മന്ദാരം, നോവൽ, ഭാഗം 13 ഒന്ന് വായിക്കൂ…

രചന : Thasal

“നേരെ ഇരുന്നു കഴിക്ക് എന്റെ മോളെ…. ”

ഒരു കാൽ കസേരയിൽ കയറ്റി വെച്ച് ഭക്ഷണം കഴിക്കുന്ന സേറയെ നോക്കി കണ്ണുരുട്ടി കൊണ്ട് ജേക്കബ് പറഞ്ഞതും അവൾ എന്തോ ചിന്തിച്ചു മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് രണ്ടാമത്തെ കാലും കസേരയിൽ കയറ്റി വെച്ച്…

“ആഹ്…. ബെസ്റ്റ്…. നിന്നോടൊക്കെ ഇതിന് ദൈവം ചോദിക്കും… ”

പറഞ്ഞത് ഏൽക്കില്ല എന്ന് മനസ്സിലാക്കി കൊണ്ട് അദ്ദേഹം അവസാനത്തേ അടവ് എന്നോണം പറഞ്ഞതും അവൾ ഫോർക്ക് വെച്ച് വെജിറ്റബിൾ കുത്തി എടുത്തു വായിലേക്ക് വെച്ച് കൊണ്ട് ഒന്ന് ഇളിച്ചു…

“ചോദിക്കുമ്പോൾ ഞാൻ ആൻസർ പറഞ്ഞോളാം…

ഇപ്പോ ജേക്കബ് അച്ചായൻ കഴിക്കാൻ നോക്ക്.

അവളും വിട്ട് കൊടുത്തില്ല…

എബിയും ജെറിയും അപ്പൻമാരും ചിരി കടിച്ചു പിടിച്ചിരിക്കുകയായിരുന്നു

“ഇതിനെ എല്ലാം വളർത്തുന്ന നേരം…

“ഇത് വാഴ കേസ് അല്ലേ… ”

അദ്ദേഹം പറഞ്ഞു പൂർത്തിയാക്കും മുന്നേ തന്നെ യാതൊരു വിധ കൂസലും കൂടാതെ അവളുടെ ചോദ്യം എത്തി…

“അതെ അതെങ്ങനെ മനസ്സിലായി…. ”

അതിന് അവൾ ഒന്ന് ഇളിച്ചു കാണിച്ചു…

“മലയാളി എവിടെയുണ്ടോ അവിടെ വാഴ കാണും…. സോറി അപ്പാ… പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്… ഈ ഒരു ഉപമ പരമ ബോർ ആണ്… പ്രത്യേകിച്ച് ഈ ഗോവയിൽ താമസിക്കുന്ന എന്റെ അപ്പന്…… ഇവിടെ വല്ല ജാമ്പുളിന്റെ ട്രീ വെക്കുക…. അല്ലേൽ ഗൂസ്ബറിയുടെ ട്രീ വെക്കുക എന്നൊക്കെ പറ… അതാകുമ്പോൾ ഇവിടെ നടക്കും…. ”

അവൾ പിരികം പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞതും അപ്പൻ ആകെ പെട്ട അവസ്ഥയിൽ കൈ കൊണ്ട് മുഖം പാതി മറച്ചു കൊണ്ട് വേഗത്തിൽ കഴിക്കാൻ തുടങ്ങി….

“ഇതിനെ ഒക്കെയാണ് പറയേണ്ടത് ചോദിച്ചു വാങ്ങുക എന്ന്…. ”

തോമസ് ആരോടെന്നില്ലാതെ പറഞ്ഞു… വർഗീസ് പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾക്ക്‌ നേരെ കൈ കാണിച്ചതും രണ്ട് പേരും കയ്യിൽ അടിച്ചു ചിരിച്ചു.

“നീ ഒക്കെ പോടാ… കോപ്പൻമാരെ…. ”

ജേക്കബ് ചൂടായി…

“ഇവര് നമ്മളെക്കാൾ തറയാഡാ…. ”

എബി ജെറിയെ തോണ്ടി കൊണ്ട് പറഞ്ഞു… ജെറി ചിരിയോടെ ഒരു ചപ്പാത്തി എടുത്തു സേറയുടെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു….ആ ഗ്യാപിൽ എബി തന്റെ പ്ലേറ്റിൽ ഉണ്ടായിരുന്ന വെജിറ്റബിൾ അവളുടെ പാത്രത്തിലേക്ക് തട്ടി…

“ഡാ… വൃത്തികേട് കാണിക്കല്ലേ…. അത് നിനക്ക് കഴിക്കാൻ ഉള്ളതാ…. ”

“നമ്മൾ തമ്മിൽ എനിക്ക് നിനക്ക് എന്നൊക്കെ ഉണ്ടോഡി…സിസ്റ്ററെ… അവളുടെ ഒരു തമാശ… ”

എബി അവളുടെ കവിളിൽ ഒന്ന് തട്ടി…അവൾ അവനെ കൂർപ്പിച്ചു ഒന്ന് നോക്കി കൊണ്ട് പ്രയാസപ്പെട്ടു ഓരോന്നായി കഴിക്കാൻ തുടങ്ങി…

“ഈ വെജിറ്റബിളിന് മാത്രമേ നീയും ഞാനും ഇല്ലാത്തതൊള്ളൂ ലെ….. ഡിയർ ബ്രദറെ…. ”

അവളുടെ ചോദ്യത്തിന് അവൻ ഒന്ന് ഇളിച്ചു കൊടുത്തു…. ജെറി ചിരിയോടെ അവളുടെ പ്ലേറ്റിൽ നിന്നും വെജിറ്റബിൾ കഴിക്കാൻ തുടങ്ങി…..

സേറ സമാധാനത്തോടെ ഒന്ന് ശ്വാസം വലിച്ചു പോയി…

❤❤❤❤❤❤❤❤❤

“നാട്ടിൽ പോയാൽ അവിടെ കസിൻസ് ഒക്കെ വന്നിട്ടുണ്ടാകും…..അവരുടെ കൂടെ ഒരു ട്രിപ്പ്‌ ഒക്കെ പ്ലാൻ ചെയ്യണം… അതിന് മുന്നേ തറവാട്ടിൽ ഒന്ന് പോയി… അമ്മാമ്മയെ കാണണം…. അവിടെ ഒരേ പൊളിയല്ലേ…. ”

ജെനി കൂട്ടത്തിൽ ഇരിക്കുന്ന പെൺകുട്ടികളോടായി പറയുമ്പോൾ സേറ അല്പം മാറി ഇരുന്നു എല്ലാം കേൾക്കുകയായിരുന്നു..

എല്ലാവരും അവരുടേതായ വെക്കേഷൻ പ്ലാൻസ് എല്ലാം പറയുന്നുണ്ട്… പക്ഷെ അവൾക്ക് മാത്രം കാലങ്ങൾ ആയി ഒരേ പ്ലാൻ തന്നെ…. കേരളം എന്ന് കേട്ടിട്ട് അല്ലാതെ ഇത് വരെ പോകാൻ ഉള്ള അവസരം അവൾക്ക് ലഭിച്ചിട്ടില്ല….

“സേറയുടെ ലൈഫ് അല്ലേ മക്കളെ ലൈഫ്….

അടിച്ചു പൊളിക്കുകയല്ലെ…. എന്നും ഗോവയിൽ ഏതു പാർട്ടിക്ക് വേണമെങ്കിലും പോകാം… കൂടെ നടക്കാൻ വാല് പോലെ രണ്ട് ഫ്രണ്ട്‌സ്….

ഇത്രയും ഫ്രണ്ട്ലിയായ പപ്പ…. അതൊക്കെയാണ് ലൈഫ്… നമുക്കും ഉണ്ട്….ഒരു ആവശ്യത്തിന് അല്പം ക്യാഷ് കൂടുതൽ ചോദിച്ചാൽ അന്ന് അവിടെ യുദ്ധം…. ഈ കോഴ്സ് അങ്ങ് കഴിഞ്ഞു നാട്ടിൽ പോയാൽ ഇത് പോലെ ഒന്ന് ആർമാധിക്കാൻ പോയിട്ട് നല്ലൊരു പാർട്ടി കാണാൻ കഴിയോ….

കൂട്ടത്തിൽ ഒരു പെൺകുട്ടി സങ്കടത്തോടെ പറയുന്ന കാര്യങ്ങൾക്കു എല്ലാവരും ഒരുപോലെ തലയാട്ടിയതും സേറ ചിരിയോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു കൊണ്ട് ബാഗ് തോളിലൂടെ ഇട്ടു….

“Everything is life my dear….. എന്റേത് ഞാൻ വളർന്ന സാഹചര്യം… എന്ന് കരുതി എല്ലാ തരം ഫ്രീഡം ഉണ്ട് എന്ന് തെറ്റിദ്ധരിക്കരുത്….

എനിക്കും ഉണ്ട് restrictions ഉം എല്ലാം…. And നിങ്ങളുടെ പരെന്റ്സ്‌ ഇഷ്ടകൂടുതൽ കൊണ്ടാണ്… അവർ വളർന്നത് അതെ സാഹചര്യത്തിൽ ആയിരിക്കും…. എല്ലാ പരെന്റ്സും കാണിക്കുന്നത് love ആണ്… ഫ്രീഡവും restrictions സും അത് സ്നേഹത്തിന്റെ ലക്ഷണം ആണ്…. And എനിക്ക് കിട്ടാത്ത പല ഭാഗ്യങ്ങളും നിങ്ങൾക്ക് ഉണ്ട്…. ”

അവൾ പറയുമ്പോൾ അവളുടെ ഉള്ളിൽ മമ്മ എന്നൊരു ചിന്ത ആയിരുന്നു…

“ഉവ്വ് ഉവ്വെയ്… അത് നിനക്ക് പറയാം…

ഞങ്ങളുടെ കഷ്ടപ്പാട് ഞങ്ങൾക്ക് അല്ലേ അറിയാവൂ… നിനക്ക് കിട്ടുന്ന ഫ്രീഡത്തിന്റെ നൂറിൽ ഒരു അംശം പോലും ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ല….. You are very lucky…. ”

ജെനി ചിരിയോടെ പറഞ്ഞു..അവൾ അതിനൊരു മറുപടി കൊടുത്തില്ല… അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും നടന്നു…

ഈ ലോകത്ത് പ്രോബ്ലംസ് ഇല്ലാത്തവർ ആയി ആരും ഉണ്ടാകില്ല…ഒരു മനുഷ്യനെ പുറമെ കാണും പോലെ അത്ര സ്മൂത്ത്‌ ആയിരിക്കില്ല അവരുടെ യഥാർത്ഥ ജീവിതം…. പല നേട്ടങ്ങളും ഉണ്ടാകുമ്പോഴും അത്യാവശ്യമായ ഒന്നിനെ അവർക്ക് ലഭിക്കാതെ വരും…. എല്ലാം ഒരുപോലെ ദൈവം മനുഷ്യന് നൽകില്ല…

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… ഒരു ഭാഗം അന്വേഷിച്ചാൽ ആരെക്കാളും ലക്കി താൻ തന്നെയാണ്…. സ്നേഹം ഉള്ള പപ്പമാർ… എബി… ജെറി…. പക്ഷെ… ഒരു ഭാഗം നോക്കിയാൽ…. രണ്ട് വയസ്സ്കാരി മകളെ ഉപേക്ഷിച്ചു പോയ മമ്മ…. ചെറുപ്പത്തിൽ അനുഭവിക്കെണ്ടി വന്ന അനാഥത്വം….പരിഹാസങ്ങൾ…. ഏതൊരു പെൺകുട്ടിക്കും മമ്മയെ വേണ്ടാ സമയത്ത് ഒറ്റപ്പെട്ടവൾ….

എത്രയൊക്കെ സ്നേഹം ഉള്ളവർ ചുറ്റും ഉണ്ട് എന്ന് പറഞ്ഞാലും ചിലരുടെ റോൾ അവർക്ക് മാത്രമേ പൂർത്തിയാക്കാൻ സാധിക്കൂ….അവർ ഇല്ല എന്ന സത്യം വേദന തന്നെയാണ്… അതൊരു പരാജയം ആണ്… ലൈഫിൽ നേരിടേണ്ടി വരുന്ന പരാജയം…

❤❤❤❤❤❤❤❤❤

“Come on….Come on…. ”

തനിക്ക് മുന്നിൽ നിന്ന് ബോൾ രണ്ട് സൈഡിലേക്കും ആയി തട്ടുന്ന സേറയെ നോക്കി കൈ തട്ടി കൊണ്ട് ജെറി പറഞ്ഞു…. സേറ കോർട്ടിലെ നെറ്റിൽ മാത്രം ഫോക്കസ് ചെയ്തു കൊണ്ട് അല്പം മുന്നോട്ട് നിന്നു ബോൾ മുകളിലേക്ക് ഇടാൻ ഒരുങ്ങിയതും അതിനെ ബ്ലോക്ക്‌ ചെയ്യാൻ കയറി നിന്ന ജെറിയെ കണ്ടു അവൾ വീണ്ടും കൈകളിൽ നിന്നും കൈകളിലേക്ക് മാറ്റി കൊണ്ട് അവന്റെ രണ്ട് കാലുകൾക്കും ഇടയിലൂടെ ബോൾ എടുത്തു മുന്നോട്ട് കുതിച്ചു ചാടി ഉയർന്നു ബോൾ വലക്കകത്ത് എത്തിച്ചു….

“Yes…. ”

എബി സന്തോഷത്തോടെ കൈ ചുരുട്ടി ആഹ്ലാദം പ്രകടിപ്പിച്ചു….

ആ നിമിഷം തന്നെ ബോൾ കൈക്കുള്ളിൽ ആക്കിയ സേറ അത് വീണ്ടും നെറ്റ് ലക്ഷ്യമാക്കി ഇടാൻ നിന്നതും ജെറി അത് ചാടി പിടിച്ചു കൊണ്ട് രണ്ട് കൈകളിൽ ആയി മാറി മാറി ബോൾ നിലത്ത് അടിച്ചു കൊണ്ട് മറു സൈഡിലേക്ക് ഓടി…. അവൾ തടയാൻ ശ്രമിച്ചപ്പോഴേക്കും അവനും അത് സിമ്പിൾ ആയി നെറ്റിന് ഉള്ളിലേക്ക് എത്തിച്ചു…. അവൻ വീണ്ടും അത് എടുത്തു നെറ്റിലേക്ക് എറിയാൻ നിന്നതും സേറ സർവ ശക്തിയും ഉപയോഗിച്ച് ചാടി അത് തട്ടി അകറ്റിയിരുന്നു….

ആ തട്ടലിൽ അവൾ താഴെ വീണു പോയി…

അവൾ എരിവ് വലിച്ചു കൊണ്ട് എഴുന്നേറ്റു ഇരുന്നതും ജെറി ചിരിയോടെ അവളുടെ അടുത്ത് തന്നെ കിതപ്പോടെ ഇരുന്നു….

എബി ബാഗിൽ നിന്നും രണ്ട് ബോട്ടിൽ കയ്യിൽ എടുത്തു അവരുടെ അടുത്തേക്ക് ചെന്നു…

“Are you ok…. ”

എബി അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൊണ്ട് എബി ചോദിച്ചതും അവൾ ചെറുതായി തോല് ഉരിഞ്ഞ മുട്ടിലെ രക്തം കൈ കൊണ്ട് തുടച്ചു കൊണ്ട് ഒന്ന് തലയാട്ടി…

എബി മെല്ലെ അവളുടെ മുട്ടിൽ ഒന്ന് തൊട്ടതും അവൾ എരിവ് വലിച്ചു പോയി…

“ബ്ലഡ്‌…. എടാ…. ബ്ലഡ്‌ വരുന്നു…. ”

എബി ഒരു വെപ്രാളത്തോടെ പറയുന്നത് കേട്ടു വെള്ളം കുടിക്കുകയായിരുന്ന ജെറി ഞെട്ടലോടെ തിരിഞ്ഞു നോക്കി… അവളുടെ മുട്ടിലെ മുറിവ് കണ്ടു ജെറി വേഗം തന്നെ കയ്യിലെ ബോട്ടിലിലെ വെള്ളം കൊണ്ട് അത് കഴുകി… അവൾക്ക് നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു

“സ്സ്…. ”

“സിസ്റ്റർ വേദനിക്കുന്നുണ്ടോ..

എബി അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു…. അവളുടെ മുഖം ചുളിഞ്ഞു പോയിരുന്നു…..

“അതിന് വേണ്ടിയൊന്നും ഇല്ല…. Boo…മാറിക്കേ… എനിക്ക് വേദന ഒന്നും ഇല്ല….

മുറിവ് തുടച്ചു കൊടുക്കുന്ന ജെറിയെ നോക്കി അവൾ പറഞ്ഞു…

“Baby boo… വന്നേ ഫസ്റ്റ് ഐട് ചെയ്യണം…

ഇൻഫെക്ഷൻ ആകും… ”

“നിനക്ക് നടക്കാൻ പറ്റോ… ഞാൻ എടുക്കണോ… ”

അവളെ എഴുന്നേൽപ്പിക്കുന്നതിനിടയിൽ രണ്ട് പേരും പറയുന്നുണ്ടായിരുന്നു… സേറ ഒന്ന് കണ്ണ് കൂർപ്പിച്ചു കൊണ്ട് രണ്ടിനെയും നോക്കി…

“അതിന് എനിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ… ഒന്ന് തോല് ഉരിഞ്ഞു…. ”

“അത് നീയാണോ തീരുമാനിക്കേണ്ടത്….ബ്രദർ വന്നേ ഇവളെ ഹോസ്പിറ്റൽ കൊണ്ട് പോകാം. ”

എബി ചൂടായതും അവൾ നിന്നിടത്ത് നിന്ന് രണ്ട് ചാട്ടം ചാടി…

“എന്റെ പൊന്നു ബ്രദറെ എനിക്ക് ഒന്നും ഇല്ല…

എന്റെ അപ്പനാണെ സത്യം….. boo… ഈ ബ്രദറിന് ഭ്രാന്ത…. ഈ ചെറിയ കേസിന് ഒക്കെ ഹോസ്പിറ്റൽ പോകണോ… ഒന്ന് പറഞ്ഞു മനസിലാക്ക്…. കളിയിൽ ഇതൊക്കെ ഉണ്ടാകും

ജെറിയെയും എബിനെയും മാറി മാറി നോക്കി പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും നടന്നതും എബി ജെറിയെ ടെൻഷനോടെ നോക്കി…. ജെറി ഒന്ന് ചിരിച്ചു…

“ഇതിന് മാത്രം ടെൻഷൻ അടിക്കാൻ അവൾ എന്താ പ്രസവിക്കാൻ കിടക്കുകയാണോ… Just ഒരു മുറിവ്… ”

“എന്നിട്ട് പറഞ്ഞ ആൾക്ക് ഒരു ടെൻഷനും ഇല്ലായിരുന്നല്ലോ…. Baby boo… ഫസ്റ്റ് ഐട്….ഒന്ന് പോയേടാ… ”

ജെറിയെ ഒന്ന് പുച്ഛിച്ചു കൊണ്ട് എബി അവൾക്ക് പിന്നാലെ തന്നെയായി നടന്നു…

❤❤❤❤❤❤❤

you’re the light, you’re the night…

You’re the colour of my blood…

You’re the cure, you’re the pain..

You’re the only thing i wanna touch…

Never knew that i could mean…

Somuch….somuch…..

ഒരു പാട്ടും മൂളി കൊണ്ട് സേറ ബെൽ അടിച്ചു…

കുറച്ചു കഴിഞ്ഞും തുറക്കാത്തത് കണ്ടു അവൾ ഫ്ലാറ്റിന്റെ ഡോറിൽ തട്ടി…

“അപ്പ… മോനെ അപ്പാ…. ദാ വന്നിരിക്കുന്നു നിങ്ങളുടെ പുത്രി…. ഡോർ തുറക്ക് എന്റെ അപ്പാ…

അവൾ പുറത്ത് നിന്നും വിളിച്ചു കൂവുകയായിരുന്നു…. എന്നിട്ടും ഉള്ളിൽ നിന്നും അനക്കം ഒന്നും കേൾക്കാതെ വന്നതോടെ അവൾ സംശയത്തോടെ അല്പം പേടിയോടെ ആഞ്ഞു ഡോറിൽ മുട്ടിയതും അത് താനേ തുറന്ന് വന്നിരുന്നു…

അവൾ ധൃതിപ്പെട്ടു കൊണ്ട് ഉള്ളിലേക്ക് കയറി….

ഉള്ളിലെ ഇരുട്ടിൽ അവൾ ഒന്ന് തപ്പി പിടിച്ചു ലൈറ്റ് ഇട്ടതും കണ്ടു ടേബിളിൽ മുഖം താഴ്ത്തി ഇരിക്കുന്ന ജേക്കബിനെ…. അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു പോയി…

“എന്റെ ജേക്കബ് സാറെ ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ…. ഞാൻ ഇത്രയും അലറി വിളിച്ചിട്ടും കേട്ടില്ലേ…. അത് എങ്ങനെയാ ചിന്ത ഇവിടെ ഒന്നും ആവില്ല..

അവൾ ഷൂ അഴിക്കുന്നതിനിടയിൽ പറഞ്ഞു…

ജേക്കബ് അവളെ നോക്കുന്നുണ്ടായിരുന്നില്ല…

“അല്ല ബാക്കിയുള്ളവർ എവിടെ… ഇന്ന് ആരും ഈ വഴിക്ക് വന്നില്ലേ…. ”

“നീ ഇത്രയും നേരം എവിടെ ആയിരുന്നു…. !!”

അല്പം ഗൗരവം ഏറിയതായിരുന്നു അയാളുടെ ചോദ്യം…. അവൾ തല ഉയർത്തി അദ്ദേഹത്തെ ഒന്ന് നോക്കി…

“ഒന്നും പറയണ്ട എന്റെ അപ്പാ…. നോട്ട് എഴുത്തും പഠിക്കലും ഒക്കെയായി സമയം പോയതേ അറിഞ്ഞില്ല…. ”

അവൾ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ഒന്ന് hug ചെയ്തു മാറി നിന്നതും പെട്ടെന്ന് അദ്ദേഹം കയ്യിലെ ഫോൺ ടേബിളിലേക്ക് നീക്കി വെച്ചു…

അവളുടെ നോട്ടം അതിലേക്കു ചെന്നതും അവൾ ഒന്ന് ഞെട്ടിയിരുന്നു…. കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ….

“എന്ന് മുതലാ എന്റെ മോള് എന്നോട് നുണ പറയാൻ തുടങ്ങിയത്…. ”

അദ്ദേഹത്തിന്റെ വാക്കുകളിൽ സങ്കടവും ദേഷ്യവും എല്ലാം പ്രകടമായിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… അവൾ വാക്കുകൾ കിട്ടാതെ ഉഴറി…

“അപ്പാ…. ”

“മിണ്ടരുത് നീ….. ”

അദ്ദേഹം ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റതും അവൾ ഒന്ന് ഞെട്ടി കൊണ്ട് പിന്നിലേക്ക് മാറിയിരുന്നു… അവൾക്ക് അങ്ങനെ ഒരു അനുഭവം ജീവിതത്തിൽ തന്നെ ആദ്യമായിരുന്നു…. അവൾ ഒന്ന് തേങ്ങി പോയി…

“ഇത്രയും കാലം നീ എന്നെ പറ്റിക്കുകയായിരുന്നോ….. നെഞ്ചിൽ ഇട്ടു വളർത്തിയ എന്നോട് തന്നെ…. ”

അദ്ദേഹത്തിന് വാക്കുകൾ ഇല്ലായിരുന്നു… അവൾ കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു

“അപ്പാ… അത് അങ്ങനെയല്ല…. ”

“പിന്നെ എങ്ങനെയാണ്…. നീ ബാസ്കറ്റ് ടീമിൽ ജോയിൻ ചെയ്തിട്ടില്ലേ…. ”

അദ്ദേഹത്തിന്റെ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് വിറച്ചു..

“Say yes or no… ”

“ഞാൻ ഒന്ന് പറയട്ടെ…അപ്പാ..

“Yes or No….. ”

അദ്ദേഹം അവൾക്ക് നേരെ വിരൽ ചൂണ്ടി…

അവൾ മെല്ലെ തലയാട്ടുക മാത്രമാണ് ചെയ്തത്….

അദ്ദേഹത്തിന്റെ ഉള്ളിൽ പല ചിന്തകളും കയറി കൂടി… അദ്ദേഹം വെപ്രാളത്തോടെ മുഖം ഒന്ന് കൈ കൊണ്ട് തുടച്ചു….

“നിന്നോട് ഞാൻ പറഞ്ഞതല്ലേ…. അത് നമുക്ക് വേണ്ടാ എന്ന്…. ”

“എനിക്ക് വേണം അപ്പാ…. ”

അവൾ ഇരു കൈകളും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു….

“നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ…. ”

“എന്താണ് അപ്പ ഞാൻ മനസ്സിലാക്കേണ്ടത്….

എന്റെ ഇഷ്ടത്തേയാണോ അതോ അപ്പന്റെ വാശിയെയോ…. ”

അവൾ അലറുകയായിരുന്നു… അന്ന് ആദ്യമായി അയാളുടെ കണ്ണുകൾ മകൾ കാരണം നനഞ്ഞു..

“നിന്നോട് പറഞ്ഞാൽ അനുസരിച്ചാൽ മതി… നിർത്തിക്കോ നിന്റെ ബാസ്കറ്റ് ബോളും കോപ്പും…നിനക്ക് വേറെ എന്ത് വേണമെങ്കിലും ഇവിടെ ചെയ്യാം…. പക്ഷെ അത് മാത്രം വേണ്ടാ… ”

ആയാളും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു..

“എന്ത് കൊണ്ടാണ്…എന്ത് കൊണ്ട് പറ്റില്ല.. അതിന് കൂടെ ഉത്തരം താ…. ”

അവൾ കരഞ്ഞു കൊണ്ട് ശബ്ദം ഉയർത്തി…

“നിനക്ക് പറഞ്ഞാൽ അനുസരിക്കാൻ കഴിയില്ലേ..

ചോദ്യത്തോടൊപ്പം തന്നെ അദ്ദേഹം അവളെ അടിക്കാൻ കയ്യോങ്ങിയതും പുറത്ത് നിന്നും ശബ്ദം കേട്ടു ഓടി വന്ന ജെറി അവളെ ചേർത്ത് പിടിച്ചിരുന്നു… പിന്നാലെ തന്നെ എബിയും പപ്പമാരും കയറി വന്നു

തോമസ് വേഗം തന്നെ ഡോർ അടച്ചു…

സേറ കരച്ചിലോടെ ജെറിയുടെ നെഞ്ചിലെക്ക് ചേർന്നു….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും…..

രചന : Thasal