നമ്മുക്കൊരു ആട്ടുകല്ല് വാങ്ങണം.. ആ ഒരു നിമിഷം ഞാനവളെ അത്ഭുതത്തോടെ നോക്കി..

രചന : മനു തൃശ്ശൂർ

മോളെ ചേർത്ത് പിടിച്ചു കിടക്കുമ്പോഴ ..

അടുക്കളയിലെ ജോലിയൊക്കെ തീർത്തവൾ മുറിയിലേക്ക് കയറിവന്നു എനിക്ക് അടുത്തിരുന്നത്..

” അതെ എനിക്ക് ഇപ്പോൾ ഒരു തമാശ തോന്നിയെന്ന് അവൾ ചിരിയോടെ എന്നെ നോക്കി..

ഞാൻ മോളെ ഉണർത്താതെ തിരിഞ്ഞു കിടന്നു

കെട്ട്യോളെ ചോദ്യഭാവത്തിൽ നോക്കുമ്പോൾ ചിരിയോടെ അവൾ പറഞ്ഞു..

” നമ്മുക്കൊരു ആട്ടുകല്ല് വാങ്ങണം..

ആ ഒരു നിമിഷം ഞാനവളെ അത്ഭുതത്തോടെയും അഭിമാനത്തോടെയും മിഴിച്ചു നോക്കി..

കെട്ടി കൊണ്ട് വന്നപ്പോൾ അരപ്പുക്കല്ലിൽ അരിശം തീർത്തവള ഇന്നിപ്പോൾ ഈ രാത്രിയിൽ ആട്ടുക്കല്ലു ചോദിച്ചേക്കണ്

” നീയെന്തപ്പോൾ പറഞ്ഞു ഞാനൊന്നൂടെ ചോദിച്ചു..?

“ആട്ടുകല്ല് വേണമെന്ന്..!!

അതെന്താപ്പോൾ ആട്ടുകല്ലിൽ എത്തിയെ മിക്സി ഉണ്ടല്ലോ അരക്കാൻ പിന്നെന്താ..

ഒന്നുമില്ല കുറച്ചു ഭാരവും ബുദ്ധിമുട്ട് ഉള്ള ജോലിയൊക്കെ സമയമെടുത്ത് ചെയ്യാന്ന് തോന്നി..ഇനി മുതൽ ആട്ടുകല്ലിൽ അരച്ചെടുക്കാന്ന് തോന്നി..

പിന്നെ മിക്സിയൊക്കെ കറൻ്റ് ഇല്ലാത്തപ്പോൾ ഉപയോഗിക്കാൻ പറ്റോ പോരാത്തതിന് ആട്ടുക്കല്ലിൽ അരച്ചിരുന്ന ശരീരത്തിനൊരു ഉൻമേഷമൈക്കെ കിട്ടില്ലെ ..?

ഞാനവളുടെ കണ്ണിലേക്ക് നോക്കി ചെറുതായി ചുവന്നു കലങ്ങിയിട്ടുണ്ട് ..

കഴിഞ്ഞ ദിവസം അപ്പുറത്തെ വീട്ടിലെ പയ്യനെ വീടിന്റെ മുകളിൽ കഞ്ചാവ് ചെടി വളർത്തിയതിന് പോലീസ് പൊക്കിയത് ഞാനോർത്തു

ഇനിയെങ്ങാനും അതിൻ്റെ ചെടിയെങ്ങാനും കാറ്റിൽ പറന്നു വന്ന് വിറകു പുരയിൽ വീണു അതെങ്ങാനും വിറകിനൊപ്പം അടുപ്പില്ലിട്ടു പുകച്ചോ ??

ഞാനവളെ ഇമവെട്ടാതെ നോക്കി…

” ഡീ നിൻ്റെ കണ്ണിത്തിരി ചുവന്നിരിക്കുന്നു നിനക്കെന്തേലും മാറ്റം തോന്നണുണ്ടോ .?..

എൻ്റെ ചോദ്യം കേട്ടതും അവൾ കൈകൾ കൊണ്ട് കണ്ണൊന്നു അമർത്തി തുടച്ചു മെല്ലെയവൾ പറഞ്ഞു.

അത് അടുപ്പിൽ അടക്ക തൊണ്ടിട്ട് ഊതിയിട്ട കുറച്ചു അരിപ്പൊടി വറുക്കാൻ ഉണ്ടായിരുന്നു ..

ഉം..ഞാനൊന്നു മൂളി..

അരികിൽ കിടന്നുറങ്ങുന്ന മോളുടെ മുടിയിൽ തഴുകി കഴിഞ്ഞു പോയതൊക്കെ ഓർക്കുമ്പോൾ അവൾ വീണ്ടും പറഞ്ഞു..

” അതെ ഏട്ടാ ഞാൻ കാര്യമായ് പറഞ്ഞത എനിക്കൊരു ആട്ടുകല്ല് വേണം

ആ നിമിഷം എനിക്ക് അവൾക്കിട്ടൊരു ആട്ട് കൊടുക്കാന തോന്നിയെ പക്ഷെ ഞാനവളെ ദയനീയമായി ഒന്നു നോക്കിയതെ ഉള്ളൂ ..

” എനിക്ക് എവിടെയും ജോലിക്കൊന്നും പോകാനില്ലല്ലോ അങ്ങനെ വെറുതെ ഇരുന്നിട്ടാവും നടുവേദനയും വയറു ചാടി വല്ലാത്തൊരു ക്ഷീണവും തളർച്ചയും എപ്പോഴും..

” അതിനു ആട്ടുക്കല്ല് എന്തിന ??

അതൊക്കെ ഉണ്ട് പണ്ടുള്ളവരുടെ ആരോഗ്യം കാണുമ്പോൾ കൊതിയാവ അവരിപ്പോഴും ഒരു തളർച്ചയില്ലാതെ അമേരിക്ക വരെ നടന്നു പോവും..

വീണ്ടും അവൾ എൻ്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു പഴയ കാലത്തേത് പോലെ ഒന്നു ജീവിച്ചു നോക്കണം എളുപ്പത്തിൽ ചെയ്തു വച്ചിട്ട് എങ്ങോട്ടും പോവാനൊന്നും ഇല്ലല്ലോ പിന്നെ അതിലൊക്കെ അരച്ചുണ്ടാക്കുന്ന രുചിയൊന്നു വേറെ തന്നെയ ..

” ഇനിപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഒക്കെ സഹിച്ചു ഭാരമുള്ള ജോലിയൊക്കെ സമയമെടുത്തു ചെയ്ത് ആരോഗ്യം ഒന്നു മെച്ചപ്പെടുത്തണം? …

എനിക്ക് ഒരു നിമിഷം ചിരി വന്നു

വെറുതയല്ല കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുമ്പോൾ മഴുവെടുത്തു വിറകു കീറിയതും

പതിവില്ലാതെ കറിക്ക് അമ്മിക്കല്ലിൽ അരപ്പു തുടങ്ങിയതും എന്തായാലും എൻ്റെ മോളുടെ ശരീരം നന്നാക്കാനുള്ള ഉദ്ദേശ്യം കൊള്ളാം…

” പിന്നെ ഒരു കാര്യം കൂടെ ഏട്ടാ…..

“അടുക്കളയിൽ ചേർന്നുള്ള ആ കുടുസു മുറിയിലെ ചെറിയ കട്ടിലെടുത്തു ഈ കട്ടിലിനോട് ചേർന്ന് ഇടണം നമുക്ക് മൂന്ന് പേർക്കും കിടക്കാലോ..

എനിക്ക് താഴെ തറയിൽ കിടന്നു മടുത്തു പോരാത്തതിന് ഒടുക്കത്തെ തണുപ്പും അതുകൊണ്ട് രാവിലെ എഴുന്നേക്കുമ്പോൾ എൻ്റെ നടു പൊന്തില്ല..

ഞാൻ കട്ടിലിന് സൈഡിൽ കിടക്കുന്ന മോളെ ഒന്നു നോക്കി വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു..

ഹേയ് അതു ശരിയാവൂല മുന്നു പേരും ഒന്നിച്ചു കിടന്ന കാര്യങ്ങൾ ഒന്നും നേരെ ചൊവ്വെ നടക്കൂലെടീ.. ..

നീ താഴെ തന്നെ കിടന്ന മതി മോളുറങ്ങുമ്പോൾ ഞാനങ്ങ് വന്നു കിടക്കില്ലെ പൊന്നെ….

ആ നിമിഷം അവളെന്നെ നെറ്റി ചുളിച്ചൊന്നു നോക്കി അതൊക്കെ നടക്കും … .ഇല്ലേൽ ഒന്നും നടക്കൂല…

” ആ നാളയാവട്ടെ നീയിപ്പോൾ കിടക്കാൻ നോക്ക് നേരം കുറെയായില്ലെ…

ഞാൻ മെല്ലെ മോളെ ചേർത്തു പിടിച്ചു തിരിഞ്ഞു കിടക്കുമ്പോൾ അഴിഞ്ഞു വീഴാറായ മുടിയിഴകളെ അഴിച്ചു കെട്ടി പിറുപിറുത്തു കൊണ്ടവൾ താഴെ തറയിൽ പാ വിരിച്ച് കിടക്കാൻ ഒരുങ്ങിയിരുന്നു..

മോൾ ഉറങ്ങിയെന്ന് ഉറപ്പു വരുത്തി ഞാൻ മെല്ലെ കട്ടിലിൻ്റെ അറ്റത്തേക്ക് നീങ്ങി കിടന്നു കൈകൊണ്ട് അവളെ തോണ്ടി..

നീയുറങ്ങിയോ എന്ന് ചോദിക്കുമ്പോൾ ദേഷ്യം കൊണ്ടവൾ ഒന്നും മിണ്ടാതെ എൻ്റെ കൈ തട്ടിമാറ്റി ഒരൽപ്പം നീങ്ങി കിടന്നതും..

ഞാൻ മെല്ലെ താഴെ തറയിലേക്ക് ഇറങ്ങി കിടന്നു അവളെ ചേർത്ത് പിടിച്ചപ്പോൾ അമർഷം കൊണ്ട് അവൾ പതിയെ പറഞ്ഞു..

“എന്നെയൊന്നു വിട്ടെ എനിക്കൊട്ടും വെയ്യ…

ഞാനവളെ ബലമായി എന്നോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു ദേ ഒരുമാതിരി മറ്റെ പണിക്കാണിക്കരുത് ദേഷ്യം വേണ്ട നാളയാകട്ടെ ചെയ്തു തരാം….

മെല്ലെ അവളൊന്നു മൂളിയപ്പോൾ പതിയെ ഞാനവളുടെ കാതുകളെ ചുംബിച്ചു പതിയെ പറഞ്ഞു..

ആട്ടുക്കല്ലിന് ഫ്രീയായിട്ട് നമ്മുക്ക് ഒരു ആട്ടുത്തൊട്ടിൽ കൂടെ കെട്ടണം…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മനു തൃശ്ശൂർ