കുടജാദ്രിയിൽ കുടിക്കൊള്ളും.. ആദിത്യ സുരേഷ് പാടുന്നു.. മോൻ്റെ ശബ്ദവും ആലാപനവും എത്ര മനോഹരം..

ഗാനഗന്ധർവ്വനായ ദാസേട്ടൻ്റെ ശബ്ദത്തിൽ നമ്മുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന കുടജാദ്രിയിൽ എന്ന് തുടങ്ങുന്ന ഗാനം ഈ കൊച്ചു മിടുക്കൻ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. ആദിത്യ സുരേഷ് എന്ന ഈ കുഞ്ഞ് ഗായകൻ്റെ ശബ്ദമാധുരിയും ആലാപനവും ആരുടെയും ഹൃദയം കവരും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ആദിത്യ മോന് എല്ലാവിധ ആശംസകളും..

അസ്ഥികൾ ഒടിയുന്ന അസുഖമുള്ള ആദിത്യ സുരേഷിൻ്റെ പല വീഡിയോകളും ഇതിന് മുൻപും സോഷ്യൽ മീഡിയയിലും ചാനലുകളിലും വന്നിരുന്നു. പരിമിതികളെ തൻ്റെ ഗാനാലാപനം കൊണ്ട് കീഴടക്കി മുന്നേറുന്ന ഈ കുഞ്ഞ് പ്രതിഭയ്ക്ക് സംഗീത രംഗത്ത് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്. മോൻ്റെ ഈ ആലാപനം നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്.