എനിക്കു നല്ലൊരു ആലോചന വന്നു അതുകൊണ്ട് ശബരി എന്നെ മ- റക്കണം.. ഇനി എന്നെ ശ- ല്യം ചെ- യ്യരുത്

രചന : fasna salam

പക….

❤❤❤❤❤❤

വൈകീട്ട് കവലയിൽ സുഹൃത്തുക്കൾക്കൊപ്പം ഒത്തു കൂടിയതായിരുന്നു ശബരി..

‘നോക്കടാ ഇപ്പൊ വന്ന ന്യൂസ്‌.. പ്രണയ നൈരാശ്യം യുവാവ് യുവതിയെ കുത്തി കൊന്നു ന്നു..’

‘എവിടെ നോക്കട്ടെ..’ചുറ്റും കൂടിയിരുന്ന എല്ലാരും രാഹുൽ ന്റെ ഫോണിലേക്കു എത്തി നോക്കി..

‘മിനിഞ്ഞാന്നല്ലേ ഒരുത്തിയെ അറുത്തു കൊന്നത്..’.

‘ഇവറ്റകളൊന്നും എത്ര കിട്ടിയാലും പഠിക്കില്ല..

പ്രണയം പറഞ്ഞു പിന്നാലെ നടന്നു പരമാവധി ഊറ്റും…

എന്നിട്ട് ലാസ്റ്റ് വേറൊരുത്തനുമായി സെറ്റ് ആയാൽ തേച്ചിട്ട് പോകും.. ഇമ്മാതിരി തേവിടിശ്ശികളെയൊന്നും കൊന്നാൽ പോരാ അരിഞ്ഞിടണം..’

‘അതെയതെ നമുക്ക് പിന്നെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.. ഒരു വനിതാ കമ്മീഷനും ഇല്ല..

ഒരു കോപ്പും ഇല്ല..

ഇവറ്റകൾ വല്ല പീഡന കേസും കൊടുത്താ അകത്താകുന്നതും നാറുന്നതും നമ്മൾ..

ഇനി അല്ലെന്നു തെളിഞ്ഞാലും നാട്ടുകാർ തെണ്ടികളുടെ മുന്നിൽ നാറ്റം മാറുവോ അതുവില്ല..

ഇവളൊക്കെ ചാകുന്നത് തന്നെ നല്ലത്..’

അവിടെ കൂടിരിക്കുന്ന എല്ലാരും ഒരേ സ്വരത്തിൽ പറയുമ്പോൾ ശബരിയുടെ ഞരമ്പുകൾ വരിഞ്ഞു മുറുകുകയായിരുന്നു..

‘നമ്മുടെ ശബരിയും എട്ടു കൊല്ലം ഒരുത്തിയുടെ പിന്നാലെ നടന്നല്ലോ.. എന്നിട്ടവസാനം എന്തായി…

ഒരു അമേരിക്കൻ മലയാളി ജിമ്മനെ കണ്ടപ്പോൾ ഇവനെ ****ച്ചു അവന്റെ കൂടെ പോയി..

എന്തൊക്കയായിരുന്നു.. മരം ചുറ്റി പ്രേമം..

ബൈക്കിൽ കറങ്ങൽ.. സിനിമ കാണാൻ പോകൽ..

ഫുൾ ടൈം ചാറ്റിംഗ് വിഡിയോ കാൾ.. ഇവന് നമ്മളെയൊന്നും മൈൻഡേ ഇല്ലായിരുന്നു..

അവളുടെ fb പോസ്റ്റ്‌ ക്കെ കണ്ടോ നീ എൻഗേജ്മെന്റ് കഴിഞ്ഞു..സേവ് തെ ഡേറ്റ് ക്കെ കണ്ടാൽ..ഒരുത്തന്റെ ജീവിതം കളഞ്ഞവളാണെന്ന് പറയോ..

പാവം നമ്മുടെ ശബരി…

കൂട്ടുകാരുടെ സംസാരം കേട്ട് ശബരിക്കവിടെ അതിക നേരം പിടിച്ചു നിൽക്കാനായില്ല..

അവൻ ബൈക്കുമെടുത്തു നേരെ വീട്ടിലേക്ക് കുതിച്ചു..

ഓർമകളിൽ മുഴുവൻ ശിഖ.. അവന്മാർ പറഞ്ഞത് ശരിയാ..

ഊണിലും ഉറക്കത്തിലും അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

രാവിലെ അവളുട ഗുഡ്മോർണിംഗ് കേട്ടാണ് ഉണരുന്നത്..

ക്ലാസ് മേറ്റ് ആയതിനാൽ പനി വന്നാൽ പോലും ക്ലാസ് മുടക്കില്ല..

ടീച്ചർമാർ ക്ലാസ്സെടുക്കുമ്പോ പോലും കണ്ണു കൊണ്ടു സംസാരിക്കുന്നവർ..

ഒരു ദിവസത്തെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും കാളിലൂടെയും മെസ്സേജ് ലൂടെയും പങ്കു വെക്കുന്നവർ..

സ്കൂൾ കഴിഞ്ഞു വീട്ടിലെത്തി കഴിഞ്ഞാൽ എട്ടു മണി തൊട്ട് ചാറ്റിങ്ങ് ഉം വിഡിയോ കാളും തുടങ്ങും..

രാത്രി ഭക്ഷണം പോലും കഴിക്കാൻ ഇടവേള കൊടുക്കാറില്ല..

ചിലപ്പോൾ പാതി രാത്രി വരെ അതു നീളും..

രാവിലെ എണീക്കുമ്പോ നെഞ്ചത്ത് ഫോണും ചെവിയിൽ ഇയർ ഫോണും കാണും .

ചുരുക്കി പറഞ്ഞാൽ ശിഖ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.. എന്റെ അവയവമായി മാറിയിരുന്നു..

ഒരുദിവസം പോലും അവളെ കാണാതെ അവളുടെ ശബ്ദം കേൾക്കാതെ തനിക്ക് ഉറക്കം പോലും വരില്ല..

ആ അവളാണ് പെട്ടന്നൊരു സുപ്രഭാതത്തിൽ എനിക്കു നല്ലൊരു ആലോചന വന്നു.. ശബരി എന്നെ മറക്കണമെന്ന് പറയുന്നേ..

ആദ്യം കേട്ടപ്പോൾ തമാശയാന്നാ വിചാരിച്ചേ..

എങ്ങനെ അവൾക്ക് പഴയതൊക്കെ മറക്കാൻ സാധിച്ചു..

ഇല്ല ഞാനിതിനു ഒരിക്കലും മാപ്പ് കൊടുക്കില്ല അങ്ങനെ എന്റെ സമാധാനം കളഞ്ഞു അവൾ സുഖിച്ചു ജീവിക്കണ്ട..

അവൻ അക്ഷമനായി വണ്ടി ഒതുക്കി നിർത്തി..

എന്നിട്ട് ശിഖയുടെ ഫോണിലേക്ക് വിളിച്ചു..

അവളെടുക്കുന്നില്ല.. അതു പ്രതീക്ഷിച്ചതാണ്..

ഉടനെ അവളുടെ വാട്സ്ആപ്പ് ലേക്ക് മെസ്സേജ് അയച്ചു.. ഫോൺ എടുത്തില്ലെങ്കിൽ നിന്റെ ജീവിതം ഞാൻ തകർക്കുമെന്ന്..

അതോടെ ഒറ്റ റിങ്ങിൽ അവളെടുത്തു..

‘എന്താ ശബരി.. നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ.. എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു..

ഇനിയും എന്നെ ശല്യം ചെയ്താൽ ഞാൻ പോലീസിൽ കംപ്ലയിന്റ് കൊടുക്കും..’

‘എടീ നായിന്റെ മോളെ.. എന്നെ ഉണ്ണാക്കനാക്കി നീ സുഖായി ജീവിക്കാൻ പോണേണോ.. എങ്കി അതൊന്നു കാണണവല്ലോ..

നിന്റെ മറ്റവന് ഞാനെല്ലാം വിളിച്ചു പറയുന്നുണ്ട്..

എന്റെ ഗാലറിയിൽ നമ്മൾ തമ്മിലുള്ള ഒരുപാട് ഫോട്ടോസും ഇരിപ്പുണ്ട്.. അതെല്ലാം ഞാനവന് send ചെയ്യും..’

അതു കേട്ടപ്പോൾ ആദ്യം അവളൊന്നു ഞെട്ടിയെങ്കിലും.. തോ=റ്റു കൊടുക്കാൻ തയ്യാറായില്ല..

‘ഹഹ.. ഇതൊക്ക പഴയ നമ്പറല്ലേ ശബരി.. പുതിയതൊന്നും കിട്ടിയില്ലേ..

ഞാൻ വിവാഹം കഴിക്കുന്നതെ ഒരു അമേരിക്കക്കാരനെയാ.. നീ കുറെ ഫോട്ടോസ് അയച്ചെന്നും വെച്ചു ഒന്നും സംഭവിക്കാൻ പോകുന്നില്ല..

അങ്ങേരെന്നെ കാണാൻ വന്നപ്പോഴേ നിന്നെ കുറിച്ച് ഞാൻ മുന്നറിയിപ്പ് കൊടുത്തിരുന്നു..

ഇങ്ങനെ ഒരാൾ പ്രണയം പറഞ്ഞു പിന്നാലെ നടക്കുന്നുണ്ടന്നും എന്റെ ജീവിതം തകർക്കാൻ അവനെന്തു നാറിയ കളിയും കളിക്കുമെന്നും..

ഇനി അവൻ ശല്യപ്പെടുത്തിയ എനിക്കു വിളിക്കണമെന്നും..അവന്റ കാര്യം ഞാനേറ്റുവെന്നും എനിക്കങ്ങേര് ഉറപ്പ് തന്നിട്ടുണ്ട്..’

അവിടെയും ശബരി തോറ്റു..അവൻ ഫോൺ കട്ടാക്കി..ദേഷ്യം മുഴുവൻ ബൈക്കിൽ ചവിട്ടിയും അടിച്ചും തീർത്തു..

ഒരു ധൈര്യത്തിനു ശിഖ അങ്ങനെ പറഞ്ഞതാണെങ്കിലും അവളുടെ നെഞ്ചു മുഴുവൻ ആളി കത്തുകയായിരുന്നു..

പക്ഷെ ശബരി ഒന്നുറപ്പിച്ചു.. അവളുടെ മരണം.. അതെന്റെ കൈ കൊണ്ടു തന്നെയാവണം..

❤❤❤❤❤❤❤❤

വീട്ടിലെത്തിയപ്പോൾ അമ്മ ടീവി കണ്ടിരിക്കായിരുന്നു.

‘അമ്മേ ചോറെടുത്തു വയ്..’

ശബരി യെ കണ്ടു അമ്മയാകെ അന്താളിച്ചു..

സാധാരണ പത്തു മണിക്ക് ശേഷം നാലു കാലിലാണ് വരവ്..

ശിഖയുമായുള്ള ബന്ധം അമ്മയ്ക്കും അനിയത്തി ദീപ ക്കും മാത്രമേ അറിയൂ..

അച്ഛൻ ഗൾഫിലാണ്..

അമ്മ കുറെ അവനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി ഉപദേശിക്കാൻ നോക്കി..

അതൊക്ക കേൾക്കുമ്പോ അവന്റ ദേഷ്യവും പകയും കൂടുന്നു ന്നല്ലാതെ ഒരു മാറ്റവും ഇല്ല..

അമ്മയോടുള്ള ദേഷ്യം അടുക്കളയിലുള്ള കുറെ ഗ്ലാസ് ഉടച്ചും ഫ്ലവർ വേസ് എറിഞ്ഞും തീർക്കും..

കള്ളു കുടിച്ചു നശിക്കൽ തുടങ്ങിയതോടെ അമ്മ ശകാരിക്കാൻ തുടങ്ങി.. അതോടെ വീട്ടിൽ വരാതെയായി..

മോൻ വഴി തെറ്റി പോകുമോ ന്നു പേടിച്ചു പാവം അമ്മ പിന്നെ നിശബ്ദയായി അവനെ അവന്റ വഴിക്ക് വിട്ടു ..

രണ്ടു ദിവസായി വീട്ടിൽ വന്നിട്ട്..

അമ്മേ ന്നുള്ള വിളി കേട്ടിട്ട് നാളുകളായി..

ലക്ഷ്മി വേഗം മോനുള്ള ഭക്ഷണം ടേബിളിൽ നിരത്തി.. അവൻ കൈ കഴുകി ടേബിളിൽ വന്നിരുന്നു..

‘ദീപയെന്തെ അവൾ കഴിച്ചോ..’

‘ഇല്ല.. മോളെ.. നീയും വന്നിരി..’

‘ദാ വരണമ്മേ.. ‘അവളും ഒരു പ്ലേറ്റ് എടുത്തു അവന്റെ കൂടെ ഇരുന്നു..

ലക്ഷ്മി ചോറും കറിയും അവനു വിളമ്പി കൊടുത്തു..

‘എത്ര ദിവസായി ഡാ.. നീ ഇവിടുന്നു ഭക്ഷണം കഴിച്ചിട്ട്..

നീയില്ലാത്തത് കൊണ്ട് നല്ല കൂട്ടാൻ പോലും ഉണ്ടാക്കിട്ടില്ല..ഞാനും ദീപയും വിശപ്പകറ്റാൻ പേരിന് എന്തെങ്കിലും കഴിക്കും ന്നല്ലാതെ..

ലക്ഷ്മി യുടെ ശബ്ദം ഇടറി വരുന്നത് ശബരി അറിയുന്നുണ്ടായിരുന്നു..

അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി.. അതുവരെയില്ലാത്ത വാത്സല്യവും സ്നേഹ വായ്പ്പും അവനപ്പോൾ തോന്നി..

അവനമ്മയെ ആശ്വസിപ്പിക്കാനെന്ന വണ്ണം കൈ പിടിച്ചു തോളിൽ ചേർത്തു വെച്ചു..

ദീപയുടെ അവസ്ഥയും മറിച്ചായിരുന്നില്ല..ഇത്രയും സ്നേഹം തനിക്കു ചുറ്റും ഉണ്ടായിട്ടാണോ ശിഖ യുടെ പ്രണയത്തിനു വേണ്ടി ഞാൻ യാചിച്ചത്..

ഒരു വേള അവന്റെ മനസ്സ് മന്ത്രിച്ചു..

ദീപ അവനെ തന്നെ നോക്കി നിന്നപ്പോൾ… അതും കൂടി നേരിടാനാവാതെ അവൻ അവളോട് കഴിക്കെന്ന് പറഞ്ഞു..

ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു നേരം അവർക്കൊപ്പം സീരിയൽ കണ്ടു ..

ലക്ഷ്മി അവന്റ അടുത്തിരുന്നു മുടിയിൽ തലോടി കൊണ്ടിരുന്നു..

കണ്ണു ടീവിയിലാണെങ്കിലും മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു..

എന്തു ചെയ്യണം.. അവൾക്കു മുന്നിൽ തോറ്റു മുട്ടു മടക്കണോ.. അതോ താനിതു വരെ മനസ്സിൽ സ്വരു കൂട്ടിയ പക തീർക്കണോ..

പത്തു മണിയായപ്പോൾ അമ്മയും ദീപയും ഉറങ്ങാൻ പോയി..

ഞാൻ കുറച്ചു നേരം കളി കാണട്ടെ ന്നും പറഞ്ഞു അവനവിടെ തന്നെ ഇരുന്നു..

പക്ഷെ അവന്റ ലക്ഷ്യം മറ്റൊന്നായിരുന്നു..

മുകളിലേക്ക് പോകുന്നതിനു മുന്നേ അമ്മയും ദീപയും കാണാതെ അടുക്കളയിൽ നിന്നും മൂർച്ചയുള്ള ഒരു കത്തി കൈക്കലാക്കി.

അതെടുത്തു റൂമിൽ വന്നപ്പോ തൊട്ട് അവൻ മനസ്സിൽ പ്ലാനിങ് തയ്യാറാക്കി..

എന്നും രാവിലെ അവൾ ജോഗിങ് ന് പോകും..

അമ്മയും ദീപ യും ഉണരുന്നതിനു മുന്നേ ഇവിടുന്നു സ്ഥലം വിടണം..

ബാക്കിയെല്ലാം അവളെ കണ്ടതിനു ശേഷം..

കത്തി കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കും തോറും അവന്റെ മനസിലെ പക ആകാശത്തോളം ഉയർന്നു..

പെട്ടന്നാണ് ഫോൺ ബെല്ലടിച്ചത്.. അവനൊന്നു ഞെട്ടി..

ഫോണെടുത്തു നോക്കുമ്പോൾ ഗൾഫ് കാൾ..

അച്ഛനായിരിക്കും..

എടുക്കണോ വേണ്ടയോ എന്നവൻ ഒരു നിമിഷം ചിന്തിച്ചു..

എടുക്കാം.. ഒരു പക്ഷെ അവളെ കൊന്നു കഴിഞ്ഞാൽ പോലീസ് തന്നെ അറെസ്റ്റ്‌ ചെയ്യും..

അതുവരെയുള്ള സ്നേഹങ്ങളൊന്നും കണ്ടില്ല ന്നു നടിക്കണ്ട.. ഇനി ഒരിക്കലും ജീവിതത്തിൽ ഇതൊന്നും അനുഭവിക്കില്ലല്ലോ..

‘ഹലോ..’

‘ഹലോ.. മോനെ..’

ആ വിളിയിൽ തന്നെ അവൻ തളർന്നു പോയി..

സ്നേഹ നിധിയായ അച്ഛൻ..അച്ഛനെപ്പഴും അങ്ങനാ സ്നേഹം കൊണ്ടു തോല്പ്പിക്കും.

വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമേ ലീവ് കാണൂ..

ഇതുവരെ നുള്ളി പോലും നോവിച്ചിട്ടില്ല..

വീട്ടിൽ അടിയും വഴക്ക് പറച്ചിലുമൊക്ക അമ്മ മാത്രമായിരുന്നു..

അമ്മയെപ്പഴും പറയും.. നിങ്ങളിങ്ങനെ വഴക്ക് പറയാതെ വളർത്തിട്ടാണ് മോൻ വഷളായി പോയതെന്ന്..

അപ്പോൾ അച്ഛൻ പറയും വർഷത്തിൽ രണ്ടു മാസം മാത്രമാണ് ഞാനെന്റെ മക്കളോടൊപ്പം ജീവിക്കുന്നെ..

ആ എനിക്കെങ്ങനെ അവരെ സങ്കടപ്പെടുത്താനാവും

അല്ലെങ്കിലും പ്രവാസികളൊക്കെ വീട്ടിലെ അതിഥികളല്ലേ..

‘മോൻ സുഖായിട്ടിരിക്കുന്നോ..’

‘അതെ..അച്ഛാ..’അവന്റെ കണ്ണുനീർ ഇടതടവില്ലാതെ ഒഴുകി കൊണ്ടിരുന്നു..

‘മോൻ വിഷമിക്കണ്ട… അച്ഛനും അമ്മയുമൊക്കയില്ലേ.. ഞങ്ങൾ നിങ്ങൾ രണ്ടു പേർക്കും വേണ്ടിയല്ലേ ജീവിക്കുന്നെ..’

ആ വാക്കുകളിൽ തന്നെ എല്ലാം ഉണ്ടായിരുന്നു…കരുതൽ.. സ്നേഹം.. എല്ലാം..

‘അടുത്ത മാസം അച്ഛൻ വരുന്നുണ്ട്… നിന്റെ ആഗ്രഹം പോലെ നമുക്ക് മണാലിയിലേക്കൊരു ട്രിപ്പ്‌ പോണം… അടിച്ചു പൊളിക്കണം..ഓക്കേ ‘

അവനെല്ലാം മൂളി കേട്ടു…

ഫോൺ വെച്ചു കഴിഞ്ഞപ്പോൾ അവന്റ ഉള്ളിൽ നിന്നൊരു തേങ്ങൽ വന്നു..

ഈശ്വരാ.. ഞാനെന്തു പാപിയാ.. എന്റെ അച്ഛൻ..

അമ്മ.. ദീപ.. ഇവരെല്ലാം ജീവിക്കുന്നത് എനിക്കു വേണ്ടിയാ..

ഈ സ്നേഹം കണ്ടില്ല ന്നു നടിച്ചു.. ഞാനെന്തു വാശിയാണ് തീർക്കാൻ പോകുന്നെ..

നാളെ ഞാനവളെ കൊന്നാൽ.. ഇവരുടെ മാനസിക അവസ്ഥ..ഇവരുടെ ജീവിതം എല്ലാം തകരില്ലേ..

ജീവത കാലം മുഴുവൻ അവളുടെ വീട്ടുക്കാരുടെ കണ്ണീർ.. ശാപം..

നാളെ എന്റെ ദീപ നഷ്ടപ്പെട്ടാൽ എന്താകും എന്റെ യും അച്ഛന്റെ യും അമ്മയുടെയും അവസ്ഥ..

അതു തന്നെയാവില്ലേ അവർക്കും..

ഇനി ഇതൊക്ക കഴിഞ്ഞു ഞാനെന്തു നേടി…..എനിക്കു പിന്നീട് സമാധാന പൂർണമായ ജീവിതം ഉണ്ടാകുമോ.. ഒരിക്കലും ഇല്ല..

എന്റെ ജീവിതം ജയിലിൽ തീരും.. സമൂഹത്തിലിറങ്ങി നടക്കാൻ പറ്റോ.. കൊലയാളിയെന്ന പേര് മരണം വരെ മായില്ല..

ഞാനവളെ പ്രണയിച്ചു..എന്റെ ജീവനെക്കാളേറെ..

പക്ഷെ അവളെന്നെ വഞ്ചിച്ചു കഴിഞ്ഞപ്പോൾ അവളെ കൊല്ലാനാണ് എനിക്ക് തോന്നിയെങ്കിൽ അപ്പൊ തൊട്ട് പ്രണയം മരിച്ചു.. ഇപ്പൊ എനിക്കുള്ളതു പ്രണയമല്ല പക മാത്രമാണ്..

അവൻ കയ്യിലുള്ള കത്തി വലിച്ചെറിഞ്ഞു..

ഫോണെടുത്തു കൊണ്ട് ഗാലറിയിലുള്ള അവളുട ഫോട്ടോസ് മുഴുവൻ ഡിലീറ്റ് ചെയ്തു..

Fb യിലും insta യിലും വാട്സ്ആപ്പിലും അവളെ ബ്ലോക്ക് ചെയ്തു..

ഇനി ഓർമ യിൽ പോലും ആ മുഖം തെളിയാതിരിക്കട്ടെ.. ഒരുപാട് പുതിയ തീരുമാനങ്ങൾ എടുത്തു കൊണ്ടു അവൻ സമാധാനത്തോടെ ഉറങ്ങി..

Nb… ഒരാളെ മനുഷ്യനാക്കാനും ചെകുത്താനാക്കാനും നമ്മുടെ ചിന്തകൾ കൊണ്ടു കഴിയും..

മനുഷ്യൻ മറ്റുള്ളവയിൽ നിന്നും വേറിട്ടു നിൽക്കുന്നത്.. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേക ബുദ്ധിയാണ്..

അതു മറ്റുള്ളവരല്ല നമ്മുക്ക് മനസ്സിലാക്കി തരേണ്ടത്.. സ്വയം ആർജിച്ചെടുക്കേണ്ട കാര്യങ്ങളാണ്..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : fasna salam


Comments

Leave a Reply

Your email address will not be published. Required fields are marked *