മന്ദാരം, നോവൽ, ഭാഗം 2 വായിച്ചു നോക്കൂ…

രചന : Thasal

“നീ കൂടുതൽ ആക്കണ്ടാ…. ”

ഒരു ബിയർ പൊട്ടിച്ചതും അപ്പൻ അവളുടെ ചെവിയിൽ പറഞ്ഞതും അവൾ തല ചെരിച്ചു കൊണ്ട് അപ്പനെ നോക്കി…

“ജയിച്ചത് ഞാനാ… അപ്പോൾ ഇവിടെ ഞാനാ ബോസ്സ്…. ഹും… മനസ്സിലായോ…. തന്തപിടി അത് നോക്കണ്ട…

കുപ്പി എടുത്തു ചുണ്ടോട് ചേർത്ത് കൊണ്ട് അവൾ പറഞ്ഞതും അപ്പൻ ഒന്ന് മുഖം ചുളിച്ചു പോയി… അവൾ കുപ്പി ചുണ്ടിൽ നിന്നും മാറ്റിയതും തോമസ് അവളുടെ ചുണ്ട് തുടച്ചു കൊടുത്തു.

“മെല്ലെ കുടിയടി സാറാമ്മേ…. ഇങ്ങനെ കുടിച്ചാൽ കരൾ വാടി പോകും… ”

അയാളുടെ വാക്കുകൾ കേട്ടു അവൾ പാതി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കുറച്ച് കൂടി കുടിച്ചു…

അപ്പോഴേക്കും കഴിക്കാൻ ഉള്ളതും എത്തിയിരുന്നു…. ചുറ്റും പാർട്ടി നടക്കുമ്പോൾ ബീച്ചിൽ കടലിനോട് ചേർന്ന ഒരു ഭാഗത്തു ഇരുന്നു അവർ ഭക്ഷണം കഴിച്ചു…. അവർ എന്തൊക്കെയോ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു… അവർ എൻജോയ് ചെയ്യുകയായിരുന്നു…

ഇടയ്ക്കിടെ അവൾ കുപ്പി ചുണ്ടോട് ചേർക്കുമ്പോഴും ആരോടെന്നില്ലാത്ത വാശിയോടെ കുടിക്കുമ്പോഴും അവർ തടയാൻ പോയില്ല…

അവർക്ക് അറിയാമായിരുന്നു ഉള്ളിലെ സങ്കടത്തേ ഇങ്ങനെ തീർക്കുകയാണ് എന്ന്…. ഇന്നൊരു രാത്രിയെങ്കിലും അവൾ സമാധാനത്തോടെ ഉറങ്ങും എന്ന് അവർക്ക് ബോധ്യം ഉണ്ടായിരുന്നു….

“മതി കുടിച്ചത്….. ഇപ്പോൾ തന്നെ അധികം ആയി…. ”

അവളുടെ കയ്യിൽ നിന്നും കുപ്പി പിടിച്ചു വാങ്ങി കൊണ്ട് വർഗീസ് പറഞ്ഞതും അവൾ പാതി മറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി ചുണ്ട് ചുളിച്ചു….

“ഞാ… നെ…. ഞാൻ ഇങ്ങനെ… ഒ.. ന്നും അല്ലന്നേ…. വർ…ക്കിച്ചാ…. തോമാച്ചാ…

നിങ്ങ….ക്ക് അറിയാവോ….. ഞാൻ…

ഇങ്ങനെയല്ല…. എന്നെ ഇങ്ങനെ….

ആ…. ക്കിയ… താ… അവരില്ലേ… boo….

Brother.. അവരാ…. ”

പറയുന്നതിനോടൊപ്പം അവൾ കരയുന്നുണ്ടായിരുന്നു…. അവൾ വർഗീസിന്റെ തോളിലേക്ക് ചാഞ്ഞു… അവർക്ക് മൂന്ന് പേർക്കും സങ്കടം തോന്നിയിരുന്നു…

“ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാന്ന്….

നിങ്ങളല്ലേ സപ്പോർട്ട് ചെയ്തത് അനുഭവിച്ചോ…

തോമസിനെയും വർഗീസിനെയും നോക്കി അതും പറഞ്ഞു കൊണ്ട് ജേക്കബ് അവളെ തട്ടി വിളിച്ചു…

“മതി… എഴുന്നേറ്റേ വീട്ടിൽ പോകാം…. ”

“അപ്പ… അപ്പന്… അറിയാവോ… എനിക്ക് അത്രയും ഇഷ്ടം… ആയിരുന്നു…. Boo എനിക്ക് വാക്ക് തന്നതാ…. എന്നെ…. ”

പറഞ്ഞു തീരും മുന്നേ അവൾ വാള് വെച്ചിരുന്നു….. വർഗീസ് അവളുടെ പുറം തടവി കൊടുത്തു… ആ സമയം കൊണ്ട് തന്നെ തോമസ് അവളുടെ മുടി എല്ലാം മാടി ഒതുക്കി…

ജേക്കപ്പിന് ഒന്നിനും സാധിക്കുന്നുണ്ടായിരുന്നില്ല…

അവൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ആ അപ്പനെ അത്രമാത്രം കുഴക്കിയിരുന്നു…

തങ്ങൾക്കു മുന്നിൽ ഓടി ചാടി നടക്കുമ്പോഴും ഉള്ളിൽ അവൾക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു….. അവൾ അവൾ അല്ലാതായി മാറിയിരുന്നു…

അവളുടെ പുഞ്ചിരിക്ക് പോലും ജീവൻ ഇല്ലാതായി മാറി….

അയാളുടെ ഉള്ളിൽ ജെറിയുടെയും എബിന്റെയും കൂടെ പുഞ്ചിരിയോടെ നടന്നിരുന്ന സേറ തെളിഞ്ഞു വന്നു…. അന്ന് അവൾ ഒരു പൂച്ച കുട്ടി കണക്കെ നിഷ്കളങ്ക ആയിരുന്നു…. ഇന്ന് ആ നിഷ്കളങ്കതയുടെ സ്ഥാനത്ത് നിർവികാരത സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു…

“ടാ ജേക്കപ്പെ…. നീ ബിൽ കൊടുത്തിട്ടു വാ… ഞാൻ കൊച്ചിനെ എടുത്തോളാം….

തോമസ് പറഞ്ഞതും ആ അപ്പൻ തെളിച്ചമില്ലാത്ത ഒരു മുഖത്തോടെ അവിടെ നിന്നും നടന്നു…

❤❤❤❤❤❤❤

“നമ്മുടെ കൊച്ചിന്റെ ഈ അവസ്ഥക്ക് കാരണം നമ്മുടെ മക്കൾ ആണല്ലേ വർഗീസെ….. ”

തോമസ് കയ്യിൽ കിടക്കുന്ന സെറയെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു… വർഗീസ് ഒന്നും മിണ്ടാതെ പുറമേക്ക് നോക്കി ഇരുന്നു…

“എല്ലാവരുടെയും ഭാഗത്തു ന്യായം ഉണ്ട്….

എല്ലാവരും ചെയ്തത് ശരിയാ… അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ ഇവളുടെ സങ്കടം കാണാൻ അവർക്ക് സാധിക്കുമായിരുന്നില്ല…

മോളുടെ ഭാഗത്തു നിന്നും അവർ ചെയ്തത് ഒരു ചതിയാണ്…. ”

വർഗീസ് സങ്കടത്തോടെ പറഞ്ഞു നിർത്തി…

തോമസ് ഒന്ന് തലയാട്ടി കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് തലോടി….

❤❤❤❤❤❤❤

“പപ്പാ….എന്താ മുഖത്തിന് ഒരു തെളിച്ചം ഇല്ലാത്തത്…. ”

രാത്രിയിൽ വീഡിയോ കാളിൽ ആയിരുന്നു വർഗീസും തോമസും…. ജെറിൻ ചോദിച്ചതും തോമസ് ഒന്ന് പുഞ്ചിരിച്ചു….

“ഇന്ന് ഒരു പാർട്ടിക്ക് പോയി വന്നതാണ്… ലേശം കുടിച്ചു അത് കൊണ്ട് തോന്നുന്നതാകും… ”

അയാൾ പലതും മറച്ചു വെച്ച് കൊണ്ട് പറഞ്ഞു എങ്കിലും ജെറിനും എബിനും അത് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു…

“അതാണോ കാരണം…. ”

ജെറിൻ ചോദിച്ചതും രണ്ട് പേരും ഒന്ന് പുഞ്ചിരിച്ചു….

“പണ്ട് ഇവിടെ സങ്കടപ്പെടാൻ ആയിരുന്നു കാരണങ്ങൾ വേണ്ടത്…. എന്റെ മൂന്ന് മക്കളും വളർന്നതിൽ പിന്നെ സന്തോഷിക്കാൻ ഒരു കാരണം വേണം….. ”

അയാൾ മുഖത്ത് നിന്നും സ്‌പെക്സ് എടുത്തു ടീഷർട്ടിൽ തുടച്ചു കൊണ്ട് പറഞ്ഞതും രണ്ട് പേരുടെയും മുഖം മാറിയിരുന്നു…

“Baby boo….. ”

“Sister….. ”

രണ്ട് പേരും ഒരുപോലെ ചോദിച്ചു…

“കൊച്ചിന് എന്താ അവള് സുഖമായി ഇരിക്കുന്നു….. നിങ്ങൾക്ക് ഡൽഹിയിലും സുഖം അത് പോരെ…. ”

അയാൾ പറഞ്ഞതും അവർ ഉള്ളിലെ വേദന മറക്കും വിധം ഒന്ന് പുഞ്ചിരിച്ചു…

“ഈ രണ്ട് വർഷത്തിൽ ഒരിക്കൽ എങ്കിലും ഒരു സന്തോഷം നിങ്ങൾക്ക് കിട്ടിയിട്ടുണ്ടോ മക്കളെ.. ”

ഒരു കെഞ്ചൽ സ്വരത്തിൽ ആയിരുന്നു തോമസിന്റെ ചോദ്യം…. ആ ചോദ്യത്തിന് അവരുടെ കയ്യിൽ ഒരു ഉത്തരം ഇല്ലായിരുന്നു…

“നിങ്ങൾക്ക് ചിലപ്പോൾ കിട്ടിയിട്ടുണ്ടാകും… പക്ഷെ സേറ…. അവൾ ദിവസവും ഉരുകി ജീവിക്കുന്നത് കാണുന്നത് ഞങ്ങളാ…. അവൾ ശരിക്ക് ഒന്നു ചിരിച്ചിട്ട്… കാലങ്ങൾ ആയി…. എന്റെ കൊച്ചിന് അടുത്ത മാസം മുതൽ മാച്ച് ഉണ്ട്… ഈ സ്ഥിതിക്ക് പോയാൽ അവൾക്ക് ഒരിക്കലും ഒരു കളിയിൽ പോലും….. ”

ബാക്കി പറയാൻ അവർക്ക് ആകുന്നുണ്ടായിരുന്നില്ല…. അവർ ഉള്ളിലെ സങ്കടം മറക്കും വിധം എങ്ങോട്ടോ നോക്കി…. എബിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. പക്ഷെ ജെറി കരഞ്ഞില്ല… അവന്റെ ഉള്ളിൽ അപ്പോഴും പുഞ്ചിരിയോടെ നിൽക്കുന്ന സേറയുടെ മുഖം ആയിരുന്നു….

അവൻ മെല്ലെ ഫോൺ കട്ട്‌ ചെയ്തു…. അവന് കൂടുതൽ ഒന്നും അറിയേണ്ട ആവശ്യം ഇല്ലായിരുന്നു….

അവൻ റൂമിലേക്ക്‌ കടന്നു കൊണ്ട് ബെഡിൽ തലക്ക് കൈ കൊടുത്തു കൊണ്ട് കിടന്നു…

രണ്ട് വർഷങ്ങൾ…. അവളിൽ നിന്നും അകന്നിട്ട് രണ്ട് വർഷങ്ങൾ അന്നത്തെ 23 കാരനിൽ നിന്നും 25 കാരനിലേക്കുള്ള പരിണാമം….. എങ്കിലും പലപ്പോഴും കാതുകളിൽ മുഴങ്ങുന്നത് boo എന്ന വിളി മാത്രം…. ആ 19 കാരി തന്നെ അത്രമാത്രം സ്വാധീനിച്ച് കഴിഞ്ഞിരുന്നു…. കൂടെ വളർന്നവൾ…

ജീവിച്ചവൾ… തന്നോടൊപ്പം ചിരിച്ചവൾ കരഞ്ഞവൾ…….. പക്ഷെ എവിടെയോ……

അതിന് ശേഷം പലപ്പോഴും വീഡിയോ കാളിൽ അവളുടെ മുഖം തേടിയിരുന്നു…ഇടക്ക് wtsp ഗ്രൂപ്പിൽ വരുന്ന അവളുടെ ഫോട്ടോകൾ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ശേഖരണങ്ങളിൽ ഉൾപ്പെട്ടു ….

ഇടക്ക് കാണുമ്പോൾ അവൾ ആകെ മാറി പോയി… ആ നീണ്ടു വളർന്നിരുന്ന മുടി തോളു വരെ മുറിച്ചു മാറ്റി….. മുഖത്തേ പുഞ്ചിരിയിൽ പോലും മാറ്റം…. പക്ഷെ പലപ്പോഴും അവൻ കണ്ടിട്ടുണ്ട് അപ്പനോടും പപ്പമാരോടും തല്ലു കൂടുമ്പോൾ ആ പഴയ baby boo വിനെ…..

അവന്റെ ഉള്ളം ഉഴുതു മറിയുകയായിരുന്നു…

❤❤❤❤❤❤❤❤❤

“ഡീീ…. സേറ… എഴുന്നേറ്റു പോകുന്നതാണ് നിനക്ക് നല്ലത്…. ”

ഉറക്കെയുള്ള അപ്പന്റെ വിളി കേട്ടു അവൾ നെഞ്ചിൽ കിടന്നിരുന്ന ആൽബം എടുത്തു താഴെ ഇട്ടു കൊണ്ട് കണ്ണ് പോലും തുറക്കാതെ എഴുന്നേറ്റു ഇരുന്നു….അപ്പോഴേക്കും അപ്പൻ റൂമിലേക്ക് എത്തിയിരുന്നു

അദ്ദേഹം അവളെ ഒന്ന് നോക്കി കൊണ്ട് അവളുടെ മുടി മുകളിലേക്ക് കെട്ടി കൊടുത്തു… ഒരു ടവ്വൽ എടുത്തു അവളുടെ തോളിൽ ഇട്ടു കൊണ്ട് ഒരു ഡ്രസും എടുത്തു ബെഡിൽ ഇട്ടു…

“ഇനി പോയി കുളിച്ചിട്ട് വാ….. ”

അപ്പൻ പറയുമ്പോഴും അവൾ ഉറക്കം തൂങ്ങലിൽ ആയിരുന്നു… അവൾ ബെഡിൽ ഉണ്ടായിരുന്ന ടെഡി ബിയറിൽ തല ചേർത്ത് കൊണ്ട് കിടന്നു…

അപ്പൻ ചിരിയോടെ അയാളുടെ കയ്യിൽ ഉള്ള ഫോണിൽ ആ രംഗം പകർത്തി കൊണ്ട് അത് നേരെ അവരുടെ wtsp ഗ്രൂപ്പിൽ sent ചെയ്തു…

ശേഷം അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് ബാത്റൂമിൽ കൊണ്ട് പോയി ചാരി നിർത്തി കൊണ്ട് ഷവർ തുറന്ന് കൊണ്ട് ഉള്ളിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു….

“അപ്പാ……”

അലറി കൊണ്ടുള്ള അവളുടെ വിളി എത്തി എങ്കിലും അയാൾ അടക്കി പിടിച്ചു ചിരിച്ചു കൊണ്ട് തന്റെ പണിയിൽ ശ്രദ്ധിച്ചു…

“ഞാൻ തിരിച്ചു വന്നിട്ട് കാണിച്ചു തരാഡോ…”

അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു…

❤❤❤❤❤❤❤❤❤

ജെറിയും എബിനും വർക്കിന് പോകാൻ തയ്യാറായി നിൽക്കുമ്പോൾ ആണ് ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്നത്…

എബിൻ വേഗം തന്നെ അത് എടുത്തു നോക്കിയതും അവൻ പൊട്ടിചിരിച്ചതും ഒരുമിച്ചു ആയിരുന്നു…..

“എന്താടാ…. ”

ഫോണിൽ നോക്കി ചിരിക്കുന്ന എബിനെ കണ്ടു ജെറി ആകാംഷയോടെ ചോദിച്ചു….

“നീ ആ ഫോൺ എടുത്തു നോക്കിയേ…. ”

അവൻ പറയുന്നത് കേട്ടു ജെറി വേഗം തന്നെ ഫോൺ എടുത്തു നോക്കിയതും ഉറക്കം പിടിച്ചു ടെഡിയിലും തല ചായ്ച്ച് കിടക്കുന്ന സേറയെ കണ്ടു അവനും ചിരി പൊട്ടി… അവൻ മെല്ലെ ആ ഫോട്ടോയിലൂടെ തലോടി കൊണ്ട് ചിരിച്ചു….

“അന്നത്തെ കൊച്ചു പെണ്ണ് തന്നെ അല്ലേ…. ”

അല്പം മാറി ഇരിക്കുന്ന എബിൻ ചോദിച്ചതും ജെറിനും മെല്ലെ ഒന്ന് തലയാട്ടി….

“പക്ഷെ സ്വഭാവം പണ്ടത്തെതിനേക്കാൾ അലമ്പ് ആയിരിക്കും… അത് ഉറപ്പ്… പണ്ട് എന്തോരം തല്ലു കൂടിയതാ… രാവിലെ എഴുന്നേറ്റാൽ എന്റെ തലയിൽ കയറാൻ വരും…. ടാ ബ്രദർ….

എന്നൊരു നീട്ടി വിളിയും…. പാവം….എന്ത് രസമായിരുന്നു അല്ലേടാ….. ”

എബിൻ ഒരു ചിരിയോടെ ചോദിച്ചു…. ജെറിൻ ചെറു പുഞ്ചിരി വിരിയിച്ചു….

“ഇനി തിരികെ പോയാൽ… ആദ്യം കുറച്ചു ദേഷ്യപ്പെടും…. പിന്നെ കരയും…. മിണ്ടാതെ നടക്കും… പിന്നെ നമ്മളെ അക്‌സെപ്റ്റ് ചെയ്യും…

I am sure… അവള് sister അല്ലേ…”

അവന് ഒരു വിശ്വാസം ഉണ്ടായിരുന്നു…. ജെറിൻ എല്ലാത്തിനും തലയാട്ടുക മാത്രം ചെയ്തു…

പക്ഷെ ജെറിന് തന്നെ അറിയാമായിരുന്നു തിരികെ പോയാൽ എബിനെ സ്വീകരിച്ചാലും ആ പഴയ രീതിയിൽ അവൾ തന്നെ സ്വീകരിക്കില്ല എന്ന്…

അവൻ കൂടുതൽ ഒന്നും ചിന്തിക്കാതെ അവിടെ നിന്നും പുറത്തേക്ക് നടന്നു….

❤❤❤❤❤❤❤❤❤

“Come on sera….. ”

എവിടെ നിന്നൊക്കെയോ ഉള്ള ആർപ്പ് വിളികൾക്ക് പുറമെ കോച്ചിന്റെ വാക്കുകൾ കേട്ടു അവൾ കയ്യിലെ പന്ത് തുടരെ കയ്യിൽ ഇട്ടു അടിച്ചു മുന്നിൽ നിൽക്കുന്നവരെ വെട്ടിച്ചു കൊണ്ട് മുന്നോട്ട് കടന്നു…. ഇടക്ക് വേറെ ഒരു പെൺകുട്ടിക്ക് പാസ് കൊടുത്തു കൊണ്ട് മുന്നോട്ട് വെട്ടിച്ചു കടന്നു അത് തിരികെ വാങ്ങി കൊണ്ട് അവൾ ചാടി ഉയർന്നു അത് മുകളിലെക്ക് ഇട്ടു…. വലയിലൂടെ പുറത്തേക്ക് വന്നതും അവൾ പുഞ്ചിരിയോടെ ഇരു കയ്യും മുകളിലേക്ക് ഉയർത്തി….

വീണ്ടും കളി തുടർന്നു കൊണ്ടിരുന്നു…

അല്പ സമയം കഴിഞ്ഞു അവൾ കോർട്ടിലേക്ക് കയറിയതും ഒരു പെൺകുട്ടി ഒരു ടവ്വലുമായി വന്നു…

അവൾ തലയിൽ ധരിച്ചിരുന്ന റബ്ബർ അഴിച്ചു ആ ടവ്വൽ കൊണ്ട് മുഖത്തെ വിയർപ്പു തുടച്ചു കൊണ്ട് ഒരു ബോട്ടിൽ എടുത്തു കോച്ചിന്റെ അടുത്തേക്ക് നടന്നു…

“നല്ല improve ഉണ്ട്….താൻ continues ആയി പ്രാക്ടീസ് ചെയ്‌താൽ നല്ല better ആയി പെർഫോം ചെയ്യാൻ കഴിയും….”

“Thank you coach… ”

“മ്മ്… എന്നാണ് താൻ ക്ലബ്ബിൽ ജോയിൻ ചെയ്യുന്നത്…. ”

“നാളെ തന്നെ ജോയിൻ ചെയ്യാൻ ആണ് പറഞ്ഞത്….so..”

“ഓക്കേ… ഞാൻ പ്രിൻസിപ്പലിനോട് പറഞ്ഞോളാം…. സ്കൂൾ ടീം പോലെ അല്ല അവിടെ… നല്ല പെർഫോമൻസ് കാഴ്ച വെച്ചാലെ സീനിയർ ടീമിൽ ഇടം ലഭിക്കൂ…..

എപ്പോഴും alert ആയിരിക്കണം…. ”

അവൾക്ക് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുമ്പോൾ അവൾ അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി…

“ഒരിക്കലും ഈ പാഷൻ വേണ്ടാന്ന് വെക്കരുത്…. ”

അവസാനം അവർ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു…

“ഇല്ല കോച്ച്… ഇവിടെ വരെ ഒരുപാട് കഷ്ടപ്പെട്ടു എത്തിയതാണ് ഞാൻ…. ഇനി അങ്ങോട്ടും ആ വഴിയിലൂടെ തന്നെ പോകാൻ ആണ് ആഗ്രഹം…

ഒരിക്കലും ഈ ഒരു പാഷൻ എന്തിന് വേണ്ടിയും ഞാൻ നഷ്ടപ്പെടുത്തില്ല…. ”

അവൾ പറഞ്ഞതും അവർ അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് പുഞ്ചിരിച്ചു…

“Good…. എന്നാൽ താൻ പ്രാക്ടീസ് ചെയ്തോളു….. പോകും മുന്നേ എന്നെ ഒന്ന് കാണണം….”

അവളോട്‌ അത് മാത്രം പറഞ്ഞു കൊണ്ട് അവർ നടന്നകന്നതും അവൾ ബോട്ടിൽ ചുണ്ടോട് ചേർത്ത് കൊണ്ട് അല്പം മാറി കോർട്ടിന്റെ പടിയിൽ പോയി ഇരുന്നു…

അവളുടെ കണ്ണുകൾ മുഴുവൻ കോർട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നവരിൽ ആയിരുന്നു….

“ആ നീ ഇവിടെ ഇരിക്കുകയാണോ….. ”

വരുൺ അവൾക്കടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചതും അവൾ തല ചെരിച്ചു കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു…

“പ്രാക്ടീസ് കഴിഞ്ഞോ… ”

അവന്റെ കയ്യിലെ ബോൾ കണ്ടു അവൾ ചോദിച്ചതും അവൻ ഒന്ന് തലയാട്ടി…

“ഇന്ന് ഞങ്ങൾക്ക് സെലെക്ഷൻ നടക്കുവല്ലേ….

എന്റേത് കഴിഞ്ഞപ്പോൾ ഞാൻ ഇങ്ങ് പോന്നു… ”

“എന്തായി എന്നിട്ട്…. !!?”

“കിട്ടുമായിരിക്കും…അല്ല നിന്റെ പ്രാക്ടീസ് എന്തായി….”

“ഞാൻ ബ്രേക്ക്‌ എടുത്തതാ… കയറണം…. നീ പോകുമ്പോൾ എന്നെ wait ചെയ്യണേ…. എനിക്ക് കോച്ചിനെ ഒന്ന് കാണാൻ ഉണ്ട്…”

“Sera…. ”

അപ്പോഴേക്കും കോർട്ടിൽ നിന്നും വിളി എത്തിയിരുന്നു

“Wait…. ”

അവൾ നീട്ടി വിളിച്ചു പറഞ്ഞു കൊണ്ട് കോർട്ടിലേക്ക് ഓടി….

❤❤❤❤❤❤❤❤❤

“സേറ…. താൻ പഴയ പോലെയല്ല….. ഒരുപാട് ചേഞ്ച്‌ വന്നിട്ടുണ്ട്….. ”

തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ വഴിയോര കച്ചവടക്കാരിലേക്ക് കണ്ണ് നാട്ടി കൊണ്ട് നടക്കുന്ന സേറയെ നോക്കി വരുൺ പറഞ്ഞതും അവൾ ഇട്ടിരിക്കുന്ന ഹൂഡിയുടെ പോക്കറ്റിൽ കയ്യിട്ടു കൊണ്ട് ഒരു പുഞ്ചിരിയോടെ അവനെ നോക്കി.

“മനുഷ്യൻ അല്ലേ…. മാറേണ്ട ഇടങ്ങളിൽ മാറേണ്ടി വരും…

അവൾ എങ്ങോട്ടെന്നില്ലാതെ നോട്ടം എറിഞ്ഞു കൊണ്ട് പറഞ്ഞു…. അവനും ഒന്ന് പുഞ്ചിരിച്ചു…

“പക്ഷെ ഈ മാറ്റം… വേണ്ടായിരുന്നു…”

“വരുൺ…. ഞാൻ ആഗ്രഹിച്ച ഒന്നല്ല ഇത്….എന്റെ ഉള്ളിൽ ഞാൻ ആ പഴയ സേറ തന്നെയാണ്… പക്ഷെ പുറമെക്ക് എനിക്ക് സാധിക്കുന്നില്ല… അത് പക്ഷെ ഞാൻ self lover ആയത് കൊണ്ടാകാം…. പറ്റിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ അത് മറികടക്കാൻ ഉള്ള ഒരു നെട്ടോട്ടം…. ”

അവൾ ചിരിയോടെ പറഞ്ഞു… അവൾക്ക് ആ സമയം എന്തെന്നില്ലാത്ത പക്വത തോന്നിയിരുന്നു…അവൻ പിന്നെ മൗനമായി തന്നെ മുന്നോട്ട് നടന്നു….

“എന്നാ ശരി ബൈ….നാളെ ഞാൻ ഉണ്ടാകില്ല…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്…”

അവന്റെ കയ്യിലേക്ക് കൈ ചേർത്ത് കൊണ്ട് അവൾ പറഞ്ഞു… അവൻ ഒന്ന് തലയാട്ടി കാണിച്ചു കൊണ്ട് ഒരുമിച്ചു വഴിയിലൂടെ തിരിഞ്ഞതും അവൾ ഓപ്പോസിറ്റ് ഉള്ള റോഡിലേക്ക് കടന്നു…

അവൾ മുന്നോട്ട് നടക്കുമ്പോൾ തന്നിലെ മാറ്റങ്ങളെ അവളും തേടുകയായിരുന്നു…. അവളുടെ കണ്ണുകളിൽ പല തവണ താനും ജെറിനും എബിനും നടന്നിരുന്ന വഴികൾ തടഞ്ഞു…. അവൾ മെല്ലെ മുന്നോട്ട് തന്നെ നോക്കി നടന്നു….

പെട്ടെന്ന് ഒരു മതിലിന് മുകളിൽ കയറി ഇരുന്നു ഐസ്ക്രീം കഴിക്കുന്ന ചെറു പ്രായക്കാരായ ഒരു പെൺകുട്ടിയെയും രണ്ട് ആൺകുട്ടികളെയും കണ്ടു അവൾ ഒരു നിമിഷം തടഞ്ഞു നിന്നു…

അവളുടെ കൈകൾ ബാഗിൽ കുരുങ്ങി….

അവൾ അപ്പോഴും അവരെ നോക്കി നിൽക്കുകയായിരുന്നു

കുറച്ചു അപ്പുറം മാറി നിന്ന് സംസാരിക്കുന്ന പേരെന്റ്സിനെ നോക്കി അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്… ഇടക്ക് ഒരു ആൺകുട്ടി പെൺകുട്ടിയുടെ മുഖം തുടച്ചു കൊടുക്കുന്നുണ്ട്..

അവരുടെ ശബ്ദം അവിടെ മുഴങ്ങി കേട്ടു കൊണ്ടിരുന്നു… അതോടൊപ്പം തന്നെ അവളുടെ ഉള്ളിൽ മൂന്ന് പേരുടെ പൊട്ടിച്ചിരികൾ ഉയർന്നു കേട്ടു കൊണ്ടിരുന്നു….. അവൾ അറിയാതെ തന്നെ പഴയ കാലങ്ങളിലേക്ക് തിരികെ പോവുകയായിരുന്നു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും…….

രചന : Thasal

Scroll to Top