നിൻ മിഴികളിൽ, തുടർക്കഥയുടെ മൂന്നാം ഭാഗം വായിക്കൂ…

രചന : PONNU

“ഞാൻ വെറുതെ പറഞ്ഞതല്ല…. ശെരിക്കും പറഞ്ഞതാ… ഈ കലിപ്പനെ എനിക്ക് വേണം….. I love u കലിപ്പാ…. Ummaaaa ”

ചുണ്ട് കൊണ്ട് ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞതും അശ്വിൻ അവൾക്കടുത്തേക്ക് പാഞ്ഞു വന്നു…

കവിളിൽ കുത്തി പിടിച്ച് ഭിത്തിയോടടുപ്പിച്ചു വച്ചു….

“പുന്നാര മോളെ….നിനക്ക് പ്രേമിക്കാൻ ഇവിടെ വേറെ നല്ല പിള്ളേര് ഉണ്ട്…. ഈ എന്നെ കേറി തമാശക്ക് പോലും ഇഷ്ട്ടം ആണെന്ന് പറയരുത്… കേട്ടോടി… നീ ഇപ്പൊ ഉമ്മ തന്നില്ലേ….

അത് വേറെ ഏവനെങ്കിലും കൊണ്ട് കൊടുക്ക്…കൂടെ വേറെ പലതും ചോദിക്കും…

അതൊക്കെ മോള് കൊടുക്ക്…. പിന്നെ ഈ ചേട്ടന് അത് വേണെങ്കിൽ പറയാം…. അപ്പൊ ഞാൻ വിളിക്കുന്നിടത്തൊക്കെ വന്ന് എന്നെ….

ശെരിക്കൊന്ന് സുഖിപ്പിക്ക്… കേട്ടോടി…

അല്ലാതെ പ്രേമിക്കാൻ താല്പര്യം ഇല്ല…. ഇപ്പൊ മോള് ചെല്ല്… പോയാട്ടെ…. ”

അവളെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കി പറയുന്ന അശ്വിനെ പാറു ദേഷ്യത്തോടെ നോക്കി…..

“താൻ എന്താ പറഞ്ഞെ kiss വേറെ കൊടുക്കാനോ…. എങ്കിൽ ഒന്ന് കൂടി കേട്ടോ….

തന്നോട് ഇഷ്ട്ടം പറഞ്ഞത് മുടിഞ്ഞ പ്രേമം ഉണ്ടായിട്ടല്ല… പ്രേമം തോന്നാൻ പറ്റിയ സാധനം…

Hum…. ഇനി എനിക്ക് നല്ല വാശി ഉണ്ട്…. നിങ്ങളെ ഞാൻ പ്രേമിക്കേം ചെയ്യും എന്റെ കൊച്ചിന്റെ തന്തയും ആക്കും…. Kiss വേറെ കൊടുക്കാൻ തൽക്കാലം ഉദ്ദേശമില്ല…. ”

വീറോടെ പറഞ്ഞുകൊണ്ട് പാറു അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു മുഖം അടുപ്പിച്ചു…..

അവളുടെ പ്രവർത്തിയിൽ കലിപ്പൻ ഉൾപ്പടെ എല്ലാവരും ഞെട്ടിയിരുന്നു….

അവളുടെ മിഴികളിൽ നോക്കിയപ്പോൾ സാധാരണ love തോന്നേണ്ടതാണ്… പക്ഷെ ഇവിടെ നേരെ തിരിച്ചു സംഭവിച്ചു… കണ്ണുകളിൽ ദേഷ്യം നിറഞ്ഞു…..

“പൊന്നുമോനെ കലിപ്പാ….. നിന്നെ ഞാൻ ഇങ്ങ് എടുക്കുവാ…. ”

പറഞ്ഞു തീർന്നതും അവന്റെ ചുണ്ടുകളിൽ അവൾ അമർത്തി മുത്തി…..

പാറുവിന്റെ കൈയ്യിൽ പിടി മുറുക്കി ഇരുന്ന അവന്റെ കരം താനെ അയഞ്ഞു….

അവനെ തള്ളി മാറ്റി അവൾ പുറത്തേക്ക് ഓടി..

“ഡീ…. ”

ബോധം തിരികെ എടുത്തുകൊണ്ടു അവൻ അവളെ നോക്കി അലറി….

“നീ പോടാ…. കൊരങ്ങാ…. ”

കോക്രി കുത്തി കാണിച്ചു കൊണ്ട് അവൾ ക്ലാസ്സിൽ നിന്നും ഓടി… പകച്ചു പണ്ടാരമടങ്ങി നിൽക്കുന്ന നാദിയെ നോക്കി ഓടുന്നതിനിടയിൽ കൈ കാട്ടി വരാൻ പറഞ്ഞു….

“ഡീ ജീവൻ വേണേൽ ഓടിക്കോ…. ”

ദൂരെ നിന്നും പാറു വിളിച്ചു പറഞ്ഞതും ക്ലാസ്സിൽ ഉള്ളവരെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് നാദി ഒരൊറ്റ ഓട്ടം ഓടി….

ഇനി അവന്റെ ദേഷ്യത്തിന് ഇരയാകും എന്ന് അറിയാവുന്നതു കൊണ്ട് കൂട്ടുകാർ എല്ലാം പലവഴി തിരിഞ്ഞു നിന്നു…..

എല്ലാവരും ഒരുമിച്ച് ചെവി പൊത്തി നിന്നു…..

“ആ.. ***** മോൾക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ എന്നെ… ചേ…. ”

ഡെസ്കിൽ ശക്തിയിൽ അടിച്ച അവൻ ചുണ്ടുകൾ കൈ കൊണ്ട് അമർത്തി തുടച്ചു…….

“രവി…. അവളേതാ, ഏത് ക്ലാസ്സ്‌,കുടുംബവും സ്ഥലവും അടക്കം എല്ലാം എനിക്ക് കിട്ടണം…..

വൃത്തികെട്ടവൾ… ഇങ്ങനെയും ഉണ്ടോ പെണ്ണ്…. ച്ചേ…. ”

കൂടെ ഉണ്ടായിരുന്നവനോട് പറഞ്ഞ ശേഷം കലി തീരാതെ ക്ലാസ്സിൽ ഉണ്ടായിരുന്ന ചെയർ എടുത്ത് എറിഞ്ഞു പൊട്ടിച്ചു…..

ദേഷ്യത്തോടെ ക്ലാസ്സ്‌ വിട്ട് പുറത്തേക്ക് ഇറങ്ങി….

ചുറ്റിനും പാറുവിനെ തിരക്കി എങ്കിലും കാണാൻ കഴിഞ്ഞില്ല…..

❤❤❤❤❤❤❤❤❤

ക്ലാസ്സിൽ കയറി കിതപ്പോടെ പാറു ബെഞ്ചിൽ ഇരുന്നു… ബാഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു…..

ചുണ്ടിൽ ഒന്ന് തൊട്ട് നോക്കി….

“ച്ചേ…. അയ്യേ… ആ കൊരങ്ങനെ ഞാൻ എന്തിനാ kiss ചെയ്തേ…. അയ്യേ മോശം…

ഒരു വാശിക്ക് ചെയ്തതാ… ഇതിപ്പോ ആകെ പെട്ടല്ലോ…. ”

ഓരോന്ന് ചിന്തിച്ചിരിക്കുന്നതിന്റെ ഇടയിലാണ് ഓടികിതച്ചുകൊണ്ട് നാദി വരുന്നത്….

“ഡീ എരപ്പെ… കൂതറെ…. തെണ്ടി… ”

ശ്വാസം പോലും വിടാതെ കുറെ നല്ല പുളിച്ച തെറികൾ നാദി അങ്ങ് വിളിച്ചു…

“ഹോ… എന്റെ പൊന്നോ…. നിർത്തടി….

കുരിപ്പേ നിനക്ക് ഇത്രേം തെറിയൊക്കെ അറിയാമായിരുന്നു….

ന്വാം അറിഞ്ഞില്ല… ആരും പറഞ്ഞില്ല…. ”

ഒന്നും അറിയാത്ത കുട്ടിയെ പൊലെ പറയുന്ന പാറുവിനെ കണ്ടതും നാദിക്ക് ദേഷ്യം കയറാൻ തുടങ്ങി….

“ഡീ പുല്ലേ… നീ ഒന്നും അറിയാത്തതു പൊലെ നടിക്കല്ലേ….. എല്ലാം ഒപ്പിച്ചു വെച്ചിട്ട് എന്നെ അവിടെ ആക്കി നീ ഓടികളഞ്ഞില്ലേ…. നീ ഓടിയില്ലായിരുന്നെങ്കിൽ നമ്മളെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കാമായിരുന്നു…. നിന്റെ ആ ചേട്ടന് എന്ത് കലിപ്പാണെടി…. നിനക്ക് ചേരും… ഇനി നിന്നെ അങ്ങേരു തൂക്കിക്കോളും…. “(നാദി)

“വരാനുള്ളത് വണ്ടി പിടിച്ചായാലും വരും…

എന്നോട് മോശം പറഞ്ഞിട്ടല്ലേ…. അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് അങ്ങനെ ചെയ്യാനാ തോന്നിയത്…. ശേ… എന്റെ ഫസ്റ്റ് kiss അങ്ങേർക്ക് ആയി പോയല്ലോ…”(പാറു)

“പോടീ…. എന്നാലും പാറു നീ ചെയ്തത് ശെരിയായില്ല… ഒരു ചെറുപ്പക്കാരനെ കേറി kiss ചെയ്യുക എന്ന് വെച്ച… അയ്യേ…. എന്നിട്ട് ആ ചേട്ടനെ കെട്ടും എന്ന് ഒരു ഡയലോഗും…. ഇനി ഇതിന്റെ പേരിൽ എന്താവോ എന്തോ…. മിക്കവാറും TC വാങ്ങി പോകാം…”

നാദി താടിയിൽ കൈകൊടുത്തു കൊണ്ട് പറഞ്ഞതും പാറു വേഗം ഞെട്ടി അവളെ നോക്കി…

“ഡീ “(പാറു)

“എന്താടി…”

“ഞാൻ അയാളെ kiss ചെയ്തതിന്റെ പകരമായിട്ട് ഇനി അവൻ എങ്ങാനും എന്നെ……

oh my god “(പാറു)

“നിന്നെ എന്ത് ചെയ്യുമെന്ന് ”

“എന്നെ അവൻ കേറി പീഡിപ്പിച്ചാലോ….

അവനെ കണ്ടിട്ട് കഞ്ചാവാണെന്ന് തോന്നുന്നു….

കാണാൻ okke നല്ല അഡർ look ആണെങ്കിലും ആ കട്ട താടി കണ്ടിട്ട് അങ്ങനെ തോന്നുന്നു…

നിനക്ക് തോന്നീലെ…. ”

നാദി കലിപ്പിൽ അവളെ നോക്കി… അടുത്തിരുന്ന പാറുവിന്റെ ബാഗ് എടുത്ത് അവളുടെ തലക്ക് തന്നെ അടിച്ചു…

“അയ്യോ…. എന്റെ തലമണ്ട പൊട്ടിയെ…..ഡീ ദുഷ്‌ടീ… നിനക്ക് വേറെ ഒന്നും എടുത്ത് അടിക്കാൻ തോന്നിയില്ലേ…. ബാഗ് ഇങ്ങോട്ട് തന്നേ… എന്റെ ചോറ് എങ്ങാനും തട്ടിയോ എന്ന് നോക്കട്ടെ… എന്റെ തലപൊട്ടിയാൽ ഞാൻ സഹിക്കും… എന്റെ ചോറ് എങ്ങാനും പോയാൽ നിന്നെ ഞാൻ കൊല്ലും…”

പാറു നാദിയുടെ കൈയ്യിൽ നിന്നും ബാഗ് വാങ്ങി ചോറ് പാത്രം എങ്ങാനും തട്ടിയോ എന്ന് നോക്കി…

“ഹോ… ഭാഗ്യം… എന്റെ ആഹാരദേവത കാത്തു… ”

നെഞ്ചിൽ കൈവെച്ചുകൊണ്ട് പറയുന്ന പാറുവിനെ കണ്ട് നാദി ഇതെന്ത് ജീവി എന്നുള്ള എക്സ്പ്രഷൻ ഇട്ട് നോക്കി….

“നീ വന്നേ നാദി.. നമുക്ക് കാശി സർ നെ കണ്ടിട്ട് വരാം… ആ കലിപ്പനെ കുറിച്ച് ഒന്ന് അറിയുന്നത് നല്ലതാ…. ”

“എനിക്കെങ്ങും വയ്യ… നീ തന്നെ പോയേച്ചാൽ മതി…. “(നാദി)

“അതെന്താണാവോ…. ഉം ഉം… മനസ്സിലായി…

കാശി സാറിന്റെ മുന്നിൽ പോകാൻ നാണം ആണല്ലേ…. നാണം ഒക്കെ മാറിക്കോളും… നീ ഇങ്ങ് വന്നേ…..”

“നാണമോ… എന്തിനു…. അതൊന്നും അല്ല….

ഇനി അത് പറഞ്ഞു കളിയാക്കണ്ട ഞാൻ വന്നോളാം…. ”

ഇരുവരും സ്റ്റാഫ് റൂമിലേക്ക് പോകാൻ നിന്നതും ബെൽ അടിച്ചു….

“Ohh ഷിറ്റ്… ഇനി ഉച്ചക്ക് പോകാം… അതെ പറ്റുള്ളൂ..”

പാറു നിരാശയോടെ ബെഞ്ചിൽ ഇരുന്നു….

ജനലിലൂടെ പുറത്തേക്ക് നോക്കിയതും ആകെ shock ആയിപോയി…

ആരെയോ തിരഞ്ഞു കൊണ്ട് നടന്നു വരുന്ന കലിപ്പൻ….

“നാദി… ഡീ നോക്കിയേ…. കലിപ്പൻ….

മിക്കവാറും എന്നെ തിരഞ്ഞുള്ള വരവാണ്… ഇനി എന്ത് ചെയ്യും…. സ്വഭാവം കണ്ടിട്ട് ഇപ്പൊ എന്നെ കണ്ടാൽ ചിലപ്പോ ക്ലാസ്സ്‌ ആണെന്ന് നോക്കാതെ എടുത്തിട്ട് അടിക്കാൻ ചാൻസ് ഉണ്ട്….

ഡീ നീയും കുനിഞ്ഞിരുന്നോ അപ്പൊ കാണില്ല…..”

പാറു അപ്പൊത്തന്നെ ഡെസ്കിൽ തല വെച്ച് കിടന്നു…. അന്ധം വിട്ട് ഇരുന്ന നാദിയെയും പിടിച്ച് അങ്ങനെ കിടത്തി…..

ഓരോ ക്ലാസ്സിലായി കേറി ഇറങ്ങിയ അശ്വിൻ അവരുടെ ക്ലാസ്സിലും കേറി….

പെൺപിള്ളേരൊക്കെ അവനെ ആരാധനയോടെ നോക്കുന്നുണ്ട്….

കുറെ നേരം ആയിട്ടും ഒരു അനക്കവും കേൾക്കാത്തത് കൊണ്ട് നാദി പതിയെ തലപൊന്തിച്ചു നോക്കി

അവൻ അവിടെ ഇല്ലന്ന് ഉറപ്പായതും പാറുവിനെ വിളിച്ചു….

“ഡീ… പോയി… ”

“പോയോ… രക്ഷപെട്ടു…. ”

ഡെസ്കിൽ നിന്നും എണീറ്റതും കണ്ണ് പോയത് പിറകിലേക്കാണ്….

അതാ നിൽക്കുന്നു സാക്ഷാൽ അശ്വിൻ

“ഹുയ്യോ….. പെട്ട്…. ഒരു ഓലകീറും വെള്ളത്തുണിയും എടുത്തോളൂ… ”

പാറു മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ നോക്കി ഇളിച്ചുകൊടുത്തു…..

നാദിയും അപ്പോഴാണ് അവനെ കാണുന്നത്…..

ഒന്നും അറിയാത്തതു പൊലെ മുങ്ങാൻ നോക്കിയതും പാറുവിന്റെ കൈയ്യിൽ പിടി വീണിരുന്നു.

ഇനി എന്ത് ചെയ്താലും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് അവനെ നോക്കി പാവം കുട്ടിയെ പൊലെ നിന്നു….

ക്ലാസ്സിലെ ഓരോ കുട്ടിയും എന്താണ് നടക്കുക എന്നറിയാൻ അക്ഷമയോടെ കാത്തു നിന്നു…..

കലിപ്പന്റെ മുഖത്ത് നല്ല കട്ടക്ക് ഗൗരവം തന്നെയാണ്….

“Plz…. നാറ്റിക്കരുത്…. ”

അവന് മാത്രം കേൾക്കാൻ പാകത്തിന് പാറു കെഞ്ചി പറഞ്ഞു…..

“എന്നെ കേട്ടൊന്നൊക്കെ വെല്ലുവിളിച്ചതല്ലേ മോള്…. എന്തേ ഇപ്പൊ ഇങ്ങനെ കെഞ്ചി പറയുന്നത്

നല്ല ഉച്ചത്തിൽ അവന്റെ ഗൗരവം നിറഞ്ഞ സ്വരം ഉയർന്നു കേട്ടു…

“ഇവിടെന്ന് തുരങ്കം ഉണ്ടായിരുന്നേൽ അതിലൂടെ രക്ഷപെടമായിരുന്നു…. ഇനി ഇവന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേക്കണമല്ലോ…. “(പാറു ആത്മ)

“എന്തേടി…. ഇപ്പൊ നാവുപൊങ്ങുന്നില്ലേ….

നിന്നെ കണ്ട് പിടിക്കില്ലെന്ന് വിചാരിച്ചോ… പിന്നെ നമ്മൾ തമ്മിലുള്ള കടം അങ്ങ് തീർന്നാൽ പിന്നെ നിന്നെ ഉപദ്രവിക്കാൻ ഞാൻ വരില്ല…. കടം ഇപ്പൊ തന്നെ തീർക്കാൻ പോകുവാ…

പിന്നത്തേക്ക് മാറ്റിവെച്ചു ഈ Ashwin kumar ന് ശീലമില്ല….. ”

ഇവനിതു എന്താ പറയുന്നേ എന്ന് മനസ്സിലാവാതെ പാറു മുഖമുയർത്തി നോക്കിയതും അശ്വിൻ അവളെ കൈപിടിച്ചു വലിച്ച് അവനോടു ചേർത്തു നിർത്തി….

അവന്റെ കൂട്ടുകാർ അടക്കം എല്ലാവരും എന്താണ് നടക്കുന്നെ എന്ന് അറിയാതെ മുഖത്തോട് മുഖം നോക്കി…..

ക്ലാസ്സിന് അടുത്തുകൂടി നടന്നു പോയ കാശി നാദിയെ കാണാൻ ഒന്ന് പാളി നോക്കി…. അശ്വിനോട് ചേർന്ന് നിൽക്കുന്ന പാറുവിനെയും അന്ധം വിട്ട് നിൽക്കുന്ന ബാക്കിയുള്ളവരെയും കണ്ട് നെറ്റി ചുളിച്ചുകൊണ്ട് ക്ലാസിനുള്ളിലേക്ക് കേറി….

“ഇപ്പൊ കണ്ടോ നീ എങ്ങനെയാ kiss ചെയ്യേണ്ടേ എന്ന്….”

അത്രമാത്രം പറഞ്ഞുകൊണ്ട് അവൻ പാറുവിന്റെ അധരങ്ങൾ സ്വന്തമാക്കി…. രക്തം കിനിയുന്ന വരെ അവൻ ചുണ്ടുകളിൽ നിന്നും തേൻ നുകർന്നു….

കണ്ടു നിന്ന എല്ലാവരും ഞെട്ടിയിരുന്നു… കാശി ആണേൽ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ടതിൽ നടുങ്ങി നിന്നു…

ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ഒന്ന് തടുക്കാൻ പോലും പാറുവിന് ആയില്ല…. വേദനിക്കാവുന്നതിന്റെ പരമാവധി വേദന അവൾക്ക് അവൻ നൽകി…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും………….

രചന : PONNU

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top