ആദീപരിണയം, തുടർക്കഥ, ഭാഗം 12 വായിച്ചു നോക്കൂ…

രചന : ഭദ്ര

” ആദ്യേട്ടാ.. ” ദേവൂ പുറകിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് വിളിച്ചതും ആദി ഒന്ന് ഞെട്ടി..

എന്നാലും അവളുടെ കയ്യിൽ പിടിച്ചു പുഞ്ചിരിച്ചുകൊണ്ട് അവൻ എക്സാം പേപ്പർ നോക്കാൻ തുടങ്ങി..

” മ്മ്.. ഇപ്പൊ ഞാൻ വന്നിട്ട് പോലും മൈൻഡ് ചെയ്യാൻ വയ്യല്ലേ.. അല്ലെങ്കിലും നിക്ക് അറിയാം ഇപ്പൊ ന്നോട് ഇഷ്ട്ടം ഒന്നൂല്ലെന്ന്.. ”

കിണുങ്ങികൊണ്ട് പരിഭവം പറയുന്ന അവളെ കണ്ട് ആദിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു..

” നിന്നോട് ഇഷ്ട്ടം കുറഞ്ഞിട്ടല്ല മോളെ.. ചെയ്യാനുള്ള ജോലി ചെയ്തു തീർത്തില്ലെങ്കിലേ പട്ടിണി കിടക്കേണ്ടി വരും.. ജോലി വേറെ എന്റെ പെണ്ണ് വേറെ.. ”

” മ്മ്.. എന്നാ.. ഞാനാണോ വലുത് ജോലിയാണോ വലുത്.. ”

ചിരിച്ചു കൊണ്ട് പേപ്പർ നോക്കിക്കൊണ്ട് തന്നെ അവൻ അവൾക്ക് മറുപടി കൊടുത്തു..

” നീ തന്നെയാ വലുത്.. പക്ഷേ ജോലിയില്ലെങ്കിലേ എന്റെ പെണ്ണിനെ സ്നേഹിക്കുന്നതിൽ കാര്യം ഉണ്ടാവില്ല.. മനസ്സിലായോ.. അതുകൊണ്ട് ന്റെ കുട്ടി പോയി ഏട്ടന് ഒരു കോഫി എടുത്തു വാ.. ന്നിട്ട് നമുക്ക് പ്രേമിക്കാം.. വേഗം.. ”

ആദി അവളെ അടുക്കളയിൽ പറഞ്ഞു വിട്ട് തന്റെ ജോലിയിൽ തന്നെ മുഴുകി.

രേണു ആദിയെ കണ്ട് വാതിൽക്കൽ നിന്ന് സ്വപ്നം കാണുന്നത് അറിയാതെ ആദി പെട്ടന്ന് ദേവൂ വരും മുൻപേ പേപ്പർ നോക്കി തീർക്കാൻ ശ്രെമിച്ചു കൊണ്ടിരികയാണ്..

അടുക്കളയിൽ നിന്ന് വന്ന ദേവൂ വാതിൽക്കൽ നിന്ന് ആദിയെ നോക്കുന്നത് കണ്ട് അവളുടെ സകല നിയന്ത്രണവും നഷ്ട്ടപെട്ടു.. എന്നാലും ഇന്നലെ തന്നെ വേദനിപ്പിച്ചതിന് പകരം ചോദിക്കാൻ വേണ്ടി തന്നെ അവൾ രേണുവിനെ കണ്ടിട്ടും നേരെ അവൾക്കരികിലൂടെ മുറിയിൽ കയറി നേരെ ആദിയുടെ മടിയിൽ കേറിയിരുന്നു..

” എന്താടി പെണ്ണെ.. കളിക്കാൻ നിൽക്കല്ലേ..

ഞാൻ ജോലി ചെയ്യുന്നത് കണ്ടില്ലേ നീ.. ”

” അപ്പൊ ഞാൻ ജോലി ചെയ്യുമ്പോ അടുക്കളയിൽ വന്ന് എനിക്ക് സ്വൈര്യം തരാറുണ്ടോ.. ഇപ്പൊ ഞാൻ വന്നത് ഇഷ്ട്ടായില്ലെങ്കി പറഞ്ഞോ.. ഇനി ഞാൻ വന്ന് ബുദ്ധിമുട്ടിക്കില്ല.. ”

ആദിയുടെ മടിയിൽ നിന്ന് എഴുന്നെല്ക്കാൻ ശ്രെമിച്ചതും ആദി ഉറക്കെ ചിരിച്ചു കൊണ്ട് അവളെ തന്റെ മടിയിൽ പിടിച്ചിരുത്തി..

” എന്താ കിടന്നു ചിരിക്കുന്നെ..

” ഒന്നുല്ല.. എന്റെ പെണ്ണിനെ ഇതെന്താ പറ്റിയെ..

പെട്ടന്നൊരു മാറ്റം.. മ്മ്.. പുറത്ത് പോണോ.. ”

” മ്മ്.. ഇന്നലെ ആ ഭൂതം കൂടെ ഉണ്ടായിരുന്നില്ലേ.. ഇന്ന് ഞാനും ആദിയെട്ടനും മാത്രം മതി.. ന്റെ ഏട്ടനൊപ്പം ഇന്ന് കുറേ നേരം ഇങ്ങനെ ഇരിക്കണം.. ”

” ആയിക്കോട്ടെ.. വൈകുന്നേരം പോകാം.. ന്നിട്ട് ഫുൾ കറക്കം.. ഫുഡ് പുറത്ത് നിന്ന് കഴിക്കാം .. പോരെ.. ”

” മ്മ്.. ”

” എന്നാലേ ഞാൻ വർക്ക് ചെയ്യട്ടെ.. ” ദേവുവിന്റെ കവിളിൽ ചെറു നോവ് കൊടുത്തതും ദേവൂ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് വാതിൽക്കലേക്ക് നോക്കി.. ദേവൂ നോക്കുന്നത് കണ്ട് ആദി വെറുതെ തിരിഞ്ഞു നോക്കിയതും ദേഷ്യം കൊണ്ട് വിറയ്ക്കുന്ന രേണുവിനെ കണ്ടപ്പോൾ മനസ്സിലായി ദേവൂ ഇത് വരെ കാണിച്ചത് അവളെ കാണിക്കാൻ ആയിരുന്നെന്നു.. ആദി നോക്കുന്നത് കണ്ടു രോഷത്തോടെ അവൾ പുറത്തേക്കു ഇറങ്ങി പോയി..

” എടി പന്നി.. നീ അവളെ കാണിക്കാൻ വേണ്ടി എന്റടുത്തു കിന്നരിച്ചതാണല്ലേ.. പിശാച്ചേ.. ”

” അല്ലാണ്ട് പിന്നെ.. ഇന്നലെ എന്തായിരുന്നു കാമുകിയും കാമുകനും കൂടി.. എന്നെ കുറച്ചു വേദനിപ്പിച്ചതല്ലേ.. അപ്പൊ ഇതൊക്കെ സഹിച്ചോ.. ”

ആദിയുടെ താടിയിൽ പിടിച്ചു വലിച്ചുകൊണ്ട് പുറത്തു പോകുന്ന ദേവുവിനെ നോക്കി ആദി ചിരിച്ചു കൊണ്ട് പറഞ്ഞു..

” കാന്താരി.. ”

” അഗ്നിയേട്ടാ.. വല്ല്യ സന്തോഷത്തിലാണല്ലോ.. എന്താ കാര്യം.. ”

‘ കാര്യം ഉണ്ട് ദേവൂ.. എനിക്ക് ഒരു ട്രാൻസ്ഫർ..

ഞങ്ങടെ സ്വന്തം നാട്ടിലേക്ക് . ”

” ട്രാൻസ്ഫർ.. എന്തിന്.. ”

” ആഹാ.. ബെസ്റ്റ് ACP അഗ്നിദേവ് IPS ഇനി സ്വന്തം നാട്ടിലേക്ക് .. ”

” ന്നെ കളിയാക്കാണോ.. അഗ്നിയേട്ടൻ ഗൾഫിൽ ആയിരുന്നില്ലേ.. ”

ചിരിച്ചു കൊണ്ട് അഗ്നി അവളെ സോഫയിൽ പിടിച്ചു ഇരുത്തി..

” അത്.. ഞാൻ ഒഫീഷ്യലായി ലീവ് എടുത്തതാ..

അച്ഛനെ കാണണം.. അങ്ങനെ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു.. ഇനി അങ്ങോട്ട്‌ നിനക്ക് സർപ്രൈസ് ഇരിക്കാണ്.. സമയം ആയി എല്ലാം പറഞ്ഞു തരാം..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര