മന്ദാരം, നോവലിന്റെ പതിനാലാം ഭാഗം വായിക്കൂ…

രചന : Thasal

സേറ കരച്ചിലോടെ ജെറിയുടെ നെഞ്ചിലെക്ക് ചേർന്നു….

“ജേക്കപ്പെ….നിനക്ക് എന്താടാ…. ചുറ്റും ആളുകൾ ഉള്ളത് അറിയാഞ്ഞിട്ട് ആണോ ഈ അലറൽ…. ”

വർഗീസ് അദ്ദേഹത്തിന് നേരെ ചൂടായി…എബി സങ്കടത്തോടെ സേറയുടെ മുടിയിൽ ഒന്ന് തലോടി

“എന്നോട്…. ബാ..സ്കറ്റ് ബോൾ…

ക…ളി..ക്കണ്ടാന്ന്… പറഞ്ഞു… Booo… ”

കരച്ചിലിനിടയിലും അവൾ പറയുന്നുണ്ടായിരുന്നു…

ജെറിക്ക് അവളുടെ അവസ്ഥയിൽ പാവം തോന്നി… അവൻ മെല്ലെ അവളുടെ മുടിയിലൂടെ തലോടി കൊണ്ടിരുന്നു…

ജേക്കബ് അവളെ ഒന്ന് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി….

എല്ലാവരും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു….

“ബ്രദർ ഇവളെ ഒന്ന് പിടിച്ചെ….”

ജെറി പറഞ്ഞതും അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ തന്നെ ചേർന്നു…

“ഒന്നും ഇല്ല…. ഞാൻ ഇപ്പോൾ വരാം…. ”

അവളുടെ മുടിയിൽ തലോടി പറഞ്ഞു കൊണ്ട് അവൻ എബിയുടെ കയ്യിൽ അവളെ ഏൽപ്പിച്ചു കൊണ്ട് ജേക്കപിന് പിന്നാലെ ആയി ഉള്ളിലേക്ക് ചെന്നു…

അവൻ ചെല്ലുമ്പോൾ ജേക്കബ് തലയിൽ കയ്യൂന്നി കൊണ്ട് ബെഡിൽ ഇരിക്കുകയായിരുന്നു…

ജെറി ഒരു വാക്ക് കൊണ്ട് പോലും അയാളെ ശല്യം ചെയ്യാതെ അദ്ദേഹത്തിന് അടുത്ത് പോയിരുന്നു കൊണ്ട് അദ്ദേഹത്തിന്റെ പുറത്ത് ഒന്ന് ഉഴിഞ്ഞു…

ജേക്കബ് മെല്ലെ ഒന്ന് തല ഉയർത്തി…

“സേറ……. ഓക്കേയല്ലെ…. ”

അയാൾ ചോദിച്ചതും അവൻ അല്ല എന്ന അർത്ഥത്തിൽ തലയാട്ടി….

“She want to play….”

അവന്റെ സ്വരത്തിൽ യാതൊരു വിധ പതർച്ചയും ഉണ്ടായിരുന്നില്ല….

“ജെറി… അത് വേണ്ടാ…. ”

“അങ്കിൾ…..അത് അവളുടെ ഒരു വിഷ് ആണ്…

അതിന് വേണ്ടി അവൾ ഒരുപാട് വർക്ക്‌ ചെയ്യുന്നു…. ഒരു ദിവസം അങ്കിൾ വേണ്ടാ എന്ന് പറഞ്ഞാൽ….. How can agree with you…. ”

ജെറിയുടെ സ്വരത്തിലും പ്രതിഷേധം വ്യക്തമായിരുന്നു…ജേക്കബ് മുഖത്ത് നിന്നും കണ്ണട മാറ്റി കൊണ്ട് നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു…

“എന്റെ അതെ ഒരു ഭ്രാന്തിന്റെ പേരിൽ അവൾക്ക് നഷ്ടപ്പെട്ടത് അവളുടെ മമ്മയെയാണ് മോനെ…..

അദ്ദേഹത്തിന്റെ സ്വരം ഒന്ന് വിറച്ചു…. ജെറി ഞെട്ടി കൊണ്ട് അദ്ദേഹത്തേ നോക്കി…

“എനിക്കും ഉണ്ടായിരുന്നു ഈ ഭ്രാന്ത്…..ഇവളെക്കാൾ ഇരട്ടി….. കോർട്ടിൽ വെച്ചൊരു ആക്‌സിഡന്റ്…. ഓപ്പോസിറ്റ് ടീമിലെ ഒരു പ്ലയെർ മനഃപൂർവം…….ഹോസ്പിറ്റലിൽ കിടന്നത് 1 വർഷകാലം ആണ്…. അതിനിടയിൽ ആണ്… അവളുടെ മമ്മ…… എന്റെ തെറ്റ് കൊണ്ടാ…എനിക്ക് നോക്കാൻ കഴിഞ്ഞില്ല….അപ്പോഴും നഷ്ടം മോൾക്ക്‌….

അവൾക്ക് ഒന്നും അറിയില്ല… അവള് കുഞ്ഞല്ലേ…. ബാസ്കറ്റ് ബോൾ എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് ഓർമ വരുന്നത് രക്തമാണ്….നഷ്ടങ്ങൾ ആണ്…. അവൾക്കും അതിലൂടെ നഷ്ടങ്ങളെ ഉണ്ടാകൂ…. Future…. Life… എല്ലാം പോകും…. അവളെ അറിഞ്ഞു കൊണ്ട്….വേണ്ടാ…. എനിക്ക് പേടിയാണ്…. എന്റെ മോൾക്ക്‌ അത് വേണ്ടാ…..”

അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുന്നിൽ ജെറി ഒരു നിമിഷം മൗനമായി…. അവൻ നീണ്ട ഒരു ശ്വാസം വലിച്ചു വിട്ടു കൊണ്ട് മെല്ലെ മുട്ടു കുത്തി തറയിൽ ഇരുന്നു അദ്ദേഹത്തിന്റെ കൈകളിൽ പിടി മുറുക്കി….

“അങ്കിൾ…….. അത് അങ്കിളിന്റെ മാത്രം തോന്നൽ അല്ലേ…. ”

അവന്റെ ചോദ്യത്തിന് മുന്നിൽ അദ്ദേഹത്തിന് ഒരു ഉത്തരം ഇല്ലായിരുന്നു…

“See uncle…. You know… അവൾക്ക് ബാസ്കറ്റ് ബോൾ എന്നാൽ ഒരു ക്രെസ് ആണ്…അത് നേരിൽ മനസിലാക്കിയ ഒരാൾ കൂടിയാണ് ഞാൻ…. അങ്കിളിന് സംഭവിച്ചത് അവൾക്ക് സംഭവിക്കണം എന്നില്ല…..അവളുടെ ആഗ്രഹങ്ങൾ അങ്കിളിന്റെ എക്സ്പീരിയൻസ് കൊണ്ട് ഇല്ലാതാക്കിയാൽ ഏതെങ്കിലും കാലം അങ്കിളിന് ഒരു സന്തോഷം ഉണ്ടാകുമോ…..സമാധാനം ഉണ്ടാകുമോ……”

ആ ചോദ്യങ്ങൾക്ക് അദ്ദേഹം തല താഴ്ത്തി….

“അങ്കിൾ ഒന്ന് ആലോചിച്ചു നോക്ക്…. Baby boo… She is the blessing to us….And അവൾക്ക് ഈ ബാസ്കറ്റ് ബോളിൽ ഒരു future ഉണ്ട്….അത് നമ്മൾ ആയി തടഞ്ഞു വെച്ചാൽ defenetly റിഗററ്റ് ചെയ്യേണ്ടി വരും…. ”

അത്രയും പറഞ്ഞു അദ്ദേഹത്തേ ഒരു നോട്ടം ജെറി നൽകി…. അദ്ദേഹം തല കുമ്പിട്ട് ഇരിക്കുകയായി…

“അങ്കിൾ…. Dont feel bad…. ആരാണ്.. ”

അവന് പൂർത്തിയാക്കി ചോദിക്കാൻ എന്തോ ധൈര്യം പോരായിരുന്നു…

അദ്ദേഹം മെല്ലെ അദ്ദേഹത്തിന്റെ ഫോൺ എടുത്തു ജെറിയെ ഏൽപ്പിച്ചു… ജെറി ഫോൺ ഓൺ ചെയ്തതും അതിലെ വീഡിയോ കണ്ടു ഞെട്ടലോടെ അദ്ദേഹത്തെ തന്നെ നോക്കി…

“എന്റെ കണ്ണു കൊണ്ട് കണ്ട കാര്യത്തിന് ആരെയും സംശയിക്കേണ്ടതില്ല ജെറി….”

അദ്ദേഹം അത് മാത്രമേ പറഞൊള്ളൂ… ജെറി ഫോൺ അദ്ദേഹത്തിന്റെ അടുത്ത് തന്നെ വെച്ചു ഒന്നും മിണ്ടാതെ ഇറങ്ങി പോരുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ മകളോടുള്ള സ്നേഹവും അത് പോലെ തന്റെ പേടിയും ഒരേ തുലാസിൽ തൂങ്ങി കൊണ്ടിരുന്നു…

❤❤❤❤❤❤❤❤

“Baby boo……”

കണ്ണടച്ച് കിടക്കുന്ന സേറയുടെ ബെഡിന്റെ താഴെ ഇരുന്നു കൊണ്ട് ജെറി വിളിച്ചതും സേറ മെല്ലെ ഒന്ന് കണ്ണു തുറന്നു….

“അപ്പ….. അപ്പ ഓക്കേയല്ലെ…. Boo…. ”

“He is perfectly ok…. ”

ജെറിയുടെ വാക്കുകൾ അവളിൽ ഒരു സമാധാനം തീർക്കുകയായിരുന്നു….

“Are you ok….. ”

അവൻ തിരിച്ചൊരു ചോദ്യം ചോദിച്ചതും അവൾ ചെറു പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി…

“I know ഞാൻ ചെയ്തത് തെറ്റാണ്…. But അത് എനിക്ക് ആ ഗെയിമിനോടുള്ള ഇഷ്ടം കൊണ്ടാണ് boo…”

“I know….. i can understand you… And no one will force you to giveup your passion….this my promiss….”

അവളുടെ കൈകളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ പതിയെ പറയുമ്പോൾ അവൾ സങ്കടത്തോടെ അവനെ hug ചെയ്തു…

“I do not need a change boo…. I really want live with you and brother….. I never change…..and i want to play….i want play with you and I have to fulfill my desires……… I want… ”

അവളുടെ കണ്ണുനീർ അവന്റെ തോളിൽ പതിയുന്നുണ്ടായിരുന്നു… അവൻ മെല്ലെ അവളുടെ പുറത്ത് തട്ടി…. അവളുടെ മുടി ഇഴകളിൽ അവന്റെ അധരങ്ങൾ പതിഞ്ഞു….

അപ്പോഴേക്കും ഡോർ തുറന്ന് എബി ഉള്ളിലേക്ക് വന്നിരുന്നു… അവൻ ഒരു നിമിഷം അവിടെ സ്റ്റെക്ക് ആയി എങ്കിലും അവൻ പിന്നെ വേറൊന്നും ഓർക്കാതെ ഉള്ളിലേക്ക് കടന്നു അവൾക്ക് അരികിൽ ആയിരുന്നു കിടന്നു കൊണ്ട് കാൽ വെച്ച് അവളെ ഒന്ന് തോണ്ടി…

“ഡി… സിസ്റ്ററെ…. ഡി….”

അവന്റെ വിളിയിൽ ഒന്നും അവൾ അനങ്ങിയിരുന്നില്ല… ജെറി ചിരിയോടെ അവളെ വേർപ്പെടുത്തിയതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് തലയണയിൽ മുഖം പൂഴ്ത്തി…

എബി അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് അവളുടെ മുടി ഒന്ന് മാറ്റി അവളുടെ ചെവിയിൽ ഊതി…

“സിസ്റ്റർ…….. ”

അവൾ ഒന്ന് പിടഞ്ഞു എങ്കിലും തല ഉയർത്തിയില്ല

“ഡി…. ജാഡ ഇറക്കാതഡി…. എനിക്ക് അറിയില്ലേ നിന്നെ….. നിന്റെ അപ്പനെ പറ്റിക്കാൻ കണ്ണ് നിറച്ചോ… അല്ലാതെ അത് എന്റെ മുന്നിൽ ചിലവ് ആകില്ല… എണീക്കഡി…. ”

അവളെ തുടരെ തുടരെ ശല്യം ചെയ്തു കൊണ്ട് അവൻ വിളിച്ചതും അവൾ തല ഉയർത്തി അവനെ നോക്കി പേടിപ്പിച്ചു…

“എന്താണ്… മനുഷ്യനെ മനസമാധാനത്തോടെ കിടക്കാനും സമ്മതിക്കില്ലേ…… ”

അവൾ അലറുകയായിരുന്നു…. ജെറി ചെവി പൊത്തി പോയി….

“പോടീ അവിടുന്ന് അവളുടെ ഒരു തമാശ… ”

എബി ഒരു കൂസലും ഇല്ലാതെ പറയുന്നത് കേട്ടു അവൾ ദേഷ്യത്തോടെ തലയണ എടുത്തു അവന്റെ മേലേക്ക് ഇട്ടു…

“നീ പോടാ….നിനക്ക് കണ്ണിൽ ചോര ഇല്ല….

ഞാൻ ഇത്രയും കരയുന്നത് കണ്ടിട്ടും അവന് തമാശ…

“ഇങ്ങനെ മോങ്ങിയാൽ എല്ലാവർക്കും തമാശ തന്നെയാകും… കരയുമ്പോൾ അവളുടെ ചുണ്ട് കണ്ടിട്ടുണ്ടോ… ഇങ്ങനെ വളഞ്ഞു…. ആഹ്…

അവൻ ചുണ്ട് വളച്ചു കൊണ്ട് എന്തോ പറയാൻ ഒരുങ്ങിയതും അവൾ ചുണ്ടിൽ ഒന്ന് നുള്ളിയതും അവൻ അലറി പോയി….

“വൃത്തികെട്ടവൾ…. എന്റെ ചുണ്ട്… ”

സ്വയം ഒന്ന് ചുണ്ടിൽ നോക്കി കൊണ്ട് അവൻ പറഞ്ഞതും അവൾ മുഖം ഒന്ന് കനപ്പിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു…

അവളുടെ ഭാവം കണ്ടു ജെറിയും എബിനും പരസ്പരം ഒന്ന് നോക്കി കൊണ്ട് അവളുടെ രണ്ട് സൈഡിലും ആയി അവളോട്‌ ചേർന്നു ഇരുന്നു കൊണ്ട് അവളുടെ തോളിൽ കയ്യിട്ടു….

“ഡി…. ”

എബി വിളിച്ചിട്ടും അവൾ ഒന്ന് അനങ്ങിയില്ല…

“Baby boo….. ”

“ഡി… സിസ്റ്റർ… ”

“മ്മ്മ്… ”

രണ്ട് പേരും മാറി മാറി വിളിച്ചതും അവൾ മെല്ലെ ഒന്ന് മൂളി…

“ഈ പ്രോബ്ലം നാളെ അങ്ങ് തീരില്ലഡി…. പിന്നെ നീ എന്തിനാ sad ആകുന്നത്…. ”

“അപ്പൻ സമ്മതിക്കുമോ…… ”

“അതിനല്ലേ ഞങ്ങൾ…. പിന്നെ നീ എന്തിനാ പോത്തേ പേടിക്കുന്നത്…. നാളെ നീ നോക്കിക്കോ…. നിന്റെ അപ്പൻ നിന്നോട് വന്നു പറയും…. സേറ…. നിനക്ക് പ്രാക്ടീസിന് പോകാൻ ഇല്ലേഡി എന്ന്….”

എബി ജേക്കബിന്റെ ശബ്ദം അനുകരിച്ചു കൊണ്ട് പറഞ്ഞതും സേറ ഒന്ന് തിരിഞ്ഞു അവരെ നോക്കി…

“ശരിക്കും…. ”

“മ്മ്മ്… അതിന് ജെറി ഗാരണ്ടി…. ”

എബി മെല്ലെ അത് ജെറിയുടെ തലയിൽ ഇട്ടു കൊടുത്തു… അവൾ മെല്ലെ ജെറിയിലേക്ക് നോട്ടം ഇട്ടതും അവൻ എബിയെ നോക്കി കണ്ണുരുട്ടി കൊണ്ട് അവളെ നോക്കി ഒന്ന് തലയാട്ടി….

“Baby boo…. നാളെ മോർണിംഗ് എല്ലാം ശരിയായിട്ട് ഉണ്ടാകും…. You dont worry..

ഞങ്ങൾ ഒക്കെയില്ലേ നിന്റെ കൂടെ…. ”

അവളുടെ മുടിയിൽ പിടിച്ചു കുലുക്കി കൊണ്ട് ജെറി പറഞ്ഞതും അവൾ ഒരു ചിരിയോടെ അവർ രണ്ട് പേരെയും ഒരുപോലെ കഴുത്തിലൂടെ കയ്യിട്ടു കെട്ടിപിടിച്ചു….

“ഡി… പുല്ലേ… ശ്വാസം മുട്ടുന്നഡി…. ”

എബി അലറുന്നുണ്ടായിരുന്നു… അവൾ അത് കേൾക്കുന്നുണ്ട് എങ്കിലും ശ്രദ്ധിക്കാൻ നിന്നില്ല…

❤❤❤❤❤❤❤❤❤

“Boo….. മിണ്ടുന്നില്ല…. ”

ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ അപ്പനെ നോക്കി കൊണ്ട് അവൾ മെല്ലെ ജെറിയോടായി ശബ്ദം താഴ്ത്തി പറഞ്ഞു…. ജെറി ഒന്ന് കണ്ണടച്ചു കാണിച്ചു…

“Just relax…. പറയും…. ”

“ഇനി ഇപ്പോൾ സമ്മതിക്കില്ലേ…. ”

എബി ഇടയിൽ കയറിയതും സേറയുടെ നോട്ടം ജെറിയിലേക്ക് ആയി… ജെറി എബിയുടെ കൈ പിടിച്ചു തിരിച്ചു….എബി മുഖത്ത് എക്സ്പ്രഷൻ ഒന്നും ഇടാൻ വയ്യാതെ വേദന കൊണ്ട് സ്വർഗം കണ്ടു പോയി…

“സമ്മതിക്കും….. ഞാൻ തമാശ പറഞ്ഞതാ.. ”

എബി വേദന കൊണ്ട് പറഞ്ഞു പോയി…. സേറ നെറ്റി ചുളിച്ചു കൊണ്ട് തലയാട്ടി… അപ്പോഴും അപ്പന് മാത്രം യാതൊരു കുലുക്കവും ഇല്ല….

പപ്പമാർ അവരുടെ കളി കണ്ടു ചിരി കടിച്ചു പിടിച്ചു ഇരിക്കുകയായിരുന്നു…

സേറയും ജെറിയും എബിയും ഭക്ഷണം കഴിച്ച ശേഷം എഴുന്നേറ്റു….

“ഇതെന്താടാ… മിണ്ടാത്തത്… ”

എബി ജെറിയുടെ ചെവിയിൽ ആയി ചോദിച്ചു…

“അത് തന്നെയാ ഞാനും ആലോചിക്കുന്നത്….

അങ്കിൾ മിണ്ടുന്നില്ല…. ”

അവനും ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു…

സേറ കൈ കഴുകി ഉള്ളിൽ പോയി ബാഗുമായി വന്നു… ജെറിയെ ഒന്ന് തുറിച്ചു നോക്കി…

“മിണ്ടും… ”

ജെറി ഇളിച്ചു കൊണ്ട് പറഞ്ഞു…

“പപ്പാ ഞങ്ങൾ കോളേജിൽ പോവാണെ…. ”

എബി ഡോറിനരികിൽ നിന്ന് കൊണ്ട് വിളിച്ചു പറഞ്ഞു നോക്കി… ആർക്ക് കുലുക്കം….

സേറ അപ്പനെ നോക്കി കൊണ്ട് ചെരിപ്പ് ഇട്ടു….

“ഇപ്പോൾ പോയാൽ അടുത്ത ആഴ്ച ഇനി കാണാൻ കഴിയുകയൊള്ളു ട്ടാ….കേൾക്കുന്നുണ്ടോ..

ജെറിയും ഒന്ന് നമ്പർ ഇട്ടു…

“ഇങ്ങനെ അലറണ്ടാ…. ഞങ്ങൾക്ക് ചെവിക്ക് ഒന്നും ഒരു കുഴപ്പവും ഇല്ല…. നിങ്ങള് പോകാൻ നോക്ക്… ”

ഒറ്റ ഡയലോഗിൽ പപ്പമാർ മക്കളെ ഒതുക്കി…

സേറയുടെ മുഖം വീർത്തു കെട്ടി….

“ഇനി എന്ത് കാണാൻ നിൽക്കുകയാണ്… വരുന്നുണ്ടെങ്കിൽ വാ…. ”

സേറ എബിയെ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു… ഒരു നോട്ടം കൂടി അപ്പനിലേക്ക് നൽകി കൊണ്ട് ബാഗും എടുത്തു പുറത്തേക്ക് പോകാൻ ഒരുങ്ങി…

“സേറാമ്മോയ്…… ”

പെട്ടെന്ന് പ്രതീക്ഷിക്കാതെ അപ്പന്റെ വിളി കേട്ടു അവൾ ഒന്ന് ഞെട്ടി… അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി…. അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി…

“എന്നെ വിളിച്ചോ…. !!”

“ആര്…. നിനക്ക് തോന്നിയതാകും… ”

എബി അവളെ ഒന്ന് കളിപ്പിച്ചു…

“ഇല്ലേ…. ”

അവളുടെ മുഖം വീണ്ടും ഒന്ന് മങ്ങി…

“ഡീീ…. സേറാമ്മോയ്…. ”

അടുത്ത വിളിയിൽ അവൾക്ക് വേറൊന്നും ആലോചിക്കേണ്ടി വന്നില്ല… അവൾ നേരെ അപ്പനെ നോക്കിയതും അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന ചിരി കണ്ടു അവൾ സന്തോഷം കൊണ്ട് ഓടി പോയി അദ്ദേഹത്തെ കെട്ടിപിടിച്ചു….

“അപ്പാ….. ”

“എന്റെ മോളുടെ സന്തോഷം കളഞ്ഞിട്ട് ഈ അപ്പന് അങ്ങനെ ജയിക്കണ്ടാ….. എന്റെ കൊച്ച് കൊച്ചിന്റെ ഇഷ്ടത്തിന് ജീവിച്ചാൽ മതി…. അത് വോളിബോൾ ആണെങ്കിൽ അങ്ങനെ ബാസ്കറ്റ് ബോൾ ആണെങ്കിൽ അങ്ങനെ…. അപ്പൻ ഒന്നിനും തടസ്സം നിൽക്കില്ല….”

അവളുടെ പുറത്ത് ഒന്ന് തട്ടി കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾ അദ്ദേഹത്തിൽ നിന്നും അകന്നു മാറി കൊണ്ട് അദ്ദേഹത്തിന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി….

“അപ്പൻ ആണപ്പാ… അപ്പൻ….

അവളുടെ ആഹ്ലാദം കണ്ടു ചിരിയോടെ നിൽക്കുകയായിരുന്നു ബാക്കി ഉള്ളവർ… അവൾ ഓടി പോയി തോമസിനെയും വർഗീസിനെയും കെട്ടിപിടിച്ചു….

“വർക്കിച്ചാ…. തോമാച്ചാ….. Love youuu….”

അവൾ തന്റെ സന്തോഷം അടങ്ങാതെ ജെറിയുടെ മേലേക്ക് ചാടി കയറിയതും അവൻ ചിരിയോടെ ഒന്ന് ചുറ്റി…. എബി അവളെ പിന്നിൽ നിന്നും ചേർത്തു പിടിച്ചിരുന്നു….

“Thank you….. Booo……brother….. ”

അവളുടെ വാക്കുകളിൽ അവരോടുള്ള സ്നേഹം കാണാൻ കഴിഞ്ഞിരുന്നു…. ജെറി അവളെ കൊച്ച് കുഞ്ഞിനെ പോലെ ചേർത്ത് പിടിച്ചു…

അത്രമാത്രം നിഷ്കളങ്കതയോടെ….

സന്തോഷത്തിന്റെ പരമോന്നതിയിൽ എത്തിയാൽ ചെയ്യുന്നത് ഒന്നും ഓർമയിൽ ഉണ്ടാകില്ല….

എല്ലാം യാന്ത്രികം ആയിരിക്കും…

സേറ ആ സന്തോഷത്തിൽ ജെറിയുടെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് അവനിൽ നിന്നും ചാടി ഇറങ്ങി…. എബിയുമായി തന്റെ സന്തോഷം പങ്കിടുമ്പോൾ ജെറി സംഭവിച്ചത് മനസ്സിലാകാതെ തരിച്ചു നിൽക്കുകയായിരുന്നു………

“മതി മതി…. മൂന്നും ക്ലാസിനു പോകാൻ നോക്ക്……. ”

അപ്പൻ പറഞ്ഞപ്പോൾ ആണ് അവർക്ക് ബോധം വന്നത്….സേറ ചിരിയോടെ അപ്പനെ നോക്കി കൈ വീശി കാണിച്ചു കൊണ്ട് ജെറിയുടെ കയ്യിൽ പിടിച്ചു…

“പോകാം… ”

അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോഴാണ് അവൻ ഒന്ന് ഞെട്ടി…

“ഏ…. ”

“ഇത് ഏതു ലോകത്താ…. വാ… പോകാംന്ന്…

അവനെ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു… അവൻ ഒരു ബോധത്തിൽ തലയാട്ടി കൊണ്ട് അവളുടെ ഒപ്പം പുറത്തേക്ക് നടന്നു…

തുടരും……

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Thasal

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top