നിൻ മിഴികളിൽ, തുടർക്കഥ, ഭാഗം 14 വായിച്ചു നോക്കൂ…

രചന : PONNU

അവന്റെ call കട്ട് ആയതും പാറുവിനെ ഒന്ന് നോക്കി നാദി പുറത്തേക്ക് ഇറങ്ങി…

ഡോർ പതിയെ ചാരി പുറത്തേക്ക് അവൾ ഇറങ്ങിയതും അശ്വിൻ അകത്തേക്ക് കയറി ഒപ്പം ആദ്യയും കിരണും…..

ആദ്യ വന്ന് അവളുടെ തോളിൽ പിടിച്ചതും ക്ഷീണത്തോടെ ആണെങ്കിലും അവൾ മുഖമുയർത്തി നോക്കി….

ആദ്യം അവളെ മാത്രമേ കണ്ടുള്ളു എങ്കിലും പിന്നീടാണ് പിറകിൽ തന്നെ നോക്കി നിൽക്കുന്ന അശ്വിനെ കണ്ടത്…

“പാറു… ഞങ്ങൾക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട്…. ഇയാൾ വിചാരിക്കുന്നത് പോലെ ഞാനും അശ്വിനും തമ്മിൽ പ്രണയമൊന്നും ഇല്ല… അശ്വിൻ ഏട്ടന്റെ മുറപ്പെണ്ണാണ് ഞാൻ. ഞങ്ങൾ തമ്മിൽ ഉള്ളത് സഹോദര സ്നേഹം ആണ്. പിന്നെ അന്ന് ഒരു പ്രണയിനിയോട് സംസാരിക്കുന്നത് പോലെ സംസാരിച്ചത് കുട്ടിയെ കാണിക്കാനുള്ള വെറും അഭിനയം ആയിരുന്നു… തന്റെ ദേഷ്യം കാണാൻ വേണ്ടി മാത്രം… ”

ആദ്യ അത് പറയുമ്പോഴും പാറുവിന്റെ മുഖത്ത് നിറഞ്ഞത് പുച്ഛം മാത്രമായിരുന്നു….

“കൊള്ളാം…. ഇതെന്താ സിനിമ കഥയൊ…. ഇങ്ങനെ പറയാൻ ആരാ തന്നോട് പറഞ്ഞത് ഇയാൾ ആണോ…. ചതിയൻ… ഇനിയും എന്നെ പറ്റിക്കാമെന്ന് ഇയാള് വിചാരിക്കണ്ട…. കുട്ടിക്ക് നാണം ഇല്ലേ സ്വന്തം കുഞ്ഞിന്റെ അച്ഛനെ മറ്റൊരു പെണ്ണിന് വേണ്ടി….. ചെ….. ”

വെറുപ്പോടെ പാറു പറഞ്ഞതും കിരണിന്റെ ശബ്ദം അവിടെ ഉയർന്നു….

“കുട്ടിക്ക് തെറ്റി…. ഇവൾ വിളിച്ചു പറഞ്ഞപ്പോൾ അശ്വിന്റെ കുഞ്ഞാണ് തന്റെ വയറ്റിൽ എന്ന് പറഞ്ഞോ… ഇല്ലല്ലോ…ഞങ്ങൾ ആകെ കൺഫ്യൂഷൻ ആയി നിക്കുവായിരുന്നു… എന്താ പറയേണ്ടേ, എന്താ ചെയ്യേണ്ടേ എന്ന് അറിയാത്ത അവസ്ഥ…. ഇവളുടെ വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞാണ്… ഞാൻ അശ്വിന്റെ best ഫ്രണ്ട് ആണ്…. അന്ന് ഞാനും അവനും കൂടി ആണ് ഇവളുടെ വീട്ടിൽ പോയത്.. എനിക്ക് ഇവളോട് സംസാരിക്കാൻ വേണ്ടി എന്നെ അവിടെ ആക്കി അശ്വിൻ തിരികെ പോയി… ആ കാര്യം ആണ് അവൾ കുട്ടിയോട് പറഞ്ഞതും…. അശ്വിൻ ഇതൊന്നും അറിഞ്ഞിട്ട് പോലും ഇല്ല….”

കേട്ടതൊക്കെ സത്യം ആണോ അതോ കള്ളമോ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു…..

“അശ്വിനോട് നിനക്ക് ദേഷ്യം ഉണ്ടെന്ന് അറിയാം…. പക്ഷെ അതൊക്കെ ഇയാള് മാറ്റണം…. തെറ്റ് എന്റെ ഭാഗത്താണ്…. അന്ന് ആ ഒരു ദിവസം തന്നെ പറ്റിക്കണം എന്നെ അവന് ഉണ്ടായിരുന്നുള്ളു. എല്ലാം തുറന്നു പറഞ്ഞു സോൾവ് ആക്കാൻ ആയിരുന്നു അശ്വിന്റെ തീരുമാനം…

ഞാൻ ആണ് കുറച്ചു കൂടി ഇയാളെ വട്ടാക്കാം എന്ന് പറഞ്ഞത്….. അവൻ എത്ര പറഞ്ഞിട്ടും ഞങ്ങൾ ആണ് സമ്മതിക്കാതിരുന്നത്…. ഇതിന്റെ പേരിൽ അവനോടു പിണങ്ങി ഇരിക്കരുത്…

അപേക്ഷയാണ്…. പ്ലീസ്…. ”

ആദ്യ അത് പറയുമ്പോഴും അവളുടെ മുഖത്ത് ദേഷ്യം ഉണ്ടായിരുന്നു…. ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ പാറു അനുഭവിച്ച വേദന അത്രത്തോളമുണ്ട്….

“ഞാൻ…. ഞാൻ ഒരിക്കലും ഇന്ന് അങ്ങനെ ഒന്നും പെരുമാറില്ലായിരുന്നു… നിങ്ങൾ തമ്മിൽ എന്ത് ബന്ധമായാലും എനിക്കെന്താ….. ഇന്ന് തന്നെ ഫോൺ കാളിൽ അങ്ങനെ കേട്ടപ്പോൾ ഷോക്ക് ആയി. എന്നിട്ട് മര്യാദയ്ക്ക് പോവാൻ നിന്ന എന്നെ പിടിച്ച് നിർത്തി എന്തൊക്കെയോ പറഞ്ഞത് കൊണ്ടാണ് പ്രതികരിച്ചു പോയത്…. അന്ന് ഒരു വാശിക്ക് ആണ് പ്രണയം ആണെന്നും പറഞ്ഞു പിറകെ നടന്നത്.. അല്ലാതെ എനിക്ക് ഒന്നും ഇല്ലായിരുന്നു. മാനം മര്യാദയ്ക്ക് നടന്ന എന്നെ പിടിച്ച് താലി കെട്ടി, പാതിരാത്രി വീട്ടിൽ കേറി വന്ന് പ്രേമം എന്നോ… പാറു എന്റെ ആണെന്നോ ഒക്കെ പറഞ്ഞിട്ട് വേറെ ഒരു പെണ്ണുമായി ബന്ധം ഉള്ളതായി കണ്മുന്നിൽ വച്ച് കണ്ടാൽ പിന്നെ ഞാൻ എന്ത് ചെയ്യണം… ഉണ്ടായിരുന്നു സ്നേഹം… പക്ഷെ ഇപ്പോൾ അതിന്റെ ഒരംശം പോലും ബാക്കി ഇല്ല…. ”

പാറുവിന്റെ സംസാരം കേട്ട് ആദ്യയും കിരണും ഒരുമിച്ച് അശ്വിനെ നോക്കി. ഇമവെട്ടാതെ പാറുവിനെ തന്നെ നോക്കുവാണ് അവൻ. പക്ഷെ മുഖത്തെ ഭാവം എന്താണെന്ന് വ്യക്തമല്ല… കണ്ണുകൊണ്ട് അവരോടു പുറത്തുപോക്കോളാൻ പറഞ്ഞു അവൻ… അവർ രണ്ടുപേരും പോയതും അശ്വിൻ പാറുവിന് അടുത്തേക്ക് വന്നിരുന്നു…. അവൻ വന്നിരുന്നറിഞ്ഞെങ്കിലും പാറു മുഖമുയർത്തി നോക്കിയില്ല….

“പാറു…. ഡോ… Sorry… എല്ലാത്തിനും… ”

അവളുടെ കൈക്കു മേൽ അവൻ കൈ പതിയെ വച്ചു…

ദേഷ്യത്തോടെ അത് തട്ടിമാറ്റി എണീക്കാൻ പോയ അവളെ അവൻ പിടിച്ചിരുത്തി…

“ഡീ പ്ലീസ്… എല്ലാം പറഞ്ഞു കഴിഞ്ഞതാണ് അവർ…. ഇനിയും നിനക്ക് എന്നെ വെറുപ്പാണോ….

തെറ്റാണ് അറിയാം…. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ… നടക്കാനുള്ളത് നടന്നു… നീ ഒന്ന് ക്ഷമിക്ക്….. ഇങ്ങനെ പിണങ്ങി നടക്കാതെ പെണ്ണെ… പഴയതു പോലെ നീ എന്റെ വഴക്കാളി പെണ്ണായിട്ട് തന്നെ വരണം….

Plzz….. ഒന്ന് മുഖത്തേക്ക് എങ്കിലും നോക്ക്….

ഇങ്ങനെ അവോയ്ഡ് ചെയ്യാതെടി…. ചങ്ക് പൊട്ടി പോകുവാണ്…. ഡീ… പാറു………..

എടീ പൊണ്ടാട്ടി…. ”

എന്ത് വിളിച്ചിട്ടും അവൾ മൈൻഡ് ഇല്ലാതെ ഇരുന്നതും ഉറക്കെ അവളെ കുലുക്കി കൊണ്ട് വിളിച്ചു അവൻ, പൊണ്ടാട്ടി എന്ന്….

“പൊണ്ടാട്ടി എന്ന് നിങ്ങള്ടെ മുറപ്പെണ്ണിനെ പോയി വിളിക്ക്…. ഇനി എന്നെ ശല്യം ചെയ്യാൻ ആയിട്ട് മേലാൽ ശ്രെമിക്കരുത്… പറഞ്ഞേക്കാം… ”

“ഞാൻ ശല്യം ചെയ്യും…. ”

ദേഷ്ടത്തോടെ പുറത്തേക്ക് ഇറങ്ങിയ അവളെ നോക്കി അവൻ ചിരിയോടെ വിളിച്ചു പറഞ്ഞു……

“പോടാ…. ”

അവനെ നോക്കി കോഷ്ടി കാണിച്ചുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി….

രണ്ടുപേരുടെയും മനസ് ഒരേ പോലെ സന്തുഷ്ടം ആയിരുന്നു….

“എന്നെ കുറേ വട്ടാക്കിയതല്ലേ…. അങ്ങനെ ഇപ്പൊ സന്തോഷിക്കണ്ട….. ”

അവൾക്കും വാശി ആയി…

❤❤❤❤❤❤❤

“നാദി ഡി ഇന്ന് ഉച്ചക്ക് ശേഷം ആരും ക്ലാസ് എടുക്കില്ല…. നമുക്ക് ഒന്ന് പുറത്ത് പോയാലോ….

കൊതിയാവുന്നെടി… ഒന്ന് ചേർന്ന് നടക്കാൻ…. Plzzz ”

ഒരു ഒഴിഞ്ഞ സ്ഥലത്തു നിന്ന് കൈകൾ കോർത്തു പിടിച്ചു കൊണ്ട് കാശി അവളോട് അപേക്ഷ പോലെ പറഞ്ഞു… നാദി ആദ്യം കുറേ സമയം ആലോചിച്ചു…. ഉപ്പ എങ്ങാനും കണ്ടാലോ, പരിചയമുള്ളവർ ആരേലും ശ്രെദ്ധിച്ചാലോ…

ഇങ്ങനെ ഉള്ള അനേകം ചിന്തകൾ ആയിരുന്നു അവളുടെ മനസ്സിൽ…. പക്ഷെ പ്രതീക്ഷയോടെ നോക്കുന്ന കാശിയെ ഒഴിവാക്കാൻ അവൾക്ക് തോന്നിയില്ല…. സമ്മതമേന്നോണം തലയാട്ടി….

“ഏഹ്…. ശെരിക്കും…!”

വിശ്വാസം വരാതെ കാശി ചോദിച്ചതും നാദി ചുറ്റും ഒന്ന് കണ്ണോടിച്ചു. ആരും ഇല്ലന്ന് അറിഞ്ഞതും അവനെ മുറുകെ കെട്ടിപിടിച്ചു….

“ശെരിക്കും പറഞ്ഞതാ….. നമുക്ക് പോകാം സർ….. ”

അവൻ അവളുടെ തലയിൽ പതിയെ തലോടി…. പിന്നെ നേരെ നിർത്തി തലയിൽ നിന്നും മാറി കിടന്ന തട്ടം നേരെ ഇട്ടു കൊടുത്തു…

“ഇത് എപ്പോഴും ഇങ്ങനെ വേണം കെട്ടോ….

നിനക്ക് ഇതാണ് കൂടുതൽ ചേരുന്നത്…. ”

“ശെരി സാറെ….. ഇട്ടോളാമേ..

“ഡീ…. കളിയാക്കുന്നോ…. കുരിപ്പേ… അന്റെ മൂക്ക് ഞാൻ ഇടിച്ച് പരത്തും… കേട്ടോടി… ”

അവൾ കളിയോടെ പറഞ്ഞതും അവൻ ഇല്ലാത്ത ഗൗരവം ഉണ്ടാക്കി എടുത്തു..

“ഓഹോ… മലപ്പുറം ഭാഷയൊക്കെ വരുന്നുണ്ടല്ലോ…. അല്ല…. ഇപ്പൊ എന്താ പറഞ്ഞെ… എന്റെ മൂക്ക് ഇടിച്ച് പരത്തുമെന്നോ…. എങ്കിൽ അതൊന്ന് കാണണമല്ലോ…. ഇടിച്ചേ നോക്കട്ടെ… ഇടിക്ക്….

ഇടുപ്പിൽ കൈ കുത്തി കുസൃതിയോടെ പറയുന്ന പെണ്ണിന്റെ കണ്ണിലെ ചലനം ഒപ്പി എടുക്കുകയായിരുന്നു കാശി….

“കാണണോ നിനക്ക്… എന്റെ ഒരിടിക്കെ ഉള്ളു നീ… ദേ നോക്ക്… മസിൽ കണ്ടോ…. ജിമ്മിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ….. ഈ കൈ വെച്ച് ഒന്ന് അങ്ങ് തന്നാലുണ്ടല്ലോ….”

കൈയ്യിലെ മസിൽ കാണിച്ചാണ് കാശി സാറിന്റെ പറച്ചിൽ…..

“അതേ സാറെ…. ഇതൊക്കെ ഒർജിനൽ ആണോ…. അതോ വല്ല ബലൂൺ ആണോ…”

അവന്റെ മസിലിൽ കുത്തികൊണ്ട് വലിയ എന്തോ കാര്യം ചോദിക്കുന്നത് പോലെ നാദി ചോദിച്ചു…

കാശി പെട്ടെന്ന് അവളെ ഇടുപ്പിലൂടെ ചുറ്റി തന്നോട് അടുപ്പിച്ചു… നാദി ഞെട്ടി അവനെ നോക്കി….

അവന്റെ നോട്ടം തന്റെ ചുണ്ടുകളിൽ ആയിരുന്നു എന്ന് അറിഞ്ഞതും നാദി പേടിച്ച് കണ്ണുകൾ അടച്ചു…

അവന്റെ ചുടുനിശ്വാസം അവളുടെ ചുണ്ടിൽ തട്ടിയതും നാദി അവന്റെ ഷർട്ടിൽ പിടി മുറുക്കി…

കാശി ഒരു ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ പതിയെ ചുംബിച്ചുകൊണ്ട് അവളിൽ നിന്നും അകന്നു മാറി…

“ഈ കുഞ്ഞിമൂക്ക് ഇടിച്ച് പരത്താൻ തോന്നുന്നില്ല…. അതുകൊണ്ട് ഈ ഉമ്മ കൊണ്ട് മോള് അഡ്ജസ്റ്റ് ചെയ്ട്ടോ….പിന്നെ ഉച്ച കഴിയുമ്പോ നീ ഇവിടുന്ന് ബസിൽ കയറി ബീച്ച് റോഡിൽ ഇറങ്.

അവിടെ നിന്ന് നമുക്ക് ഒന്നിച്ച് ബൈക്കിൽ കറങ്ങാം… Ok ”

“ഡബിൾ okk…. ”

❤❤❤❤❤❤❤❤❤❤

“ഡാ…. അജു… നിനക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റോ… ഒരാൾക്ക് ഇട്ട് ഒരു പണി അല്ല രണ്ട് പണി കൊടുക്കണം…. കൂടെ കട്ടക്ക് നിൽക്കാൻ പറ്റോ… Plzz ഡാ… ”

പാറു അവളുടെ boy ബെസ്റ്റി ആയ അർജുൻ എന്ന അജുവിനോട് പറയുന്നത് കേട്ടാണ് നാദി അങ്ങോട്ടേക്ക് വന്നത്….

“പാറു… ഇതാർക്ക് പണി കൊടുക്കാനാ….”

(നാദി)

“അതൊക്കെ ഉണ്ട് മോളെ… നീ നേരിട്ട് കണ്ടോ… ഇപ്പൊ നീ പറയ് ഡാ നിനക്ക് എന്റെ കൂടെ നിൽക്കാൻ പറ്റുമോ ഇല്ലയോ….”

പാറു പറഞ്ഞതും അജു വലിയ കാര്യസ്ഥനെ പോലെ ആലോചിക്കാൻ തുടങ്ങി….

“അത് ആലോചിക്കേണ്ടി ഇരിക്കുന്നു… നീ ആദ്യം ആരാണെന്നു പറയ്… എന്നിട്ട് പറയാം പറ്റുമോ എന്ന്… ”

“നിങ്ങൾ രണ്ടാളും എന്താണെന്ന് വച്ച ചെയ്യ്….

ഞാൻ പോകുവാ…. എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്… Ok ഡി. ഡാ ബൈ.. നാളെ കാണാം..

നാദി അതും പറഞ്ഞു ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി..

“എടീ നീ പറയ്…. ആർക്കാ പണി കൊടുക്കേണ്ടത്…. എനിക്ക് പണി കൊടുക്കാൻ കൈയ്യും കാലും ഒക്കെ തുടിക്കുന്നു…. വേഗം പറയ്…. “(അജു)

“എടാ… അത്… Sfi നേതാവ് അശ്വിൻ….. ”

ഇളിച്ചുകൊണ്ട് പാറു പറഞ്ഞതും അജു ചാടി എണീറ്റു….

“എടീ ദുഷ്ട്ടേ…. നിനക്ക് ഞാൻ നേരെ നടക്കുന്നത് കണ്ടിട്ട് സഹിക്കണില്ലല്ലേ…. നിന്റെ കെട്ട്യോന് ഉള്ള പണി നീ ഒറ്റക്ക് കൊടുത്തോ… എന്നെ കിട്ടൂല…. എനിക്ക് വയ്യ ആ കലിപ്പന്റെ കൈയ്യിൽ നിന്നും അടി മേടിക്കാൻ…. പൊന്നു മോളെ എന്നെ വിട്ടേക്ക്… ”

അവൻ അവിടെ നിന്നും എണീറ്റ് നടന്നതും പാറു കൊച്ചു കുട്ടികളെ പോലെ കെറുവിച്ച് മുഖം തിരിച്ചു.

“നീ ഇനി വാ ഇങ്ങോട്ട്… നോട്ട് എഴുതി താടി എന്നും പറഞ്ഞു… ഹും…. പൊക്കോ നീ എന്നോട് മിണ്ടണ്ടാ… ”

പിണങ്ങിയാൽ പിന്നെ മിണ്ടാൻ പാട് ആണ് എന്നറിയാവുന്നത് കൊണ്ട് അജു അവൾക്ക് മുന്നിൽ വന്നിരുന്നു…

“Ohh…. ചെയ്യാം…. ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട…. എന്താ പ്ലാൻ അത് പറയ്…. ”

“Eeeee… Thanks ഡാ നൻബാ…… നീ നമ്മടെ മുത്താണ്…. “(പാറു)

“ഓ…. ആയിക്കോട്ടെ മാഡം…. ഇപ്പൊ നീ പ്ലാൻ പറയ്…”

പാറു പറയുന്നത് ഒക്കെ കേട്ട് അജു അന്തം വിട്ട് അവളെ നോക്കി…

❤❤❤❤❤❤❤

കാശി പറഞ്ഞതനുസരിച്ച് നാദി ബീച്ച് റോഡിൽ ഇറങ്ങി കുറച്ചു മുന്നേക്ക് നടന്നു…

അധികം തിരക്കില്ലാത്ത സ്ഥലത്തു തന്നെ അവളെ കാത്തുനിൽപ്പുണ്ട് കാശി…..

ചുറ്റും ഒന്ന് നോക്കിയ ശേഷം അവൾ അവന്റെ ബുള്ളറ്റിൽ കയറി…

“ദേ ഇത് വച്ചോ… ”

കാശി ഒരു ഹെൽമറ്റ് എടുത്ത് അവൾക്ക് കൊടുത്തു… അവനും വെച്ചു ഒന്ന്…

കുറേ ദൂരം സഞ്ചരിച്ച ബൈക്ക് ചെന്ന് നിന്നത് തിരുവനന്തപുരത്തെ പൊന്മുടിതാഴ്‌വാരത്താണ്…..

അവിടെ ആദ്യമായി വന്നതാണ് നാദി….. ഉച്ച സമയം ആണെങ്കിലും അവിടെ നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്…. ഹെൽമറ്റ് മാറ്റി തണുത്ത കാറ്റ് അവർ ആസ്വദിച്ചു…… കൈവിരലുകൾ കോർത്തു പിടിച്ചു കൊണ്ട് ഇരുവരും പൊന്മുടി കയറി…..കുറേ നടന്നതും വല്ലാത്ത തണുപ്പ് തോന്നി അവൾക്ക്… നല്ല വെയിൽ ഉണ്ടെങ്കിലും അവിടെ തണുപ്പാണ്…. കാശി ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിച്ച് നടന്നു….

****************

“എടീ ഇത് വേണോ….”

“വേണം…. Plz ഡാ….നീ ഞാൻ പറഞ്ഞു തന്നത് അങ്ങ് ചെയ്യ്…. വേഗം പോ…. ”

ഉച്ചക്ക് ശേഷം ക്ലാസ് ഇല്ലാത്തതു കൊണ്ട് തന്നെ കുട്ടികൾ എല്ലാം പലവഴിക്ക് നടക്കുന്നുണ്ട്…. ഒരു തൂണിന്റെ മറവിൽ നിന്ന് അശ്വിന് കൊടുക്കാനുള്ള പണിയുടെ പ്ലാൻ നടക്കുകയാണ്…

ആരെയോ കാര്യമായിട്ട് വിളിച്ചുകൊണ്ട് വരുന്ന അശ്വിനെ വീഴ്ത്താൻ ആണ് ആദ്യത്തെ പ്ലാൻ….

“ഡാ ചെല്ല്…. ”

അശ്വിൻ അടുത്തെത്താറായതും പാറു അജുവിനെ ഉന്തി തള്ളി വിട്ടു…. പേടിച്ചിട്ട് ആണെങ്കിലും ഒന്നും അറിയാത്ത പോലെ അശ്വിന്റെ അടുത്തുകൂടി പോയി അവന്റെ തോളിൽ ശക്തിയിൽ ഇടിച്ചു..

പെട്ടെന്ന് ആയതുകൊണ്ട് കൈയ്യിൽ ഇരുന്ന ഫോൺ നിലത്ത് വീണു…

ചിന്നി ചിതറി പൊട്ടിപോകുന്ന ഫോൺ ആണ് പാറുവും അജുവും പ്ലാൻ ചെയ്തത്….

പക്ഷെ എല്ലാം ചീറ്റിപ്പോയി… അവൻ ഫോൺ കവർ ചെയ്തു സൂക്ഷിച്ചത് കൊണ്ട് ഫ്രണ്ടിലെ ഗ്ലാസ് മാത്രമേ പൊട്ടിയുള്ളൂ… നിലത്ത് വീണ ഫോൺ അശ്വിൻ കുനിഞ്ഞെടുത്തു, അതിൽ നിന്നും മുകളിൽ ഒട്ടിച്ചിരുന്ന പൊട്ടിയ ഗ്ലാസ് ഊരി കളഞ്ഞു…

“Sorry ചേട്ടാ… അറിയാതെ പറ്റിയതാ… ”

അജു അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും വലിഞ്ഞു….

“ശേ…. ഫസ്റ്റ് പ്ലാൻ ചീറ്റി പോയി…. ഇനി നെക്സ്റ്റ് പ്ലാൻ നോക്കാം….”

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…………..

രചന : PONNU