ആദീപരിണയം, തുടർക്കഥയുടെ പതിമൂന്നാം ഭാഗം വായിക്കൂ…

രചന : ഭദ്ര

” ഞങ്ങൾ ചെറുപ്പം മുതൽ കാണുന്നതാ ഇവിടുത്തെ വഴക്ക്.. പക്ഷേ അച്ഛനും അമ്മയും ആയിട്ടായിരുന്നു വഴക്ക് എന്ന് മാത്രം…ഈ ഒരു ജീവിതം മുന്നോട്ട് പോകുന്നത് ശരിയാവില്ലെന്ന് അച്ഛന് തോന്നിക്കാണും.. അതായിരിക്കണം നാട് വിട്ട് ബിസ്സിനെസ്സ്മായി ഒത്തുപോയത്.. വെക്കേഷൻ ആയാൽ അച്ഛൻ വരും എന്നേം അവനെയും കൊണ്ട് പോകും.. പക്ഷേ ആമി.. അവളുടെ ആ മുഖം ഓർക്കുമ്പോൾ ഒരു വേദനയ.. പെൺകുട്ടിയാണെന്ന് പറഞ്ഞ് അവളെ ഞങ്ങൾക്കൊപ്പം വിടില്ല..

കുറച്ചു വലുതായപ്പോൾ ഞാനും അവനും സ്വയം ചിന്തിച്ചു.. ഇനി അവളെ തനിച്ചാക്കില്ലെന്ന്..

ആദിയും ഞാനും വെറും മിനിറ്റുകളുടെ വ്യത്യാസം മാത്രെ ഉള്ളു..

പക്ഷേ.. ചില സമയം അവൻ ശരിക്കും എനിക്ക് അല്ല ഞങ്ങൾക്ക് അച്ഛനും അമ്മയും ഏട്ടനും നല്ലൊരു സുഹൃത്തും ആയി മാറും.. അത്രക് പാവാ എന്റെ ആദി.. നീ ഭാഗ്യം ചെയ്തവളാ.. അതാ അവനെ തന്നെ നിനക്ക് കിട്ടിയേ..

എന്നാലും അവൻ ചിരിച്ചു കളിക്കുന്നത് ഇപ്പോളാ..

അന്നൊന്നും അവൻ ഇങ്ങനെ ആയിരുന്നില്ല.. ഉള്ളിലെ വേദന കടിച്ചു പിടിച്ചു പണിക്ക് പോകും..

നല്ലൊരു ജോലിക്ക് വേണ്ടി പഠിച്ചു.. എന്നെ കൊണ്ട് IPS എടുപ്പിച്ചു.. ശരിക്കും അവൻ എന്നിലൂടെ അവനെ കാണുകയായിരിന്നു..പറഞ്ഞിട്ട് കാര്യം ഇല്ല..

പിന്നെ നാട്ടിൽ നിന്ന് ഇങ്ങോട്ട് പോന്നത് അമ്മേടെ മനസ് എങ്ങാനും മാറുമെന്ന് കരുതി അച്ഛൻ ഇവിടെ വീട് പണിതതാ.. അതും കാര്യം ഇല്ലാതായി.. മ്മ്.. ”

” അല്ലാ.. അഗ്നിയേട്ടാ.. എന്തിനാ ശരിക്കും ഇവര് പിണങ്ങി കഴിയുന്നെ.. അതറിഞ്ഞു പരിഹരിച്ചാൽ ഇവരുടെ പിണക്കം മാറില്ലേ.. ”

” മ്മ്.. ഗുഡ് ക്യുഎസ്ടിയൻ .. ഇതിന് വേണ്ടി കുറേ ശ്രെമിച്ചതാ.. എന്താന്ന് മാത്രം മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.. ആ അത് വിട്..

ഞാൻ തന്നോട് പറയാൻ വന്നത് മറ്റൊരു കാര്യാ..

നീ വരുന്നുണ്ടോ നാട്ടിലേക്ക് .. അവിടെ അടിച്ചു പൊളിക്കാം എല്ലാവർക്കും.. ഒരു നാട്ടിൻപുറാ..

പിന്നെ ഈ പോക്കിൽ ചെറിയ പ്രശ്നം ഉണ്ടാവും.. അതൊക്കെ ഞാൻ ഡീൽ ചെയ്യാം.. നീ കൂടി വരണം.. ആമിക്ക് ഒരു കൂട്ട് ആയി.. പിന്നെ ഒരാളെ വേറെ എന്റെ ഏട്ടത്തിക്ക് പരിചയപ്പെടുത്തി തരാം.. എന്റെ പെണ്ണിനെ.. ”

” ആഹാ.. അങ്ങനൊന്നു ഉണ്ടോ.. ഇത് ഞാൻ ആദ്യേട്ടനോട് പറയും.. അതാലെ കെട്ടാതെ നടക്കുന്നെ.. ”

” ആ ബെസ്റ്റ്.. എടി അവനെല്ലാം അറിയാം..

എന്റെ ബെസ്റ്റ് അവനല്ലേ.. അപ്പൊ അറിയാതിരിക്കോ.. കഴുത.. ”

” ഞാൻ മറന്നു പോയി.. സോറി.. പിന്നെ വരാൻ ആദ്യേട്ടൻ സമ്മതിക്കൂല.. എന്നാലും നോക്കാം ..”

” മ്മ്.. വേറൊരു സർപ്രൈസ് ഉണ്ട്.. അത് നിനക്ക് ചിലപ്പോൾ ഇഷ്ട്ടാവില്ല.. അത് അവിടെ ചെന്ന് നേരിട്ട് കാണിച്ചു തരാം.. ”

” മ്മ്.. ഞാൻ ചെല്ലട്ടെ അങ്ങോട്ട്‌.. ”

” ശരി.. ”

അഗ്നിയോട് പറഞ്ഞ് മുറി വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അവൾക്ക് ആദിയുടെ ഡയറി കിട്ടിയത്..

ഒരു കൗതുകത്തിന് അത് തുറന്നു വായിച്ചു നോക്കി നേരം പോയതൊന്നും അവൾ അറിഞ്ഞില്ല..ആമി വിളിച്ചപ്പോൾ ആയിരുന്നു അത് താഴെ വച്ചത്..

ഇനി ആദി വന്ന് എടുത്താലോ എന്ന് കരുതി അതെടുത്തു തന്റെ കബോർഡിൽ വച്ച് അവൾ പുറത്തു പോയി..

മനസ് മുഴുവനും ഡയറി ആയതോണ്ട് വേഗം പണികൾ തീർത്തു അത് വായിക്കാൻ ഇരുന്നു..

ആദി വന്നതറിയാതെ വായന തുടർന്നു..

‘ ദേവൂ.. ആരോട് ചോദിച്ചാ നീ എന്റെ ഡയറി എടുത്തേ.. ഒരാളുടെ അനുവാദം ഇല്ലാതെ വായിക്കുന്നത് അത്ര നല്ല സ്വഭാവം ആണോ.. ”

ആദി അലറിക്കൊണ്ട് തട്ടി പറിച്ചു വാങ്ങാൻ നോക്കിയതും അവൾ അത് പിന്നിലേക്ക് പിടിച്ചു..

” പ്ലീസ്.. ആദ്യേട്ടാ.. ഞാൻ കുറച്ചൂടെ വായിച്ചിട്ട് തരാം..”

” ഇങ്ങോട്ട് താടി കളിക്കാതെ.. ”

” ഇല്ല.. പോയി പണി നോക്ക്.. ഞാൻ വായിച്ചെന്ന് വച്ച് ഒന്നുണ്ടാവില്ല.. ”

” എടി.. ” ആദി വന്ന ദേഷ്യത്തിൽ അവളുടെ കയ്യിൽ വലിച്ച് മുന്നിലേക്കിട്ട് കരണം നോക്കി ഒന്ന് കൊടുത്തതും മുഖം പൊത്തി അവൾ നിലത്തേക്ക് ഇരുന്നു പോയി..

” പലതവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് കളിക്കാൻ നിൽക്കരുതെന്ന്.. എല്ലാ സമയവും ഒരുപോലെ ആവില്ല..’

പെട്ടന്ന് കിട്ടിയ അടിയിൽ ദേവുവിന്റെ ചുണ്ട് പൊട്ടി ചോര വന്നിരുന്നു.. ആദിയാണെങ്കിൽ ദേഷ്യം കൊണ്ട് ഡയറി വലിച്ചെറിഞ്ഞു മുറിയിൽ നിന്ന് പോകുകയും ചെയ്തു..

സങ്കടംകൊണ്ട് നിറഞ്ഞ മിഴികൾ തുടയ്ക്കാൻ പോലും സാധിക്കാതെ ദേവൂ അവിടെ തന്നെ കിടന്നു തേങ്ങി..

ആദിയ്ക്കാണേൽ അവളെ തല്ലിയത് വേണ്ടിയിരുന്നില്ലേന്നായി..അവളുടെ മുഖത്തു നോക്കാൻ സാധിക്കാതെ അവൻ ഉമ്മറത്തു തന്നെയിരുന്നു…

രാത്രിയിൽ ഏറെ വൈകി ആദി മുറിയിൽ കയറി വരുമ്പോൾ ദേവൂ നിലത്തു തന്നെ കിടന്നുറങ്ങി പോയിരുന്നു..

വിളിക്കാൻ ചെറിയ മടി തോന്നിയെങ്കിലും തട്ടി വിളിച്ചപ്പോൾ അവൾ ഉണർന്നു..

ഒരു മടിയോടെ അവന്റെ മുഖത്തു നോക്കാതെ തന്നെ അവൾ എഴുന്നേറ്റു ഹാളിൽ ചെന്ന് കഴിക്കാൻ എടുത്തു വച്ചു..

” നീ കഴിക്കുന്നില്ലേ.. ” ഒന്നും മിണ്ടാതെ അടുക്കളയിൽ പോകുന്ന അവളെ നോക്കി കുറച്ചു നേരം അങ്ങനെ തന്നെയിരുന്നു ആദി.. പിന്നെ മെല്ലെ അടുക്കളയിൽ ചെന്നതും കണ്ടു കണ്ണീരോടെ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന അവളെ…

എന്തോ നെഞ്ചിൽ കൊളുത്തി വലിക്കുന്ന പോലെ തോന്നി അവന്..ഒന്നും മിണ്ടാതെ നേരെ മുറിയിൽ ചെന്ന് കിടക്കുമ്പോൾ അവന്റെ കണ്ണും നിറഞ്ഞു.

ഒരിക്കലും വേദനിപ്പിക്കില്ലെന്ന് കരുതിയതാ..

പക്ഷേ എല്ലാം വെറുതെയായി..

ദേവു മുറിയിൽ വന്ന് ഒന്നും മിണ്ടാതെ മറുവശത്തു തിരിഞ്ഞു കിടന്നതും അവന്റെ ഉള്ളു പിടഞ്ഞു..

ചരിഞ്ഞു എഴുനേറ്റ് ഇരുന്ന് വെറുതെ കുറച്ചു നേരം പുറത്ത് പോയിരുന്നു മുറിയിൽ തിരിച്ചു വരുമ്പോൾ ദേവൂ കരഞ്ഞു തളർന്നുറങ്ങിയിരുന്നു..

മെല്ലെ അവൾക്കരികിൽ ഇരുന്ന് മുടിയെല്ലാം തഴുകുമ്പോൾ കവിളിൽ തന്റെ അഞ്ചു വിരലുകൾ പതിഞ്ഞതും ചുണ്ട് പൊട്ടിയതും കണ്ടു ആ കണ്ണുകൾ നിറഞ്ഞൊഴുകി..അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കിടക്കുമ്പോളും ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..

അത്രമാത്രം പ്രണയമാണ് ദേവുവിനോട്.. അടങ്ങാത്ത..വറ്റാത്ത.. മഴയ്ക്കു ഭൂമിയോടുള്ള പ്രണയം പോലെ.. നിലയ്ക്കാത്ത നാദം പോലെ പവിത്രമായ പ്രണയം..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര