നിൻ മിഴികളിൽ തുടർക്കഥയുടെ ഭാഗം 21 വായിക്കൂ…

രചന : PONNU

നാദിയെ നോക്കി അയാൾ ആക്രോഷിച്ചു…. കരയാൻ അല്ലാതെ അവൾക്ക് ഒന്നിനും കഴിഞ്ഞില്ല…… പുറത്ത് ഒരു കാറു വന്നതും അങ്ങോട്ടേയ്ക്ക് ആയി എല്ലാവരുടെയും നോട്ടം…

കാറിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരൻ ഇറങ്ങി വന്നു….

കാർ പാർക്ക് ചെയ്ത് വീടിനുള്ളിലേക്ക് കയറി അവൻ…

വന്ന ഉടനെ അവന്റെ നോട്ടം പോയത് കരഞ്ഞു തളർന്ന നാദിയിലേക്ക് ആണ്…

“മാമ…. ഇങ്ങള് ഓളെ അടിച്ചോ… ”

ദേഷ്യം കടിച്ചമർത്തി അവൻ നാദിയുടെ ഉപ്പയോടായി ചോദിച്ചു…..

അയാൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി അടിച്ചിട്ടുണ്ടെന്ന്….

“പ്രേമിച്ചെന്ന് വെച്ചാണോ ഇവളെ അടിക്കുന്നത്,

ആ ഒരൊറ്റ കാരണത്തിന്റെ പേരിൽ ആണോ ഇവളെ പഠിക്കാൻ പോലും വിടാതെ ഇവിടെ പൂട്ടിയിട്ടേക്കുന്നത്. ”

നാദി അവനെ ദയനീയതയോടെ നോക്കി…

“റാഷി…. നീ ഈ വഴിപിഴച്ചവൾക്ക് വേണ്ടി വക്കാലത്തു പിടിക്കുന്നോ….

“നിങ്ങളൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്,ഒരുത്തനെ പ്രേമിച്ചെന്ന് വെച്ച് പിഴച്ചവൾ ആയോ…. എന്തായാലും കഞ്ചാവ് അടിച്ച് കിറുങ്ങി കള്ളും കുടിച്ചു കിടക്കുന്നവനെ അല്ലല്ലോ കേറി പ്രേമിച്ചത്….. ഞാൻ തിരക്കി അവനെ കുറിച്ച്, മതത്തിന്റെ കുഴപ്പം അല്ലാതെ അവൻ 100% പെർഫെക്റ്റ് ആണ്…. ഇവളെ പൊന്നുപോലെ നോക്കിക്കോളും, അതല്ലേ നോക്കേണ്ടത്, അല്ലാതെ മതം നോക്കി ഇവളെ…. ഛെ….. ”

റാഷി പറയുന്നത് കേട്ട് നാദിയുടെ ഉപ്പാക്ക് ദേഷ്യം വന്നിരുന്നു…. നാദിയുടെ മുറചെക്കൻ ആണ് റാഷി, പക്ഷെ അവന് അവൾ തന്റെ കുഞ്ഞിപ്പെങ്ങൾ ആണ്.

“നിന്നെ ഇങ്ങോട്ട് വിളിച്ചത് ഇവൾക്ക് വക്കാലത്തു പിടിക്കാൻ അല്ല. ഇവളുടെ മനസ് മാറ്റാൻ ആണ്…. നീ പറഞ്ഞാൽ ഓള് കേക്കും…..

എന്നിട്ടും ഇവൾക്ക് മാറ്റമില്ലെങ്കിൽ……., ബാക്കി എന്താണ് വേണ്ടത് എന്ന് എനിക്കറിയാം… ”

അയാൾ അതും പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ വെളിയിലേക്ക് ഇറങ്ങി പോയി…..

റാഷി ഒരു ദീർഘ നിശ്വാസത്തോടെ നിലത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന നാദിയെ പിടിച്ചെഴുനേൽപ്പിച്ചു…..അവളുടെ ഉമ്മയുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട് എന്തിനോ വേണ്ടി….

“മോള് കരയാതെ, വാ… എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…. ”

കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ അവൻ തുടച്ചു കൊടുത്തു കൊണ്ട് അവളെയും കൂട്ടി മുകളിലെ ബാൽക്കണിയിലേക്ക് ചെന്നു..

“കാക്കു എന്തൊക്കെ പറഞ്ഞാലും ശെരി സാറിനെ മറക്കാൻ എനിക്ക് പറ്റില്ല….. ഞാനില്ലെങ്കിൽ സാറിനോ സാറില്ലാതെ എനിക്കോ ജീവിക്കാൻ പറ്റില്ല… സ്നേ…. സ്നേഹിച്ചു പോയി ഞങ്ങൾ….

വേ… വേറെ ഒരാളെ ഇഷ്ടമി..ല്ലാതെ കെട്ടാൻ എനിക്ക് വയ്യ….. ”

പറയുമ്പോൾ വാക്കുകൾ മുറിഞ്ഞുപോയിരുന്നു….

പറഞ്ഞു തീർന്നതും പൊട്ടികരഞ്ഞുകൊണ്ട് അവൾ റാഷിയുടെ മാറിലേക്ക് ചാഞ്ഞു…..

എന്ത് ചെയ്യണമെന്നോ.. എങ്ങനെ സമാധാനിപ്പിക്കണമെന്നോ അവന് അറിയില്ല, ഇവരുടെ പ്രണയം സത്യമാണെന്നും ഒന്നിനും പിരിക്കാൻ ആവില്ലെന്നും ഇതിനോടകം തന്നെ അവന് വ്യക്തമായിരുന്നു…..ഇനിയെന്ത് എന്ന വലിയ ചോദ്യം മനസ്സിൽ തങ്ങി നിന്നു……

❤❤❤❤❤❤❤

ദൂരങ്ങളിലേക്ക് നോക്കി ഇരിക്കവെ ആണ് കാശിക്കരികിൽ അശ്വിൻ വന്നിരുന്നത്…. അവൻ വന്നതറിഞ്ഞിട്ടും ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരിക്കുന്ന കാശിയെ കണ്ട് അശ്വിനും മറ്റെങ്ങോട്ടോ നോക്കി ഇരുന്നു…. അവനിൽ നിന്നും യാതൊരു അനക്കവും ഇല്ലാത്തതിനാൽ അശ്വിൻ അവനെ ഒന്ന് നോക്കി…. കാശിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് ഹൃദയം വിങ്ങിയത് അശ്വിന്റേത് ആണ്..

“ഏട്ടാ.. എന്താ… എന്ത് പറ്റി… ”

ചോദിച്ചിട്ടും കാശിയിൽ നിന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല….

“സർ…. എന്തിനാ വേഗം വരാൻ പറഞ്ഞെ….

കാശി ഏട്ടാ…. ഹലോ…. ”

പിന്നെയും വിളിച്ചു, മൗനം തന്നെ… അവസാനം സഹികെട്ട് കുലുക്കി വിളിച്ചു….

നാദിയായിരുന്നു അവന്റെ മനസ്സിൽ, ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ അത്രയും വെറുതെ ആകുമോ എന്ന് അവൻ ഭയപ്പെട്ടു, ചിന്തകളിൽ മുഴുകി ഇരിക്കുന്നതിനിടയിൽ അശ്വിൻ പറഞ്ഞതോ വിളിച്ചതോ ഒന്നും അവന്റെ ശ്രദ്ധയിൽ പെട്ടില്ല…..കുലുക്കി വിളിച്ചതും സ്വബോധത്തിലേക്ക് തിരികെ വന്നു..

കണ്ണുകൾ നിറഞ്ഞിട്ടുണ്ട്….

“ഏട്ടാ…. ഇതെന്തുവാ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു…. എന്ത് പറ്റി, കാര്യം പറയ്….

എന്തേലും പ്രശ്നം ഉണ്ടോ…?”

വെപ്രാളത്തോടെ അശ്വിൻ ചോദിക്കുമ്പോൾ വേദനയോടെ എല്ലാം നഷ്ട്ടപെട്ടവനെ പോലെ കാശി അവനെ നോക്കി….

“എനിക്ക്…. എനിക്ക് പറ്റണില്ലെടാ…. നാദി… അവളെന്റെ ജീവനാടാ…”

സങ്കടം അടക്കാൻ അവൻ നന്നേ പാടുപെടുന്നുണ്ട്.

“അതിനിപ്പോ എന്താ ഉണ്ടായേ…. ഇങ്ങനെ സങ്കടപ്പെടുന്നത് എന്തിനാ… നാദി എവിടെ, പാറു പറഞ്ഞു നാദിയെ വിളിച്ചിട്ട് കിട്ടുന്നില്ല, കോളേജിൽ ഇപ്പൊ വരുന്നില്ല എന്നൊക്കെ…. എന്തുപറ്റിയതാ അവൾക്ക് ”

“എടാ…. എനിക്ക് അവളെ കിട്ടില്ലടാ….. നാദിടെ കല്യാണം ഉറപ്പിച്ചു…. എനിക്ക് അവളെ വേണമെടാ…. പറ്റണില്ല മറക്കാൻ… ”

പറയുമ്പോൾ അത്രയും കണ്ണുനീർ കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു….

“അയ്യേ ഇതാണോ പ്രശ്നം, ആ കല്യാണം നമ്മുക്ക് മുടക്കാന്നെ…. ഞാനല്ലേ ഇവിടെ ഉള്ളത്, കല്യാണം മുടക്കുന്ന കാര്യം ഞാൻ ഏറ്റു,

എന്തായാലും വീട്ടിൽ സമ്മതിക്കില്ല, പാതിരാത്രി പോയി നാദിനെ വിളിച്ചിറക്കി കൊണ്ട് ഇങ്ങു വന്ന മതി, പിന്നെ രജിസ്റ്റർ മാര്യേജ്. അതോടെ നിങ്ങളുടെ കാര്യം സെറ്റ്… Ok അല്ലെ… വീട്ടിൽ ചോയിച്ചിട്ടും ഒരു കാര്യവുമില്ല… കുറച്ചുകൂടി seen ആവുമെന്ന് മാത്രം… ”

“ഏയ്…. ഇനി ഒന്നും ചെയ്യാനില്ല ഡാ… എല്ലാം കഴിഞ്ഞു. ഞങ്ങൾ ആദ്യമേ തീരുമാനിച്ചതാണ് വീട്ടുകാരെ വെറുപ്പിച്ചുകൊണ്ട് ഒരു ജീവിതം വേണ്ടെന്ന്…. പിന്നെ വീട്ടിൽ സമ്മതിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവൾടെ ഉപ്പയോടു പെണ്ണ് ചോദിച്ചു,അതിനു ശേഷം എന്താണ് ഇപ്പൊ അവളുടെ അവസ്ഥ എന്നോ വീട്ടിലെ കാര്യമോ ഒന്നും അറിയില്ല….. ഇനി….. ഇനി അവളുടെ ക…

കല്യാണം കഴിഞ്ഞോ എന്നുപോലും….

അവളിന്നലെ എന്നെ വിളിച്ചിരുന്നു പക്ഷെ അവിടെയും വിധി തകർത്തു…. എന്റെ ഫോൺ സ്വിച് ഓഫ് ആയി പോയി…. ഇനിയെന്തെന്ന് എനിക്കറിയില്ല…. എത്ര ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല… അതാ നിന്നെ വിളിച്ചത്.. എനിക്ക് അവളെ ഒന്ന് കാണണം, സംസാരിക്കണം..

ഇല്ലെങ്കിൽ ഞാൻ…. ഞാൻ വീർപ്പുമുട്ടി മരിച്ചുപോകും…. നീ എന്തെങ്കിലും ഒരു സൊല്യൂഷൻ പറഞ്ഞു താ….

പ്രതീക്ഷയോടെ അതിലേറെ വേദനയോടെ കാശി അശ്വിനിലേക്ക് നോട്ടം തിരിച്ചു…..

“സാർ ചെ*യ്തത് എന്തായാലും മണ്ടത്തരം ആയിന്നെ ഞാൻ പറയു, വീട്ടുകാരെ വെറുപ്പിച്ചു,

ഒളിച്ചോടി പോയിട്ട് അവരുടെ കണ്ണീർ വീഴ്ത്തി ജീവിക്കുന്നതിനേക്കാൾ ഒന്നിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്…. പക്ഷെ ഇപ്പോഴേ വീട്ടിൽ ചെന്ന് ചോദിക്കുന്നതു ശെരിയായില്ല….. അവളിനി വീട്ടുതടങ്കലിൽ ആവും…. ”

“പറ്റിപോയെടാ….. ആ ഒരു സിറ്റുവേഷനിൽ ഏതാ ശെരി ഏതാ തെറ്റ് എന്നൊന്നും ചിന്തിച്ചില്ല…”

കാശിയുടെ മുഖത്ത് കുറ്റബോധം തെളിഞ്ഞു നിന്നിരുന്നു…..

“എന്താണെങ്കിലും നമുക്ക് പരിഹരിക്കാം ”

അശ്വിൻ തോളിൽ തട്ടി അവനെ സമാധാനിക്കുന്നുണ്ടെങ്കിലും കാശിയുടെ നെഞ്ചിലെ കനൽ തീർന്നില്ല

ആദ്യം തന്നെ കല്യാണം മുടക്കാൻ ഉള്ള കാര്യങ്ങൾ നോക്കണം…..

അതിനെ കുറിച്ച് ഓരോന്ന് പറഞ്ഞു കൊടുക്കുന്നതിനിടയിൽ ആണ് അശ്വിന്റെ ഫോൺ ശബ്ധിച്ചത്….

ദേഷ്യം വന്നിരുന്നു അവന്…..

കാൾ list നോക്കിയപ്പോ പാറുവിന്റെ കാൾസ്….

അപ്പൊ തന്നെ ഫോൺ മാറ്റിവെച്ചുകൊണ്ട് കാശിക്ക് ക്ലിയർ ആക്കി കൊടുത്തു….

പിന്നെയും പാറു വിളിച്ചതും ദേഷ്യത്തോടെ അശ്വിൻ കാൾ എടുത്തു,ദൂരേക്ക് മാറി നിന്നു,….

“എന്താടി നിനക്കു….. ആദ്യം വിളിച്ചിട്ട് എടുത്തില്ലെങ്കിൽ നിനക്കു അറിയില്ലേ bc ആവുമെന്ന്….

ശല്യം ചെയ്യാൻ ആയിട്ട് ഓരോന്ന് വന്നോളും നാശം….കുറച്ചു സമയമെങ്കിലും ഒന്ന് സ്വസ്ഥത തരോ നീ…. ”

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന : PONNU