ആദീപരിണയം, തുടർക്കഥയുടെ ഭാഗം 19 വായിക്കൂ…

രചന : ഭദ്ര

ആറാം മാസത്തിലേക്ക് കടന്നതും ദേവുവിന് വല്ലാത്ത ക്ഷീണവും ശര്ദിയും വല്ലാണ്ട് പിടി കൂടി..

ഇടയ്ക്കിടെ വയ്യാണ്ടാവുന്നത് കൊണ്ട് ലീവ് എടുത്തു ആദി അവൾക്ക് കൂട്ടിരിക്കേണ്ടി വരും..

എന്നാൽ ആദി അടുത്തുണ്ടായാൽ ക്ഷീണം മാറി അവനെ ഇഷ്ടല്ലാത്ത കാര്യങ്ങൾ മാത്രം ചെയ്തു കൊണ്ടിരിക്കും..ദേഷ്യം വന്നാലും പിടിച്ചു നില്ക്കാൻ തനിക്കു സാധിക്കും എന്ന് ആദി തിരിച്ചറിയുകയായിരുന്നു..

എക്സാം അടുത്ത കാരണം കോളേജിൽ പിടിപ്പതു പണിയുണ്ട്..

എന്തോ കാര്യമായി ചെയ്യുന്നതിനിടയിൽ ആയിരുന്നു ദേവൂ അടുത്ത് വന്നിരുന്നത്..

“ആദിയേട്ടാ.. നിക്ക് ഒരു ചുവപ്പ് കര സെറ്റ് മുണ്ട് വാങ്ങി തരോ.. അടുത്ത മാസം തൊട്ട് ഇനി തൊഴാൻ പോകാൻ പറ്റില്ല.. അതോണ്ട് ഈ മാസം എന്നും പോയി തൊഴണം..

ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ

അവൾ മുഖം വീർപ്പിച്ചു ചോദിക്കുന്നത് കേട്ട് ആദി അവളെ ഒന്നു നോക്കി വീണ്ടും ജോലിയിൽ തുടർന്നു

” ആദിയേട്ടാ.. ഇപ്പൊ ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ ആദ്യേട്ടന് നേരം ഇല്ലാലെ.. നിക്ക് അറിയാം ഇപ്പോ ന്നെ ഇഷ്ട്ടല്ലലോ.. കുഞ്ഞു ഉള്ളോണ്ട് മാത്ര ന്നോട് സംസാരിക്കുന്നത് തന്നെ..

അല്ലെ..ന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എല്ലാം കണ്ടറിഞ്ഞു ചെയ്തു തന്നേനെ.. ഞാൻ ആരും ഇല്ലാത്തോൾ ആയതോണ്ടല്ലേ ന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തെ.. ”

” പിന്നെ നിന്റെ അച്ഛനും അമ്മയും കുഴിയിൽ നിന്ന് എണീറ്റ് വന്നിട്ടാണോടി ഇത് വരെയുള്ള കാര്യങ്ങൾ മുടങ്ങാതെ ചെയ്തേ.. എന്ത് ചെയ്തു കൊടുത്തിട്ടും നന്ദി ഇല്ലാത്ത ഒരു സാധനം.. വീട്ടിൽ വരാൻ പോലും തോന്നാതായി ഇപ്പൊ..ഒരു സമാധാനം തരില്ല..പിന്നെ ഇനിയുള്ള കാര്യങ്ങൾ എല്ലാം അവിടെ പോയ്‌ പറഞ്ഞേക്ക്.. ഇനി നിന്റെ വീട്ടുകാർ ചെയ്യട്ടെ..

പ്രാന്ത് പിടിച്ചിരിക്കുന്ന നേരത്താ അവള്ടെ ഒരു ചൊറിച്ചിൽ… ”

ആദി ഉച്ചത്തിൽ ചാടി എഴുന്നേറ്റു പറഞ്ഞതും അവള് ശരിക്കും പേടിച്ചു പോയ്‌… ഇത് വരെ ഇല്ലാത്ത അവന്റെ ഭാവമാറ്റം കണ്ടതും അവളുടെ ഉള്ളു പിടഞ്ഞു.. നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ പോലും നിൽക്കാതെ ദേവൂ മെല്ലെ കുളപടവിലേക്ക് നടന്നു…

കണ്ണൂകൾ നിറഞ്ഞു കവിയുമ്പോളും മനസ്സിൽ മുഴുവനും ആദി പറഞ്ഞ വാചകങ്ങൾ മുഴങ്ങി കൊണ്ടിരുന്നു…

ആദി ദേഷ്യത്തിൽ തന്നെ കോളേജിൽ പോകുമ്പോൾ പതിവുപോലെ ദേവുവിനെ തിരിഞ്ഞു നോക്കാറുള്ളത് അന്ന് മാത്രം നോക്കിയില്ല… പാഞ്ഞു കോളേജിൽ ചെന്ന് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു തീർക്കുമ്പോൾ താൻ പറഞ്ഞതോർത്തു ഒരു മനസ്സ് നീറുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ല..

വൈകുന്നേരം വരാൻ അവൻ കുറച്ചു നേരം വൈകുമെന്ന് ആമിയെ വിളിച്ചു പറഞ്ഞ് ആദി പുറത്തു പോയ്‌…

ദേവൂവാണെങ്കിൽ ക്ഷീണം കാരണം പുറത്ത് ഇറങ്ങാതെ നേരത്തെ തന്നെ ഭക്ഷണം കഴിച്ചെന്നു വരുത്തി പോയി കിടന്നു..

ആദി വരുമ്പോളേക്കും ദേവൂ കിടന്നത് പാറു ആദിയോട് പറഞ്ഞ് അവന് കഴിക്കാൻ കൊടുത്തു…

അവൻ മുറിയിൽ ചെല്ലുമ്പോൾ നല്ല ഉറക്കം ആയിരുന്നു അവള്.. അവളെ ബുദ്ധിമുട്ടുകാതെ അവനും അടുത്ത് കിടന്നു മെല്ലെ അവളുടെ വയറിനു മേൽ കൈ വച്ചു അവൾക്കരികിൽ ചെരിഞ്ഞു കിടന്നു..

പതിവില്ലാതെ ദേവുവിന്റെ മുഖത്തെ ക്ഷീണവും വിഷമവും അഗ്നി കണ്ടിരുന്നു..

ആരോടും ഒന്നും മിണ്ടാതെ പുറത്തു ചെമ്പകചോട്ടിൽ അവൾ വന്നിരിക്കുന്നത് കണ്ട് അഗ്നി പുറകെ വന്നു..

” എന്ത് പറ്റി ദേവൂട്ടി.. വല്ലാണ്ട് ക്ഷീണം കാണുന്നുണ്ടല്ലോ.. വയ്യേ.. നമുക്ക് ഹോസ്പിറ്റലിൽ പോയാലോ.,

” വേണ്ട.. കുഴപ്പം ഒന്നുംല്ല.. വെറുതെ ക്ഷീണം പോലെ.. അത്രെ ഉള്ളു..’

” മ്മ്..ശരി എന്നാൽ നീ റസ്റ്റ്‌ എടുക്ക്.. ഞാൻ പോകാൻ നോക്കട്ടെ.. ആ.. അവൻ എഴുന്നേറ്റില്ലേ.

” ഇല്ല.. “. വീണ്ടും വെറുതെ പുറത്തോട്ട് നോക്കിയിരിപ്പായി ദേവൂ.. മനസ്സിൽ അപ്പോളും അച്ഛനേം അമ്മയേം ഓർത്ത് വേദനിക്കുന്ന പോലെ തോന്നി.. ശരിയാ.. അവര് ഉണ്ടെങ്കിൽ പെണ്ണിനെന്നും എവിടേം വിലയുള്ളു..

” ഡാ.. ഇതെന്തു ഉറക്കാ.. എണീക്കുന്നില്ലേ.. ”

അഗ്നി വിളിക്കുന്നത് കേട്ട് ഒരു മുഷിപ്പോടെ അവൻ എഴുന്നേറ്റു..

” ഇന്നലെ വരെ ടെൻഷൻ ആയിരുന്നു.. ഇപ്പോളാ സമാധാനം കിട്ടിയേ..അതാ കിടന്നേ.. ”

” മ്മ്.. അല്ല ദേവൂന് എന്താ പറ്റിയെ.. ആളാകെ വിഷമത്തിലാണ്.. ഞാൻ ചോദിച്ചപ്പോൾ ചെറിയ ക്ഷീണം ആണെന്ന് പറഞ്ഞു.. പക്ഷേ അതൊന്നും അല്ല.. ”

ആദി എഴുന്നേറ്റു മുണ്ടോന്ന് മുറുകെ കുത്തി ബാത്‌റൂമിൽ നടക്കുന്നതിനിടയിൽ പറഞ്ഞു..

” അത്.. ഇന്നലെ ചെറിയ ഒരു ഡോസ് കൊടുത്തു.. അതിന്റെ ക്ഷീണവും.. അത് ഞാൻ മാറ്റിക്കൊണ്ട്.. നീ വിട്ടോ.. ”

” ആയിക്കോട്ടെ.. ഞാൻ പോവാൻ നോക്കാ.. ”

അഗ്നി അതും പറഞ്ഞു പുറത്ത് പോയതും ആദി വേഗം ഫ്രഷ് ആയി വന്നു..

ദേവുവിനരികിൽ ചെന്നിരിക്കുമ്പോളും അവള് ദൂരെ നോക്കി എന്തോ ആലോചിച്ചു ഇരിപ്പാണ്..

” സോറി.. ഇന്നലെ അപ്പഴത്തെ പ്രെഷറിന് പറഞ്ഞതാ.. അത് വിടെടാ.. ആദ്യേട്ടനല്ലേ പറയണേ..

പ്ലീസ്.. ”

ഒന്നും മിണ്ടാതെ എഴുന്നേറ്റു പറമ്പിലേക്ക് നടക്കാൻ തുടങ്ങി ദേവൂ.. അവനറിയാം ഒത്തിരി വേദനിച്ചിട്ടുണ്ട് അവൾക്കെന്ന്.. പറയാൻ പാടില്ലായിരുന്നു.. പറ്റിപ്പോയി..അവളെ തടയാതെ അവൻ അകത്തേക്ക് കേറി വേഗം ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി..

❤❤❤❤❤❤

തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു

പാറുവും ആമിയും പതിവില്ലാതെ പുറത്തു നിൽക്കുന്നത് കണ്ട് എന്തോ പന്തികേട് തോന്നി അവന്..

” എന്തുപറ്റി രണ്ടാളും ഇവിടെ നില്ക്കുന്നെ.. ദേവൂ എവിടെ.. ”

” അത്.. ആദ്യേട്ടാ.. ദേവൂ രാവിലെ ഇവിടെ ഉണ്ടായിരുന്നു.. പിന്നെ നോക്കുമ്പോൾ കാണുന്നില്ല..

അഗ്നിയേട്ടനെ വിളിച്ചു പറഞ്ഞു.. ഏട്ടൻ അന്വേഷിച്ചു പോയിട്ടുണ്ട്.. ”

” എന്ത്.. അവള് എങ്ങോട്ട് പോകാനാ.. ഇവിടെ എവിടേലും കാണും… ഞാൻ ഒന്ന് നോക്കിട്ട് വരാം.

ദൃതിയിൽ തൊടിയിലേക്ക് ഇറങ്ങിയതും പണിക്കാരൻ കുമാരൻ ഓടി വന്നു പറഞ്ഞു..

” ആദിക്കുഞ്ഞെ… ദേവി മോളുടെ ചെരുപ്പും ഫോണും പുഴയ്ക്കരികിൽ നിന്ന് കിട്ടി.. അവിടെ പുഴയിൽ നിന്ന് കുട്ടീടെ ഉടുത്ത സാരിയും കിട്ടി..അവിടെ ആകെ പോലീസ് ആണ്… ”

ആദിക്ക് താൻ എന്താ കേൾക്കുന്നത് എന്നറിയാതെ തരിച്ചു നിന്നു.. പിന്നെ ഒരോട്ടമായിരുന്നു പുഴക്കരികിലേക്ക്

അഗ്നിയെ കണ്ടതും തളർന്നു ആദി.. കുഴഞ്ഞു കൊണ്ട് വരുന്ന ആദിയോട് എന്ത് പറയെണെന്നറിയാതെ അഗ്നി തളർന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര