ആദീപരിണയം, തുടർക്കഥ, ഭാഗം 4 വായിക്കുക….

രചന : ഭദ്ര

ആദിയുടെ വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്കു വന്ന ശാരതാമ്മ ആദിക്കൊപ്പം നിൽക്കുന്ന ദേവുവിനെ കണ്ട് നെഞ്ചിൽ കൈ വച്ചു..

ഇത് കണ്ടതും ആദി ദേവുവിന്റെ കയ്യിൽ മുറുകെ പിടിച്ചു..

” പെണ്ണെ.. ഇതൊന്നും നോക്കാൻ നിൽക്കണ്ട..

ഇതിനപ്പുറം അഭിനയം ചിലപ്പോൾ കാണേണ്ടി വരും.. അത് കൊണ്ട് പലതും കണ്ടില്ലെന്ന് വയ്ക്കേണ്ടി വരും കേട്ടില്ലേ.. ”

ആദി പറയുന്നത് കേട്ട് ദേവൂ തലയാട്ടിയെങ്കിലും അവൾക്കറിയാമായിരുന്നു ശാരതാമ്മയുടെ സ്വഭാവം..

ഇനി എന്താ ഉണ്ടാവാന്ന് അറിയാതെ പേടിച്ചു ദേവൂ അവന്റെ കയ്യിൽ ഒന്നും കൂടി പിടി മുറുക്കി

“വാ.. ഇനി എന്താന്ന് നേരിട്ടറിയാം..” ദേവുവിന്റെ കയ്യിൽ പിടിച്ചു പടിക്കൽ ചെന്നതും ശാരതാമ ഉമ്മറത്ത് നിന്നും താഴേക്കു ഇറങ്ങി വന്നു..

” എടാ… ഇതിനായിരുന്നോ നീ ഇന്ന് അമ്മക്ക് ഒരു സമ്മാനം ഉണ്ടെന്ന് പറഞ്ഞു പോയത്.. കുരുത്തം കെട്ടവനെ.. ഞാൻ ഇനി നിന്റെ അമ്മാവനോടും എന്റെ രേണുമോളോടും ഇനി എന്ത് മറുപടി പറയും.. എന്റെ ഈശ്വരാ.. ”

” എന്തായാലും.. ഇത് തന്നെ പറഞ്ഞാൽ മതി.. ഇനി അമ്മ പോയി വിളക്കെടുത്തു വാ.. അല്ലെങ്കിൽ ഞാൻ ഇവളേം കൊണ്ട് അകത്തേക്ക് കേറും.. അമ്മ ചെല്ല്.. ബാക്കി ഞാൻ അങ്ങോട്ട് വന്നിട്ട് പറയാം.. ”

ദേവുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് ചവിട്ടി തുള്ളി അകത്തേക്ക് പാഞ്ഞു ശാരധ.. ഇല്ലെങ്കിൽ അവൻ പറഞ്ഞത് ചെയ്യുമെന്ന് അവർക്കറിയമായിരുന്നു..

വിളക്ക് കയ്യിൽ കൊടുക്കും മുൻപേ പെട്ടെന്ന് വിളക്കിൽ നിന്നും ശാരധ കയ്യെടുത്തതും ആദി വിളക്ക് പിടിച്ചിരുന്നു.. ഭയത്തോടെ നോക്കുന്ന ദേവുവിനെ നോക്കി കണ്ണിറുക്കി അവളുടെ കയ്യിൽ ആദി തന്നെ വിളക്ക് കൊടുത്തു..

” എനിക്കറിഞുടെ എന്റമ്മയെ. ഇതൊക്കെ നീ കാര്യാക്കണ്ട.. ഞാൻ തന്നാലും വിളക്ക് നിന്റെ കയ്യിൽ ഇരിക്കും.. വാ.. ”

ആദിക്കൊപ്പം ആ വീടിന്റെ പടി കയറുമ്പോൾ അവളുടെ ഉള്ളു പിടഞ്ഞു.. ഇനി എന്ത്….

മുറിയിൽ എത്തിയതും അത്രയും നേരത്തെ സങ്കടം മുഴുവനും ആദിയുടെ നെഞ്ചിൽ പെയ്തൊഴിഞ്ഞു..

ഒരു ചിരിയോടെ അവളുടെ കവിളിൽ നുള്ളി ആദി..

” എന്താ ദേവൂ ഇത്.. ഞാൻ പറഞ്ഞതല്ലേ ഇവിടെ പലതും ഉണ്ടാകുമെന്ന്.. എന്നിട്ടാണോ ഇങ്ങനെ കരയുന്നെ.. സാരമില്ല.. എല്ലാം ശരിയാകും.. ”

” ഏയ്യ്.. നിക്ക് സങ്കടം ഒന്നുല്ല.. ന്റെ ആദിയേട്ടൻ കൂടെ ഇല്ലേ അത് മതി നിക്ക്.. എപ്പോഴും ഇത് പോലെ കൂടെ ഉണ്ടായാൽ മതി.. ” അവന്റെ നെഞ്ചിലേക്ക് ചാരികൊണ്ട് അവൾ പറയുന്നത് കേട്ട് അവൻ ഒരു പുഞ്ചിരിയോടെ അവളെ മുറുകെ പുണർന്നു..

” ഏട്ടാ.. നമ്മുടെ പ്രതീക്ഷ എല്ലാം തകർത്തു..

ആദി ആ പെണ്ണിനെ കൊണ്ട് വന്നേക്കുന്നു.. ഇനി എന്താ ചെയ്യാ.. നമ്മുടെ രേണു.. അവളോട്‌ എന്ത് പറയും.. ”

” സാരമില്ല ശാരദേ.. നീ കരയണ്ട.. അളിയൻ തല്ക്കാലം ഈ കല്യാണ കാര്യം അറിയണ്ട..

അളിയൻ വരുന്നതിനു മുൻപ് അവളുടെ കഴുത്തിൽ ആദി കെട്ടിയ താലി ഇനി ഉണ്ടാവില്ല.. എന്താ ചെയ്യേണ്ടെന്ന് എനിക്കറിയാം.. ”

ശാരധ സ്വന്തം കൂടെപ്പിറപ്പായ ശേഖരനോട് തന്റെ സങ്കടം വിളിച്ചു പറഞ്ഞു നേരെ അടുക്കളയിൽ ചെന്നു..

ആ വീട്ടിൽ എന്താ ചെയ്യേണ്ടെന്നറിയാതെ ദേവൂ പരുങ്ങുന്നത് കണ്ട് ആദി അവളെ ചുറ്റി പിടിച്ചു..

‘ എന്താ.. ഇങ്ങനെ നിന്നിട്ട് കാര്യം ഒന്നുല്ല പെണ്ണെ.. അടുക്കളയിൽ പോയി നിന്റെ കെട്ടിയോനെ ഒരു ചായ എടുത്തിട്ട് വാ.. ”

” ആദിയേട്ട.. അമ്മ എന്തെങ്കിലും പറയോ.. നിക്ക്..

” അതൊന്നും നീ നോക്കണ്ട.. ഇതെന്റെ വീടാണ്.. ആമി കുറച്ചു കഴിഞ്ഞു വരും.. അപ്പൊ നിനക്ക് കമ്പനിക്ക് ആളാവും.. ചെല്ല്.. ”

ദേവുവിനെ അടുക്കളയിൽ പറഞ്ഞു വിട്ട് ആദി ഫോൺ എടുത്തു പുറത്തേക്കു ഇറങ്ങി..

അടുക്കളയിൽ വന്ന ദേവുവിനെ കണ്ടതും ദേഷ്യത്തോടെ കയ്യിലെ പാത്രം എടുത്തു ഒരൊറ്റ ഏറു ശാരധ.. നേരെ അവൾക്കടുത്തേക് പാഞ്ഞു വന്നതും അവൾ ഭയത്തോടെ നോക്കി..

” എടി.. നിനക്ക് എന്റെ മോനെ തന്നെയാ കിട്ടിയുള്ളു.. അസത്തെ.. തോലെച്ചില്ലെടി ഞങ്ങടെ കുടുംബം.. നാശം പിടിച്ചവളെ.. അധികം കാലം നീ ഇവിടെ ഉണ്ടാവില്ലെടി..

എനിക്കറിയാം എന്താ ഇനി ചെയ്യേണ്ടെന്ന്..

എന്റെ രേണു ഇങ്ങോട്ട് വരട്ടെ.. അടിച്ചിറക്കും ഞാൻ.. കേട്ടില്ലെടി.. “. ദേഷ്യം കൊണ്ട് അവളെ പിടിച്ചു തള്ളിയതും അവൾ വന്നു വീണത് ആദിയുടെ കയ്യിലേക്ക് ആയിരുന്നു…

ആദിയെ കണ്ടതും സങ്കടം കടിച്ചു പിടിക്കാൻ അവൾ പാടുപെട്ടു..

” അമ്മേ.. വല്ലാണ്ട് ഇവളെ ദ്രോഹിക്കാനാണ് ഭാവം എങ്കിൽ എന്താ ഞാൻ ചെയ്യുന്നതെന്ന് എനിക്ക് തന്നെ അറിയില്ല..

പറഞ്ഞില്ലെന്നു വേണ്ട.. വാടി

ദേവുവിനെയും പിടിച്ചു വണ്ടിയെടുത്തു ആദി പോകുന്നത് കണ്ട് ശാരധ ഉറഞ്ഞു തുള്ളി..

അടുത്ത നിമിഷം ദേവുവിനെ പടിയിറക്കാനായി രേണുവിനെ വിളിച്ചു വരുത്താൻ ആലോചിച്ചു ശാരദ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര