ന് തുടങ്ങിയ ഇഷ്ട്ടമല്ലാട്ടോ പത്താം ക്ലാസ് മുതലേ എനിക്ക് നന്ദുവിനെ ഇഷ്ട്ടമാണ് ഒരുപാട് മുൻപെ നന്ദുവിനോട് പറയാന്നു തോന്നിയതാണ് ഉള്ളിലെ ചെറിയ പേടിയും പിന്നെ നന്ദു എന്നെയൊന്ന് ശ്രദ്ദിക്കുന്നു പോലുമില്ലായെന്ന് കണ്ടപ്പൊ ഇത്രയും നീണ്ടു പോയി

വരട്ടെ വരട്ടെ എന്ന് കരുതി ഇത്രയും നാൾ നിന്നു ഞാൻ ഇനി എന്റെ ഇഷ്ട്ടം നന്ദുവിനെ അറിയിക്കാതിരിക്കാൻ എനിക്ക് പറ്റില്ല നാളെ നമ്മുടെ എക്സാം തീരുകയല്ലെ നന്ദുവിനോട് എന്റെയുള്ളിലുള്ള ഇഷ്ട്ടം അറിയിക്കാതെ പോകാൻ കഴിയുന്നില്ല വെറുമൊരു സ്കൂൾ പ്രേമമല്ലാട്ടോ നന്ദു എനിക്ക് നന്ദുവിനോട് ഉള്ളത്

ഒരു മുഖവുരയോ അല്പം പോലും ചിന്ദിക്കുകയോ വേണ്ടിവന്നില്ല നന്ദുവിന് അനുവിനോട്‌ മറുപടി പറയാൻ

അനു തന്നെ പോലെയൊരു കുട്ടി മുഖത്ത് നോക്കി ഇയാളെ എനിക്കിഷ്ടമാണെന്ന് പറയുന്നത് കേൾക്കാൻ ഞാനെന്നല്ല എന്റെ പ്രായത്തിലെ ഏത് ചെക്കൻ മാരും ഒന്ന് കൊതിക്കും

പക്ഷെ സോറി അനു എനിക്ക് വേറൊരു കുട്ടിയെ ഇഷ്ട്ടമാണ് ഞാൻ എന്റെ അഞ്ചാം ക്ലാസ്സ്‌ മുതൽ ഇഷ്ട്ട പെട്ട് തുടങ്ങിയ അന്ന് മുതൽ എന്റെ കുഞ്ഞു മനസ്സിൽ ആരെല്ലാമോ പറഞ്ഞു കയറ്റിയ ഇഷ്ട്ടം

സോറി ആരെല്ലാമോ അല്ലാട്ടോ എന്റെയും അവളുടെയും അച്ഛൻ മാരും അമ്മമാരും തന്നെ

എന്റെ മുറപെണ്ണ് എന്റെ ദേവൂട്ടി എന്റെ ഹൃദയത്തിൽ ആദ്യമായ് ചന്ദന കുറി വരച്ച പെണ്ണ് എന്റെ ദേവൂട്ടി

❤❤❤❤❤❤❤❤❤

അന്ന് എന്നോട് സോറി നന്ദു എന്നും പറഞ്ഞ് കണ്ണും തുടച്ചു പോകുന്ന അനുവിന്റെ മുഖം ഇന്ന് ഞാൻ ഒന്ന് കൂടി ഓർത്തെടുക്കുകയാണ് കാരണം അടുത്ത മാസം ഞങ്ങളുടെ വിവാഹമാണ്

ആ സ്കൂൾ ജീവിതം കഴിഞ്ഞ് പതിനൊന്നു വർഷങ്ങൾക്ക് ശേഷം ഞങ്ങളെ ഒരുമിച്ചു ചേർക്കാൻ ദൈവം തീരുമാനിച്ചത് എന്തോ അന്ന് അത്രക്ക് സ്നേഹമുണ്ടായിരുന്നോ അനുവിന് എന്നോട് അതോ പ്രായമുള്ളവർ പറയുന്ന പോലെ ചേരാൻ പാടുള്ളതെ ചേരു എന്ന ഐദിഹ്യമൊ അറിയില്ല അറിയില്ലെനിക്ക്

❤❤❤❤❤❤❤❤

എന്റെ ഓർമ ശരിയാണെങ്കിൽ അന്ന് ഞാൻ പത്തൊ പതിനൊന്നോ വയസ്സുള്ള അഞ്ചാം ക്ലാസ് കാരൻ അമ്മാവന്റെ വീടിന് പുറത്തെ ഊഞ്ഞാലിൽ ആടിക്കൊണ്ടിരുന്ന ഈ അഞ്ചാം ക്ലാസ് കാരനെ

നന്ദു ഏട്ടാ ദേ അച്ഛൻ വിളിക്കുന്നു എന്ന് പറഞ്ഞ ആ മൂന്നാം ക്ലാസ് കാരി പെണ്ണ് ദേവൂട്ടി മേൽ ചുണ്ടിൻ മുകളിൽ കറുത്ത കാക്ക പുള്ളിയുള്ള മിടുക്കി കുട്ടി

അവൾക്ക് പിന്നാലെ അകത്തേക്ക് ഓടി കയറിയ എന്നെ അമ്മാവൻ അടുത്തേക്ക് വിളിച്ച് ഇറുക്കെ കെട്ടിപിടിച്ഛ് എന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് അമ്മാവൻ പറഞ്ഞ വാക്കുകൾ എന്റെ മകൾ ദേവൂട്ടി ഇവനുള്ളതാ ഈ നന്ദു മോനുള്ളതാട്ടൊ എന്ന് പറഞ്ഞപ്പോൾ

ഒന്നുമറിയാത്ത പ്രായത്തിലാണേലും അന്ന് ദേവൂട്ടി എനിക്കുള്ളതാണ് എന്ന് കേട്ടപ്പോൾ ഞാൻ ദേവുട്ടിയുടെ മുഖത്തേക്കൊന്ന് പാളി നോക്കിയോ

ആ ചെറുതിലെ തന്നെ എന്റെ മനസ്സിൽ കയറിയതാ അവൾ എന്റെ ദേവൂട്ടി

അവൾ എന്റേതാണെന്ന് ചെറുതിലെ തന്നെ ഞങ്ങളുടെ മനസ്സിൽ വാരി നിറച്ച ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങൾ വളരും തോറും ഞങ്ങൾക്ക് സ്നേഹിക്കാനുള്ള ലൈസൻസ് കൂടി തരുകയായിരുന്നു

❤❤❤❤❤❤❤❤

ഞങ്ങളുടെ സ്കൂൾ ജീവിതം വേറെ വേറെ സ്കൂളുകളിൽ ആയിരുന്നെങ്കിലും ഞങ്ങളുടെ പ്രണയം അവളുടെ വീടിനരുകിലെ പുഴ വക്കിലും അവളുടെ പറമ്പിലെ മൂവാണ്ടൻ മാവിൻ ചുവട്ടിലും പടർന്നു പന്തലിച്ചു

ദേവൂട്ടി ഡിഗ്രി ഫസ്റ്റിയർ പഠിക്കുന്നു ഞാൻ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കോഴ്‌സ് മറൈൻ എഞ്ചിനയറിങ് കോഴ്‌സ്ന് ചേർന്നിരിക്കുന്നു

ആ സമയം ദേവൂട്ടിയുടെ ഏട്ടൻ ഗൾഫിൽ നല്ലൊരു പൊസിഷനിൽ എത്തിയിരുന്നു അവളുടെ വീടിന്റെ സ്ഥിതി തന്നെ മാറി കഴിഞ്ഞിരുന്നു

ആ ഇടക്കാണ് അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള എന്റെ വീടിന്റെ താളം തെറ്റാൻ തുടങ്ങിയത് പോസ്റ്റ്‌ മാസ്റ്ററായ് ജോലിചെയ്യുന്ന എന്റെ അച്ഛന് ക്യാൻസർ എന്ന രോഗം ഉണ്ടെന്ന് അറിയുന്നത്

അച്ഛൻ ഒരായുസ്സിൽ അത്രയും നാൾ സമ്പാദിച്ച എല്ലാ സമ്പാദ്യവും എന്റെ പഠന ചിലവിനും ഞങ്ങടെ ജീവിത ചിലവിനും കഴിച്ചുള്ള ബാക്കി മിച്ചം പിടിച്ചതെല്ലാം തീരുന്നു

അച്ഛൻ സൊരു കൂട്ടി വെച്ചിരുന്നതെല്ലാം ചികിത്സയിൽ തീർന്നു തുടങ്ങി

ഒരു വർഷത്തെ അച്ഛന്റെ ചികിത്സ എന്റെ പഠനവും മുടങ്ങി ബാക്കി ഉള്ളത് ഞങ്ങടെ വീട് മാത്രം

ദേവുട്ടിയുടെ വീട്ടുകാർ അച്ഛന്റെ അസുഖം അറിഞ്ഞ ആ തുടക്കത്തിൽ വന്നു പോയതാണ് പിന്നെയൊന്ന് വന്നിട്ടേ ഇല്ല

ദേവൂട്ടി പോലും ഒന്ന് വിളിച്ചു ചോദിക്കുന്നില്ല ഞാൻ അതും ചിന്തിച്ച് അച്ഛനടുത്ത്‌ ഇരിക്കുമ്പോളാണ് അമ്മയെന്നോട് കാര്യങ്ങൾ പറയുന്നത്

കാശെല്ലാം തീർന്നല്ലോ മോനെ ഇനി മുന്നോട്ടുള്ള അച്ഛന്റെ ചികിത്സക്ക് എന്താ ചെയ്യാ നന്ദു

അമ്മ ഒന്ന് പറയട്ടെ നീ അമ്മാവന്റെ അടുത്ത് പോയി കുറച്ച് കാശ് ചോദിക്ക്

അത് വേണോ അമ്മേയെന്ന് ഞാൻ തിരിച്ചു അമ്മയോട് ചോദിച്ചപ്പോൾ പിന്നീട് അമ്മ പറഞ്ഞ വാക്കുകൾ എനിക്ക് പുതിയ അറിവായിരുന്നു

വെറുതെയല്ല മോനെ നിന്റെ അച്ഛന്റെ ഒരുപാട് നാളത്തെ സമ്പാദ്യം കൊടുത്തു വാങ്ങിയ നമ്മുടെ തെക്കേ തൊടിയിലെ ഭൂമി

ആ ഭൂമി വിറ്റ കാശ് ഒരിക്കൽ അമ്മാവന് കൊടുത്ത് മോന്റെ ഈ കിടക്കുന്ന അച്ഛൻ സഹായിച്ചിട്ടുണ്ട്

കുറി നടത്തി പൊളിഞ്‌ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകും എന്ന ഘട്ടം വന്നപ്പോൾ നിന്റെ അച്ഛൻ ആ പണം കൊടുത്ത് സഹായിച്ചതാണ്

ഇപ്പൊ അതിലും വലിയ സഹായം നിന്റെ അച്ഛനും തിരിച്ചു വേണ്ട സമയമാണ്

ഒരു നാൾ തിരിച്ചു തരുമെന്ന് ദേവൂട്ടിയുടെ അച്ഛൻ അന്ന് നിന്റെ അച്ഛനോട് വാക്ക് പറഞ്ഞിട്ടുണ്ട്

അന്ന് അമ്മാവനെ സ്വന്തം കൂടപ്പിറപ്പുകൾ വരെ കൈ വിട്ടപ്പോൾ നിന്റെ അച്ഛൻ ഒന്നും നോക്കാതെ ലക്ഷങ്ങൾ അമ്മാവന് കൊടുത്ത് സഹായിച്ചു

ആ സന്തോഷത്തിലും നന്ദിയിലുമാണന്ന് നിന്റെ ചെറുതിലെ നിന്നെ അടുത്ത് വിളിച്ച് അമ്മാവൻ പറഞ്ഞത് ദേവൂട്ടി നിനക്കുള്ളതാണെന്ന്

ദൈവം അനുഗ്രഹിഛ് ആ കാശ് തിരിച്ചു തരാൻ ഇന്നവർക്ക് കഴിവുണ്ട് മോനെ

പിറ്റേന്ന് ദേവുട്ടിയുടെ വീട്ടിലേക്ക് ചെന്ന ഞാൻ കണ്ടത് ദേവൂട്ടിയെ പെണ്ണ് കാണാൻ വന്നൊരു പയ്യനെയും അവന്റെ ആളുകളെയും

എന്റെ മനസ്സ് അത് കണ്ട് പിടഞ്ഞുവെങ്കിലും അവർ പോയി കഴിഞ്ഞ ശേഷമാണ് ഞാൻ അമ്മാവനോട് ചോദിച്ചത്

ദേവൂട്ടി എനിക്കുള്ളതല്ലെ അമ്മാവാ പിന്നെന്താ ദേവൂനെ കാണാൻ അവർ വന്നത്

അമ്മാവൻ വിഷയം മാറ്റാൻവേണ്ടി എന്നോട് ചോദിച്ചു എന്താടാ അച്ഛന്റെ വിവരമെന്ന്

ഞാൻ അച്ഛന്റെ അപ്പോഴത്തെ എല്ലാ അവസ്ഥയും പറഞ്ഞു ചങ്ക് തകർന്ന് നിന്ന ഞാൻ വീണ്ടും ദേവൂട്ടിയുടെ വിഷയത്തിലേക്ക് കടന്നു അതിന് മറുപടി പറഞ്ഞത് പിന്നെ അമ്മായിയാണ്

അത് നന്ദു ഇവിടത്തെ അപ്പുമോന്റെ കൂടെ ദുബായ് ഓഫീസിൽ ജോലിചെയ്യുന്ന പയ്യനാണ് അപ്പു മോന് ആ പയ്യനെ വല്ലാത്ത ഇഷ്ട്ടമാണ് പിന്നെ വല്ല്യേ തറവാട്ട് കാരും പണമുള്ള കൂട്ടരുമാ

ദേവൂട്ടി സമ്മതിച്ചോ അതിന്

അതും ചോദിഛ് ഞാൻ ദേവൂട്ടിയുടെ റൂമിലേക്ക് പോയി എന്നെ കാണാതെ ഒളിഞ്ഞു നിന്ന അവളുടെ അരികിൽ ചെന്ന് ഞാൻ ചോദിച്ചു ദേവൂ നീ അറിഞ്ഞിട്ടാണോ ഇത്

അവളുടെ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല

എന്റെ ഏട്ടനും അച്ഛനും അമ്മയും പറയുന്നത് തട്ടി കളയാൻ ഇക്ക് കഴിയില്ല നന്ദു ഏട്ടാ

ആ ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി ഇവൾ എന്റെ മനസ്സിൽ കുറി വരച്ച എന്റെ ദേവുട്ടി തന്നെയാണോ ന്ന്

നീറുന്ന മനസ്സുമായി തിരിച്ചു ഹോസ്‌പിറ്റലിൽ എത്തിയ ഞാൻ അമ്മയെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു

കാശ് എന്ന സമ്പത്തിന് ഇങ്ങനെ ഓക്കെ മനുഷ്യന്റെ വാക്കുകളും സ്നേഹവും മറപ്പിക്കാൻ കഴിയുമോ അമ്മച്ചി എത്ര വലിയ സ്നേഹബന്ധത്തെയും ഇങ്ങനെ മുറിക്കാൻ കഴിയുമോ പണത്തിന്

അച്ഛൻ ഒന്നും അറിയണ്ടമ്മെ അച്ഛൻ അവർക്ക് കൊടുത്തത് കാശല്ലമ്മെ അച്ഛന്റെ നന്മയാണ് ആ നന്മ മറന്ന് പോയ അവരിൽ നിന്നും ഇനി ആ കാശ് തിരിച്ചു വാങ്ങി നമ്മടെ അച്ഛനെ ചികിൽസിക്കണ്ട നമുക്ക് നമ്മുടെ വീട് വിറ്റിട്ടായാലും അച്ഛനെ നോക്കാം അമ്മേ

മൂന്ന് മനുഷ്യ ജന്മങ്ങൾ ഒരു പോലെ നീറി പുകഞ്ഞ നാളുകൾ

❤❤❤❤❤❤❤❤❤

വീണ്ടും ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷം ഒരു രൂപം മാത്രമായ അച്ഛനും അമ്മയുമായി ഞാൻ വാടക വീട്ടിലേക്ക്

പിന്നീടുള്ള എന്റെ ജീവിതം ഓരോ പരിശ്രമങ്ങൾ ആയിരുന്നു രാത്രിയിൽ തട്ട് കടയിലും പുലർച്ചെ പത്ര വിതരണവുമൊക്കെയായ് ഞാൻ ഓടി നടന്നു

പയ്യെ പയ്യെ പാതിയിൽ മുടങ്ങിയ എന്റെ പഠനവും ഞാൻ മുന്നോട്ട് കൊണ്ട് പോയി

ഞാൻ ചെറുതിലെ കൊതിച്ച ഷിപ്പിലെ ജോലി അത് എന്റെ സ്വപ്നം തന്നെയായിരുന്നു

❤❤❤❤❤❤❤

രണ്ട് കാര്യങ്ങൾ സ്വന്തമാകാൻ കൊതിച്ച എനിക്ക് മറക്കാൻ കഴിയാത്ത ഒന്ന് നഷ്ട്ട പെട്ടെങ്കിലും മറ്റൊന്ന് എന്നിൽ പൂവണിഞ്ഞിട്ട് ഇന്നേക്ക് രണ്ടര വർഷം എന്റെ ജോലി

ഷിപ്പിലെ ജോലി എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു നല്ലൊരു വീട് വച്ചു മാസത്തിലെ ടെസ്റ്റും മരുന്നുമായി അച്ഛൻ എന്ന എന്റെ മഹാ മനുഷ്യൻ ഇന്നും എന്റെ വീട്ടിലെ തിളക്കമായ് ഞങ്ങൾക്കൊപ്പം ജീവിക്കുന്നു

പിന്നെ അടുത്ത മാസം ഞാൻ കെട്ടുന്ന അനുവിനെ കുറിച്ച്

എല്ലാ മാസവും അച്ഛന്റെ ചെക്കപ്പുണ്ടായിരുന്ന ഹോസ്പിറ്റലിൽ ആയിരുന്നു അനു മെഡിക്കൽ ട്രൈനിങ്‌ പഠനത്തിന് നിന്നിരുന്നത് അവിചാരിതമായ് ഒരു ദിവസം എന്റെ അമ്മയെയും അച്ഛനെയും കാണാൻ ഇടയായ അനു എല്ലാ വിവരങ്ങളും അമ്മയിൽ നിന്നും ചോദിച്ചറിഞ്ഞു

അന്ന് മുതൽ സ്വന്തമായ് ഒരു വീട് പോലും ഇല്ലാത്ത എനിക്ക് വേണ്ടി അവളുടെ ചെറുതിൽ ഇഷ്ട്ടം തോന്നിയ എന്റെ വിജയത്തിന് വേണ്ടി അവൾ അനു കാത്തിരുന്നു ഇന്നവൾ ഡോക്ടർ അനുവാണ്

അടുത്ത മാസം നന്ദു എന്ന എന്റെയും ഡോ. അനുശ്രിയുടെയും വിവാഹമാണ്

ചില മനുഷ്യ മനസ്സുകളിലെ സ്നേഹ ബന്ധങ്ങളെയെങ്കിലും പണമെന്ന ലഹരിക്ക് മുറിച്ചു നീക്കാൻ കഴിയുന്നുണ്ട് അല്ലെ

പക്ഷെ ചിലർ തിരിച്ചുമുണ്ട് പണവും പ്രൗഢിയും മയക്കാത്ത മനസ്സുള്ള പെണ്ണ് എന്റെ അനു

ചെറുത് മുതൽ ഞാൻ മനസ്സിലിട്ട പെണ്ണിനെ എനിക്ക് കിട്ടിയില്ലേലും

ചെറുത് മുതൽ എന്നെ മനസ്സിലിട്ട പെണ്ണിനെ എനിക്ക് തന്ന ദൈവത്തിന് സ്തുതി

ചിലപ്പോഴെങ്കിലും മനുഷ്യന്റെ മനസ്സിനെ ഒരുപാട് മയക്കുന്നുണ്ടല്ലെ പണം

പണമില്ലാത്തതിന്റെ പേരിൽ ഈ ഭൂമിയിൽ പലവിധ അവഗണനകൾ അനുഭവിക്കേണ്ടി വന്ന എല്ലാ മനസ്സുകൾക്കും സമർപ്പിക്കുന്നു ഞാൻ ഈ നന്ദുവിന്റെ മുറപ്പെണ്ണ് എന്ന കഥ

സ്നേഹത്തോടെ….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സാദിഖ് എറിയാട്


Comments

Leave a Reply

Your email address will not be published. Required fields are marked *