മന്ദാരം, നോവൽ, ഭാഗം 23 വായിക്കുക…

രചന : Thasal

അന്നത്തെ ദിവസം അവർക്ക് നൽകിയത് കുറച്ച് ഫിസികൽ ടാസ്ക്സ് ആയിരുന്നു…. അവർ അത് ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു…..

ഗോവയിലെ കോളേജുകളിൽ നിന്നും തിരഞ്ഞെടുത്ത മുന്നിട്ടു നിൽക്കുന്ന കുറച്ചു പ്ലയെഴ്സ്….

കൂടാതെ ക്ലബ്ബിലെ സീനിയർ പ്ലയെഴ്സും…. സേറക്ക് അറിയാമായിരുന്നു ഇവരൊന്നും നിസാരക്കാർ അല്ല എന്ന്….ഫൈനൽ ടീമിൽ എത്തി ചേരാൻ ഒരുപാട് കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുമെന്ന്…

പക്ഷെ അവൾക്ക് proud തോന്നി… ഇവർക്ക് ഇടയിൽ ചെറിയൊരു സ്ഥാനം എങ്കിലും തനിക്ക് ലഭിച്ചതിൽ…. അവളുടെ മനസ്സിൽ അപ്പോഴും നന്ദിയോടെ ഓർക്കുന്ന മുഖങ്ങൾ ആണ് ജെറിയുടെയും എബിന്റെയും…. താൻ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് അവർക്ക് ഉള്ളതാണ്….

❤❤❤❤❤❤❤❤❤❤

“One vanila and one rainbow…. ”

അവൾ ഐസ് ക്രീം ഷോപ്പിൽ ഓർഡർ ചെയ്തു കൊണ്ട് പുറത്ത് ഇട്ട ടേബിളിൽ ചെന്ന് ഇരുന്നു…

അപ്പോഴേക്കും മുഖം കഴുകി കൊണ്ട് ജെനിയും എത്തിയിരുന്നു….

“ഓർഡർ ചെയ്തോ…. ”

അവൾ ചോദിച്ചു കൊണ്ട് സേറക്ക് ഒപോസിറ്റ് ആയി ഇരുന്നതും അവൾ മെല്ലെ ഒന്ന് മൂളി…

അപ്പോഴേക്കും ഐസ് ക്രീം വന്നിരുന്നു…. Rainbow ജെനിക്ക് അടുത്തേക്ക് വെച്ചു കൊടുത്തു കൊണ്ട് അവൾ വാനില ഫ്ലാവർ സ്പൂൺ കൊണ്ട് മെല്ലെ കോരി കഴിക്കാൻ തുടങ്ങി…. അതോടൊപ്പം തന്നെ ഫോണിൽ എന്തോ കാര്യമായ പണിയിൽ ആണ് അവൾ…

ജെനി ആദ്യം അവളെ സംശയത്തോടെ നോക്കി കൊണ്ട് ഐസ് ക്രീം കഴിക്കാൻ തുടങ്ങി…

“സേറ…. കാര്യപ്പെട്ട പണിയിൽ ആണെന്ന് തോന്നുന്നു…. ”

അവളുടെ സംസാരം കേട്ടു സേറ തല ഉയർത്തി അവളെ ഒന്ന് നോക്കി… അവൾ ഒന്ന് പിരികം പൊ*ക്കിയതും സേറ ഒന്ന് പുച്ഛിച്ചു…

“Two days കഴിഞ്ഞാൽ ഫെസ്റ്റ് തുടങ്ങാൻ പോവുകയല്ലേ…. എത്ര പെട്ടെന്നാ കാലം പോകുന്നത്….

നിനക്ക് ഓർമ്മയില്ലേ നമ്മളും വരുണും കൂടി ഫെസ്റ്റ് കാണാൻ പോയത്…. അത് full funny ആയിരുന്നല്ലേ…. ”

അവൾ ചിരിയോടെ പറയുന്നത് കേട്ടു ജെനിയും ഒന്ന് ചിരിച്ചു…

“അന്ന് പാർട്ടിയിൽ വെച്ച് നീ ഡ്രിങ്ക് ചെയ്തു പ്രോബ്ലം ഉണ്ടാക്കിയത് ഓർമ്മയുണ്ടോ….

അതായിരുന്നു കൂടുതൽ funny… ഞാനും വരുണും കൂടി നിന്നെ പിടിച്ചു കൊണ്ട് വന്നത്….

ഓർക്കാൻ വയ്യ…. ”

അവൾ പൊട്ടിച്ചിരിയോടെ പറഞ്ഞു…. സേറയുടെ ഓർമ്മകൾ പലപ്പോഴായി പിന്നിലേക്ക് സഞ്ചരിച്ചു കഴിഞ്ഞിരുന്നു… ഡ്രിങ്ക് ചെയ്തതിന്റെ പേരിൽ ഉണ്ടായ പിണക്കങ്ങളും ഇണക്കങ്ങളും അവളുടെ ഉള്ളിലൂടെ കടന്നു പോയി….

മറക്കാൻ ശ്രമിക്കുന്തോറും ചില ഓർമ്മകൾ മനസ്സിൽ പടർന്നു പന്തലിക്കും പോലെ ജെറിയും എബിയും ഒരിക്കലും വിട്ട് പോകാത്ത തരത്തിൽ അവളിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു….

“ആ… എന്നിട്ട് ഇപ്രാവശ്യം ഫെസ്റ്റിന് പോകണ്ടേ…

“എന്ത്… !!?”

അവൾ പെട്ടെന്ന് കേൾക്കാത്തത് കൊണ്ട് തന്നെ പിന്നെയും ചോദിച്ചതും ജെനി അവളെ ഒന്ന് അമർത്തി നോക്കി…

“നീ ഇത് ഏതു ലോകത്താ…. നമുക്ക് ഫെസ്റ്റിന് പോകണ്ടേ എന്ന്…. ”

അവൾ വീണ്ടും ചോദിച്ചതും ആരെയോ ബോധ്യപ്പെടുത്താൻ എന്ന പോലെ അവൾ ഒന്ന് പുഞ്ചിരിച്ചു…..

“മ്മ്മ്…. ”

“പിന്നെ ന്യൂ ഇയറും അടിച്ചു പൊളിക്കണം….

ഞാൻ ഇവിടെ ഉള്ള അവസാന ന്യൂ ഇയർ അല്ലേ… അടുത്ത വർഷം അങ്ങ് കോട്ടയത്ത് ആയിരിക്കും… നല്ലൊരു പാർട്ടി കണ്ടു പിടിച്ചു ടിക്കറ്റ് ബുക്ക്‌ ചെയ്യണം….ഇപ്രാവശ്യം നമ്മൾ പൊരിക്കും… കഴിഞ്ഞ തവണത്തേ പോലെ തല വേദനയാ… കാല് വേദനയാ എന്നൊക്കെ പറഞ്ഞു വരാതിരുന്നാൽ….നീ അറിയും… മനസ്സിലായോ…. ”

അവളുടെ ചോദ്യത്തിന് സേറ ഒരു പുഞ്ചിരിയോടെ തലയാട്ടി….

“അപ്പോൾ നിനക്കും പോകാൻ സമയം ആയി അല്ലേ…. ”

അവളെ തന്നെ നോക്കി ആയിരുന്നു സേറയുടെ ചോദ്യം…. ആ ഒരു ചോദ്യത്തിൽ ജെനിയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു… അവൾ അത് മറച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു…

“പിന്നെ പോകാതെ… നാട്ടിൽ ഒരു അമ്മച്ചിയും അപ്പച്ചനും കാത്തു നിൽപ്പുണ്ട്…. മോള് ബിരുദവും എടുത്തു ചെല്ലുന്നത് കാണാൻ… ”

അവൾ തമാശ നിറച്ചു കൊണ്ട് പറഞ്ഞതും സേറയുടെ കണ്ണുകൾ മെല്ലെ ഐസ്ക്രീമിലേക്ക് തന്നെ താഴ്ന്നു…

❤❤❤❤❤❤❤❤

“പപ്പമാരെ ആരേലും ഡോർ ഒന്ന് തുറക്ക്…. ”

വാതിലിൽ താളത്തിലും ഈണത്തിലും തട്ടി ആയിരുന്നു അവളുടെ വിളി…. പെട്ടെന്ന് ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന വർഗീസിനെ കണ്ടു അവൾ ഒന്ന് ഇളിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു….

ബാഗ് അവിടെ തന്നെ ഹാങ്ങ്‌ ചെയ്തു ഷൂ ലേസ് അഴിച്ചു ഷൂ സൈഡിലേക്ക് മാറ്റി വെച്ച് കൊണ്ട് അവൾ വർഗീസിന്റെ തോളിലൂടെ കയ്യിട്ടു.

“എന്താ വർക്കിച്ചാ മുഖത്ത് ഒരു ക്ഷീണം…. എന്റെ തന്ത ജേക്കബ് ഫുഡ്‌ ഒന്നും തന്നില്ലായോ

അവളുടെ ചോദ്യത്തിന് അവളുടെ റൂമിലേക്ക്‌ ഇടം കണ്ണിട്ട് നോക്കുകയായിരുന്നു അദ്ദേഹം… അവൾ നെറ്റി ചുളിച്ചു കൊണ്ട് അദ്ദേഹത്തെ നോക്കി…

“എവിടെ വർക്കിച്ചന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ… ജേക്കബ് ഇച്ചായനോട് പറഞ്ഞേക്ക് സാറാമ്മക്ക് നന്നായി വിശക്കുന്നുണ്ട് എന്ന്…. ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വരുമ്പോഴേക്കും ഫുഡ്‌ എടുത്തു വെക്കാൻ… നല്ല പ്രാക്ടീസ് ആയത് കൊണ്ടാണ് എന്ന് തോന്നുന്നു ഭയങ്കര ക്ഷീണം…. ”

അവൾ അതും പറഞ്ഞു കൊണ്ട് റൂമിലേക്ക്‌ നടന്നതും അപ്പോഴേക്കും ധൃതിയിൽ റൂമിൽ നിന്നും ഇറങ്ങി വരുന്ന ജേക്കബിനെയും തോമസിനെയും കണ്ടു അവളുടെ നെറ്റി ചുളിഞ്ഞു വന്നു…

അവൾ ഊരയിൽ കയ്യൂന്നി അവരെ ചുഴിഞ്ഞു ഒന്ന് നോക്കി കൊണ്ട് പിരികം പൊക്കിയതും അവർ രണ്ട് പേരും ഒന്ന് തോളു പൊക്കി കാണിച്ചു കൊണ്ട് ഒന്നും പറയാതെ അവിടെ നിന്നും മുങ്ങിയിരുന്നു.

അവൾ ഒരു ചിരിയോടെ അവരെ നോക്കി കൊണ്ട് ഉള്ളിലേക്ക് കടന്നതും തന്റെ കണ്മുന്നിൽ ഉള്ളത് കണ്ടു അവളുടെ കണ്ണുകൾ അതിൽ തറഞ്ഞു കഴിഞ്ഞിരുന്നു… അത് കൂടുതൽ വിടർന്നു എങ്കിലും മുഖം രക്തവർണ്ണമായി മാറി….

“അപ്പാ….. ”

അലറി കൊണ്ടായിരുന്നു അവളുടെ വിളി…

അവളുടെ ആദ്യ വിളിക്ക് തന്നെ മൂന്ന് പേരും അവിടെ ഹാജർ ആയിരുന്നു…. അവൾ കയ്യും കെട്ടി കൊണ്ട് അവരെ മൂന്ന് പേരെയും മാറി മാറി നോക്കി….

“എന്താ ഇത്…. ”

താനും ജെറിയും എബിയും ചേർന്നു നിൽക്കുന്ന ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അവൾ ചോദിച്ചതും മൂന്ന് പേരും ഒന്ന് പരുങ്ങി….

“അത് വെറുതെ ഇരിക്കുന്നത് കണ്ടപ്പോൾ…. ”

“എന്ത് വെറുതെ ഇരുന്നാലും എന്റെ റൂമിൽ കൊണ്ട് വന്നു ഇടുമോ…. മാറ്റ്… ഇത് ഇവിടുന്ന് എടുത്തു മാറ്റാൻ….

അവൾ ദേഷ്യം കൊണ്ട് അലറുകയായിരുന്നു…

“സേറ…. മതി…. ”

“അപ്പാ… അപ്പനോട് പല തവണ പറഞ്ഞതാ…ഇത് കാണുമ്പോൾ എനിക്ക്… വല്ലാതെ ഇറിറ്റെറ്റ് ആകുന്നു…. ”

അവൾ പരമാവധി ശബ്ദം കുറക്കാൻ നോക്കി…അപ്പോഴേക്കും വർഗീസും തോമസും ചേർന്നു ആ ഫോട്ടോ അഴിച്ചു മാറ്റിയിരുന്നു…

“അപ്പോൾ ഇതൊക്കെയോ… ഇതൊന്നും കാണുമ്പോൾ ഇല്ലാത്ത ഇറിറ്റെഷൻ എന്താ ഈ ഫോട്ടോ കാണുമ്പോൾ നിനക്ക്…. ”

അവളുടെ റൂമിൽ ഉള്ള ബാക്കി ഫോട്ടോസിലേക്ക് കൈ ചൂണ്ടി കൊണ്ടായിരുന്നു അയാളുടെ ചോദ്യം…..അതിൽ പലതും ജെറിയും എബിനും നിറഞ്ഞു നിൽക്കുന്നത് തന്നെ ആയിരുന്നു…

അവൾ അയാളെ നോക്കി കണ്ണുരുട്ടി….

“Becouse…. That time they cheated me…

Just get lost…. ”

എടുത്തടിച്ച പോലെ ആയിരുന്നു അവളുടെ മറുപടി… അപ്പൻമാർക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു… അവർ പുറത്തേക്ക് ഇറങ്ങിയതും സേറ വാതിൽ ഒന്ന് അമർത്തി അടച്ചു….

“അവൾ ഒന്നും മറന്നിട്ടില്ലല്ലോ തോമസെ…. അമ്പിനും വില്ലിനും അടുക്കുന്നില്ല…. ”

സങ്കടത്തിന്റെ അങ്ങേ തലയിൽ ഉള്ള ചോദ്യമായിരുന്നു അത്… തോമസും ഒന്ന് തലയാട്ടി

“ഇനി അവരെ നേരിട്ട് കണ്ടാൽ എന്തായിരിക്കും പ്രതികരണം എന്ന് ഊഹിക്കാവുന്നതെ ഒള്ളൂ….

എന്തായാലും അവർ വരട്ടെ…. ”

തോമസും പറഞ്ഞതോടെ ബാക്കി ഉള്ളവർ ഒന്ന് തലയാട്ടി..

❤❤❤❤❤❤❤❤❤

“Yes…. ഞാൻ വരാം…. ഡയറക്റ്റ് ജിമ്മിലേക്ക് വന്നാൽ മതിയോ….. മ്മ്മ്… നീ ഫോൺ വെക്ക്.

ബെഡിൽ നിന്നും ഇഷ്ടമല്ലാതെ എഴുന്നേൽക്കുന്നതിനിടയിൽ അവൾ പറഞ്ഞു…

അവൾ ഫോൺ കയ്യെത്തിച്ചു ടേബിളിൽ തന്നെ വെച്ചു കൊണ്ട് മുടിയിൽ റബ്ബർ ഇട്ടു കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു ബാത്‌റൂമിലേക്ക് കയറി…

ഒന്ന് ഫ്രഷ് ആയി ടീഷർട്ടിന് മുകളിൽ ജാകറ്റ് എടുത്തു അണിഞ്ഞു കൊണ്ട് തലയിൽ ക്യാപ് വെച്ചു അവൾ റൂമിന് പുറത്തേക്ക് നടന്നു…. കിച്ചണിൽ പോയി സ്റ്റാൻഡിൽ തൂക്കിയ ബോട്ടിലിൽ നിന്നും ഒന്ന് എടുത്തു അവൾ ഫിൽറ്ററിൽ നിന്നും വെള്ളം നിറയ്ക്കുമ്പോൾ അവളുടെ കണ്ണ് സ്റ്റാൻഡിൽ തൂങ്ങി കിടക്കുന്ന ബാക്കി രണ്ട് ബോട്ടിലിൽ ആയിരുന്നു…..

മൂന്ന് ബോട്ടിലിലും ഒരുപോലെ രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും ചിത്രം പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്…

അവൾ അതിലേക്കു യാതൊരു വികാരങ്ങളും കൂടാതെ നോക്കി കൊണ്ട് ബോട്ടിൽ മൂടി കൊണ്ട് അത് ബാഗിന്റെ സൈഡിൽ വെച്ചു കൊണ്ട് തിരിച്ചു ഇറങ്ങുമ്പോഴേക്കും അപ്പനും എത്തിയിരുന്നു….

“നീ ഇറങ്ങാൻ ആയോ… ”

അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൾ ചെറു ചിരിയോടെ അയാളെ ഒന്ന് കെട്ടിപിടിച്ചു…

“അപ്പൻ എന്താ എന്നെ പറ്റി കരുതിയത്…

അപ്പന്റെ മോളിപ്പോൾ പഴയ ആളൊന്നും അല്ലല്ലോ….ഫേമസ് ആകാൻ പോവല്ലേ…

അപ്പോൾ കുറച്ചു ഫിറ്റ്നസും കാര്യങ്ങളും ഒക്കെ ശ്രദ്ധിക്കണ്ടെ…. ”

അവളുടെ ചോദ്യം കേട്ടു അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുടിയിൽ തലോടി…. അവൾ അദ്ദേഹത്തിൽ നിന്നും വിട്ട് മാറി വാച്ചിലേക്ക് നോക്കി…

“4. 30 ആയി…. എന്നാ ഞാൻ പോവാ അപ്പാ. ”

അവൾ വേഗത്തിൽ പുറത്തേക്ക് ഓടി…

“അവിടെ നിൽക്കടി ഞാനും വരുന്നു… ”

അദ്ദേഹം അവൾക്ക് ഒപ്പം തന്നെ പുറത്തേക്ക് ഇറങ്ങി ഡോർ ലോക്ക് ചെയ്തു കൊണ്ട് പറഞ്ഞു…

“എങ്ങോട്ടാ ജോഗിങ്ങിന് ആണോ… ”

“ഫേമസ് ബാസ്കറ്റ് ബോൾ പ്ലയെറുടെ അപ്പൻ അല്ലേ…. അപ്പോൾ ഇച്ചിരി ഫിറ്റ്നസ് ഞാനും ശ്രദ്ധിക്കട്ടെന്നെ…. ”

ചുണ്ടിൽ ചിരി കടിച്ചു പിടിച്ചു കൊണ്ടായിരുന്നു അദ്ദേഹം പറഞ്ഞത്…. അവളും വാ പൊത്തി ചിരിച്ചു…

വെളിച്ചം എങ്ങും എത്തും മുന്നേ തന്നെ ഗോവൻ തെരുവുകൾ ഉണർന്നിരുന്നു…. ഉറങ്ങിയിട്ടില്ല എന്ന് പറയുന്നതാകും ശരി…. നൈറ്റ്‌ പാർട്ടികളും ബീച്ചുകളും ഉള്ള അവിടെക്ക് വിദേശികളുടെ ആകർഷണ സ്ഥലം തന്നെയാണ്….. ഒരിക്കലും ഉറങ്ങാത്ത നാട്…..

അവർ ആ തെരുവിലൂടെ നടക്കുമ്പോൾ അപ്പോഴും ഒരുപാട് ഫോറിൻസ് അവരെ മറികടന്നു പോകുന്നുണ്ടായിരുന്നു…

“സീസൺ ആയത് കൊണ്ട് ഫോറിൻസ് എല്ലാം കൂടുതൽ ആണല്ലേ…. ”

ചുറ്റും ഒന്ന് നോക്കി കൊണ്ടുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിന് അവളും ഒന്ന് ചിരിച്ചു കൊണ്ട് അയാളോട് ചാരി നിന്നു…

“ഒന്ന് പതുക്കെ നോക്ക് അച്ചായാ…..പണ്ട് ഈ നോട്ടം കണ്ടു ആണോ പെൺപിറന്നോള് നാടു വിട്ടത്…. ”

അവൾ പതിഞ്ഞ സ്വരത്തിൽ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചതും അപ്പൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവളുടെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു…

“ദേ പെണ്ണെ…. അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ…. നിന്റെ അമ്മച്ചിയോട് ചോദിച്ചാൽ അറിയാം…. ഞാൻ ഡീസന്റ് ആയിരുന്നന്നെ….

നിന്റെ അമ്മച്ചിയെ അല്ലാതെ ഒറ്റ ഒരുത്തിയുടെ മുഖത്ത് പോലും നോക്കിയിട്ടില്ല…. ”

“മ്മ്മ്… വിശ്വസിച്ചു… ”

“ച്ച്… വിശ്വസിക്കടി…. അല്ലേൽ നിന്റെ അമ്മച്ചി പോയിട്ട് കൊല്ലം ഇത്രയും ആയിട്ട് വേറൊരു പെണ്ണിനെ ഞാൻ കെട്ടിയോടി…. നീ ഒന്ന് ആലോചിച്ചു നോക്ക്…. എനിക്ക് വേണമെങ്കിൽ ഞാൻ കെട്ടില്ലായിരുന്നോ…. ”

അയാളുടെ ചോദ്യത്തിന് അവളും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അയാളുടെ അരയിലൂടെ കയ്യിട്ടു പിടിച്ചു അയാളുടെ കൈ കുഴിയിൽ ചേർന്നു നിന്നു…..

പറഞ്ഞത് പൂർണമായും ശരിയാണ്…. വേറൊരു വിവാഹം അപ്പന് എന്നെ ആകാമായിരുന്നു…

അതിനുള്ള അനുവാദവും സേറ എന്നെ നൽകിയതാണ്… പക്ഷെ…. അദ്ദേഹത്തിന് എന്നും വലുത് അവൾ തന്നെ ആയിരുന്നു…

“Can you take a photo please…. !!?”

തെരുവിലൂടെ നടക്കുമ്പോൾ ആണ് ഒരു ഫോറിൻ വന്നു അവളോട് ചോദിച്ചത്… അവൾ അപ്പനെ ഒന്ന് നോക്കിയതും അപ്പൻ അനുവാദം നൽകി കൊണ്ട് കണ്ണ് കൊണ്ട് കാണിച്ചതും അവൾ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി…

“Sure…. ”

അവരുടെ കയ്യിൽ നിന്നും ക്യാമറ വാങ്ങി കൊണ്ട് അവൾ പറഞ്ഞു… അവരുടെ ഹസ്ബൻഡ് എന്ന് തോന്നിപ്പിക്കുന്ന ഒരാളും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു അവരുടെ കൂടെ… അവർ ചേർന്നു നിന്നതും അവൾ അവർക്ക് വേണ്ടി ഫോട്ടോ എടുത്തു കൊടുത്തു…..

അപ്പോഴേക്കും അവർ ക്യാമറ വാങ്ങി കൊണ്ട് അവളോട് കുട്ടികളോട് ചേർന്നു നിൽക്കാൻ പറഞ്ഞിരുന്നു… അവൾ പുഞ്ചിരിയോടെ ആ കുട്ടികൾക്ക് അടുത്ത് മുട്ടു കുത്തി ഇരുന്നതും അവർ അത് ക്യാമറയിൽ പകർത്തിയിരുന്നു…

അവൾ പുഞ്ചിരിയോടെ ആ കുട്ടികളുടെ കവിളിൽ ചെറു ചുംബനം നൽകി കൊണ്ട് മാറി നിന്നു….

“Hey….. What is your name… !!”

അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് ആ ലേഡി ചോദിച്ചതും അവളും അവർക്ക് കൈ കൊടുത്തു..

“I am sera jekab…. This my dad jekab sekariya….. What’s your name…. !!”

“Chatherin…. !!”

“From… ?”

“USA…. ”

“Oh…. Nice to meet you…. Hey baby….

Wts up…. ”

സേറ ഒന്ന് കുനിഞ്ഞു കൊണ്ട് ആ കുട്ടികളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചതും ആ കുട്ടികൾ ഒന്ന് പുഞ്ചിരിച്ചു…

“Cool…..you look like yummy cack…. ”

അതിൽ ഒരു പെൺകുട്ടി അവളുടെ കവിളിൽ ഒന്ന് ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞതും അവളുടെ ഉള്ളിൽ ആദ്യം തന്നെ വന്നത് ജെറിയുടെ വാക്കുകൾ ആണ്….

“You are look like yummy cack baby boo..”

എന്ത് കൊണ്ടോ അത് മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു… പെട്ടെന്ന് ചുണ്ടിലെ പുഞ്ചിരി മാഞ്ഞു എങ്കിലും അവൾ എന്ത് കൊണ്ടോ പുഞ്ചിരി എടുത്തണിഞ്ഞു…. അവൾ അവരുടെ കവിളിൽ ഒന്ന് തട്ടി….

“Thanks baby…. You both too…. ”

അവളുടെ സംസാരത്തേ പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു ജേക്കബ്…

ജീവിതത്തിൽ പലതും മക്കൾക്ക് നേടി കൊടുക്കാം… പക്ഷെ മറ്റുള്ളവരോട് ഉള്ള behaviour…..

ഒരിക്കലും നമ്മൾക്ക് പഠിപ്പിച്ചു കൊടുക്കാൻ കഴിയുന്ന ഒന്നല്ല…..നമ്മുടെ സാനിധ്യം കൊണ്ട് ബാക്കിയുള്ളവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നാൽ അവിടെയാണ് നമ്മൾ വിജയിക്കുന്നത്….

അതിൽ വിജയിച്ച വ്യക്തിയാണ് സേറ…. മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ട് ആരിൽ നിന്നും വ്യത്യസ്തമാണ് അവൾ….

പരിജയപ്പെടുന്ന ഓരോരുത്തരുടെയും മനസ്സിൽ തങ്ങി നിൽക്കുന്ന മുഖം…

ആ വ്യക്തിയുടെ അപ്പൻ എന്ന നിലയിൽ ജേക്കബിനും ചെറിയ സന്തോഷം ഉടലെടുത്തു….

“പോകാം…. ”

സേറയുടെ ചോദ്യം കേട്ടാണ് അദ്ദേഹം തിരികെ ബോധത്തിലേക്ക് വന്നത്… അദ്ദേഹം പുഞ്ചിരിയോടെ തലയാട്ടി….

“They are from USA….travelers ആണ്….

ഇന്ത്യയിൽ എത്തിയപ്പോൾ newyear സെലിബ്രേറ്റ് ചെയ്യാൻ വന്നതാ…. Nice family അല്ലേ…”

അവളുടെ ചോദ്യത്തിന് അദ്ദേഹം ഒന്ന് തലയാട്ടി….

“അതിലും nice അല്ലേ നമ്മുടെ ഫാമിലി…. നീയും ഞാനും…. തോമസും….. വർഗീസും….”

അദ്ദേഹം പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ തലയാട്ടി…

“പിന്നെ ജെറിയും…. എബിനും…. ”

അദ്ദേഹം ഒന്ന് കൂട്ടി ചേർത്തു… അവളുടെ ചുണ്ടിലെ പുഞ്ചിരി മായാൻ അത് മാത്രം മതിയായിരുന്നുള്ളൂ… എങ്കിലും അവൾ അത് പുറമെ പ്രകടിപ്പിച്ചില്ല….

“ഓക്കേ അപ്പാ… അപ്പൻ ജോഗിങ് ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് പൊയ്ക്കോ…. എനിക്ക് അത്യാവശ്യം ആയിട്ടു പോകാൻ ഉണ്ട്…. ഞാൻ വരുമ്പോൾ ഇച്ചിരി ലേറ്റ് ആകും…. ബൈ… ”

ധൃതിയിൽ പറഞ്ഞു കൊണ്ട് ഓടുന്നവളെ അദ്ദേഹം നോക്കി നിന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : Thasal

Scroll to Top