അവളുടെ കല്യാണം ഉറപ്പിച്ചു.. അവളുടെ സമ്മതം ഒന്നും നോക്കീലാന്ന്.. മോൻ എല്ലാം മറക്കണം..

രചന : ദേവിപ്രസാദ് സി ഉണ്ണികൃഷ്ണൻ

മനം പോലെ മംഗല്യം…

❤❤❤❤❤

കല്യാണ പെണ്ണായി വേഷമണിയുമ്പോഴും ദക്ഷയുടെ മനസ്സിൽ ഒരു ഉറപ്പുണ്ട് അവസാന നിമിഷമെങ്കിലും തന്റെ വിഷ്ണു ഏട്ടൻ വരും എന്ന് അവൾ വിശ്വസിച്ചു മണ്ഡപത്തിലേക്ക് കയറി.

പക്ഷെ അവനെ റൂമിൽ കെട്ടിയിട്ടേക്കുവാണ്.

“എന്നെ ഒന്ന് അഴിച്ചുവിടു അമ്മെ ദയവു ചെയ്‌തു അഴിച്ചു വിടു.. അവൾ ഞാൻ ചെല്ലുന്നത് കാത്തിരിക്കും അമ്മെ..അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അമ്മെ” അവൻ ഉറക്കെ അലറി. കെട്ടിയിട്ട ജനൽ അവന്റെ ശക്തിയിൽ കുലുങ്ങി. കൈ എത്തിച്ചു അവൻ വാതിലിൽ തട്ടി.ദേവകിയമ്മ മകന്റെ കരച്ചിൽ കേട്ടു തലക്ക് കൈ കൊടുത്തു കരയാൻ തുടങ്ങി.

ദക്ഷ അവൾ ദേവകിയുടെ ആങ്ങളയുടെ മകൾ.

വിഷ്ണുവിന്റെ മുറപ്പെണ്ണ്. അവൾ ജനിച്ചതെ വിഷ്ണുവിന് വേണ്ടിയാണു. അന്ന് 6 വയസുകാരൻ വിഷ്ണു പല്ലില്ലാത്ത മോണക്കാട്ടി ചിരിക്കുന്ന അവളെ നോക്കി ചിരിച്ചു. അവളുടെ കുഞ്ഞി കൈ വിഷ്ണുവിന്റെ ചൂണ്ടു വിരൽ മുറുക്കി പിടിച്ചു.

“പെങ്ങളെ എന്റെ മോള് ഇപ്പോഴേ അവന്റ കൈ പിടിച്ചല്ലോ.” ചിരിച്ചു കൊണ്ടു ദക്ഷയുടെ അച്ഛൻ വേണു പറഞ്ഞു.

“എനിക്ക് ഇപ്പോഴേ തന്നോളൂ പൊന്നാങ്ങളെ ഞാൻ കൊണ്ടു പൊയ്ക്കോളാം.. ന്റെ മോള് ” ദേവകി പറഞ്ഞു.

“ഇവൾ ഒന്ന് വലുതായിക്കോട്ടെ പെങ്ങളെ. എന്റെ മോള് പെങ്ങളുടെ അടുത്ത് അയക്കുന്നത്രേം സന്തോഷം വേറെ എന്തുണ്ട്.”

പെങ്ങളെ തൊട്ടടുത്തേക്ക് കെട്ടിച്ചു അയച്ചത് ആ ആങ്ങളക്ക് പെങ്ങളെന്നു വച്ചാൽ ജീവനാണ്.

വിഷ്ണുവിന് ഒപ്പം ദക്ഷയും വളർന്നു. ഒരേ സ്കൂളിൽ പഠിച്ചു. ഒരേ കോളേജിൽ.

ഒരു ദിവസം രണ്ടും കൂടി പൊരിഞ്ഞ അടി.

വിഷ്ണു അന്ന് പ്ലസ്ടു ആണ്‌. അവളുടെ കൂടെ പഠിക്കുന്ന കൊച്ചിനെ വിഷ്ണു വായിൽ നോക്കി നിന്നെന്നും ചൊല്ലിയാണ് അടി. അടിപിടിയുടെ ഇടയിൽ വിഷ്ണുവിന്റെ മുട്ട് അവള് അടിവയറ്റിൽ തട്ടി.. പെട്ടന്ന് വയറു പിടിച്ചു അവൾ ഇരുന്നു.

“അയ്യോ.. ഏട്ടാ.. എനിക്ക് വേദനിക്കുന്നു.

അമ്മയെ വിളിക്കു..”വിഷ്ണു നോക്കിയപ്പോ.

അവളുടെ കാലുവഴി ചോര വരുന്നത് കണ്ടു.

അവൻ ആകെ ഭയന്നു.

“അമ്മെ.. ഓടിവായോ.. അമ്മൂട്ടിക്ക് എന്തോ പറ്റി അമ്മെ..” അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.

വേദന കൊണ്ടു പുളയുന്ന അവളെ കണ്ടിട്ട്.അവൻ വിറക്കാനും കരയാനും തുടങ്ങി.. അവന്റെ അലർച്ച കേട്ട് ദേവകി ഓടി വന്നു. നോക്കിയപ്പോ ചോര.

“അമ്മെ.. ഞാൻ ഒന്നും ചെയ്‌തില്ല അമ്മെ..

എനിക്ക് പേടിയാകുന്നു അമ്മെ..” കാര്യം കണ്ടപ്പോ. ദേവകിക്ക് മനസിലായി.

“ട.. ശ്രീദേവിയെ ഓടി പോയി വിളിച്ചോണ്ട് വാ.”

ശ്രീദേവി ദക്ഷയുടെ അമ്മയാണ്.അവൻ വാഴത്തൊപ്പ് വഴി ഓടി.

“അമ്മായി അമ്മായി.. അവൾക് എന്തോ പറ്റി അമ്മായി..”അവൻ കിതച്ചു കൊണ്ട്‌ പറഞ്ഞു.

പിറ്റേന്ന് അമ്മാവന്റെ വീട്ടിൽ അവനു മനസിലാവാത്ത എന്തോ പരുപാടി നടക്കുന്നു.

അവൻ പോയില്ല. അവൻ പേടിച്ചു പനിപിടിച്ചു കിടക്കുന്നു. പരുപാടി എല്ലാം കഴിഞ്ഞു. ദേവകിയമ്മ വീട്ടിലേക്ക് വന്നു.

“അമ്മെ.. അവൾക്ക് എന്ത് പറ്റിയമ്മേ..”അവൻ ചോദിച്ചു.

“അത്.. നീ അറിയണ്ട ഇപ്പൊ.” അവൻ മനസമാധാനം ഇല്ലാതായി. അവൻ ഇറങ്ങി വാഴത്തൊപ്പ് വഴി. നടന്നു. ദക്ഷയുടെ ജനൽ അരികിലെത്തി.

“ടി…ഇങ്ങോട്ട് നോക്കിയെ..”ഇത്രയും നാൾ ട്രൗസർ ബനിയനും ഇട്ടു നടന്നവൾ. ദവാനി ഉടുത്തു നിൽക്കുന്ന കണ്ടു അവനു മഹാലക്ഷ്മി തന്റെ മുൻപിൽ പ്രത്യക്ഷപെട്ടപോലെ തോന്നി.

“അമ്മൂട്ടിയെ.. നിനക്ക് എന്താടി പറ്റിയെ.”

“ഏട്ടാ.. ഞാൻ വല്ല്യ പെണ്ണായിത്രെ.” അവൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.അവൾക്കു ഒന്നില്ലന്നറിഞ്ഞപ്പോൾ വിഷ്ണുവിന് സന്തോഷമായി.

“അമ്മായി.. വിഷ്ണുവേട്ടൻ.. കോളേജിൽ അടിണ്ടാക്കി അമ്മായി.” വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു.

റൂമിൽ ഇരിക്കുമ്പോൾ അവൾ അടുക്കളയിൽ ഇരുന്നു പറയുന്നത് അവൻ കേട്ടു..

ഇവൾ എന്നെ ഒറ്റികൊടുക്കുവാണല്ലോ. അമ്മ ചൂലുമായി ഇപ്പൊ വരും. പറഞ്ഞു തീർന്നില്ല.

ദേവകിയമ്മ വന്നു..

“അമ്മെ അവൾ നുണ പറയുവാ.” അവൾ നോക്കി ചിരിച്ഛ്.. പുഴുങ്ങിയ കപ്പ തിന്നോണ്ട് ഒരു ഇളി ഇളിച്ചു.

“ടീ.. ഞാൻ എപ്പോഴാ അടിണ്ടാക്കിയെ.”

“ബസ്സ് സ്റ്റോപ്പിൽ.. കാത്ത് നില്കുമ്പോ ഞാൻ കണ്ടു. ബൈക്കിനു ബാറ്റും വടിയുമായി മറ്റേ കോളേജിൽ പോകുന്നത് ”

“എടി പോത്തേ.. നിന്നെ ഞാൻ ഉണ്ടല്ലോ..”അവളുടെ ചെവി പിടിച്ചു തിരിച്ചു തലക്കിട്ടു ഒരു കിഴുക്കു കൊടുത്തു.

“അയ്യോ അമ്മായി ഓടിവായോ ഏട്ടൻ എന്നെ കൊല്ലുന്നേ….”

“ടി… ഒച്ച വെക്കല്ലേ പോത്തേ ” അവൻ വായ പൊത്തി പിടിച്ചു.

“ടാ… കൊച്ചിനെ വിടെടാ..” ദേവകിയമ്മ ചൂല് കൊണ്ടു ഒന്ന് കൊടുത്തു.

“എടാ…അവളെ ഇങ്ങോട്ട് കെട്ടികൊണ്ട് വരണ്ടതാണ്.. ന്റെ മോളായി.. നിങ്ങ ഇപ്പോഴേ തല്ലായാലോ.”

“ഇവളെ അതിനു. ആരു കെട്ടാൻ പോകുന്നു.

എനിക്ക് വേണ്ട ഇതിനു.” അവളുടെ കണ്ണ് നിറയാൻ തുടങ്ങി..

“അമ്മായി.. ഞാൻ പോണു..” അവൾ ഇറങ്ങി പോയി..

“കണ്ടോ.. കൊച്ചിനെ എന്തിനാ വിഷമിപ്പിച്ചേ.

അവൾ പോയി..”

വിഷ്ണുവിന് കൂടെ പഠിക്കുന്ന കുട്ടിയോട് ഒരു ഇഷ്ടം. ഒരു ലവ് ലെറ്റർ എല്ലാം എഴുതി സെറ്റ് ആക്കി. ഇനി ഇത് ആരുടേലും കൈ കൊണ്ടു അവളുടെ അടുത്ത എത്തിക്കണം. നോക്കിയപ്പോ ദേ വരുന്നു നമ്മടെ മുറപ്പെണ്ണ്.

“ടി.. അവിടെ നിന്നെടി..” അവൻ ദക്ഷയുടെ അടുത്ത് സീനിയർ ജാടയിട്ട്.

“എന്താ ഏട്ടാ..”

“ഏട്ടനൊക്കെ വീട്ടിൽ.. നീ ഇത് എന്റെ ക്ലാസിലെ..പ്രിയക്ക് കൊടുക്ക്‌.. ” സങ്കടം മുഖത്ത് കാണിക്കാതെ അവൾ അത് വാങ്ങി.

പ്രിയയെ കണ്ടു അവൾ അത് കൊടുത്തു.

“ഇത് വിഷ്ണുവേട്ടൻ തന്നതാ.. ഇത് വായിക്കുമ്മതൊക്കെ കൊള്ളാം. മറുപടി കോപ്പൊന്നൊക്കെ പറഞ്ഞു. ഏട്ടന്റെ അടുത്തേക്ക് ചെന്നാൽ.. അറിയാലോ ഈ ദക്ഷയെ.. അടിച്ചു കരണം ഞാൻ പുകക്കും. ” ദക്ഷ നൈസ് ആയിട്ട് ഒരു ഭീഷണിയിട്ട്.

ഇത് എങ്ങനെയോ വിഷ്ണു അറിഞ്ഞു.

വീട്ടിലെത്തി അവൾ യൂണിഫോം മാറി വരുന്നതും കാത്തു ഇരുന്നു. അടുക്കളയിൽ അമ്മയുമായി അവൾ സംസാരിക്കുന്ന ഒച്ച കേട്ടപ്പോ.

“ടി..പോത്തേ… ഇങ്ങു വന്നെടി..”സ്നേഹത്തോടെ അവൻ വിളിച്ചു. അവൾ പടികൾ കയറി തട്ടിൻ മുകളിലെ അവന്റെ റൂമിലേക്ക് വന്നു.

“മോൾ.. ആ ലെറ്റർ കൊടുത്ത.”

“കൊടുത്തല്ലോ ഏട്ടാ..”

“എന്നിട്ട് മോള് വല്ലതും. അവളോട്‌ പറഞ്ഞ..”

“ഇല്ല ഏട്ടാ..”

“നുണ പറയല്ലേ ”

“ആ… പറഞ്ഞു… ഏട്ടൻ എന്റെ ആണെന്നും..

പ്രേമിക്കാനോ കോപ്പിനോ നിന്നാൽ കരണം ഞാൻ പുകക്കുമെന്ന് പറഞ്ഞു.” പറഞ്ഞു തീർന്നതും ദക്ഷയുടെ കവിൾ നോക്കി ഒന്ന് കൊടുത്തു.അവൾ കരഞ്ഞോണ്ട് ഇറങ്ങി ഓടിപോയി.

ഇതിനിടെ ഇന്റർവ്യൂനു പോയി നാട്ടിൽ ഒരു ജോലി ശരിയായി വിഷ്ണുവിന്. അടികൊണ്ടതിനു ശേഷം.

ദക്ഷയെ കാണാൻ ഇല്ല വീട്ടിലേക്കു. അവൻ എന്തോപോലെ തോന്നി തുടങ്ങി. എപ്പോഴും കലപില വയ്ക്കുന്ന അവളുടെ ശബ്ദമില്ലാതെ എന്തോ ഒരു സുഖമില്ലാത്തത് പോലെ. അവളെ കാണാൻ തോന്നുന്നു. ഇങ്ങനെ ആലോചിച്ചു ഇരിക്കുമ്പോ അടുക്കളയിൽ അവളുടെ ഒച്ച. വിഷ്ണു പടികൾ ഇറങ്ങി അടുക്കളയിൽ ചെന്ന്. പശുനുള്ള കാടി വെള്ളം എടുക്കാൻ വന്നതാണ് അവള്. ഒരു പേരക്കയും കടിച്ചോണ്ട് അവൾ അമ്മയുമായി സംസാരിക്കുവാണ്. വിഷ്ണുവിനെ കണ്ടതും അവൾ മുഖം വീർപ്പിച്ചു. എപ്പോ വന്നെടി എന്ന് വിഷ്ണു ചോദിച്ചപ്പോൾ അവൾ മറുപടി ഒന്നും പറയാതെ.

വാഴത്തോട്ടം ലക്ഷ്യമാക്കി നടന്നു. പിന്നാലെ പോയി അവളുടെ കൈ പിടിച്ചു നിർത്തി.

“ഏട്ടാ.. എന്നെ വിടു… എനിക്ക് ഏട്ടനോട് മിണ്ടണ്ട..”

“എത്ര ദിവസയാടി ഒന്ന് മിണ്ടീട്ടു..”

“ഞാൻ മിണ്ടില്ലെങ്കിൽ എന്താ. മിണ്ടാൻ കുറെ ആളുകൾ ഉണ്ടല്ലോ ഏട്ടന്.” നൈസ് ആയിട്ട് പേരക്കക്ക് ഇട്ടു ഒരു കടി കൊടുത്തു.

“എടി നീ മിണ്ടാതായപ്പോ എനിക്ക് എന്തോപോലെയാടി.. എനിക്ക് നീ മിണ്ടാതിരിക്കുന്നത് സഹിക്കുന്നില്ല.

ഇത്രേം നാള് അടുത്തുണ്ടായപ്പോ ഒരു വിലയും തോന്നിയില്ല.

പക്ഷെ ഇപ്പൊ ഉള്ളിൽ ഒരു പിടച്ചിലാണ്.”

“ആാാ… അവിടെ കിടന്നു പിടയട്ടെ.എനിക്ക് ഒരു കുന്തവുമില്ല..” അവൻ അവളുടെ കാപ്പിപൊടി മിഴികൾ നോക്കി.. ആ മിഴികളിൽ ഇപ്പൊ അവനു അവനെ കാണാൻ പറ്റും.

“കൈ വിടു ഏട്ടാ..ഞാൻ പോണു ”

“അവിടെ നിൽക്കടി.. അതെ എന്നെ വട്ടു പിടിപ്പിക്കണ്ട. ആ മുഖത്ത് ചിരി വിടരുന്നത് പുറകിൽ നിൽക്കുന്ന എനിക്ക് കാണാം.” അവൾ പുഞ്ചിരി വരുത്തി നടന്നു പോയി.

ഞായറാഴ്ച നല്ല ഉച്ച മയക്കം കാച്ചി കിടക്കുമ്പോഴാണ്.അവൾ റൂമിലേക്ക് കയറി വരുന്നത്.

വിഷ്ണുവിന്റെ ഉറക്കം നോക്കി അവൾ ഇരുന്നു.

കള്ള ചെക്കന്റെ കിടപ്പു കണ്ടോ.

“എടാ… ഏട്ടാ എഴുനേല്ക്കട..” അവൾ തല തിരിച്ചു കിടന്നു. അവൾ അവനെ വീണ്ടും കുലുക്കി വിളിച്ചു.

“ഏട്ടാ… എഴുന്നേൽക്കു.. എനിക്ക് കടൽ കാണാൻ പോകണം.”

“ഓഹ്… വന്നോ കുരുപ്പ്.. എടി ആകെ കിട്ടുന്ന ഞായറാഴ്ച ആണ്‌. ഞാൻ ഒന്ന് ഉറങ്ങട്ടെ.”

“അങ്ങനെയിപ്പോ… ഉറങ്ങണ്ട.. എനിക്കിപ്പോ കടൽ കാണണം ”

“എങ്കിൽ വാ പോകാം..”

കടൽ നോക്കി അവൻ പറഞ്ഞു..

“നിന്നെപ്പോലെ ഒരുത്തി സമുദ്രപോൽ കൂടെ ഉള്ളപ്പോ.. ഈ സമുദ്രത്തിനു എനിക്ക് ഒരു ഭംഗി തോന്നുന്നില്ലടി പോത്തെ.” അവളുടെ കാതിലെ കോട്ട കമ്മലു കടൽ കാറ്റിൽ മെല്ലെ അടികൊണ്ടിരുന്നു. മുടിയിഴകൾ അവന്റെ മുഖത്തെ തലോടികൊണ്ടിരുന്നു.. അവള് ഉപയോഗിക്കുന്ന സോപ്പിന്റെ ഗന്ധം അവനു നന്നായി കിട്ടുന്നുണ്ടായിരുന്നു.അവൻ ദൂരെ ലൈറ്റ് ഹൌസ് കണ്ടു…

“വാടി.. നമ്മൾക്ക് അതിൽ കയറാം..” അവർ കയറി മുകളിൽ എത്തി.

“എന്താടാ ഏട്ടാ… ഇങ്ങനെ നോക്കുന്നെ.. ജനിച്ചന്നു മുതൽ കാണുന്നതല്ലേ എന്നെ.”

“അതെ.. പക്ഷെ..ഈ സമുദ്രത്തിനു സാക്ഷിയാക്കി ഭൂമിക്കും ആകാശത്തിനും ഇടയിൽ നമ്മൾ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. വീശുന്ന കാറ്റ് നിന്നെ തഴുകി എന്നെ തഴുകിട്ടില്ലലോ.. ഇതൊക്കെ ആദ്യമായി അല്ലെ.. നിന്റെ കാപ്പിപൊടി കണ്ണുകളിൽ ഇപ്പൊ എന്നെ തെളിഞ്ഞു കാണാം.”

“ഓഹ്… എന്നെ കൊണ്ടു കണ്ടവൾമാർക്ക് ലവ് ലെറ്റർ കൊടുപ്പിച്ച ആളല്ലേ.. തെണ്ടി പട്ടി.. നാറി..”

“ഇതാണ് ഈ പെണ്ണുങ്ങളുടെ കുഴപ്പം. ഇനിയിപ്പോ ഈ പഴി ലൈഫ് ടൈം സഹിക്കണമല്ലേ.”

“സഹിക്കണം.. നിങ്ങക്ക് ഞങ്ങൾ പെണ്ണുങ്ങളെ അറിയുല..”

“ദൈവമെ.. ഈ അറിഞ്ഞ പെണ്ണ് തന്നെ ധാരാളം.”

“ആഹ്… അന്ത ഭയമിറുക്കണം..” അവൾ ചിരിച്ചു.

“വേഗം വന്നു എന്നെ കെട്ടികൊണ്ട് വരാൻ നോക്കു മനുഷ്യ..”

“എടി പോത്തേ… താലി കെട്ടിയില്ലെന്നല്ലേ ഒള്ളൂ..

മിക്ക സമയത്തും എന്റെ വീട്ടിൽ തന്നെയല്ലേ..”

“അതുപോലെ ആണോ ഇത്.” അവൾ മുഖം വീർപ്പിച്ചു

“വീർപ്പിക്കണ്ട ആ മുഖം.. നല്ല സമയം നോക്കി അമ്മയെ അങ്ങോട്ട് വിടാം.. അതല്ലേ നാട്ടുനടപ്പ്..”

അവൻ കണ്ണീറുക്കി കാണിച്ചു

വൈകുന്നേരം സമയം.

“വേണുവേട്ട…. വേണുവേട്ട…” ആരോ പുറത്ത് വന്നു വിളിക്കുന്ന ശബ്ദം കേട്ട് വേണു പുറത്തേക്ക് വന്നു. കൂടെ ശ്രീദേവിയമ്മയും ദക്ഷയും വന്നു.

“ആഹ്.. ദീപനോ…കയറിയിരിക്കട..”

“ഇരിക്കാനുള്ള സമയമില്ല.. വേണു ഏട്ടാ.. ഷർട്ട്‌ ഇട്ട് വാ ”

“എന്താടാ. കാര്യം പറ..”

“നമ്മുടെ.. വിഷ്ണുവിന് ഒരു ആക്‌സിഡന്റ..തലക്ക് കാര്യമായ പരിക്ക് ഉണ്ട്..” ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഇത് കേട്ട് ശ്രീദേവിയമ്മ നെഞ്ചിൽ കൈ വച്ചു… ദക്ഷ നിന്നിടത്തു തന്നെ ഊർന്നു ഇരുന്നു.. ”

“അച്ഛാ… ഞാനും വരുന്നു..” അവൾ ഓടി കാറിൽ കയറി. “മിഴികൾ പെയ്യാൻ നിൽക്കുന്ന കാർമേഘം പോലെ വന്നു മൂടി.. ഹോസ്പിറ്റലിൽ എത്തി.. അമ്മായിയെ കണ്ടതും.. ആ കാർമേഘം മഴയായി പൊഴിയാൻ തുടങ്ങി. Icu വിലാണ്.

“ഞാൻ ഒന്ന് ഡോക്ടറെ കണ്ടിട്ടു വരാം പെങ്ങളെ ” ഡോക്ടർ റൂമിൽ കയറി കാര്യങ്ങൾ തിരക്കി.

“ഡോക്ടർ.. ഞാൻ വിഷ്ണുവിന്റെ അമ്മാവനാണ്. വിഷ്ണുവിന് എന്തെങ്കിലും.”

“വിഷ്ണു.. ഇപ്പോ ഓക്കേ ആണ്‌.. പക്ഷെ ”

“എന്താ സർ ഒരു പക്ഷെ ”

“വിഷ്ണുവിന്റെ ഞെരമ്പിൽ ഒരെണ്ണത്തിൽ നല്ല ക്ഷതമുണ്ട്. അത് മൂലം വിഷ്ണുവിന് തലക്ക് നല്ല വേദന വരും.. അന്നേരം അവൻ എന്ത് ചെയ്യും എന്ന് നമ്മൾക്ക് ഊഹിക്കാൻ പറ്റില്ല. ചിലപ്പോ അവൻ അടുത്തുള്ള ആളെ ഉപദ്രവിച്ചു എന്നുവരെ വരാം. അതവന്റെ വേദന കൊണ്ടു സംഭവിക്കുന്നതാണ്. ചിലപ്പോ വേദന സഹിക്കാതെ സ്വയം ഇല്ലാതാക്കാനും ശ്രമിക്കാം. വിഷ്ണുവിനെ നന്നായി നോക്കേണ്ടി.. വരും.. മെല്ലെ നമ്മുക്ക് ശരിയാക്കാം.” ഡോക്ടർ പറഞ്ഞു നിർത്തി.

വേണു പെങ്ങളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

ദേവകിയമ്മ കരഞ്ഞു തളർന്നു. ഇതൊന്നും മനസിലാവാതെ അവൾ ചുമറും ചാരിയിരുന്നു.

കുറെ നാളുകൾക്കു ശേഷം വിഷ്ണു ഹോസ്പിറ്റൽ വിട്ടു.

“അമ്മെ.. അവളെ പോയി വിളിച്ചു കൊണ്ടു വന്നാലോ… ഇടക്ക് വേദന വരുമ്പോൾ അമ്മക്ക് എന്നെ നോക്കാൻ പറ്റുന്നില്ല. എനിക്ക് ഈ വേദന സഹിക്കാൻ പറ്റുന്നില്ല. ഡോക്ടർ പറഞ്ഞത് അമ്മയോ അമ്മാവനോ എന്നോട് പറയുന്നില്ല.എന്താ ഈ വേദനയുടെ കാര്യം.” ദേവകിയമ്മ എല്ലാം അവനോടു പറഞ്ഞു.

“എന്താ.. അമ്മെ.. എനിക്ക് പ്രാന്ത് ആണെന്ന് പറയാതെ പറയുവാണോ..”

പറഞ്ഞോണ്ടിരിക്കലെ ദക്ഷ കയറി വന്നു.

“എടോ.. താൻ വന്നോ.. എന്നെ ഒന്ന് പുറത്തേക്ക് കൊണ്ടു പോകുമോ. ഇവിടിരുന്നു മടുത്തു..”

“പോകാമോ… എന്നോ… എന്നോട് പോകണമെന്ന് പറഞ്ഞാൽ പോരെ ഈ ലോകത്തു എവിടെ വേണമെങ്കിലും ഞാൻ എന്റെ ഏട്ടനെ കൊണ്ടു പോകും.” അവനെ കൊണ്ടു അവൾ നടന്നു..

“നമ്മുക്ക് ആ കുളപ്പടവിൽ ഇരുന്നാലോ.

അമ്മുട്ടിയെ.” അവൻ അവളെ നോക്കി ഇരുന്നു.

ഒരു മാറ്റവുമില്ലാത്തത് ഇവൾക്ക് മാത്രമാണ്.

എന്തിനാണ് ഈ പെണ്ണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്. നേരം വല്ലാണ്ട് ഇരുട്ടി തുടങ്ങി.

“എടോ.. എനിക്ക് പ്രാന്ത് ആണെന്ന് എല്ലാവരും പറയുന്നു.തനിക്കു അങ്ങനെ തോന്നുണ്ടോ.”

“ദേ.. ഏട്ടാ… അത് ഞെരമ്പിൽ ഒരു ചതവ് അത് ശരിയാക്കും ഞാൻ…”

“അതിനു.. ന്റെ പോത്തിന്റെ കൈയിൽ മരുന്നുണ്ടോ.”

“ഉണ്ടല്ലോ.. ഏട്ടനോടുള്ള എന്റെ പ്രണയം.. പ്രണയത്തിനു ഒരു ശക്തി ഉണ്ട്.. ഏതു അസുഖത്തിനുള്ള മരുന്ന് അതിലുണ്ട്.”

“എടി പൊട്ടി.. സ്നേഹം പ്രണയം അധികമാവുമ്പോൾ.. എനിക്ക് വേദന കൂടുന്ന സമയത്ത്.. നിന്നെ ഞാൻ അറിയാതെ ഉപദ്രവിച്ചാൽ.. നീ സഹിക്കോ അത്. ചിലപ്പോ നിന്നെ കൊല്ലേണ്ടി വന്നാൽ..

ഓർമ വരുമ്പോ എനിക്ക് സഹിക്കാൻ പറ്റില്ല.”

“ഏട്ടൻ അല്ലെ എന്നെ കൊല്ലുന്നതു… ഈ കൈ കൊണ്ടു മരിക്കാനും തയ്യാറായാണ് ഈ പെണ്ണ് ഭൂമിയിലേക്ക് വന്നത്.”

“പറയാൻ.. എളുപ്പാണ് അമ്മുട്ടിയെ…. നീ എന്നെ മറന്നു പുതിയ ജീവിതം നോക്കണം.”അവന്റെ മിഴി നിറഞ്ഞത് അവൻ അവളെ കാണിച്ചില്ല.

“ദേ മനുഷ്യ.. ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഞാൻ തന്നെ കൊല്ലും.. ഏട്ടനാണ് എന്ന് നോക്കുല..” അവൻ മെല്ലെ അവളുടെ നിറഞ്ഞ കണ്ണുകളിൽ ചുംബിച്ചു.. വെള്ളം കുടിക്കാൻ വന്ന മീൻ കണ്ണുപൊത്തി വെള്ളത്തിലേക്ക് ഊളിയിട്ടു.. അവൾ മെല്ലെ അവന്റെ കഴുത്തിൽ ചുംബിച്ചു.. ഒരു മഴപോലെ അവൾ അവനിലേക്ക് പെയ്യാൻ തുടങ്ങി.അവളുടെ ചുവന്ന കുങ്കുമ പൊട്ടു അവന്റെ മാറിൽ ഉരസ്സി മാഞ്ഞു. ആത്മ നിർവൃതിയെന്നോണം അവന്റെ മിഴിയിൽ നിന്നും വെള്ളം ഒലിച്ചിറങ്ങി.. അഴിച്ചിട്ട അവളുടെ മുടിയിഴകളിലൂടെ വിയർപ്പ് ഇറങ്ങി അവന്റെ നെറ്റിയിൽ വീണു. മഴ പെയ്തു തോർന്നപോൽ അവന്റെ മാറിലേക്ക് അവൾ വീണു.. മെല്ലെ കണ്ണടച്ചു കിടന്നു.. അവന്റെ ഹൃദയത്തിന്റെ മിടിപ്പ് ഇപ്പൊ അവൾക്ക് കേൾക്കാം.

“ഇനി പറ ഏട്ടാ.. ഇനി ഏട്ടനെയിട്ട് ഞാൻ പോകുമോ.. എല്ലാ അർത്ഥത്തിലും ഇപ്പൊ ഞാൻ ഏട്ടൻറെ ആയില്ലേ..”അവൻ മെല്ലെ എഴുനേറ്റു അവളുടെ നെറ്റിയിൽ ചുംബിച്ചു.

അവൻ പറഞ്ഞു ദേവകിയമ്മ പെണ്ണ് ചോദിച്ചു പോയി.. തിരിച്ചു വന്ന ദേവകിയമ്മയുടെ മുഖം വാടിയിരുന്നു.

“എന്താ.. അമ്മെ പോയിട്ട്..”

“അവളെ തരാൻ.. പറ്റില്ലന്ന് പറഞ്ഞു..എപ്പോ വേണമെങ്കിലും വേറെ ഒരാൾ ആകുന്ന അവനു പെണ്ണില്ലാന്ന്.”

അവൻ മൂളി കേട്ടൊള്ളു.

“അവൾ എന്ത് പറഞ്ഞു..”

“അവൾ.. ഒരേ കരച്ചിലായിരുന്നു.. വേണു ഏട്ടൻ അവളെ കൊന്നില്ലന്നെ ഒള്ളൂ.. ഞാൻ നില്കുംതോറും ആ കുട്ടി തല്ല് വാങ്ങി കൂട്ടൊള്ളു..

ഞാൻ ഇങ്ങ് ഇറങ്ങി പോന്നു.”

“പിന്നെ അവളുടെ കല്യാണം ഉറപ്പിച്ചു.. അവളുടെ സമ്മതം ഒന്നും നോകീലാന്ന്.. മോൻ എല്ലാം മറക്കണം.. മോൻ കല്യാണത്തിന് പോയി ഒരു പ്രശ്നം വേണ്ടടാ.. അവൾ നമ്മടെ കുട്ടിയല്ലേടാ..”

“അമ്മെ.. എനിക്ക്…” പറഞ്ഞു തീരും മുൻപ് തല വെട്ടിപുളക്കുന്ന വേദന വന്നു അവനു. ദേവകിക്ക് അവനെ ഒറ്റക് പിടിക്കാൻ സാധിച്ചില്ല.. ഓടി ചെന്ന് വാതിൽ അടച്ചു.. അവൻ ഉറക്കെ ഒച്ച എടുത്തു.. പുറത്തിരുന്നു ദേവകി പൊട്ടികരഞ്ഞു. അവൻറെ ഒച്ച കേട്ട് അവൾ റൂമിൽ നിന്നും ഓടി..

വേണു തടഞ്ഞു..അവളെ പൂട്ടിയിട്ടു.

“ഇനി മോൾ കല്യാണത്തിന് പുറം ലോകം കാണുകയൊള്ളു.”

“എന്റെ എട്ടൻ വരും.. എന്നെ കൊണ്ടു പോകാൻ ഞാൻ ഇറങ്ങി പോകും.. വേറെ ആരുമല്ലലോ നിങ്ങളൊക്കെ തന്നെയല്ലേ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.. ഞാൻ ഏട്ടന്റെ ആണെന്ന്.”അവൾ തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു..

“അമ്മെ ഒന്ന് വാതിൽ തുറക്ക് അമ്മെ അവൾ എന്നെ കാത്തിരിക്കും.. ദയവു ചെയുതു തുറക്ക് അമ്മെ.. എന്റെ തലവെട്ടി പുളയുന്നു.. എനിക്ക് അവൾ ജീവനാണ്..”ദൂരെ നിന്നും കെട്ടു മേളം കെട്ടു അവൻ.. എല്ലാം അവസാനിച്ചിരിക്കുന്നു..

അവനു മനസിലായി.. ഞാൻ പറ്റിച്ചു എന്ന് കരുതി കാണും..

“അമ്മെ.. അവളോട്‌ ഒന്ന് പോയി പറയോ.. എന്നെ ഇവിടെ കെട്ടിയിട്ടേക്കുവാണെന്നു..”

ദേവകിയമ്മ ഇറങ്ങി നടന്നു..

അവളോട്‌ കാര്യം പറഞ്ഞു..

വൈകുന്നേരം ആയപ്പോൾ…

“ദേവകിയമ്മേ… നമ്മടെ അമ്മൂട്ടീ താലി കെട്ടുന്നതിനു മുൻപായി ശര്ധിച്ചു..കൊച്ചിന് വയറ്റിൽ ഉണ്ട്..”

ദേവകിയമ്മ അവന്റെ റൂം തുറന്നു കെട്ടഴിച്ചു..

“പോയി എന്റെ മരുമകളെയും പേര കുട്ടിയേം കൊണ്ടു വാടാ..” അവൻ ഇറങ്ങി വാഴത്തൊപ്പ് വഴിയോടി.. അവൾ ഇങ്ങോട്ട് തിരിച്ചു ഓടി..

വാഴത്തോപ്പിന്റെ നടുക്ക് വച്ചു അവർ മുഖമുഖം നോക്കി നിന്നു.. അവൾ അവനെ കെട്ടിപിടിച്ചു.

അവന്റ വലതു കൈ എടുത്തു അവളുടെ വയറിൽ വച്ചു.. തലയാട്ടി കരഞ്ഞു കൊണ്ടു..

“അച്ഛനെ കൊണ്ടു പറ്റാത്തത്..മോനെ കൊണ്ടു പറ്റി..” അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു..

“എന്ത്..”

“കുന്തം..”

“അമ്മയുടെ കല്യാണം മുടക്കി.. അച്ഛന് സ്വന്തമാക്കി കൊടുത്തു അവൻ അവന്റെ അമ്മയെ ”

അവൾ അവനെ മുറുകെ കെട്ടിപിടിച്ചു നാട്ടുകാരും ആളുകളും നോക്കി നിൽക്കുന്നത് അവര്ക് ഒരു പ്രശ്നമെ അല്ലായിരുന്നു..

“എന്തുവാടി…”

“കുന്തം ”

“ആരുടെ ”

“ലുട്ടാപിടെ ”

അവളെ മെല്ലെ പൊക്കി വാഴത്തോപ്പിലൂടെ ലക്ഷ്യം വച്ചു നടന്നു.. ദേവകിയമ്മ അപ്പോൾ വിളക്ക് കത്തിച്ചു വെളിയിലേക്ക് വന്നു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ.

രചന : ദേവിപ്രസാദ് സി ഉണ്ണികൃഷ്ണൻ

Scroll to Top