ആദീപരിണയം, തുടർക്കഥ, ഭാഗം 8 വായിക്കുക….

രചന : ഭദ്ര

ആദിയെ കണ്ടു പാഞ്ഞു വരുന്ന ശാരദയെ കണ്ടതും മെല്ലെ ആമി അവിടെന്ന് മുങ്ങി.. ഇല്ലെങ്കിൽ വെറുതെ ഇരിക്കുന്ന തന്റെ മേലേക്കും പ്രശ്നം വരുമെന്ന് അറിയാവുന്നത് കൊണ്ട് അവൾ ആദിയെ നോക്കി കണ്ണിറുക്കി കാണിച്ചു മുറിയിലേക്ക് പോയി..

” ആദി.. മോനെ.. എവിടുന്നാടാ നിനക്ക് ഈ പെണ്ണിനെ കിട്ടിയത്.. ആ നാശം കണ്ണ് തെറ്റിയപ്പോൾ ഇതാ ഇപ്പൊ മോഷണവും തുടങ്ങിയേക്കുന്നു.. ഇനി ഞാനായിട്ട് ഒന്ന് ചെയ്യുന്നില്ല.. നീ തന്നെ ചോദിച്ചു നോക്ക്.. നിന്റെ മുറിയിൽ തന്നെ പൂട്ടി ഇട്ടിട്ടുണ്ട്.. ”

” എന്താ അമ്മേ ഈ പറയുന്നേ.. ” ആദി എന്തെന്ന് മനസ്സിലാവാതെ അമ്മയെ പരിഭ്രമത്തോടെ നോക്കി

” അതെ മോനെ.. അമ്മ പറഞ്ഞത് സത്യ..

അവളെ ആരും ഇല്ലാത്ത നേരം നോക്കി നമ്മുടെ ആമി മോളുടെ ഷെൽഫിൽ നിന്ന് എന്തോ എടുക്കാൻ പോകുന്നു.. അപ്പൊ തന്നെ കയ്യോടെ ഞാൻ പിടിച്ചു.. ”

മറുത്തൊന്നും പറയാതെ ആദി ഓടി ചെന്ന് വാതിൽ തുറന്നതും നിലത്തു അവശയായി കിടക്കുന്ന ദേവുവിനെ കണ്ട് അവന്റെ ഉള്ളു പിടഞ്ഞു..

” ദേവൂ.. എന്താ പറ്റിയെ മോളെ.. എന്താടാ.. ”

ദേവുവിനെ പിടിച്ചെഴുനേൽപ്പിക്കുമ്പോൾ ആയിരുന്നു അവള് കിടന്നിരുന്നിടത്തെ രക്തം അവൻ കണ്ടത്

മുഖം താഴ്ത്തി തേങ്ങുന്ന അവളെ കണ്ട് അവന് സ്വയം പുച്ഛം തോന്നി..

” ആമി..’ അവൻ ഉച്ചത്തിൽ വിളിക്കുന്നത് കേട്ട് ആമി മുറിയിൽ നിന്ന് ഓടി വന്നു..

” എന്താ ഏട്ടാ.. എന്താ പറ്റിയെ..’

” കണ്ടില്ലേ എന്താ പറ്റിയെന്നു.. മടുത്തു എനിക്ക്.. ” നിറഞ്ഞ കണ്ണുകൾ അവരെ കാണിക്കാതെ താഴേക്കു നോക്കിയതും ആമി ആദിയോട് പുറത്തേക്കു പോകാൻ പറഞ്ഞു..

‘ ഞാൻ ഏട്ടത്തിയെ സഹായിച്ചോളാം.. ഏട്ടൻ ചെല്ല്..’

ഒരു മടിയും കൂടാതെ ആമി ദേവുവിനെ താങ്ങി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ സഹായിക്കുമ്പോൾ ആദി മുറി വൃത്തിയാക്കി അവൾക്ക് ചായ ഇട്ട് കൊണ്ട് വന്നു..

ദേവുവിനെ കട്ടിലിലേക്ക് ഇരുത്തി അവൾക്ക് ചായ കൊടുത്ത് ആദി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു തലയിൽ വെറുതെ തലോടി..

ആമിയുടെ ഉള്ളിൽ തന്റെ ഏട്ടനെ ഓർത്ത് അഭിമാനം തോന്നി.. ഒരു മടിയും കൂടാതെ ഭാര്യെ പരിചരിച്ച ഏട്ടനെ പോലെ ഒരാളുടെ പെങ്ങളായി ജനിച്ചതിൽ അവൾക്ക് സന്തോഷം തോന്നി..

‘ എന്താ ദേവൂട്ടി.. നിനക്കെന്നെ വിളിച്ചോന്ന് പറയായിരുന്നില്ലേ.. ഞാൻ വന്നിരുനെർന്നിലെ.. ”

” ഏട്ടാ.. ഏട്ടത്തി എന്നെ വിളിച്ചിരുന്നു.. ഞാനാ മുറിയിൽ നിന്ന് എടുത്തോളാൻ പറഞ്ഞത്.. പക്ഷേ നമ്മുടെ അമ്മ കാര്യം നോക്കാതെ ഉണ്ടാക്കിയ പ്രശ്നമാണ് ഇത്.. ഈ കാര്യം വെറുതെ വിടാൻ പറ്റില്ല.. കൂടെ ആ രേണുവും ഉണ്ട്.. ഇങ്ങനെ വിട്ടാൽ ഇനിയും ഓരോന്നു ഉണ്ടാക്കും .. പാവം ഏട്ടത്തിനെ പൂട്ടിയിട്ടു.. എന്നാലും ഒരു മനുഷ്യ ജീവിയല്ലേ.. തുള്ളി വെള്ളം പോലും കൊടുക്കാതെ.. വെറുപ്പ് തോന്നാ ഏട്ടാ.. ഇങ്ങനെ ഒരു വീട്ടിൽ ജീവിക്കാൻ പോലും തോന്നുന്നില്ല.. ”

” സാരമില്ല ആമി.. ഇതെനിക്ക് പതിവുള്ളതാ..

ഇതിന്റെ പേരിൽ ഇനിയും വഴക്ക് വേണ്ട.. കെട്ടികൊണ്ട് വന്ന പെണ്ണുങ്ങൾ കുറേ ഒക്കെ കണ്ടില്ലെന്ന് നടിക്കണം.. പോട്ടെ അത്..’

ഒന്നും മിണ്ടാതെ മുറിയിൽ നിന്ന് ചാടി എഴുന്നേറ്റു പോകുന്ന ആദിയെ കണ്ട് പിറകെ ആമിയും ദേവൂവും പാഞ്ഞു ചെന്നു..

ഹാളിൽ എത്തിയതും മേശയിൽ ഇരുന്ന ഫ്ളവർ വെയ്സ് എടുത്തു ആദി ശാരദാമ്മയുടെ മുന്നിലേക്ക് എടുത്തെറിഞ്ഞു..

ഞെട്ടി എഴുന്നേറ്റു നിന്നു ശാരദാമ്മയും രേണുവും..

” എന്താടാ.. നിനക്ക് പ്രാന്തായോ.. ”

” അതെ എനിക്ക് പ്രാന്താ.. ആ പ്രാന്തിന് കാരണം നിങ്ങളല്ലേ.. സഹികെട്ടു.. എന്തിനാ അമ്മേ ഞങ്ങളെ പ്രസവിച്ചേ.. ഇങ്ങനെ ഉപദ്രവിക്കാൻ..”

” ഞാൻ എന്താ നിന്നെ ഉപദ്രവിച്ചേ.. വെറുതെ നിന്റെ പെണ്ണ് പറയുന്നത് കേട്ട് എന്റെ മെക്കട്ട് കേറാൻ നിൽക്കല്ലേ ആദി.. ”

” അവളെന്തു പറഞ്ഞു.. കാര്യം അറിയാതെ ഇവളെ പിടിച്ചു പൂട്ടിയിട്ട് തുള്ളി വെള്ളം പോലും കൊടുത്തോ നിങ്ങള്..എന്നിട്ട് ഈ നേരം വരെ ഒരു പരാതി പോലും പറഞ്ഞില്ല അവള്… നിങ്ങള് ഒരു സ്ത്രീ അല്ലേ.. എന്നിട്ടാണോ.. ”

” ആദ്യേട്ടാ.. വേണ്ട വാ.. ന്റെ കാര്യം പറഞ്ഞ് വഴക്ക് കൂടല്ലേ.പ്ലീസ്.. ”

ആദിയെ പിടിച്ചു വലിച്ചു ഒരുവിധത്തിൽ മുറിയിൽ കൊണ്ട് പോകുമ്പോൾ ശാരദ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായതിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര