സ്നേഹം ആണെങ്കിലും കരുതൽ ആണെങ്കിലും കൂടുതൽ വേണ്ട വിവേക്.. പകരം കൂടുതൽ ശ്രദ്ധിക്കണം..

രചന : Ammu Santhosh

ചിലയിടങ്ങളിൽ ചിലർ

❤❤❤❤❤❤❤❤

കൂർക്കം വലിയുടെ ഒച്ച സഹിക്ക വയ്യാതെ ആയപ്പോൾ അവൾ എണീറ്റു. എന്താ ചെയ്ക.?

ചെവിയിൽ പുതപ്പ് ചുരുട്ടി വെച്ചു നോക്കി.

രണ്ടു മുറിയുള്ള വീട്

അടുത്ത മുറിയിൽ ഒരു കട്ടിൽ ഉണ്ട് പോയി കിടന്നാലോ… ഓ വേണ്ട, അതൊരു ഇരുമ്പ് കട്ടിൽ ആണ്.

വെറുതെ ആലോചിച്ചു

മനോഹരമായ വീട്ടിൽ തന്റെ മാത്രം ആയ ഒരു വായനാമുറി.. പുസ്തകങ്ങൾ, ടീവി.. മൊബൈൽ നോക്കുമ്പോൾ വിവേക് വരിക ആണെങ്കിൽ പറയും

“ശ്രദ്ധ ബിസി ആണെങ്കിൽ ഞാൻ പിന്നെ വരാം ”

തന്റേതായ ലോകം തനിക്ക് കിട്ടുമായിരുന്നു..

ഇവിടെയും ഉണ്ട്. അത് അടുക്കള ആണെന്ന് മാത്രം.

വിവേകിന് ഒരു എഴുത്ത് എഴുതാൻ തോന്നി അവൾക്ക്.

അവൾ ഒരു പേനയും കടലാസുമെടുത്ത് അടുത്ത മുറിയിലേക്ക് പോയി.

വിവേകിന്…

വിവേക് ഒരു നല്ല ഭർത്താവ് ആയിരുന്നില്ല.

ഭാര്യ മൊബൈലിൽ അമിതമായി ശ്രദ്ധിച്ചിരിക്കുമ്പോൾ അത് അവളുടെ സ്വകാര്യത ആണ് എന്ന് കരുതി പോകാതെ

“നീ അത് ഓഫ്‌ ചെയ്തു മര്യാദക്ക് വരുന്നുണ്ടോ എന്ന് ദേഷ്യപ്പെടണമായിരുന്നു ”

“നീ എന്താ എപ്പോളും ഇതിൽ എന്ന് കയർത്തു പരിശോധിക്കണമായിരുന്നു ”

(ഇപ്പൊ എനിക്ക് മൊബൈൽ ഇല്ല വിവേക് )

പുറത്തു പോകുമ്പോൾ എവിടെ ആണ് പോകുന്നത് എന്ന് ചോദിക്കണം അല്ലാണ്ട് കാർ അയച്ചു തരികല്ല വേണ്ടത്.

(ഞാൻ പുറം ലോകം കണ്ടിട്ട് ആറു മാസമായി )

ഓരോ തവണ ടൂർ കഴിഞ്ഞു വരുമ്പോളും സമ്മാനങ്ങൾ വാങ്ങി വരാതെ ഇടക്ക് എങ്കിലും ഞാൻ മറന്നു പോയി എന്ന് പറയണം

(ഒരു മുട്ടായി കണ്ട നാൾ മറന്നു ഞാൻ )

ഓഫീസിൽ നിന്ന് ഇടക്ക് വിളിച്ചു ലഞ്ച് കഴിച്ചോ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോ എന്ന് പതിവായി ചോദിക്കരുത്. ചില ദിവസങ്ങളിൽ എങ്കിലും എനിക്ക് കുറച്ചു തിരക്കായിരുന്നു എന്ന് പറഞ്ഞേക്കുക

(ഞാൻ കഴിച്ചോ എന്ന് ഒരിക്കൽ പോലും ചോദിക്കാത്ത ഒരാൾക്കൊപ്പം )

ശ്രദ്ധക്ക് ഏത് ഡ്രസ്സ്‌ ഇട്ടാലും ഭംഗി ആണ് എന്ന് പറയാതെ സാരി ഉടുത്താൽ വലിയ ഭംഗി ഒന്നുല്ല എന്ന് സത്യം പറയണം..

(വല്ലാണ്ട് തടിച്ചു.. ആഹാരം കുറച്ചു കഴിക്കണം.. അല്ലാണ്ട് വാരി വലിച്ചു തിന്നരുത്..എന്ന് എന്റെ പുതിയ ഭർത്താവ് )

Caring ഒക്കെ കൂടിപോയാലും ഇങ്ങനെ തന്നെയാ സംഭവിക്കുക..

അത് കൊണ്ടാണ് അതിന്റ നേരെ വിപരീത സ്വഭാവം കണ്ടപ്പോൾ കൗതുകം തോന്നിയത്..

പ്രണയം തോന്നിയത്

ഒടുവിൽ ഈ കുടുസ്സ് മുറിയിൽ കിടക്കുന്നത്..

ഇയാൾ പറയുന്നു അടുത്ത ആഴ്ച വിവേകിന്റെ കല്യാണം ആണെന്ന്.. വിവേക് രക്ഷപെട്ടു എന്ന്..

ശര്യാ. ഈ കത്ത് വിവേകിന് അയയ്ക്കാൻ കഴിയുമോ, കിട്ടുമോ ഒന്നും അറീല..

വിവേക് ശ്രദ്ധിക്കേണ്ടതാണ് മുകളിൽ എഴുതിയത്..

സ്നേഹം ആണെങ്കിലും കരുതൽ ആണെങ്കിലും കൂടുതൽ വേണ്ട വിവേക്.. പകരം കൂടുതൽ ശ്രദ്ധിക്കണം..

തെറ്റ് എന്റെ മാത്രം അല്ല. വിവേകിന്റെ കൂടെ ആണ്.. എന്നെ വിവേക് ശ്രദ്ധിച്ചില്ല.. എന്നെ ശാസിച്ചില്ല..എനിക്ക് തന്ന സ്വാതന്ത്ര്യത്തിനു പരിധികൾ വെച്ചില്ല..ഒരു പക്ഷെ ഇനി വരുന്ന ആൾ എന്നെ പോലെ ആവില്ല. നല്ലവൾ ആവും.

എന്നാലും… ഒരു നിയന്ത്രണം വേണം വിവേക്..

അത് വേണം..

വിവേകിന് നന്മകൾ മാത്രം നേരുന്നു

മായ

അവൾ കത്ത് പേഴ്സിൽ വെച്ച് വീണ്ടും ഉറങ്ങാൻ കിടന്നു.. ഉറക്കം ഒക്കെ എന്നെ നഷ്ടം ആയി എന്നറിയാമായിരുന്നിട്ടും.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Ammu Santhosh