മന്ദാരം, നോവൽ, ഭാഗം 21 വായിക്കുക…

രചന : Thasal

അവളുടെ നിശ്വാസത്തിന് എന്നത്തേക്കാൾ വേഗത ഉള്ളതായി തോന്നി…. വിയർപ്പു കണങ്ങൾക്ക് എന്തോ ചുട്ടു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടു…

സ്റ്റാർട്ടിങ്ങ് സൈറൻ മുഴങ്ങി… അവൾ റഫറിയുടെ കയ്യിൽ നിന്നും ബോൾ തട്ടി അടുത്തു നിൽക്കുന്ന ടീംമേറ്റിന് ഇട്ടു കൊടുത്തു…

ആരവങ്ങൾ നേരിയ ശബ്ദത്തിൽ പലപ്പോഴായി കാതുകളിൽ സ്പർശിച്ചിരുന്നു….. അവൾ കളം നിറഞ്ഞു കളിക്കുകയായിരുന്നു….

ഓരോ പ്രാവശ്യം കൈകളിൽ ബോൾ കിട്ടുമ്പോഴും ജെറിയുടെയും എബിയുടെയും ശബ്ദം ഉയർന്നു കേൾക്കാം…

ജേക്കബ് ഇരിക്കാനും നിൽക്കാനും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു… കാലങ്ങൾക്ക് ശേഷം കളി കാണുന്നതിന്റെ എല്ലാ എക്സൈറ്റ്മെന്റും….. അതോടൊപ്പം തന്നെ പലപ്പോഴായി കളിക്കിടെ പറ്റുന്ന നിസാരമായ പരിക്ക് പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു….

ഇടക്ക് ആവേശം മൂത്ത് എന്തെങ്കിലും ഒക്കെ വിളിച്ചു പറയുമ്പോൾ ജെറിയും എബിയും അപ്പൻമാരും ചിരി കടിച്ചു പിടിച്ചു കൊണ്ട് അദ്ദേഹത്തെ നോക്കും…. അദ്ദേഹം ഒരു ചമ്മിയ പോലെ നോട്ടം മാറ്റി അടങ്ങി ഇരിക്കും…

“ജോ…..”

അലറി വിളിച്ചു കൊണ്ട് അവൾ മുന്നിലേക്ക് ഓടി കയറിയതും ജോ കയ്യിലെ ബോൾ അവൾക്ക് വേണ്ടി പാസ് ചെയ്തു…. അത് കയ്യിൽ വാങ്ങി കൊണ്ട് പിന്നെയും മുന്നോട്ട് ഓടി കയറി അല്പം ദൂരെ നിന്ന് തന്നെ അത് നെറ്റ് ലക്ഷ്യമാക്കി എറിഞ്ഞതും അത് നെറ്റിലൂടെ പുറത്തേക്ക് വന്നതും അവൾ ചെറു പുഞ്ചിരിയോടെ സന്തോഷം പാതി മറച്ചു പിടിച്ചു കൊണ്ട് ആദ്യം നോക്കിയത് അപ്പനെയാണ്…. അപ്പൻ സന്തോഷം കൊണ്ട് അലറി വിളിക്കുന്നുണ്ട്…

അവൾക്കും അത് മതിയായിരുന്നു…. അവൾ പെട്ടെന്ന് തന്നെ ബോളുമായി മുന്നേറുന്ന ഒരു പെൺകുട്ടിയുടെ പിന്നാലെ തന്നെ ഓടി….

“സേറ…..ഫോർവേഡ് പോ….”

ബോളുമായി ഓടുമ്പോൾ ജെനിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു അവൾ…. അവൾ മുന്നോട്ട് ഓടി കയറി…. ഒരു നിമിഷം പാസ്സ് കൊടുക്കണോ അതോ സ്വയം ഇടണോ എന്നൊരു കൺഫ്യൂഷൻ അവളിൽ ഉണ്ടായി എങ്കിലും അവൾ ട്രിബ്ൾ ചെയ്തു മുന്നോട്ടു കയറി നെറ്റിന്റെ അരികിൽ നിൽക്കുന്ന ടീംമേറ്റിന് നേരെ ബോൾ ഇട്ടു കൊടുത്തതും ആ പെൺകുട്ടി അത് കയ്യിൽ ഏറ്റു വാങ്ങി ഉയർന്നു പൊങ്ങി നെറ്റിൽ പിടിച്ചു അത് നെറ്റിലൂടെ ഇട്ടു കഴിഞ്ഞിരുന്നു…..

“Yes…”

സേറ മുഷ്ടി ചുരുട്ടി ആഹ്ലാദം പ്രകടിപ്പിച്ചതും ഫൈനൽ സൈറൻ മുഴങ്ങിയതും ഒരുമിച്ച് ആയിരുന്നു….ആ പെൺകുട്ടി ഓടി വന്നു കൊണ്ട് അവളെ കെട്ടിപിടിച്ചു നിലത്തേക്ക് ഇരുന്നു…

ടീംമേറ്റ്സ് എല്ലാം അലറി കൊണ്ട് ഓടി വരുന്നത് കണ്ടതും അവളും സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ചു….

എല്ലാവരും അവൾക്ക് മേലെ ആയി അവളെ കെട്ടിപിടിച്ചു കൊണ്ട് നിന്നതും അപ്പോഴേക്കും വിന്നർ അനോൺസ്മെന്റ് വന്നിരുന്നു…

അവർക്ക് ഇത് വെറും ഒരു ഗെയിം മാത്രം അല്ലായിരുന്നു….. ജീവിതം ആയിരുന്നു…

ഒരുപാട് കാലം മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം.

അവൾ മെല്ലെ തല ഉയർത്തി ആദ്യം തേടി പോയത് കോച്ചിലേക്ക് ആയിരുന്നു… അവർ വിജയത്തിൽ അധികം സന്തോഷം പ്രകടിപ്പിക്കാതെ ചെറു പുഞ്ചിരിയോടെ അവൾക്ക് നേരെ തമ്പ് അപ്പ് ചെയ്തു കാണിച്ചതും അവർ എല്ലാവരും കോച്ചിനരികിലേക്ക് ഓടിയതും ഒരുമിച്ച് ആയിരുന്നു….

തനിക്ക് നേരെ വരുന്നവരെ അത്ഭുതത്തോടെ നോക്കി നിന്ന അവരെ എല്ലാവരും ചേർന്നു പൊക്കി എടുത്തു ആഹ്ലാദം പ്രകടിപ്പിക്കുമ്പോൾ ഗാലറിയിൽ ഇരുന്നവരും പുഞ്ചിരിയോടെ കയ്യടിക്കുകയായിരുന്നു..

❤❤❤❤❤❤❤❤

*The winner is PPR collage….. *

അനോൺസ്മെന്റിനോടൊപ്പം തങ്ങൾക്കു നേരെ നീട്ടിയ കപ്പ്‌ ഇരു കൈകൾ കൊണ്ടും കോച്ച് സ്വീകരിക്കുമ്പോൾ അലറി വിളിച്ചു കൊണ്ട് സന്തോഷം പങ്കിടുന്ന തിരക്കിൽ ആയിരുന്നു സേറയും കൂട്ടരും….

“Congratulation guys…. you did great job ”

അടുത്ത് നിന്നിരുന്ന ഒരാൾ സേറക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞതും അവൾ ഒരു നിമിഷം കോച്ചിനെ നോക്കി… കോച്ച് പുഞ്ചിരിയോടെ സമ്മതം നൽകിയതും അവൾ ചിരിയോടെ അയാളുടെ കയ്യിൽ കൈ ചേർത്ത് കൊണ്ട് തലയാട്ടി…

“Thank you sir…”

“അങ്കിൾ…. ”

അത് കണ്ടു കൊണ്ട് പുഞ്ചിരിയോടെ നിൽക്കുന്ന ജേക്കബിനെ ജെറി ഒന്ന് വിളിച്ചതും ജേക്കബ് ഒന്ന് തിരിഞ്ഞു നോക്കി…

അവൻ പുഞ്ചിരിക്കുകയായിരുന്നു….

“അന്ന് അങ്കിൾ ഒരു No പറഞ്ഞിരുന്നെങ്കിൽ baby boo വിന്റെ ചുണ്ടിൽ ഇന്ന് കാണുന്ന പുഞ്ചിരി ഉണ്ടാകുമായിരുന്നില്ല…..It is a great thing to put aside our fears and work for the happiness of those around us…..Thank you uncle…..!!”

അവൻ പുഞ്ചിരിയോടെ പറഞ്ഞതും ജേക്കബ് നിറഞ്ഞ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് തനിക്ക് ഇരു സൈഡിലുമായി നിൽക്കുന്ന എബിയെയും ജെറിയെയും ഒരുപോലെ കെട്ടിപിടിച്ചു.

“Thank you I have to tell you my dears….

അവളുടെ കൂടെ എന്നും ബാക്ക് ബോൺ ആയി നിങ്ങൾ നിന്നത് കൊണ്ടാണ് അവൾ ഇന്ന് ഇത്രയും ഹാപ്പിയായി കാണുന്നത്…. ഒരിക്കലും അവളെ ഒറ്റയ്ക്ക് ആക്കരുത്….. ”

അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും അവരോടുള്ള സ്നേഹം കാണാമായിരുന്നു… അത് വരെ ജെറിയുടെ ചുണ്ടിൽ നില നിന്ന ആ പുഞ്ചിരി മെല്ലെ മാഞ്ഞു…. എബി ജെറിയെ നോക്കുകയായിരുന്നു.

ജേക്കബിന്റെ നോട്ടം തങ്ങളിൽ ആണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ജെറിയും ചുണ്ടിൽ കുഞ്ഞ് ചിരി എടുത്തണിഞ്ഞു…..

❤❤❤❤❤❤❤❤

“അപ്പാ….. ”

അപ്പൻമാർ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ശബ്ദത്തോടെ ഉള്ള വിളി വന്നത്…

ജേക്കബ് പെട്ടെന്ന് തിരിഞ്ഞു നോക്കിയതും കണ്ടു ഓടി വരുന്ന സേറയെ….

അവൾ ഓടി വന്നു അപ്പനെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് മാറി ആ മുഖത്ത് നോക്കി പുഞ്ചിരിച്ചു…

“Happy…. !!?”

അവളുടെ ചോദ്യത്തിന് കണ്ണുകൾ അടച്ചു ഒന്ന് തലയാട്ടി കൊണ്ട് അവളുടെ മുടിയിൽ അദ്ദേഹം ഒന്ന് മെല്ലെ തലോടി….

“I am so happy and proud my dear….. ”

അദ്ദേഹവും പറഞ്ഞതോടെ അവൾ ഉയർന്നു പൊങ്ങി അദ്ദേഹത്തിന്റെ കവിളിൽ മെല്ലെ ചുണ്ട് ചേർത്ത് തോമസിനെയും വർഗീസിനെയും ഒന്ന് ഹഗ് ചെയ്തു കൊണ്ട് പെട്ടെന്ന് തന്നെ എബിയുടെയും ജെറിയുടെയും അടുത്തേക്ക് പോയി…..

അവൾ പുഞ്ചിരിയോടെ കഴുത്തിൽ ഉള്ള മെഡൽ പൊക്കി കാണിച്ചതും ജെറിയും എബിയും അവളെ പിടിച്ചു തങ്ങൾക്കു ഇടയിൽ നിർത്തി കൊണ്ട് ഒരുപോലെ കെട്ടിപിടിച്ചതും അവളും അവരെ ചേർത്ത് പിടിച്ചു….

“Congrates Baby boo…. ”

ജെറിയുടെ ശബ്ദം വളരെ ആർദ്രമായിരുന്നു അവളും അവനെ പുഞ്ചിരിയോടെ നോക്കി….

“സേറ…. ”

അല്പം ദൂരെ നിന്നും ആരുടെയോ വിളി കേട്ടു അവൾ നോക്കിയതും കാണുന്നത് കോർട്ടിൽ നിന്ന് കപ്പുമായി സെൽഫിക്കും ഫോട്ടോക്കും പോസ് ചെയ്യുന്ന ടീം മേറ്റ്സിനെയാണ്…..

“Come… ”

ജെനി അവളെ മാടി വിളിച്ചതും അവൾ ജെറിയുടെയും എബിയുടെയും കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കോർട്ടിലേക്ക് ഓടി….

അവരെ തന്നോട് ചേർത്ത് പിടിച്ചു കപ്പിന് മുന്നിൽ നിന്നും പോസ് ചെയ്തു…. അവൾ കൈ ചുരുട്ടി പിടിച്ചു ചീർ ചെയ്തതും ജെറിയും എബിയും അവളുടെ സന്തോഷത്തിന് വേണ്ടി അവൾ പറയുന്നത് പോലെ എല്ലാം പോസ് ചെയ്തു…..

അവർക്ക് വേണ്ടത് അവളുടെ സന്തോഷം മാത്രമായിരുന്നു…. അവളുടെ പുഞ്ചിരിയിൽ തീരുന്നതായിരുന്നു അവരുടെ എല്ലാ സങ്കടങ്ങളും… അവളുടെ കണ്ണുനീരിൽ ഒഴുകുന്നതായിരുന്നു എല്ലാ വാശിയും….

❤❤❤❤❤❤❤❤❤

പിന്നീടുള്ള ദിവസങ്ങൾ സേറക്ക് ഒട്ടും ഇഷ്ടപ്പെടുന്നവ ആയിരുന്നില്ല….ജെറിക്കും എബിക്കും ഫൈനൽ എക്സാം ആയത് കൊണ്ട് തന്നെ അവർക്ക് കോൺസ്ട്രക്ഷൻ കിട്ടാൻ വേണ്ടി ജേക്കബ് സേറയെ എന്നന്നേക്കുമായി വീട്ടിലേക്ക് കൊണ്ട് വന്നു…

ആദ്യം ഒന്ന് വാശി പിടിച്ചു എങ്കിലും അവരെ ഓർത്ത് മാത്രം സേറ നല്ല കുട്ടിയെ പോലെ അവരുടെ കൂടെ പോന്നു….

ഇടക്കുള്ള ഫോൺ കാളുകളും അപ്പൻമാർ ആരും അറിയാതെ ഫ്ലാറ്റിന് മുന്നിലൂടെയുള്ള ചുറ്റി തിരിയലും അവളും ആസ്വദിച്ചിരുന്നു…

എക്സാം കഴിഞ്ഞിട്ടും റിസൾട്ട്‌ വന്നിട്ടും ഇന്റർവ്യൂസും കാര്യങ്ങളും ആയി രണ്ട് പേരും തിരക്കിൽ ആയിരുന്നു….. ഇടക്ക് അവളെ കാണാൻ പോകും എങ്കിലും പലപ്പോഴും അതിന് അവർക്ക് സാധിച്ചില്ല… പക്ഷെ അവളും അവളുടെതായ ഗെ=യിംസിൽ കോൺസ്ട്രക്ഷൻ കൊടുക്കുന്ന സമയം ആയത് കൊണ്ട് തന്നെ അവൾക്ക് പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല… പക്ഷെ എത്ര തിരക്കിൽ ആണെങ്കിലും അവർക്ക് വേണ്ടി മാത്രം അവർ കുറച്ചു സമയം മാറ്റി വെച്ചിരുന്നു..

“ഇനി എപ്പോഴാ വീട്ടിലേക്ക് വരാ….”

പതിവ് ഫോൺ സംഭാഷണത്തിൽ ആയിരുന്നു അവർ… അവളുടെ ചോദ്യം കേട്ടു രണ്ട് പേരും ഒരുപോലെ ചിരിച്ചു…

“ഇനിയും ഇന്റർവ്യൂസ് ഉണ്ട് baby boo…

അതെല്ലാം കഴിഞ്ഞു വരാം…. നിന്റെ എക്സാം അല്ലേ അടുത്ത വീക്ക്… പഠിക്കുന്നുണ്ടോ… ”

ജെറിയുടെ ചോദ്യം കേട്ടു അവൾ താല്പര്യം ഇല്ലാത്ത പോലെ അട്ടി വെച്ച ബുക്കിലേക്ക് ഒന്ന് നോക്കി.

“മ്മ്മ്…. ഇവിടെ പണ്ടത്തെ പോലെ ഒന്നും അല്ലടാ…. പഠിച്ചില്ലേൽ ഭയങ്കര ചീത്തയാ…. ”

“നീ അല്ലേ പഠിക്കുന്നത്… നല്ല കാര്യം ആയി പോയി….. ”

എബിയും തമാശയോടെ പറഞ്ഞു…അവൾ ഒന്ന് ചുണ്ട് ചുളുക്കി എങ്കിലും പിന്നെ എന്തോ ഓർത്ത പോലെ പുഞ്ചിരിച്ചു….അവൾക്ക് ജെറിയെക്കാൾ ഒരുപടി മുന്നേ എബിയെ മിസ്സ്‌ ചെയ്തിരുന്നു…അവൾ ലോലിപോപ്പ് നുണഞ്ഞു കൊണ്ട് ഒന്ന് ചിരിച്ചു…

“നിങ്ങൾ ന്യൂഇയറിന് വരില്ലേ….. അപ്പൻ കേക്കും വൈനും ഒക്കെ ഓർഡർ ചെയ്തിട്ടുണ്ട്….

നമുക്ക് ഹിൽ സ്റ്റേഷനിൽ പോയി ന്യൂഇയർ പൊളിക്കാം…. ഞാൻ ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക്‌ ചെയ്തിട്ടുണ്ട്….

അവൾ ആവേശത്തോടെ പറയുന്നത് കേട്ടു അവരുടെ ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു….

“അതിനെന്താ നമുക്ക് പൊളിക്കാന്നേ….നിന്നെ കാണാഞ്ഞിട്ട് ഒരു സുഖം പോരാ…. ഞങ്ങൾ ന്യൂ ഇയറിന് ഒരു ദിവസം മുന്നേ അങ്ങ് എത്തിയെക്കാം…. ”

എബിയും പറഞ്ഞതോടെ അവളുടെ സന്തോഷം ഇരട്ടി ആവുകയായിരുന്നു….

❤❤❤❤❤❤❤

“Ordered a chocolate cake, a red velvet round cake and red wine….. One mister jekab sekariya…. ”

അവൾ പറഞ്ഞതും സൈലർ ആയി നിന്നിരുന്ന ഗേൾ അവളെ നോക്കി പുഞ്ചിരിച്ചു…

“Just second …. Let me check….madam…You should wait there for a while… Please.. ”

അവരുടെ വാക്കുകൾ കേട്ടു അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി…

“Sure…. And…. Nice shop… ”

അവൾ ഷോപ്പ് മുഴുവൻ കണ്ണോടിച്ചു കൊണ്ട് പറഞ്ഞതും ആ പെൺകുട്ടി ഒന്ന് പുഞ്ചിരിച്ചു…

“Thank you madam… ”

“You are welcome…. ”

അവളും അത് പറഞ്ഞു കൊണ്ട് പുഞ്ചിരിയോടെ അല്പം മാറി ഒരു ടേബിളിൽ ഇരുന്നു…. അവൾ ഇടയ്ക്കിടെ ജെറിയുടെയും എബിയുടെയും ഫോണിലേക്ക് മാറി മാറി ട്രൈ ചെയ്യുന്നുണ്ട് എങ്കിലും ഒരു റെസ്പോൺസ് കിട്ടുന്നുണ്ടായിരുന്നില്ല….

“ഇവന്മാരിത് എവിടെ പോയി കിടക്കുകയാ…. ”

അവളുടെ ഉള്ളം അസ്വസ്ഥമായിരുന്നു…

“Madam…. ”

പെട്ടെന്ന് ആ പെൺകുട്ടിയുടെ വിളി കേട്ടു അവൾ ഒന്ന് തല ഉയർത്തി നോക്കി… അവൾ ഓർഡർ ചെയ്തത് എല്ലാം കവർ ചെയ്തു കൊണ്ടുള്ള വിളിയായിരുന്നു ആ പെൺകുട്ടി… അവൾ പെട്ടെന്ന് തന്നെ അങ്ങോട്ട്‌ പോയി ക്യാഷ് കൊടുത്തു കൊണ്ട് അത് വാങ്ങി…

“Thank you… ”

“Welcome… And happy new year madam…”

അവൾ പറഞ്ഞതും സേറ ഒന്ന് പുഞ്ചിരിച്ചു…

“Happy new year…. ”

അവളും തിരികെ പറഞ്ഞു കൊണ്ട് ഷോപ്പിൽ നിന്നും ഇറങ്ങുമ്പോഴും അവൾ ജെറിയുടെ ഫോണിലേക്ക് ട്രൈ ചെയ്യുകയായിരുന്നു…

❤❤❤❤❤❤❤

“അപ്പാ… ”

അലറി കൊണ്ടുള്ള വിളിയോടെ ആയിരുന്നു അവൾ വീട്ടിലേക്ക് കയറിയത്…. അവളെ കണ്ടതും ടേബിളിൽ ഇരിക്കുകയായിരുന്ന അപ്പൻമാർ അല്പം പേടിയോടെ തന്നെ തല ഉയർത്തി നോക്കി….

അവൾ പുഞ്ചിരിയോടെ തലയിൽ ഇട്ടിരുന്ന ക്യാപും ബാഗും അഴിച്ചു ഹാങ്ങ്‌ ചെയ്ത് മുടി ഒന്ന് പരത്തി കൊണ്ട് അവർക്ക് അടുത്തേക്ക് നടന്നു….

“New year season ആയത് കൊണ്ടാണ് എന്ന് തോന്നുന്നു പുറത്ത് ഒക്കെ എന്ത് റശ് ആയിരുന്നെന്നോ…. എല്ലാത്തിനും ഭയങ്കര റെറ്റും…..ഇനി അവന്മാര് വന്നിട്ട് വേണം…. പാർട്ടി ടിക്കറ്റ് വാങ്ങാൻ പോകാൻ…

അവർക്ക് അടുത്തേക്ക് വന്നു ജെഗ്ഗിൽ നിന്നും വെള്ളം കുടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവരുടെ ഉള്ളിൽ ചെറിയൊരു നീറ്റൽ ഉണ്ടാവുകയായിരുന്നു….

“അവന്മാര് നിങ്ങളെ വിളിച്ചിരുന്നോ… ഞാൻ ഒരുപാട് വട്ടം ട്രൈ ചെയ്തു… എടുക്കുന്നില്ല….

ഇനി ഒറ്റയ്ക്ക് സെലിബ്രേറ്റ് ചെയ്യാൻ ഉള്ള പോക്കു വല്ലതും ആണാവോ….”

അവൾ തമാശ രൂപേണ പറഞ്ഞു കൊണ്ട് കേക്കിന്റെ പാക്കറ്റ് എടുത്തു ഫ്രിഡ്ജിനരികിലേക്ക് നടന്നു…

“സേറ….”

പെട്ടെന്ന് ആയിരുന്നു ജേക്കബിന്റെ വിളി…

തോമസിന്റെ മുഖം അവളെ കാണാൻ ശേഷി ഇല്ലാതെ താഴ്ന്നു…

“ആഹ്…. ”

അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി…

“അവര്…. അവര് പോയി…. ”

അത് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ… അവൾ നെറ്റി ചുളിച്ചു കൊണ്ട് അവരെ എല്ലാവരെയും മാറി മാറി നോക്കി….

“പോവാനോ… എങ്ങോട്ട്….. ഞാൻ പറഞ്ഞത് ആയിരുന്നല്ലോ new year ന് ഇവിടെ വേണം എന്ന്…

വെറുതെ പ്രാങ്ക് ചെയ്യാതെ അവന്മാരെ വിളിച്ചേ… ”

അവൾ ഒരു കുഴപ്പവും ഇല്ലാതെ പറഞ്ഞു കൊണ്ട് വീണ്ടും തിരിഞ്ഞു നടന്നു….

“really sorry sister….”

പെട്ടെന്ന് എബിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ജേക്കബ് കയ്യിലെ ഫോണിൽ ടേബിളിൽ തന്നെ വെച്ച് തല താഴ്ത്തി ഇരുന്നു… അവൾ വേഗത്തിൽ തന്നെ അങ്ങോട്ട്‌ ഓടി ചെന്നു..

“നിന്നോട് പറയണം എന്ന് ഉണ്ടായിരുന്നു…

പക്ഷെ…. നിന്നെ ഫേസ് ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല…. Really really sorry…

ഞങ്ങൾക്ക് പോകേണ്ടി വന്നു…. ഞങ്ങൾക്ക് അറിയാം നിനക്ക് മനസ്സിലാകും…. And…അടുത്ത new year നമുക്ക് ഒരുമിച്ച് അടിച്ചു പൊളിക്കാം…. Happy new year sister….. ”

പറയുമ്പോൾ പലപ്പോഴായി എബിയുടെ ശബ്ദം ഇടറിയിരുന്നു…. അല്പം മാറി ഇരിക്കുന്ന ജെറി സ്‌ക്രീനിലേക്ക് പോലും നോക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു…..

അവൾ ഒരു നിമിഷം നിശബ്ദമായി…. അവൾ കയ്യിൽ ഒതുക്കി പിടിച്ച ഫ്രണ്ട്ഷിപ് ബാന്റിലേക്ക് ഒന്ന് നോക്കി…. ന്യൂഇയർ ഗിഫ്റ്റ് നൽകാൻ വാങ്ങിയതാണ്….. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…. അവളുടെ കയ്യിൽ നിന്നും പാക്കറ്റ് താഴെ വീണു….

അതിൽ നിന്നും റെഡ് വൈൻ തറയിൽ പരന്നു ഒഴുകി….

അപ്പൻമാർ ഞെട്ടി എഴുന്നേറ്റു കൊണ്ട് അവളെ ചേർത്ത് പിടിക്കാൻ ഒരുങ്ങിയതും ഒരു നിമിഷം കൊണ്ട് തന്നെ അവൾ അവരെ തട്ടി എറിയുകയായിരുന്നു…. അവളുടെ ചുണ്ടുകൾ വിതുമ്പി….

ആ കണ്ണുകളിൽ കാണുന്ന കണ്ണുനീർ ഒരു തുള്ളി പോലും പുറമെക്ക് ഒഴുകിയില്ല…. അവളുടെ അവസ്ഥയിൽ അവർക്ക് പേടി തോന്നിയ നിമിഷം….

അവൾക്ക് ജീവൻ പോകുന്നത് പോലെയാണ് തോന്നിയത്…. 11 വർഷത്തെ സൗഹൃദം ഒരു നിമിഷം കൊണ്ട് തന്നെ ചതിച്ച പോലെ…. അവിൾ കയ്യിലെ ഫ്രണ്ട്‌ഷിപ് ബാന്റ് താഴേക്ക് എറിഞ്ഞു കൊണ്ട് ആരെയും നോക്കാതെ ഉള്ളിലേക്ക് കയറി പോയി….

ഡോർ ശക്തിയായി വലിച്ചു അടച്ചു കൊണ്ട് അവൾ കരഞ്ഞു…… അലറി കൊണ്ട് തന്നെ അവൾ കരഞ്ഞു….പക്ഷെ കരയുന്തോറും ഉള്ളിലെ വേദന കൂടും പോലെ….

ഇന്ന് വരെ ആ വേദന മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു…. നീണ്ട രണ്ട് വർഷങ്ങൾ….

എല്ലാം മാറി… ജീവിതം തന്നെ… അന്നത്തെ പൊട്ടി പെണ്ണിൽ നിന്നും പക്വത എത്തിയ ഒരു പെൺകുട്ടിയായി കാലം അവളെ മാറ്റി….പക്ഷെ ഒന്ന് മാത്രം… ആ വേദന മനസ്സിനെ കാർന്നു തിന്നു കൊണ്ടിരുന്നു….

അവളുടെ കണ്ണുകൾ നിറഞ്ഞു….അതോടൊപ്പം തന്നെ അവളുടെ കാലുകളുടെ വേഗതയും ഏറി…

❤❤❤❤❤❤

“എല്ലാം സേറയോട് പറഞ്ഞിട്ട് പോരായിരുന്നോ.. ”

എബിയുടെയും ജെറിയുടെയും കൊളിക് മായ ചോദിച്ചതും ജെറിയും എബിയും ഒരുപോലെ പുഞ്ചിരിച്ചു..

വേദന ഏറിയ ഒരു പുഞ്ചിരി…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : Thasal

Scroll to Top