അ- വളുടെ ക- ഴുത്തിൽ അയാൾ താലികെട്ടുമ്പോൾ എന്റെ കണ്ണുകൾ നി- റഞ്ഞൊഴുകുകയായിരുന്നു…

രചന : ചാരുത ദേവ് (അമ്മൂട്ടൻ…)

ഒരു അഡാറ്‌ കല്യാണം…

❤❤❤❤❤❤❤❤❤

രാവിലെ കോളേജിൽ എത്തി പോസ്റ്റായി ഇരിക്കുമ്പോൾ ആയിരുന്നു അവൾ ചാടിത്തുള്ളി വരുന്നത്…

ബ്ലൂ ജീൻസും ബ്ലാക്ക് ഷർട്ടും ഷൂവും ക്യാപ്പും…

വന്നതേ എന്റടുത്ത് കേറി ഇരുന്നു…

“എന്റെ പൊന്നപ്പൂ… നിന്നെ പെൺവേഷത്തിൽ ഒരിക്കൽ എങ്കിലും കാണണം എന്നെനിക്ക് ഒരാഗ്രഹമുണ്ട്… ചാവുന്നേന് മുൻപ് നടക്കോ…”

“നീ പോടാ മരപ്പട്ടി… ഇന്ന് ചോറിന് എന്താ കറി ന്ന് പറ…”

“ഒലക്ക പുഴുങ്ങിയത് 56 കഷ്ണം…”

“ആണോ, എന്നാ മോൻ ഒറ്റക്ക് കേറ്റിക്കൊ…

എനിക്കിന്ന് ചപ്പാത്തിയും ചിക്കനും ആണ്…

കൈ ഇടാൻ വരണ്ട…”

“നീ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഞാൻ വരില്ല…”

“ശെടാ… അതിനിപ്പോ എന്നാ പറ്റി… ഞാൻ ജീൻസും ഷർട്ടും ഇട്ടതോ…? ”

“അയ്യടാ… നീ എന്ത് പിണ്ണാക്ക് ഇട്ടാലും എനിക്കെന്താണ്…”

“പിന്നെ എന്താണ് മോനെ പ്രവീൺ ചന്ദ്രശേഖരാ നിന്റെ പ്രശ്നം…? ”

“എടി പുല്ലേ… നമ്മൾ ഈ കോളേജിൽ ജോയിൻ ചെയ്തിട്ട് ഇത് മൂന്നാം വർഷം ആണ്… വന്ന കാലം മുതൽ ഉള്ള എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നീ…

അന്ന് മുതൽ നീ പറയുന്നതാ എനിക്കൊരു സർപ്രൈസ് ഉണ്ട് ഉണ്ട് എന്ന്… പക്ഷേ ഇത് വരെ നീ അത് പറഞ്ഞിട്ടില്ല… അത് പറയാതെ ഇനി നീയുമായി ഒരു കമ്പനിക്കും ഞാൻ ഇല്ല…”

“ഓ, അതാണോ എന്റെ പ്രവീടെ പ്രശ്നം…

എടാ… നിനക്കുള്ള സർപ്രൈസ് ആണെങ്കിൽ അത് നിനക്ക് മുൻപിൽ എത്തിയിരിക്കും…

പക്ഷേ, അതിനുള്ള സമയം ആവട്ടെ…

എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ…”

“നീ പോടീ പോ.. എന്നെ പറ്റിക്കുവാ നീ…”

“നിന്നെ പറ്റിച്ചിട്ട് എനിക്കിപ്പോ ഉണ്ട കിട്ടും… ഒന്ന് പോടേയ് ചിരിപ്പിക്കാതെ…”

“ദേ അപ്പൂ… രാവിലെ തന്നെ എന്നെക്കൊണ്ട് വിളിപ്പിക്കരുത്…”

“ഓക്കേ ഓക്കേ… അതൊക്കെ അവിടെ നിക്കട്ടെ… എനിക്ക് നിന്നോട് വേറൊരു കാര്യം പറയാൻ ഉണ്ട്… സംഭവം ഇച്ചിരി സീരിയസ് ആണ്…. ”

“നീ സബ്ജെക്ട് മാറ്റല്ലേ മോളേ…”

“ഇല്ലെടാ, കാര്യം…”

“എന്താണ്… പറ… ”

“സംഭവം ലേശം ചളിപ്പാണ്… എന്നാലും പറയാ… എനിക്ക് നിന്നെ ഇഷ്ടാണ്… കെട്ടിയാ കൊള്ളാം ന്ന് ഉണ്ട്….”

“ഈ കോമഡിക്കാണോ മോള് ഇത്ര ബിൽഡ് അപ്പ് ഇട്ടത്…”

“കോമഡി അല്ലേടാ… സീരിയസ് ആണ്..

പിന്നെ അത് പൈങ്കിളി ആയിട്ട് തട്ടിമൂളിക്കാൻ ഒന്നും എനിക്ക് അറിയില്ല.. മനസ്സിൽ തോന്നിയത് നേരെ വന്നു പറഞ്ഞു… അത്ര തന്നെ… ഇയാള് മറുപടി താ…”

“കട്ട സീരിയസാ..?”

“ആ കട്ട സീരിയസ്…”

“എന്റെ പൊന്നപ്പൂ നീ ഇങ്ങനെ ചിരിപ്പിക്കല്ലേ…

എടി എന്റെ ഭാര്യ ആകാൻ പോകുന്ന പെണ്ണിനെ പറ്റി എനിക്ക് ചില സങ്കല്പങ്ങൾ ഒക്കെ ഉണ്ട്…

അതൊരു പെൺകുട്ടിയെ പോലെ നടക്കണം എന്നെനിക്ക് നിർബന്ധം ആണ്… നീ എന്റെ ചങ്ക് ഒക്കെ ആണ്.. സമ്മതിച്ചു… പക്ഷേ നിന്നെ പോലെ ഒരാൾ അല്ല എന്റെ കോൺസെപ്റ്റിൽ…

അല്ലേലും നിന്നെ പോലെ ഒരാളെ ഞാൻ എങ്ങനെ ആടി…”

“ഓ അപ്പൊ ഒരാണിനും വിവാഹം കഴിക്കാൻ കൊള്ളാത്ത പെണ്ണാണല്ലേ ഞാൻ… അറിഞ്ഞില്ല…

സോറി… ”

അവൾ മെല്ലെ എഴുന്നേറ്റു നടന്നു.. ഞാൻ അവളുടെ കൈയിൽ ചാടി പിടിച്ചു…

“അപ്പൂ ഞാൻ അങ്ങനെ അല്ല മീൻ ചെയ്തത്…

എടി…”

“വിട്ടേക്ക് ടാ…”

ഇതും പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ പോയി…

അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്കും തോന്നി…

അങ്ങനെ ദിവസങ്ങൾ കടന്നുപോയി… ഞങ്ങൾ എന്നും കമ്പനി അടിച്ചു നടന്നു എങ്കിലും, ഞങ്ങൾക്കിടയിൽ ഉള്ള ആ പഴയ സ്വാതന്ത്ര്യം എവിടെയോ നഷ്ടമായിരുന്നു…

അങ്ങനെ ആ വർഷം അവസാനിക്കാറായി..

കോഴ്സ് തീരാൻ ഇനി ഒരാഴ്ച കൂടി…

രാവിലെ കോളേജിൽ എത്തിയ ഞാൻ കണ്ടത് അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച ആയിരുന്നു… ഒരു പിങ്ക് കളർ ചുരിദാർ ഇട്ട്, മുടി അഴിച്ചിട്ട്, വളയും മാലയും ഒക്കെ ഇട്ട് അതാ വരുന്നു നമ്മുടെ അപ്പു… എന്റെ കണ്ണ് തള്ളിപ്പോയി… അവൾ നേരെ എന്റെ അടുത്തേക്കാണ് വന്നത്…

“എടി ഞാൻ ഇതെന്നാ ഈ കാണുന്നെ… ഇത് സ്വപ്നം ഒന്നുമല്ലല്ലോ… അങ്ങനെ ഒടുവിൽ അപ്പു അപർണയായി…”

മറുപടിയായി അവൾ ഒന്ന് ചിരിച്ചു…

“എന്നാലും എന്ത് പറ്റി… എന്റെ മോൾക്ക് ഇങ്ങനെ ഒരു തോന്നൽ…”

പെട്ടന്ന് അവൾ ബാഗ് തുറന്ന് ഒരു കാർഡ് പുറത്തെടുത്തു… അത് എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…

“എന്റെ വിവാഹം ആണ് അടുത്ത മാസം… ”

“എടി മത്തിക്കണ്ണീ… നിനക്കും ചെക്കനോ…”

“അതും സംഭവിച്ചു… നിന്നോടാ ആദ്യം പറയുന്നത്… വരണം…”

“പിന്നെ.. ഉറപ്പായിട്ടും…”

“എന്നാ ഞാൻ ടീച്ചർസിനെ ഒക്കെ ക്ഷണിച്ചിട്ട് വരാം…”

അവൾ പോയപ്പോൾ ഞാൻ കാർഡിലേക്ക് നോക്കി…

‘അപർണ വെഡ്സ് മിഥുൻ ‘

“കൊള്ളാം…”

പക്ഷേ അതോടെ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു…

വിവാഹം ഉറപ്പിച്ചതോടെ ആ പഴയ വിളിയും ചാറ്റും ഒക്കെ കുറഞ്ഞു തുടങ്ങി.. എന്തോ അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…

വിവാഹത്തിന്റെ ദിവസം അടുക്കുന്തോറും ഉള്ളിൽ ഭയങ്കര സങ്കടം… അവൾ സേവ് ദി ഡേറ്റ് ഫോട്ടോസ് അയച്ചു തന്നപ്പോൾ ‘പൊളിച്ചു മാക്രി’ എന്ന് റിപ്ലൈ കൊടുത്തെങ്കിലും ഉള്ളു നീറുകയായിരുന്നു

ആ കുറച്ചു ദിവസങ്ങളിൽ എനിക്ക് മനസിലായി…അവൾ എനിക്ക് ഒരു ഫ്രണ്ട് മാത്രം ആയിരുന്നില്ല..

വേറെ ആരൊക്കയോ ആണെന്ന്… തുറന്നു പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു… പക്ഷേ, എനിക്ക് അതിനുള്ള അർഹത ഇല്ല… എന്നോട് ഇഷ്ടം പറഞ്ഞ അവളെ കളിയാക്കി വിട്ടവൻ ആണ് ഞാൻ… ആ എനിക്ക് അതിനുള്ള അർഹത ഇല്ല… അവൾ ഹാപ്പി ആയി ഇരിക്കട്ടെ…

അങ്ങനെ അവളുടെ വിവാഹ ദിവസം ആയി…

ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാൻ അവിടെ എത്തി… മണവാട്ടിയുടെ വേഷത്തിൽ അവൾ നല്ല സുന്ദരി ആയിരിക്കുന്നു… അടുത്ത് വരൻ ഇരിപ്പുണ്ട്.. നല്ല ചേർച്ചയാണ് രണ്ടാളും… അങ്ങനെ താലികെട്ടിന്റെ സമയം ആയി… അവളുടെ കഴുത്തിൽ അയാൾ താലികെട്ടുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു… മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ ഞാൻ പുറത്തേക്കിറങ്ങി… അങ്ങനെ മാറി നിൽക്കുമ്പോൾ പെട്ടന്ന് ഒരു കൈ എന്റെ ചുമലിൽ പതിഞ്ഞു… ഞാൻ തിരിഞ്ഞു നോക്കി…

‘അപ്പു’.. ഞാൻ മണ്ഡപത്തിലേക്ക് നോക്കി… അവിടേം അപ്പു… ഇതെന്ത് മറിമായം…

“ഞെട്ടണ്ട… ഞാൻ അപ്പു തന്നെയാ… നിന്നോട് ഞാൻ പറയാം എന്ന് പറഞ്ഞ് മാറ്റി വെച്ച ആ സർപ്രൈസ് ആണ് മണ്ഡപത്തിൽ ഇരിക്കുന്നത്.. എന്റെ ട്വിൻ സിസ്റ്റർ… ‘അർപ്പിത’…പക്ഷേ പുള്ളിക്കാരി എന്നേക്കാൾ ഒരു 5 സെക്കന്റ്‌ മൂത്തത് ആണ്… അതുകൊണ്ട് ആദ്യം അവളുടെ വിവാഹം…”

“അപ്പൊ, ആ കാർഡ്…? ”

“നിനക്ക് വേണ്ടി ഞാൻ സ്പെഷ്യൽ ആയി അടിപ്പിച്ച കാർഡ്… വേറൊന്നിനും അല്ല… നിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്ന് അറിയാൻ… പക്ഷേ, നീ എന്നെ തോൽപിച്ചു കളഞ്ഞു… ഇന്ന് ഈ നിമിഷം വരെ നിന്റെ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു… പ്രതീക്ഷയോടെ… പക്ഷേ ഞാൻ തോറ്റുപോയി ഡാ… നീ പറഞ്ഞത് കറക്റ്റ് ആണ്… എന്നെപോലെ ഒരു പെണ്ണ് നിനക്ക് ചേരൂല… സോറി… ”

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കൈയിൽ ഞാൻ ചാടി പിടിച്ചു…

“അപ്പൂ… ഞാൻ… എനിക്ക് നീ ഇല്ലാതെ പറ്റില്ലെടാ… എനിക്ക് അത് എങ്ങനെ ആണ് പറയേണ്ടതു എന്ന് അറിയില്ല.. നിന്നോട് തുറന്നു പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചതാ… പക്ഷേ പേടി ആയിരുന്നു.. എനിക്ക് നിന്നെ വേണം…നീ എന്റെ ജീവനാ… ഐ ലവ് യൂ…”

“നിന്റെ കണ്ണുകൾ അത് എന്നോട് പറയുന്നുണ്ടെടാ പൊട്ടാ…”

ഇതും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു… അപ്പുവിന്റെയും പ്രവിയുടെയും പ്രണയം അവിടെ ആരംഭിക്കുകയായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ചാരുത ദേവ് (അമ്മൂട്ടൻ…)