മന്ദാരം, നോവൽ, ഭാഗം 25 വായിക്കുക…

രചന : Thasal

“നമുക്ക് തിരിച്ചു പോകാഡാ….അവൾക്ക് നമ്മളെ വേണ്ടെന്നു തോന്നുന്നു…. ”

ടെറസിൽ ആകാശം നോക്കി ഇരിക്കുന്നതിനിടയിൽ ആണ് എബി പറഞ്ഞത്… ജെറി മെല്ലെ നോട്ടം അവനിലേക്ക് പായിച്ചു കൊണ്ട് നിഷേധത്തിൽ തലയാട്ടി…

“ഇപ്പോൾ നമ്മൾ പോയാൽ അവൾ കൂടുതൽ നമ്മളിൽ നിന്നും അകലുകയെ ഒള്ളൂ എബി…അവളെ ഇനിയും വിട്ട് കളയാൻ കഴിയില്ല….

“I know…. പക്ഷെ ഈ അവഗണന താങ്ങാൻ കഴിയുന്നില്ലഡാ….അവളിൽ നിന്ന് ഒരു നോട്ടം പോലും ഇത് വരെ ലഭിച്ചില്ല… ഇന്ന് അവൾ പുറത്ത് പോകാൻ കാരണം പോലും നമ്മൾ അല്ലേ…

നമ്മുടെ പ്രെസെന്റ്സ് അവളെ അത്രയും ഇറിറ്റെറ്റ് ചെയ്യുന്നുണ്ട് …. i dont know… ഇത് എങ്ങനെ overcome ചെയ്യണം എന്ന്… എനിക്ക് എന്തോ പഴയ സിസ്റ്ററിനെ അവളിൽ കാണാൻ സാധിക്കുന്നില്ല…. പുതിയ ആരോ… ”

പറഞ്ഞു തീരും മുന്നേ ജെറി അവന്റെ തോളിലൂടെ കയ്യിട്ടു പിടിച്ചു…

“Dont say like that…അവൾ പഴയ baby boo തന്നെയാണ്…. But ഞാനായി ഉണ്ടാക്കി തീർത്ത ഒരു കവർ അവൾ എടുത്തണിഞ്ഞിട്ടുണ്ട്…

വാശി … പണ്ട് അവൾ കാണിച്ചിരുന്ന വാശി…. അത് വലിയ രീതിയിൽ തന്നെ വേറൊരു വേർഷനിൽ ഇന്ന് നമുക്ക് മുന്നിൽ എത്തിയതാണ്…..but…Thats ok… അതിനുള്ള എല്ലാ അവകാശവും അവൾക്ക് ഉണ്ട്…. നീ ഇങ്ങനെ ടെസ്പ്പ് ആകല്ലേ…. എല്ലാം ശരിയാകും…. ”

അവൻ പറഞ്ഞതും എബി മെല്ലെ ഒന്ന് തലയാട്ടി…

“അവൾ നമ്മളോട് മിണ്ടില്ല എന്നല്ലേ ഒള്ളൂ…

നമുക്ക് തന്നെ തോറ്റു കൊടുക്കാം….

എബിയും പുഞ്ചിരിയോടെ പറഞ്ഞു… ജെറി ചിരിയോടെ ഒന്ന് തലയാട്ടി…

❤❤❤❤❤❤❤❤❤

“അപ്പാ…. ”

ബെൽ നിർത്താതെ അടിച്ചു കൊണ്ട് അലറി വിളിക്കുക ആയിരുന്നു സേറ….ഉറക്കം ശരിയാകാതെ കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മി ശരിയാക്കുകയും ചെയ്യുന്നുണ്ട്….

“Mr അപ്പൻ…. എനിക്ക് പ്രാക്ടീസിന് പോകണം… ഡോർ തുറക്ക്…. ”

അവളെ വീണ്ടും വിളിച്ചു പറഞ്ഞതും ഡോർ ലോക്ക് തുറക്കുന്ന ശബ്ദം കേട്ടതും ഒരുമിച്ച് ആയിരുന്നു…. നല്ല രണ്ട് വർത്താനം പറയണം എന്ന പോലെ അവൾ ഊരയിൽ കൈ കുത്തി നിന്നതും ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ജെറിയെ കണ്ടു അവൾ ആദ്യം ഒന്ന് പരുങ്ങി എങ്കിലും വേഗം തന്നെ ഊരയിൽ നിന്നും കൈ മാറ്റി അവനെ കാണാത്ത പോലെ ഉള്ളിലേക്ക് കടന്നു

“ഗുഡ് മോർണിംഗ്…. ”

ജെറി പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു…

അവൾ അത് കേൾക്കാത്ത മട്ടെ ഷൂ അഴിച്ചു ബാഗ് ഹാങ്ങ്‌ ചെയ്യാൻ ഒരുങ്ങിയതും ജെറി ചിരിയോടെ അത് വാങ്ങിയതും അവൾ വാശിയോടെ അത് അവന്റെ കയ്യിൽ നിന്നും വലിച്ചു എടുത്തു അവനെ രൂക്ഷമായി ഒന്ന് നോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു…

റൂമിന്റെ ഡോർ തുറന്നതും കണ്ടു അവളുടെ ബെഡിൽ കിടന്നുറങ്ങുന്ന എബിയെ…. അവൾക്ക് എല്ലാം കൂടി ദേഷ്യം വന്നിരുന്നു… അവളുടെ കണ്ണുകൾ നാല് പാടും തിരഞ്ഞതും റൂമിന്റെ മൂലയിൽ കൂട്ടി വെച്ച പെട്ടികൾ കണ്ടു അവൾ വേറൊന്നും ആലോചിക്കാതെ അതെല്ലാം ഓരോന്നായി പൊക്കി എടുത്തു റൂമിന് വെളിയിലേക്ക് തള്ളി….

ശബ്ദം കേട്ടു ജെറി ഓടി വന്നിരുന്നു… എബി ബെഡിൽ നിന്നും ഞെട്ടി എഴുന്നേറ്റതും കണ്ടു ഡോർ തുറന്നു ഡോറിൽ കൈ കെട്ടി ചാരി നിൽക്കുന്ന സേറയെ….

“ഗുഡ് മോർണിംഗ്…. ”

അവൻ അല്പം പേടിയോടെ പറഞ്ഞു… അവൾ അവനെ നോക്കിയതെയില്ല…. അവന് കാര്യം മനസ്സിലായ പോലെ അവളെ ഒന്ന് നോക്കി കൊണ്ട് വെളിയിലേക്ക് ഇറങ്ങിയതും അവന് പിന്നിൽ ആയി ഡോർ അവൾ ശക്തിയിൽ കൊ=ട്ടി അടച്ചിരുന്നു….

ജെറിക്കും എബിനും എവിടെയോ ഒരു വേദന അനുഭവപ്പെട്ടു…

സേറ ഡോർ ചാരി കൊണ്ട് അല്പ നേരം നിന്നു….ഉള്ളിലെ സങ്കടങ്ങൾ പുറത്തേക്ക് വരും പോലെ….

ഉള്ളിലെ വിങ്ങൽ ഒന്ന് തടഞ്ഞു വെച്ചു കൊണ്ട് അവൾ വേഗം തന്നെ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് കയറി…

❤❤❤❤❤❤❤

“അപ്പാ… ”

റൂമിന്റെ ഡോറിൽ തട്ടി അധികം ശബ്ദം ഇല്ലാതെ സേറ വിളിച്ചതും ഡോർ തുറന്ന് ഇറങ്ങി വന്നത് ജെറി ആയിരുന്നു….

അവനെ കണ്ടതും അവൾ ഇഷ്ടം അല്ലാത്തത് കണ്ട പോലെ അവനെ അവഗണിച്ചു കൊണ്ട് റൂമിന് ഉള്ളിലേക്ക് ഒന്ന് എ=ത്തി നോക്കി…

“അങ്കിൾ പപ്പയുടെ ഫ്ലാറ്റിൽ ആണ്… ”

വളരെ സൗമ്യമായിരുന്നു അവന്റെ മറുപടി… അവൾ അതിനൊരു മറുപടി കൊടുക്കാതെ അടുക്കളയിലേക്ക് പോയതും അവൻ സെൻട്രൽ ഹാളിൽ നിന്നും അവളെ നോക്കുന്നുണ്ടായിരുന്നു….

അവൾ കയ്യിലെ ബോട്ടിലിൽ വെള്ളം നിറച്ചു ബാസ്കറ്റിൽ നിന്നും ഒരു ആപ്പിൾ എടുത്തു കൊണ്ട് അവിടെ നിന്ന് വേഗത്തിൽ തന്നെ പുറത്തേക്ക് ഇറങ്ങി…. എബിയും സോഫയിൽ കിടന്ന് അവളെ നോക്കുന്നുണ്ടായിരുന്നു….

“ബ്രേക്ക്‌ ഫാസ്റ്റ്…. ”

എബി അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു…. അവൾ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന കണക്കെ ഷൂ ലേസ് കെട്ടി നിലത്ത് ചവിട്ടി കൺഫേട്ട് ആക്കി പുറത്തേക്ക് നടന്നു…

ജെറി ഒന്നും ചെയ്യാൻ ഇല്ല എന്ന പോലെ എബിക്ക് ചാരെ തന്നെയായി വന്നിരുന്നു…..തെറ്റ് ചെയ്തത് താൻ ആണ് എന്ന കുറ്റബോധം അവനെ വല്ലാതെ കുത്തി നോവിക്കുന്നുണ്ടായിരുന്നു….

❤❤❤❤❤❤❤❤❤❤

“ഡി…. ടൈം.. 9.30 കഴിഞ്ഞില്ലേ…. വീട്ടിലേക്ക് പോകണ്ടെ…… ”

കോർട്ടിൽ നിലത്ത് ഇരിക്കുന്ന സേറയെ നോക്കി ജെനി ചോദിച്ചതും അവൾ ഞെട്ടി കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ നോക്കി…

“നീ ഇത് വരെ പോയില്ലേ…. ”

“ബെസ്റ്റ്…. നിന്നെ കാത്തല്ലേഡി ഇത് വരെ നിന്നത്… നീ ഇത് ഏതു ലോകത്താ…വന്നേ നീ..

അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജെനി പറഞ്ഞതും അവൾ ജെനിയുടെ കയ്യിൽ പിടിച്ചു തന്നെ എഴുന്നേറ്റു…. ബാഗ് ഒന്ന് നേരെ ഇട്ടു കൊണ്ട് അവിടെ നിന്നും ഇറങ്ങിയതും ഫോൺ റിങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു….

അവൾ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അറ്റന്റ് ചെയ്തു…

“ഹെലോ… അപ്പാ…. ”

“നീ ഇത് എവിടെയാ… ടൈം എത്രയായി എന്ന് അറിയില്ലേ….. ”

അദ്ദേഹത്തിന്റെ വാക്കുകൾ അല്പം ദേഷ്യം കലർന്നിരുന്നു….

“പ്രാക്ടീസ് ഇപ്പോൾ കഴിഞ്ഞുള്ളൂ അപ്പാ.. ഞാൻ ഇറങ്ങി… ”

“ഒറ്റയ്ക്ക് ആണോ…. ഞാൻ വരണോ… ”

“വേണ്ടാന്നെ…. ജെനി ഉണ്ട്…. പിന്നെ എനിക്ക് ഇതൊക്കെ ശീലമല്ലേ…. ”

അവൾ കളിയോടെ പറഞ്ഞു…

“മ്മ്മ്…. നീ വേഗം വരാൻ നോക്ക്… അധികം ചുറ്റി തിരിയണ്ടാ… ”

“ശരി എന്റെ ജേക്കബ് ഇച്ചായാ…”

അവൾ ഒരു കൊഞ്ചലോടെയായിരുന്നു പറഞ്ഞത്…

അദ്ദേഹത്തിന്റെ ചുണ്ടിലും ആ സമയം ഒരു പുഞ്ചിരി തെളിഞ്ഞു…

“നീ എന്തിനാഡി അങ്കിളിനോട് കള്ളം പറഞ്ഞത്… പ്രാക്ടീസ് ഒക്കെ നേരത്തെ കഴിഞ്ഞില്ലേ…. ”

ജെനി ചോദിച്ചതും സേറ മങ്ങിയ ഒരു ചിരി അവൾക്ക് നൽകി…

“അപ്പന് അറിയാം അത്…..”

അവൾ പറഞ്ഞതോടെ അവളുടെ മൂഡ് ഓഫിന് കാരണം നല്ല പോലെ അറിയാവുന്നത് കൊണ്ട് തന്നെ ജെനി കൂടുതൽ ഒന്നും ചോദിക്കാതെ അവളുടെ കയ്യിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു…

❤❤❤❤❤❤❤❤

“സേറ…. ഡിന്നർ…. ”

അപ്പന്റെ വിളി കേട്ടാണ് അവൾ റൂമിൽ നിന്നും ഇറങ്ങിയത്… കയ്യിലെ ഫോണിൽ തല താഴ്ത്തി കൊണ്ട് തന്നെ അവൾ ടേബിളിൽ വന്നിരുന്നു…

ജെറിയുടെയും എബിയുടെയും അപ്പൻമാരുടെയും നോട്ടം ഒരുപോലെ അവളിൽ പതിഞ്ഞിരുന്നു….

അവൾ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ തന്നെ നോക്കി കൊണ്ട് സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിച്ചു തുടങ്ങി….

“സേറ…. പ്രാക്ടീസ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…. ”

ജേക്കബ് ആണ് സംസാരത്തിന് തുടക്കം കുറിച്ചത്…

“Nice appa…. ”

ഫോണിലേക്ക് നോക്കി കൊണ്ട് തന്നെ അവൾ മറുപടി നൽകി….

“ഇന്ന് കോളേജിലെക്ക് പോയില്ലായിരുന്നോ… ”

തോമസ് ചോദിച്ചതും അവൾ മെല്ലെ അദ്ദേഹത്തെ നോക്കി കൊണ്ട് തലയാട്ടി…

“പ്രൊജക്റ്റ്‌ ഉണ്ടായിരുന്നു…..നാളെയും പോകണം.

അവൾ ഫോൺ ഓഫ്‌ ചെയ്തു വെച്ച് കൊണ്ട് പറഞ്ഞു… ഇടക്ക് ജേക്കബും വർഗീസും തോമസും ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾ മറുപടി പറയുന്നുണ്ടായിരുന്നു… ഇങ്ങനെ രണ്ട് ആളുകൾ ഇവിടെ ഇല്ല എന്ന രീതിയിൽ ഉള്ള അവളുടെ പെരുമാറ്റം രണ്ട് പേരെയും നന്നായി വേദനിപ്പിച്ചിരുന്നു..

“സേറ…. ”

ടേബിളിൽ വെച്ച അവളുടെ കൈക്ക് മുകളിൽ കൈ ചേർത്ത് കൊണ്ട് ജേക്കബ് വിളിച്ചു…

അവൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ അദ്ദേഹത്തേ നോക്കി മെല്ലെ ഒന്ന് പിരികം പൊക്കി…

“What appaa…. ”

അവളുടെ ചോദ്യത്തിന് അദ്ദേഹം ഒന്ന് ശ്വാസം വലിച്ചു വിട്ട് കൊണ്ട് അവൾക്ക് അടുത്തേക്ക് ഇരുന്നു… അവൾ പിരികം ചുളിക്കുന്നുണ്ടായിരുന്നു.

“I want to tell you something…. ”

അദ്ദേഹം ഒരു ആമുഖം എന്ന പോലെ പറഞ്ഞപ്പോഴും സേറയുടെ കണ്ണുകൾ പോയത് പ്രതീക്ഷയോടെ തന്നെ നോക്കുന്ന രണ്ട് ജോഡി കണ്ണുകളിലേക്ക് ആയിരുന്നു…അവൾ ഒന്നും അറിയാത്ത മട്ടെ നോട്ടം അവഗണിച്ചു…

“മ്മ്മ്…”

അവൾ ഒരു മൂളലോടെ ടേബിളിൽ വെച്ച ടിഷുവിൽ നിന്ന് ഒന്ന് എടുത്തു കയ്യും ചുണ്ടും ഒന്ന് തുടച്ചു..

“ഇനിയും വേണോ നിന്റെ വാശി…. ”

അദ്ദേഹത്തിന്റെ വാക്കുകൾക്ക് അവളുടെ ചുണ്ടിൽ പരിഹാസ ചിരി ആയിരുന്നു…

“What…i dont understand anything…. ”

അവൾ പറയുമ്പോൾ കേൾക്കുന്നവർക്ക് അറിയാമായിരുന്നു എല്ലാം അറിഞ്ഞുള്ള അഭിനയം ആണെന്ന്….

“ഞാൻ പറഞ്ഞു വരുന്നത് ജെറിയെയും എബിനെയും പറ്റിയാണ്…. ”

അദ്ദേഹം അതൊന്നു ക്ലിയർ ആക്കി തന്നെ പറഞ്ഞു… അവൾ ഒന്നും മിണ്ടിയില്ല…. അവൾ മെല്ലെ ചെയറിൽ നിന്നും എഴുന്നേറ്റു കൊണ്ട് കയ്യിലുള്ള ടിഷു ടേബിളിലേക്ക് തന്നെ ഇട്ടു…

“അതൊരു അടഞ്ഞ അധ്യായം അല്ലേ എന്റെ ജേക്കബ് ഇച്ചായാ… ഇച്ചായൻ ഇപ്പോഴും അത് വിട്ടില്ലേ… ”

അവളുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു… ജെറിക്കും എബിക്കും ഒരുപോലെ നൊന്തു… എബി നിറഞ്ഞ കണ്ണുകളോടെ അവളെ ഒന്ന് തല ഉയർത്തി നോക്കി… അവൾക്കും അത് എന്തോ സങ്കടം ഉണ്ടാക്കി എങ്കിലും വാശി ഉള്ളിൽ വെച്ച് തന്നെ അവൾ ഒന്ന് പുഞ്ചിരിച്ചു….

“അപ്പനോട് ഞാൻ പറഞ്ഞിട്ടില്ലേ…. Past is past…. അതൊന്നും ആലോചിച്ചു നിൽക്കാൻ എനിക്ക് ഇപ്പോൾ സമയം ഇല്ല…. ഈ കാണുന്ന എന്റെ തോമാച്ചന്റെയും വർക്കിച്ചന്റെയും മക്കൾ എന്നതിൽ ഉപരി ഒരു ബന്ധവും ആരുമായും സ്ഥാപിക്കാനും ഞാൻ തയ്യാറല്ല…. ആരോടും……

അവൾ വർഗീസിന്റെ തോളിലൂടെ ഒന്ന് കയ്യിട്ടു കൊണ്ട് പറഞ്ഞു… വർഗീസ് അവളെ ഒന്ന് നോക്കി….

ആ കണ്ണുകളിൽ ഒരു യാചന പോലെ….. അത് മാത്രം അവളെ ഒന്ന് കുലുക്കി… ഇത് വരെ നിറയാത്ത കണ്ണുകൾ പാതി നിറഞ്ഞു കഴിഞ്ഞിരുന്നു…

“നോവും വർക്കിച്ചാ…. ഇവർക്ക് മാത്രം അല്ല എനിക്കും നോവും…..ഒരുകാലത്തു ഉള്ള് കുത്തി കീറും പോലെ നൊന്തിട്ടുണ്ട്…. കരഞ്ഞിട്ടുണ്ട്…. അന്നൊന്നും എനിക്ക് കൂടെ ഇല്ലാത്തവരെ ഇന്ന് ഞാൻ എന്തിന് bother ചെയ്യണം…..വേദന എന്നത് ഒരാൾക്ക് മാത്രം ഉള്ളതാണ് എന്ന് കരുതരുത്…. അത് ഉള്ളിൽ ഉണ്ടാക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ല…..എന്റെ ഉള്ളിലും ഒരു കുഞ്ഞ് മുറിവ് പറ്റി…. അത് കാലം ചെല്ലുന്തോറും വലുതായി ഇപ്പോൾ ഉള്ളിൽ ഒരു തീരാനോവായി നിറഞ്ഞു നിൽപ്പുണ്ട്….

എന്തോ ഹൃദയത്തോട് കള്ളം പറയാൻ എനിക്ക് ആകില്ല…. താല്പര്യം ഇല്ലാത്തവരോട് സംസാരിക്കാനും…. ”

അവൾക്ക് വേറെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല….റൂമിലേക്ക് കടന്നു ഡോർ കൊട്ടി അടച്ചു…തോമസും ജേക്കബും വർഗീസും നിസഹായതയോടെ ഇരിക്കുകയായിരുന്നു…

അവരെ സമാധാനിപ്പിക്കും കണക്കെ ജെറി ഒന്ന് പുഞ്ചിരിച്ചു… എല്ലാം ശരിയാകും എന്ന് പറയാതെ പറഞ്ഞു കൊണ്ട്….

❤❤❤❤❤❤❤❤

“വരുൺ…. ഞാൻ ഇറങ്ങുന്നതെയൊള്ളു….

ആണോടാ…. ഹ.. ഹ… ഹ…. അത് കോമഡി ആയി….അവനിട്ട് ഒന്ന് പൊട്ടിക്കണം എന്ന് ഞാനും കരുതിയതാ…. ഞാൻ വരട്ടെ…. എന്നിട്ട് അവനെ ഒന്ന് കാണാം…. ”

ഫോണിൽ ഉറക്കെ സംസാരിച്ചു കൊണ്ട് പുറത്തേക്ക് നടക്കുകയായിരുന്നു സേറ….അവൾ ചിരിച്ചു കൊണ്ട് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരിക്കുന്നവർക്ക് അരികിൽ വന്നിരുന്നു….

“ശബ്ദം ഒന്ന് കുറയ്ക്ക്…. ”

ജേക്കബ് കണ്ണുരുട്ടലോടെ പറഞ്ഞു… അവൾ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു…

“മ്മ്മ്…. എന്റെ അപ്പന് ശബ്ദം പിടിക്കാത്ത കാലം ആണഡാാ…കോളേജിൽ വെച്ച് കാണാം…

ബൈ…. ”

അവൾ അത് പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു…. എല്ലാവരുടെ മുഖത്തും പുഞ്ചിരി ഉണ്ടായിരുന്നു…. തോമസ് അവളുടെ പ്ലേറ്റിലേക്ക് അപ്പം ഇട്ടു കൊടുത്തതും അടുത്ത് ഇരുന്നിരുന്ന വർഗീസ് സ്റ്റൂ ഒഴിച്ചു കൊടുത്തു….

“നീ കോളേജിലെക്ക് തന്നെയല്ലേ പോകുന്നത്….അവിടെ വെച്ച് നിങ്ങൾക്ക് കണ്ടൂടെ… പിന്നെ ഈ കാലത്ത് തന്നെ ഫോൺ വിളിക്കണോ… ”

ജേക്കബ് ചോദിച്ചതും സേറ അപ്പനെ നോക്കി നെറ്റി ചുളിച്ചു…

“So what…. He is my best friend….അവന് എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം…

അതിനുള്ള പെർമിഷൻ ഞാൻ നൽകിയതാണ്..

അവളും വിട്ട് കൊടുക്കാതെ പറഞ്ഞു… അപ്പൻ ചിരിച്ചു കൊണ്ട് ഒന്ന് തലയാട്ടി… അവളെ ഇടം കണ്ണിട്ട് നോക്കി ഫുഡിലേക്ക് തന്നെ നോട്ടം മാറ്റി ഇരിക്കുകയായിരുന്നു ജെറിയും എബിയും….

“ഞാൻ ഒന്നും പറഞ്ഞില്ലേ…. ”

അപ്പൻ തമാശയോടെ പറഞ്ഞതും അവൾ ഒന്ന് കൊഞ്ഞനം കുത്തി കൊണ്ട് ചിരിച്ചു…

“പറയണ്ട…. ”

അവളും തമാശ എന്ന പോലെ പറഞ്ഞു…

“ഇപ്പോൾ കോളേജ് ബാസ്കറ്റ് ബോൾ കോച്ച് ആരാ…. !!?”

തൊണ്ട ഒന്ന് അനക്കി ഒരു ആമുഖം എന്ന പോലെ ജെറി ആയിരുന്നു അവളോട്‌ ചോദിച്ചത്…അവൾ പെട്ടെന്ന് തന്നെ ഫോണിലേക്ക് കണ്ണുകൾ മാറ്റി കൊണ്ട് ചിരിച്ചു…

“Sorry guys… എനിക്ക് പെട്ടെന്ന് പോകേണ്ട ആവശ്യം ഉണ്ട്…. വന്നിട്ട് കാണാം…. ബൈ… ”

അപ്പൻമാരെ നോക്കി അതും പറഞ്ഞു പെട്ടെന്ന് തന്നെ കൈ കഴുകി ഇറങ്ങി പോകുന്നവൾക്ക് നേരെ ജെറി കണ്ണുകൾ അയച്ചു കഴിഞ്ഞിരുന്നു…..

അപ്പൻമാർ അവരോട് ഓരോന്ന് സംസാരിക്കുമ്പോഴും അവളെ പറ്റിയുള്ള കാര്യങ്ങൾ അറിയുമ്പോഴും അവന്റെ കണ്ണുകൾ പുറമെക്ക് നീണ്ടു… ഒരു നോട്ടം എങ്കിലും തിരികെ ലഭിക്കും എന്ന് ആഗ്രഹിച്ചു കൊണ്ട്…

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Thasal