നിൻ മിഴികളിൽ, തുടർക്കഥയുടെ പതിമൂന്നാം ഭാഗം വായിക്കുക…

രചന : PONNU

“ഹലോ… അശ്വിനേട്ടാ…. ഞാൻ… ഞാൻ പ്രഗ്നന്റ് ആണ്…. ഇനി നമ്മൾ എന്ത് ചെയ്യും…..

എനിക്ക് പേടി ആവുന്നു…. എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ…. ഓർമയില്ലേ അന്ന്…

ആ രാത്രി…. ഏട്ടാ…. എന്താ ഒന്നും പറയാത്തത്…. ഹലോ…. ”

മറുതലക്കൽ നിന്ന് കരച്ചിൽ കേൾക്കാം…

ബാക്കി കേൾക്കാൻ കഴിവില്ലാതെ പാറു call കട്ട് ആക്കി….

ശരീരം തളർന്നുപോകുമോ എന്നവൾ സംശയിച്ചു.

എന്നെയും അതുപോലെ തന്നെ ആദ്യയെയും ചതിക്കുവായിരുന്നോ അയാൾ…. എന്തിനു വേണ്ടിയാ ഇതൊക്കെ…. ഇന്നലെ രാത്രി പറഞ്ഞതൊക്കെ അപ്പൊ കള്ളം ആയിരുന്നോ…

അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി….. കൈയ്യിൽ കിടന്ന് ഫോൺ ഞെരിഞ്ഞമർന്നു…

അതെറിഞ്ഞു പൊട്ടിക്കാൻ തോന്നി അവൾക്ക്….

ഒരൽപ്പം മാറി നിന്ന് സംസാരിക്കുന്ന അശ്വിൻ എന്തോ നോക്കാനായി ഷർട്ടിന്റെ പോക്കറ്റിൽ ഫോൺ തപ്പിയപ്പോൾ ആണ് അത് എടുത്തിട്ടില്ല എന്ന് അറിയുന്നത്….

“Ohh ഷിറ്റ്… ഇനി അവളുടെ വീട്ടിൽ പോയി തപ്പണോ…. ”

ദേഷ്യത്തോടെ ബുള്ളറ്റ് സ്റ്റാർട്ട് ആക്കാൻ പോയതും ഗ്രൗണ്ടിന് സമീപത്തെ വരാന്തയിൽ തന്റെ ഫോണും ചെവിയിൽ വെച്ച് കരയുന്ന പാറുവിനെ കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു….

വേഗത്തിൽ അങ്ങോട്ടേക്ക് നടന്ന് ഫോൺ പിടിച്ചു വാങ്ങി….

“ഡീ…. ”

ദേഷ്യത്തോടെ അവൻ വിളിച്ചതോ ഫോൺ തട്ടിപ്പറിച്ചതോ ഒന്നും അവൾ അറിഞ്ഞിരുന്നില്ല…. മറ്റേതോ ലോകത്താണ് ഇപ്പോഴും….

“ഇവൾക്കിതെന്തു പറ്റി…. ഡീ… ഹലോ….

ഡോ.. പ്രാർത്ഥന… ”

അവൻ അവളെ വിളിച്ചിട്ടും പെണ്ണ് അനങ്ങുന്നില്ല… കണ്ണുനീർ മാത്രം ഒഴുകി ഇറങ്ങുന്നുണ്ട്….

“ഡീ… ചുള്ളിക്കമ്പേ… ”

അവളെ ശക്തിയിൽ കുലുക്കി വിളിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് പാറു തിരിച്ചു വരുന്നത്….

”നീ എന്ത് ചിന്തിച്ച് നിക്കുവാരുന്നു…. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ…. എന്താ പറ്റിയെ….

ഡീ… പറയ്….. ”

വേവലാതിയോടെ ചോദിക്കുന്ന അവനെ കാൺകെ അവൾക്ക് ദേഷ്യം നിറഞ്ഞു…. കത്തുന്ന കണ്ണുകൾ അവനിൽ നിന്നും മറച്ചുപിടിച്ചു കൊണ്ട് തിരികെ നടന്നു…. ഇനിയും അവന്റെ മുന്നിൽ നിന്നാൽ താൻ നിയന്ത്രണം വിട്ട് പ്രതികരിച്ചുപോകും എന്ന് അവൾക്ക് ഉറപ്പായിരുന്നു…

തിരികെ നടന്ന അവൾക്ക് മുന്നിലായി അശ്വിൻ കയറി നിന്നു…

“നിന്നോട് ചോദിച്ചത് കേട്ടില്ലേ… എന്തിനാ കരഞ്ഞതെന്ന്…. ഫോൺ ചെവിയിൽ വച്ച് കരയുന്നുണ്ടായിരുന്നല്ലോ….

എന്താ പ്രശ്നം….. പറയെടി….

അവളുടെ കുനിഞ്ഞിരുന്ന മുഖം ചൂണ്ടുവിരൽ കൊണ്ട് ഉയർത്തി ചോദിച്ചു അവൻ….

ശക്തിയിൽ അവനെ തള്ളിമാറ്റി പാറു….

“ഞാൻ കരഞ്ഞാൽ തനിക്കെന്താ…. അല്ലാ…

ഇതൊക്കെ ചോദിക്കാൻ താൻ ആരാ…. എന്റെ കാമുകനോ… അതോ ഭർത്താവോ…. വെറുമൊരു ചരട് എന്റെ കഴുത്തിൽ കെട്ടിയെന്ന് വെച്ചിട്ട് താൻ ഭർത്താവ് ആകുവോ…. പറയെടോ…. ഇങ്ങനൊരു അധികാരം കാണിക്കാതിരിക്കാൻ ആണ് അന്ന് ആ താലി തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞത്… പിന്നെയും വന്നിരിക്കുവാണ് ശല്യം ചെയ്യാൻ ആയിട്ട്……

പാതിരാത്രി മൂക്കറ്റം കുടിച്ച് എന്റെ വീട്ടിൽ കേറാൻ ആരാ നിങ്ങൾക്ക് അവകാശം തന്നത്…..

കോളേജ് ആണെന്ന് നോക്കാതെ പാറു അവന് നേരെ പൊട്ടിത്തെറിച്ചു….. എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് ആണ്… അശ്വിനെ കുറിച് നല്ലതല്ലാതെ മറ്റൊന്നും കേട്ടിട്ടില്ലാത്ത സ്റ്റുഡന്റസ് എല്ലാവരും അവനെ അന്ധം വിട്ട് നോക്കുന്നുണ്ട്.

“പാറു…. ഞാൻ…. ഞാനൊന്ന് പറഞ്ഞോട്ടെ…

അവൻ എന്തോ പറയാൻ തുനിഞ്ഞതും പാറു കൈ ഉയർത്തി അതിനെ തടഞ്ഞു….

“നിർത്തിക്കോ താൻ…. ഇനി ഒന്നും പറഞ് ന്യായീകരിക്കാൻ നോക്കണ്ടാ…. ഇന്നലെ വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു…. ഇന്ന്…. ഇന്ന് അതില്ല… എനിക്ക് തന്നോട് ഒരപേക്ഷയെ ഉള്ളു…

ഇനി… ഇനിയെങ്കിലും ഒരു പെ… പെണ്ണിനേയും ഇതുപോലെ ചതിക്കരുത്…. Plzz… താനിപ്പോ ഒരു പെണ്ണിന് വയറ്റിലുണ്ടാക്കി കൊടുത്തിട്ടുണ്ടല്ലോ അതിനെ എങ്കിലും ഇനി വേദനിപ്പിക്കരുത്… ചതിക്കരുത്…. ”

വാക്കുകൾ പാതിയും മുറിഞ്ഞു പോകുന്നുണ്ട് അവളുടെ…. സങ്കടം താങ്ങാൻ അവൾക്ക് ആവുന്നുണ്ടായിരുന്നില്ല…. ഒഴുകി ഇറങ്ങുന്ന കണ്ണുനീർ വാശിയോടെ തുടച്ചുമാറ്റി മുന്നോട്ട് നടക്കാൻ പോയെങ്കിലും തളർന്ന് താഴേക്ക് ഊർന്നിരുന്നു…..

വീഴാൻ പോയ അവളെ രണ്ട് കരം വന്നു പൊതിഞ്ഞിരുന്നു…

മുഖം ഉയർത്തി നോക്കിയതും മുന്നിലായി കാശി സർ ഉണ്ട്…. മുഖമാകെ ചുവന്നിട്ടുണ്ട്….

പതിയെ അവളെ പിടിച്ച് എണീപ്പിച്ചു….

അപ്പോഴേക്കും കോളേജിലെ ഒട്ടുമിക്ക വിദ്യാർത്ഥികളും അവിടെ തടിച്ചു കൂടി…..

നാദിയും അങ്ങോട്ടേക്ക് വന്ന് അവളെ പിടിച്ചെഴുനേൽപ്പിച്ചു…. പാറു അപ്പോഴേക്കും പൊട്ടി കരഞ്ഞിരുന്നു….

അശ്വിൻ തലകുനിച്ചു നിൽക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല…. നാദിയോട് കണ്ണുകൊണ്ട് പാറുവിനെ കൂട്ടികൊണ്ട് പോകാൻ പറഞ്ഞു കാശി.

കരഞ്ഞു തളർന്നവളെയും കൊണ്ട് നാദി നടന്നു ക്ലാസ്സിലേക്ക്… മുന്നിലേക്ക് നടന്ന പാറു ഒന്ന് നിന്നു…. ഒരൽപ്പം മാറി നിൽക്കുന്ന പെൺകുട്ടിയിൽ കണ്ണുകൾ ഉടക്കി….

ആദ്യ…

കണ്ണ് നിറഞ്ഞിരുന്നു അവളുടെ…. വല്ലാത്ത കുറ്റബോധം ആ ഐശ്വര്യം ഉള്ള മുഖത്ത് തെളിഞ്ഞു കാണാം…. കണ്ണുകൊണ്ട് പാറുവിനോട് ക്ഷമ ചോദിക്കുന്നുണ്ട് അവൾ…. നാദി പാറുവിനെ നിർബന്ധിച്ച് കൂട്ടികൊണ്ട് പോയി….

കാശി എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ അശ്വിനോട് ദേഷ്യപ്പെട്ടിട്ടാണ് പോയത്….

എല്ലാവരും അവനെ എന്തോ പോലെ നോക്കുന്നുണ്ട്….

ക്ലാസ്സിൽ ഇരിക്കുമ്പോൾ ഒക്കെ കുട്ടികൾ എല്ലാം പാറുവിനെ നോക്കി അടക്കം പറയുന്നുണ്ട്….

പാറു അപ്പോഴും പൊട്ടി കരയുന്നുണ്ട്….

ക്ലാസ്സിലെ കാന്താരി കരയുന്നത് ഇന്നേവരെ അവരാരും കണ്ടിട്ടില്ല….

സമാധാനിപ്പിക്കാൻ ആയി ആരൊക്കെയോ വന്നെങ്കിലും നാദി കണ്ണുകൊണ്ട് വേണ്ടന്ന് പറഞ്ഞു…

അത് അവളെ കൂടുതൽ വേദനിപ്പിക്കും എന്നറിയാമായിരുന്നു….

നാദി കുറേ കഴിഞ്ഞതും അവളെയും കൊണ്ട് ലൈബ്രറിയിലേക്ക് പോയി ഇരുന്നു….

അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല…

“അശ്വിനേട്ടാ…. ഞങ്ങൾക്ക് ഒന്ന് സംസാരിക്കണം…. ”

വാഖമരച്ചുവട്ടിൽ എന്തോ ചിന്തിച്ചിരിക്കുന്ന അശ്വിന്റെ അടുത്തേക്ക് വന്നുകൊണ്ട് ആദ്യയും അശ്വിന്റെ best frnd ആയ കിരണും പറഞ്ഞു….

രണ്ടാളുടെയും മുഖത്ത് കുറ്റബോധമുണ്ട്…

കിരണിന് അശ്വിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് തന്നെ പേടിച്ച് വിറച്ചാണ് നിൽപ്പ്….

അശ്വിൻ മുഖം ഉയർത്താതെ തന്നെ ഇരുപ്പാണ്…

ദേഷ്യം വരുമ്പോൾ മാത്രം ചെയ്യുന്ന പ്രവർത്തി അവൻ ചെയ്യുന്നുണ്ട്…. കൈ ചുരുട്ടി പിടിച്ചിരിക്കുന്നു…. കണ്ണുകളിൽ ദേഷ്യം മാത്രം….

“നീ പ്രഗ്നന്റ് ആണോടി…. പറയാൻ…..”

അവന്റെ സ്വരം കേട്ട് ആദ്യ അടിമുടി വിറക്കുന്നുണ്ട്…. കിരൺ എന്തും വരട്ടെ എന്നുള്ള രീതിയിലും.

“ആദ്യാ…. നിന്നോട് ആണ് ചോദിച്ചത്… ”

പിന്നെയും കടുത്ത സ്വരം ഉയർന്നതും അവൾ വിറച്ചുകൊണ്ട് തലയാട്ടി….

“..അതെ….”

അവൾ പറഞ്ഞുതീർന്നതും കിരണിന്റെ കവിളിൽ ശക്തിയിൽ അശ്വിന്റെ കൈ പതിഞ്ഞിരുന്നു……

ഇത് അവൻ പ്രതീക്ഷിച്ചിരുന്നു….ആദ്യയും…

“പൊക്കോ രണ്ടാളും…. എന്റെ സമനില തെറ്റി നിൽക്കുവാണ്…. ”

കണ്ണുകൾ കൂട്ടി അടച്ചുകൊണ്ട് അശ്വിൻ മരത്തിലേക്ക് ചാരി ഇരുന്നു….

കിരണിനൊപ്പം തിരികെ പോകുമ്പോൾ ആദ്യ അശ്വിനെ തിരിഞ്ഞു നോക്കി… വേദനയോടെ…

അശ്വിൻ കണ്ണടക്കുമ്പോൾ അത്രയും തെളിഞ്ഞു വന്നത് തന്റെ സഖിയുടെ മുഖം ആയിരുന്നു… അവന്റെ പാറുവിന്റെ…

അവൾ പറഞ്ഞ ഓരോ വാക്കും ഹൃദയത്തെ കീറി മുറിക്കുന്നു…. കുസൃതി നിറഞ്ഞ അവളുടെ കണ്ണുകൾ ഇന്ന് ഏറെ കലങ്ങി ഇരിക്കുന്നു…

❤❤❤❤❤❤❤❤❤

നാദിയുടെ ഫോണിലേക്ക് വന്ന കാശിയുടെ call എടുത്തുകൊണ്ടു നാദി ഒരൽപ്പം മാറി നിന്നു….

“ഹലോ….നാദി… നിങ്ങൾ എവിടെയാ ഇപ്പൊ ”

“ലൈബ്രറിയിൽ ഉണ്ട്… ”

“വേറെ ആരെങ്കിലും ഉണ്ടോ അവിടെ “(കാശി)

“ഇല്ല സർ.. എന്താ…”

“ഏയ് ഒന്നൂല്ല… നീ അവിടുന്ന് പുറത്തേക്ക് വാ…. പാറുവിനോട് പറയണ്ട… എന്തിനാ എന്നൊക്കെ പിന്നെ പറയാം… വേഗം വാ..”

അവന്റെ call കട്ട് ആയതും പാറുവിനെ ഒന്ന് നോക്കി നാദി പുറത്തേക്ക് ഇറങ്ങി…

ഡോർ പതിയെ ചാരി പുറത്തേക്ക് അവൾ ഇറങ്ങിയതും അശ്വിൻ അകത്തേക്ക് കയറി ഒപ്പം ആദ്യയും കിരണും…..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……..

രചന : PONNU

Scroll to Top