നിൻ മിഴികളിൽ, തുടർക്കഥ, ഭാഗം 10 വായിക്കുക…

രചന : PONNU

അവളുടെ കൈ താലിയിൽ മുറുകി….ഒരു നിമിഷം അവൾ ചിന്തിച്ചെങ്കിലും അശ്വിനും ആദ്യയും ചേർന്നു നിൽക്കുന്ന രംഗം മനസ്സിൽ കിടന്ന് പിടഞ്ഞു… ദേഷ്യത്തോടെ അശ്വിനെ നോക്കി ശേഷം കഴുത്തിൽ കേട്ട് പിണഞ്ഞു കിടക്കുന്ന താലി വലിച്ചു പൊട്ടിച്ചു……

അവന്റെ മുഖത്തിന് നേരെ താലി ഉയർത്തി പിടിച്ചു…

”എന്തേയ് അന്തം വിട്ട് നോക്കുന്നെ mr.അശ്വിൻ… ഇത് താൻ തീരെ പ്രതീക്ഷിച്ചില്ല അല്ലെ …..താലിയുടെ മഹത്വം തന്നെ കാൾ നന്നായി ഒരു പെണ്ണെന്ന നിലയിൽ എനിക്ക് നന്നായി അറിയാം….എന്നിട്ടും ഈ താലി പൊട്ടിച്ചത് തന്നോടുള്ള വെറുപ്പ് ഒന്നുകൊണ്ട് മാത്രം ആണ്….ഒരേ സമയം ഒന്നിലധികം പെൺകുട്ടികളുടെ പ്രണയം സ്വന്തമാക്കി നിന്റെ ഒക്കെ ആവിശ്യം കഴിയുമ്പോൾ വലിച്ചെറിയാനുള്ളതല്ല പെണ്ണിന്റെ ജീവിതം …തന്നെ പോലൊരു വൃത്തികെട്ട ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും ഭേദം ………ച്ചേ ….അമ്മയുടെ ആഗ്രഹം സാധിക്കാൻ നടക്കുന്ന സൽപുത്രൻ വന്നേക്കുന്നു….ഇന്നാ തന്റെ താലി….”

അവന്റെ മുഖത്തേക്ക് താലി വലിച്ചെറിഞ്ഞ ശേഷം പുറത്തേക് നടക്കാൻ ഒരുങ്ങിയ പാറുവിന്റെ കൈയ്യിൽ അശ്വിന്റെ പിടി വീണിരുന്നു….

“ഇതെന്താ നിന്റെ കുട്ടിക്കളി ആണെന്ന് വിചാരിച്ചോ നീ…. ഏഹ്… പറയെടി… ”

അവന്റെ മുഖത്തെ ദേഷ്യം കാൺകെ പാറുവിനു തന്നെ പേടി ആയി..

”എനിക്കല്ലല്ലോ തനിക്കല്ലേ ഇതൊക്കെ കുട്ടിക്കളി… ഒരു പെണ്ണിന്റെ അനുവാദമില്ലാതെ താലി കെട്ടിയതും പോരാഞ്ഞിട്ട് ഇപ്പൊ കുട്ടിക്കളി എനിക്കോ….ഇനിയുണ്ടാവുമല്ലോ തന്റെ ലിസ്റ്റിൽ പെൺകുട്ടികൾ.. അവരുടെ ആരുടെ എങ്കിലും കഴുത്തിൽ കൊണ്ട് പോയി കെട്ട് തന്റെ ഈ ചരട്…. ”

അത് പറഞ്ഞു തീർന്നതും പാറുവിന്റെ കവിളിൽ അവന്റെ കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു….

“നാക്കിന് എല്ലില്ലന്ന് വെച്ച് എന്തും പറയുവോ നീ…. ഈ താലി അങ്ങനെ കണ്ട പെണ്ണുങ്ങൾക്ക് ചാർത്താനുള്ളതല്ല… നിന്റെ കഴുത്തിൽ ഞാൻ അല്ലാതെ വേറെ ഒരുത്തനും താലി കെട്ടില്ല..

അതിന് ഞാൻ സമ്മതിക്കത്തും ഇല്ല…

ഈ താലിയുടെ അവകാശി എന്നും നീ തന്നെ ആയിരിക്കും…. കേട്ടോടി ഭാര്യേ…. നീ ഈ പൊട്ടിച്ചെറിഞ്ഞതിനു പൊന്ന് മോള് അനുഭവിക്കും… ഇനി അധിക നാൾ നീ സന്തോഷിക്കില്ല… കേട്ടോടി..

അവളെ പിടിച്ചു തള്ളിയ ശേഷം അവൻ കാറ്റ് പോലെ പുറത്തേക്ക് ഇറങ്ങി…

വാതിൽ തുറന്നതും മുന്നിൽ നിക്കുന്നവരെ നോക്കി തലകുനിച്ചു….

അവന്റെ ക്ലാസ്സിലെ ഒട്ടു മിക്ക കുട്ടികളും ഉണ്ട്….

“എന്താണ് ഇവിടെ പരിപാടി…..

കിരൺ പുരികം ഉയർത്തി ചോദിച്ചതും അശ്വിൻ കൈയ്യിലെ താലി അവിടെ വലിച്ചെറിഞ്ഞു ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി പോയി…

പിറകെ കവിളിൽ കൈ വെച്ചുകൊണ്ട് പാറുവും….

എല്ലവരെയും ഒന്ന് നോക്കി കള്ളകണ്ണീർ ഒഴുക്കി പാറു…

“എന്തു പറ്റി കുട്ടി…. നിങ്ങൾ രണ്ടാളും ഇവിടെ എന്തു ചെയ്യുവായിരുന്നു…. അവൻ ദേഷ്യപ്പെട്ടത് എന്തിനാ… അടിച്ചോ ഇയാളെ…. ഇങ്ങനെ നിന്ന് ക=രയാതെ കാര്യം പറയു…. ”

കൂട്ടത്തിൽ ഒരു പെൺകുട്ടി ചോദ്യങ്ങൾ ഓരോന്നൊയി ചോദിച്ചു കൊണ്ടിരുന്നു….

അപ്പോഴേക്കും പാറുവിന്റെ കരച്ചിലിന്റെ ആക്കം കൂടിയിരുന്നു….

“അയ്യോ മോളെ… നീ കാര്യം പറയ്… ”

ഒരു പെൺകുട്ടി അവളെ ചേർത്തു pidichu ചോദിച്ചു…

“മിണ്ടാതെ ആർക്കും ശല്യം ചെയ്യാതെ പോയ എന്നെ അയാള്… ”

പാറു പിന്നെയും കരച്ചിൽ തന്നെ…

“തന്നെ എന്താ അവൻ ചെയ്തേ… ”

“എന്നെ ഈ മുറിയിലോട്ട് വലിച്ചു കയറ്റി ആദ്യമേ കുറേ അടിച്ചു…. പിന്നെ നിർബന്ധിച്ച് ദേ ഈ നിലത്ത് കിടക്കുന്ന താലി കെട്ടി എന്റെ കഴുത്തിൽ….

ഞാൻ അതിന് ദേഷ്യപ്പെട്ടപ്പോ അയാൾ തന്നെ ഈ താലി വലിച്ചു പൊട്ടിച്ചു…. എന്നിട്ട്…”

“എന്നിട്ട്…. ”

എല്ലാവരും ഒന്നിച്ചു ചോദിച്ചു….

“എന്നിട്ട് എന്നെ ബലമായി പിടിച്ചു കിസ്സ് ചെയ്യാൻ നോക്കിയപ്പോ ഞാൻ തടഞ്ഞു….അത് അയാൾക്ക് ഇഷ്ടപ്പെടാതെ എന്നെ തല്ലി….

ഇന്നേവരെ കേട്ടിട്ടില്ലാത്ത കുറേ തെറികളും….

എന്നിട്ട് ദേഷ്യപെട്ട് ഇറങ്ങി പോയി.. ഞാൻ ഇനി എന്താ ചെയ്യേണ്ടത്… എന്റെ ജീവിതം പോയില്ലേ… അയ്യോ…. എനിക്കിനി ജീവിക്കണ്ടായേ…. ”

പാറുവിന്റെ നാടകം കണ്ട് ബാക്കി എല്ലാവരും അത് വിശ്വസിച്ചു…. (അജ്ജാതി ആക്റ്റിംഗ് ആയിരുന്നു കൊച്ചിന്റെ )

“പോട്ടെ മോളെ… അവൻ എന്തിനായിങ്ങനെ ചെയ്തത് എന്ന് അറിയില്ല. എന്തായാലും നമുക്ക് പരിഹാരം ഉണ്ടാക്കാം…. ”

ആരൊക്കെയോ അവളെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും എവിടെ കരച്ചിൽ നിർത്താൻ.. കരച്ചിലോടു കരച്ചിൽ…..

“ചേച്ചി…. നിങ്ങളുമൊരു പെണ്ണല്ലേ…. ഞാൻ അയാളെ അല്ല… അശ്വിൻ ഏട്ടനെ തടഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ… ഇപ്പൊ ഞാൻ അദ്ദേഹത്തിന്റെ ഭാര്യ ആണ്….. താലി പൊട്ടിച്ചറിഞ്ഞാലും എന്റെ മനസ്സിൽ ഭർത്താവ് അല്ലാതാവില്ലല്ലോ…. ഇനി ഈ ജന്മം മുഴുവൻ ഞാൻ അദ്ദേഹത്തെ പ്രണയിച്ചുകൊണ്ടിരിക്കും…

ഇല്ലാത്ത കണ്ണുനീർ തട്ടി തെറിപ്പിച്ചുകൊണ്ട് അവിടെ നിന്നും പോകാൻ തിരിഞ്ഞതും മുന്നിൽ കൈ രണ്ടും മാറിൽ പിണച്ചുകെട്ടി കലിപ്പ് മൂഡിൽ പാറുവിനെ തന്നെ നോക്കി നിൽക്കുന്ന അശ്വിൻ…

അവനെ കണ്ടതും അവളുടെ മുഖം ആകെ വിളറി വെളുത്തു….

❤❤❤❤❤❤❤❤❤

”ഈ പാറു ഇതെങ്ങോട്ടാ മുങ്ങിയെ…. ക്യാന്റീനിൽ പോകാൻ ഇത്രേം ടൈം വേണോ….. ഇനി ആ അശ്വിനോട് പകരം ചോദിക്കാൻ പോയതാവോ… അവൾ ആയതുകൊണ്ട് അതും ചെയ്യും അതിനപ്പുറവും ചെയ്യും… എന്നാലും അശ്വിനെ കുറിച്ച് കേട്ടതെല്ലാം സത്യം ആയിരിക്കോ…

അറിയാൻ എന്താ ഒരു വഴി…. കാശി സാറിനോട് ചോയിച്ചാലോ…. But ഞാൻ എങ്ങനെ ചോദിക്കും…. സാറിന്റെ മുന്നിൽ പോയി നിൽക്കാൻ തന്നെ എന്തോ പോലെ ആണ്….

എന്തായാലും എന്റെ പാറുവിന് വേണ്ടി ചോയിചിരിക്കും……”

മനസ്സിൽ ഉറപ്പിച്ചുകൊണ്ട് കാശിയുടെ ഓഫിസ് റൂം ലക്ഷ്യമാക്കി നടന്നു….

“സർ….. ”

മുഖമുയർത്തി നോക്കിയതും മുന്നിൽ പേടിയോടെ നിൽക്കുന്ന നാദിയെ കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു….

“കേറി വാടോ… ”

അവന്റെ മുന്നിൽ നിൽക്കുമ്പോൾ നന്നേ വിയർക്കുന്നുണ്ടായിരുന്നു അവൾ…

“സർ…. അത്…. എനിക്ക് ഒരു കാര്യം പറയാനുണ്ട്….”

“ആണോ… എങ്കിൽ എന്നോട് പറ i love u ന്ന്….വേഗം പറഞ്ഞോ…. ”

കാശിയെ അവളെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു…

“Ohh സർ അതല്ല… ഇത് വേറെ കാര്യം ആണ്…

അശ്വിൻ ഇല്ലേ… മറ്റേ ചേട്ടൻ… പാറുവിനെ കിസ്സ് ചെയ്ത…. അയാളെ കുറിച്ചാണ് എനിക്ക് അറിയേണ്ടത്… ”

“അവനെ കുറിച്ചോ…. അതെന്തിനാ… ”

കാശിയുടെ ഒന്നും മനസ്സിലാകാത്ത രീതിയിൽ ഉള്ള ചോദ്യത്തിന് മറുപടിയായി നാദി പാറു പറഞ്ഞ കാര്യങ്ങളും ആ പെൺകുട്ടി പറഞ്ഞതുമായ എല്ലാം അവനോടു പറഞ്ഞു…

“താൻ എന്തൊക്കെയാ ഈ പറയുന്നേ….

ഇതൊക്കെ തെറ്റായ കാര്യങ്ങൾ ആണ്. അവൻ ഇങ്ങനെ അല്ല… എനിക്കറിയാവുന്ന പോലെ ഈ കോളേജിൽ ആർക്കും അവനെ അറിയില്ല….

കുറച്ച് ദേഷ്യം ഉണ്ടെന്നല്ലാതെ അവനീ പറയുന്ന പോലെ പെണ്ണ് പിടിയൻ ഒന്നുമല്ല…. പിന്നെ പാറുവിനെ ആണ് ആദ്യമായി അവൻ ഇങ്ങനെ ശല്യം ചെയ്യുന്നതൊക്കെ….. ”

പറയുമ്പോൾ അവന്റെ മുഖത്തെ ദേഷ്യം നാദി ശ്രദ്ധിച്ചിരുന്നു…

“സാർ അയാളെ എത്ര ന്യായീകരിക്കാൻ ശ്രെമിച്ചാലും ശെരി ഞാൻ അത് വിശ്വസിക്കില്ല…

പാറുവിനോട് പ്രണയം ഉണ്ടെങ്കിൽ പിന്നെ മറ്റേ കുട്ടി ഏതാ… ആദ്യ… അയാൾക്ക് നിങ്ങൾ ഒക്കെ കാണുന്ന മുഖം അല്ല…വൃത്തികെട്ടവൻ ആണ്…. എത്ര പെൺകുട്ടികളുടെ ജീവിതവും മാനവും അവൻ നശിപ്പിച്ചിട്ടുണ്ടാവും…. ”

“നാദി…. മതിയാക്ക്…. അവൻ അങ്ങനെ അല്ല… ”

ദേഷ്യം പരമാവധി നിയന്ത്രിച്ചു കാശി പറയുന്നത് നോക്കി കാണുക ആയിരുന്നു അവൾ…

“അങ്ങനെ ആണ്…. കള്ളും കഞ്ചാവും അടിച്ചിട്ട് ഇവനൊക്കെ സ്വന്തം അമ്മയെ പോലും… ”

ബാക്കി പറയും മുന്നേ കാശി അവളുടെ കവിളിൽ ആഞ്ഞടിച്ചിരുന്നു….

തന്നോട് പ്രണയം നിറഞ്ഞ കണ്ണുകളിൽ ആ നിമിഷം ദേഷ്യം മാത്രം ആയിരുന്നു…. അവളുടെ കണ്ണുകൾ കലങ്ങി… അധരങ്ങൾ വിറകൊണ്ടു..

ചെയ്തു കഴിഞ്ഞാണ് താൻ ചെയ്ത പ്രവർത്തി എന്താണെന്ന് അവന് ബോധം വന്നത്….

“നാദി…. ഡോ… ഞാൻ…. ”

അവൻ പറയുന്നത് കേൾക്കാൻ നിക്കാതെ കരഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് നടക്കും മുന്നേ അവനളുടെ കൈകളിൽ കാശി പിടുത്തമിട്ടിരുന്നു… അവളെ വലിച്ച് നെഞ്ചിലേക്ക് ചേർത്തു നിർത്തി…. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…. അവനിൽ നിന്നും കുതറി മാറാൻ തോന്നാതെ അവളും അങ്ങനെ നിന്നു…..

❤❤❤❤❤❤❤❤

മുന്നിൽ നിൽക്കുന്ന പാറുവിന്റെ മുഖത്തെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുകയാണ് അശ്വിൻ…

“എന്താടി… ഇങ്ങനെ അന്ധം വിട്ട് നോക്കുന്നത്… പറയാനുള്ളതൊക്കെ പറഞ്ഞു തീർന്നോ…. ”

കലിപ്പിൽ അവൻ ചോദിക്കുന്നതിനൊക്കെ തലകുനിച്ചു നിന്നു….

“ഡീ പുല്ലേ…. നിന്നോട് ആണ് ചോദിക്കുന്നെ….

ഇപ്പൊ നിന്റെ നാവിറങ്ങിപ്പോയോ…….

നിന്നോടാണ് ഈ ചോദിക്കുന്നത്….. ഡീ….. ഇവളെ…. ”

മുണ്ടും മടക്കി കുത്തി അവൾക്കടുത്തേക്ക് വന്നതും പാറു പിന്നെ ഒന്നും നോക്കീല…. ഒരൊറ്റ ഓട്ടം ആയിരുന്നു…. പിറകെ അശ്വിനും…..

ബാക്കിയുള്ളവർ അന്തം വിട്ട് പരസ്പരം നോക്കി

തുടരും……….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : PONNU