നിൻ മിഴികളിൽ, തുടർക്കഥയുടെ ഭാഗം 25 വായിക്കൂ…

രചന : PONNU

ഒന്ന് ക്ഷമിച്ചൂടെ നിനക്ക്… ഇതൊക്കെ തിരികെ തന്ന് എല്ലാം നിർത്താൻ തന്നെ ആണോ തീരുമാനം

അവൾക്ക് മുൻപിൽ വന്ന് നിന്നു പറയുമ്പോഴും പാറുവിന്റെ മുഖത്ത് വ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല

“നിർത്താം… ”

പതറാതെ അവൾ മറുപടി പറഞ്ഞു…

“പാറു നിനക്കെന്താ, വട്ടായോ….ഒരു ചെറിയ കാര്യത്തിന് ഇങ്ങനെ ഒക്കെ…”

പാറു വാശിയിൽ ആണ്… അശ്വിന് ദേഷ്യം വരുന്നുണ്ടെങ്കിലും ക്ഷമിച്ചു നിന്നു…

“അതെ വട്ടാണ്…. നിങ്ങൾ ആയിരുന്നു ആ വട്ട്…. ഇപ്പൊ മാറി എന്റെ ഭ്രാന്ത്… ഇന്നത്തോടെ എല്ലാം തീർന്നു… നിങ്ങൾ പറഞ്ഞല്ലോ ചെറിയ കാര്യമെന്ന്…. എനിക്കത് ചെറുതല്ല… ഇപ്പോഴും ദേഷ്യം മാത്രം, സ്നേഹിച്ചിട്ടുണ്ടോ നിങ്ങൾ എന്നെ എപ്പോഴെങ്കിലും ഒന്ന് കെയർ ചെയ്തിട്ടുണ്ടോ….

എനിക്കിന്നേവരെ അങ്ങനെ ഒന്ന് അനുഭപ്പെട്ടിട്ടില്ല….ഏതൊരു പെണ്ണിനെ പോലെയും ഞാനും കൊതിച്ചിട്ടുണ്ട് നിങ്ങളുടെ സ്നേഹവും കരുതലും….ഇന്നലത്തോടെ എല്ലാം മനസ്സിലായി എനിക്ക്…

നിങ്ങൾക്ക് ഞാൻ വെറും…. വെറും നേരം പോക്കായിരുന്നു… അതാണല്ലോ ശല്യം ആയത്….

ഇനി ഞാൻ ആയിട്ട് നിങ്ങളെ ശല്യം ചെയ്യില്ല…. മേലിൽ എന്റെ മേൽ ഒരധികാരവും പറഞ്ഞു വന്നേക്കരുത്…. ”

മനസ്സിലുള്ളത് പകുതിയും പറഞ്ഞു തീർത്തപ്പോൾ പിടിച്ചു നിർത്തിയ കണ്ണുനീർ അണപ്പൊട്ടി ഒഴുകി…

കണ്ണീരോടെ അവനിൽ നിന്നും പാറു നടന്നകന്നു….

തിരികെ വിളിക്കാൻ അവൻ മുതിർന്നില്ല….

ഇപ്പോൾ ഈ അകന്നു പോകുന്നത് ജീവിതത്തിൽ നിന്നു കൂടിയാണോ എന്നവൻ സംശയിച്ചു…. കവിളിലൂടെ ഒരുതുള്ളി കണ്ണുനീർ ആ കോളേജ് മണ്ണിൽ പതിഞ്ഞു….

അവളുടെ ഫോണും അവൻ വാങ്ങി കൊടുത്ത വസ്തുക്കളുമായി അവൻ നടന്നു എങ്ങോട്ടെന്നില്ലാതെ….ആ നടത്തം ചെന്ന് നിന്നത് ലൈബ്രറിക്ക് മുന്നിൽ ആണ്…. ഒരു മനസ്സമാധാനത്തിന് അവൻ അവിടേക്ക് കയറി..

ബഞ്ചിൽ ഇരിക്കുമ്പോൾ അവൾ മുഖത്തേക്ക് വലിച്ചെറിഞ്ഞവ നെഞ്ചോട് അടക്കി പിടിച്ചു അതിൽ മുഖമമർത്തി… അതിന് അവളുടെ ഗന്ധമാണ് ഇപ്പോഴും…. അവന് ഏറെ പ്രിയപ്പെട്ട ഗന്ധം….പരസ്പരം പ്രണയം പകുത്തത് ഇവിടെയാണ്, ചുണ്ടുകൾ തമ്മിൽ കഥ പറഞ്ഞതും ഈ ലൈബ്രറി ൽ വെച്ചാണ്….. അവിടെ ഇരിക്കും തോറും അവന് നെഞ്ചുപൊട്ടുന്നത് പോലെ തോന്നി…..

അവൾ പറഞ്ഞത് എത്രയോ ശരിയാണ്… എന്റെ ദേഷ്യം, അത് തന്നെയാണ് മുഴുവൻ പ്രശ്നത്തിനും കാരണം, സ്നേഹിച്ചിരുന്നു എന്റെ പെണ്ണിനെ പക്ഷെ പ്രകടിപ്പിക്കാൻ അറിയില്ല…..

കെയർ ചെയ്തു, അവൾ അറിയാതെ…. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്,ക്ഷമ ചോദിച്ചാൽ തീരുന്നതല്ലെന്നും അറിയാം, പക്ഷെ….. അവളെ പിരിയാനോ മറക്കാനോ ഈ ജന്മം എനിക്കാവില്ല….അവൾക്ക് വേണ്ടന്ന് പറഞ്ഞാലും എനിക്ക് വേണം അവളെ….. വിട്ട് കൊടുക്കാൻ ആവില്ല….

മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടിയതും സങ്കടത്തൽ നിറഞ്ഞ അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു….

ക്ലാസ്സിൽ കയറാൻ അവൾക്ക് തോന്നാത്തത് കൊണ്ട് കോളേജിന്റെ അകത്തു മുന്നിൽ ഉള്ള ചെറിയ ഗാർഡന് സമീപത്തായി കുറച്ചു നേരം ഇരുന്നു….. കുഞ്ഞു കുഞ്ഞു ചെടികൾക്കിടയിൽ ഒതുങ്ങി നിൽക്കുന്ന മുല്ല വള്ളിയെയും അതിലെ ഒന്നോ രണ്ടോ മുല്ലപൂവിനെയും നോക്കി അവൾ അവിടെ ഇരുന്നു….ഒരു ചെറിയ റോസാച്ചെടിയിൽ കുഞ്ഞുപൂവ് വിടർന്നു നിൽക്കുന്നുണ്ട്…

അതിൽ രണ്ട് ശലഭങ്ങളും…. പ്രണയജോഡികളെ പോലെ….. അവകളെ നോക്കി ഇരിക്കെ പാറുവിന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിരിഞ്ഞു… അവയുടെ ചലനങ്ങളും ചിറകുകളും ഒക്കെ കാണും തോറും ആ പുഞ്ചിരി കൂടുതൽ തെളിച്ചമായി…. അൽപ്പം കഴിഞ്ഞതും അവ രണ്ടും രണ്ട് വഴിക്കായി പറന്നു പോയി….

അവളിൽ വിടർന്ന പുഞ്ചിരിയും എങ്ങോ പോയി മറഞ്ഞു….പിന്നെ അവിടെ നിന്നില്ല….

ക്ലാസ്സിലേക്ക് നടന്നു….ക്ലാസ്സിന് അടുത്ത് എത്തുമ്പോഴേക്കും തന്നെ കേൾക്കുന്ന കലപില ശബ്ദം കേൾക്കാതെ ആയതും ഒരുമിമിഷം അവൾ തിരിഞ്ഞു നോക്കി… വഴി എങ്ങാനും മാറിയോ എന്ന് തിരിഞ്ഞു നോക്കി… ഇല്ല മാറിയിട്ടില്ല, പിന്നെന്താണ് ഇവിടമാകെ നിശബ്ദത, ഇനി ടീച്ചേഴ്സ് ആരെങ്കിലും വന്നോ….

വേഗം അങ്ങോട്ടേക്ക് നടന്നു ചെന്നു അവൾ… പഠിപ്പിക്കാൻ ആയി ആരേലും വന്നുകാണും എന്ന ഭയത്തിൽ വേഗത്തിൽ ചെന്ന് വാതിലിന്റെ അവിടെ എത്തിയതും അമ്പരന്ന് പോയി അവൾ, ഒരൊറ്റ കുട്ടികൾ ഇല്ല അവിടെ….അവളുടെ സീറ്റിൽ ഡെസ്കിൽ കൈമുട്ട് ഊന്നി താടിക്ക് കയ്യും കൊടുത്ത് ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന അശ്വിൻ മാത്രം ഉണ്ട് അവിടെ….

അവന്റെ ചിരിച്ച മുഖം അവൾക്കേറെ ഇഷ്ട്ടമായിരുന്നു…. എന്നാലിപ്പോൾ ദേഷ്യവും….

ക്ലാസ്സിൽ കയറാതെ തിരികെ പോകാൻ തിരിയും മുൻപേ അവളെ ആരോ അകത്തേക്ക് തള്ളി വാതിൽ പുറത്തു നിന്നും പൂട്ടി….

കതകിൽ അടിച്ച് തുറക്ക് എന്ന് പറഞ്ഞെങ്കിലും മുന്നിൽ കൊട്ടിയടഞ്ഞ വാതിൽ തുറന്നില്ല….

അശ്വിനെ നോക്കുമ്പോൾ പഴയപോലെ തന്നെ ഇരിക്കുകയാണ്….

“ഓഹോ…. ഇതൊക്കെ ഇയാളുടെ പണി ആണല്ലേ….. ഇയാൾ എന്താ ഈ ക്ലാസ്സിൽ.

ഏഹ്…. പിന്നെ ഈ ഡോർ ലോക്ക് ആക്കിയത് എന്തിനാ…. മര്യാദയ്ക്ക് തുറക്കാൻ പറയ്….

ഡോ…. വായിനോക്കി.. താനെന്തിനാ എന്നെ നോക്കുന്നെ…. ”

ദേഷ്യം കലർന്നിരുന്നു അവളുടെ സ്വരത്തിൽ….

“തന്നോടാ ചോദിച്ചേ…. എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ…..”

“എന്താ നോക്കിക്കൂടെ…. ഞാൻ എന്റെ പെണ്ണിനെയാ നോക്കുന്നെ, എന്റെ കണ്ണ് എന്റെ പെണ്ണ്,

അത് ചോദിക്കാൻ നീ ആരാ…. ”

മുഖത്തെ ഭാവം മാറ്റാതെ തന്നെ അവൻ ചോദിച്ചു…..

“ഓഹോ…. എന്നെ വായിനോക്കി ഇരുന്നിട്ട് ഇപ്പൊ ഞാൻ ആരാണെന്ന് ചോദിക്കുന്നോ….

താനെന്താ പൊട്ടനാണോ…. മരപ്പട്ടി…. ”

“നീ പോടീ ഈനാംപേച്ചി…. ഞാൻ ഇവിടെ ഇരിക്കേം ചെയ്യും എന്റെ കെട്ട്യോളെ വായിനോക്കേം ചെയ്യും, നിനക്കു പറ്റില്ലെങ്കിൽ നീ ഇവിടുന്ന് ഇറങ്ങി പോ… ഇവിടെ ആരും നിന്നെ പിടിച്ചു വെച്ചിട്ടില്ലല്ലോ…”

“വാതിൽ പുറത്തു നിന്ന് ആളെ നിർത്തി അടപ്പിച്ചിട്ട് ഇപ്പൊ നല്ല പിള്ള ചമയുന്നോ…. വാതിൽ തുറന്നു താ.. ഞാൻ പൊക്കോളാം… ”

ഇടുപ്പിൽ കൈകുത്തി പെണ്ണ് പറഞ്ഞതും അശ്വിൻ ഇരുന്നിടത്ത് നിന്ന് എണീറ്റു അവൾക്കടുത്തേക്ക് നടന്നു തൊട്ട് മുൻപിൽ ആയി വന്നു നിന്നു..

“നീ പോവണം എന്ന് എനിക്ക് നിർബന്ധമില്ല, നിനക്കല്ലേ വാശി,അപ്പൊ തനിയെ തുറന്ന് പൊക്കോ…. എനിക്കൊന്നും ചെയ്യാൻ പറ്റില്ല….”

അവളുടെ കണ്ണിൽ തന്നെ നോക്കി പറയുന്ന അവനെ ദേഷ്യത്തോടെ നോക്കികൊണ്ട് പാറു വാതിലേക്ക് തിരിഞ്ഞു…. കുറേ പ്രാവിശ്യം തട്ടി വിളിച്ചു നോക്കി….പക്ഷെ ആരും തുറന്നില്ല,പിന്നെ അവിടെ ഇരുന്ന കസേര കൊണ്ട് ലോക്കിന്റെ ഭാഗത്ത് അടിച്ചു നോക്കി… വാതിലിൽ പിടിച്ചു വലിച്ചൊക്കെ നോക്കിയിട്ടും രക്ഷ ഇല്ല….

അവസാനം ദേഷ്യം വന്ന് വാതിലിന് കുറേ ചവിട്ടും കൊടുത്ത് ക്ഷീണിച്ച് ബെഞ്ചിൽ ചാരി ഇരുന്നു…..അശ്വിൻ അവളെ തന്നെ നോക്കി നിൽപ്പാണ്…പെണ്ണിന്റെ മുഖം കടന്നൽ കുത്തിയപോലെ ഉണ്ട്…

“പോകാനുള്ള വാശി ഒക്കെ തീർന്നോ ആവോ…. മാഡത്തിന്റെ കൈയ്യിൽ ഇനി എന്തേലും ഐഡിയ ഉണ്ടെങ്കിൽ ആവാം…. ”

കളിയാക്കി ചോദിക്കുന്ന അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പാറു എണീറ്റു വാതിലിന്റെ അടുത്തായി നിന്നു……

“എനിക്കെന്താ ചെയ്യാൻ പറ്റുന്നെ എന്ന് ഞാൻ കാണിച്ചു തരാം തനിക്ക്.. കേട്ടോ…. ”

അവനെ നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ട് പാറു ശക്തിയിൽ വാതിലിൽ അടിച്ചു….

“ആ… ഹ്ഹ്… ആരെങ്കിലും ഒന്ന് ഓടി വായോ…. ആഹ്….. ഇയാളെന്നെ കൊല്ലുന്നേ……

അയ്യോ….. ഓടി വരണേ…..

അമ്മേ…. ആഹ്ഹ്….. ”

അവൾ ഉറക്കെ അലറി വിളിച്ചതും അശ്വിൻ ഒന്ന് ഞെട്ടി, വേഗം ചെന്ന് അവളുടെ വായ പൊത്തി പിടിച്ചു….

അവന്റെ കൈ വിടുവിപ്പിക്കാൻ നോക്കുന്നുണ്ട് പാറു, അശ്വിൻ അവളെ വാതിലിനോട് ചേർത്തു നിർത്തി കൈ ഉയർത്തി ഡോർ അകത്തു നിന്ന് കുറ്റി ഇട്ടു…..

❤❤❤❤❤❤❤

സങ്കടപ്പെട്ട് നടന്ന നദി രാവിലെ മുതൽ തുള്ളിച്ചാടി നടക്കുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ട് നിക്കുവാണ്….

അടുക്കളയിൽ കേറി എന്തൊക്കെയോ അവൾ ചെയ്യുന്നുണ്ട്,ഉമ്മ ആകെ കിളി പോയി നിൽപ്പും..

“നാദി….. ”

ഉമ്മറത്ത് നിന്നും അവളുടെ ഉപ്പയുടെ വിളി വന്നതും അവൾ അങ്ങോട്ടേക്ക് ഓടി….

പിറകെ പമ്മി പമ്മി റാഷിയും ഉമ്മയും അവളുടെ കുഞ്ഞനിയനും…

ഉമ്മറത്തിരുന്ന് ഉപ്പയുടെയും മോളുടെ സ്നേഹപ്രകടനം കണ്ട് റാഷിയും ഉമ്മയും പരസ്പരം നോക്കി….

“ആ മോളെ പിന്നെ, കാശിമോനോട് എന്നെ വന്നൊന്ന് കാണാൻ പറയ്, അവരുടെ ആചാരപ്രകാരം എന്തൊക്കെയോ ചടങ്ങുകളൊക്കെ ഇല്ലേ…. എനിക്ക് അതൊന്നും വലിയ പിടിത്തമില്ല, മോനോട് ചോയിച്ചാൽ അറിയാല്ലോ കാര്യങ്ങള്, ഇന്ന് പള്ളി കമ്മിറ്റിയിൽ ഒന്ന് അറിയിക്കണം,

ഹാ… അതോർത്താണ് ഇപ്പൊ എന്റെ പേടി, ഓരോരോ മുടക്കം പറഞ്ഞുകൊണ്ട് എന്നെ തീരുമാനത്തിൽ നിന്ന് തിരുത്താനെ എല്ലാവരും നോക്കുള്ളു…

ആരൊക്കെ എതിർത്താലും എന്റെ കുഞ്ഞിന്റെ സന്തോഷം കണ്ട മതി ഉപ്പാക്ക്….മോനോട് പറഞ്ഞാരുന്നോ നീ…”

രണ്ടാളുടെയും സംസാരത്തിൽ നിന്ന് തന്നെ ഏതാണ്ട് എല്ലാം ഉമ്മാക്കും റാഷിക്കും മനസ്സിലായി….

എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു…

“ഇല്ലുപ്പ…. നേരിട്ട് പറയാന്ന് വെച്ചിരിക്കാ…. ഇന്ന് ഞാൻ കോളേജിൽ പൊക്കോട്ടെ…. വേഗം തിരിച്ചു വരാം, നാളെ മുതൽ ക്ലാസ്സിന് കേറിക്കോളാം….

ഇന്ന് just പോയിട്ട് തിരിച്ചു വരാം… ”

അയാൾ കുറച്ചു നേരം ആലോചിച്ച ശേഷം അവളെ നോക്കി ഒന്ന് ചിരിച്ചു…

“ശരി പോയിട്ട് വാ…. വേഗം വന്നേക്കണം, പിന്നെ രണ്ടാളും കൂടി ഇനി അതികം സംസാരവും കറക്കവുമൊന്നും വേണ്ട കേട്ടല്ലോ… എല്ലാം പിന്നീട്…. ”

“Ok… Ummaahh…..”

ഉപ്പയെ കെട്ടിപിടിച്ചു ഉമ്മ വെച്ച് അവൾ അകത്തേക്ക് ഓടി… ഉള്ളതിൽ പുതിയ ചുരിദാർ എടുത്തിട്ട് തട്ടം ഒക്കെ കുത്തി റെഡി ആയി ഇറങ്ങി…. നേരെ കോളേജിലേക്ക് പോയി….ആദ്യം പോയത് കാശിയുടെ ക്യാബിനിൽ ആണ്….

പക്ഷെ അവൻ അവിടെ ഉണ്ടായിരുന്നില്ല…

“ശോ…. സർ ക്ലാസ്സിൽ ആയിരിക്കും… കഷ്ട്ടായി പോയി…. ”

നിരാശയോടെ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും ക്യാബിനിലേക്ക് വരുന്ന കാശിയെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു, നാളുകൾക്ക് ശേഷം ആ മുഖം കണ്ടതിന്റെ സന്തോഷം മുഖത്ത് നിറഞ്ഞിരുന്നു….. അവന്റെ മുഖം കണ്ടാൽ രാത്രി ഉറക്കമില്ലെന്ന്…. പാവം തോന്നി അവൾക്ക്….

കൈയ്യിലെ book മറിച്ചു നോക്കികൊണ്ട് അവൻ ക്യാബിനിലേക്ക് കേറും മുന്നേ നാദി മറഞ്ഞു നിന്നു….

അവൻ അകത്തേക്ക് കയറി കൈയ്യിലെ ടെക്സ്റ്റ് മേശമേൽ വെച്ചു തിരിയാൻ ഒരുങ്ങും മുന്നേ പിറകിൽ വന്നാരോ കെട്ടിപിടിച്ചതും അവൻ തന്നെ മുറുകെ പിടിച്ച കൈ തട്ടിമാറ്റി ആളെ നോക്കി..

“നാദി……. ”

കണ്ണുകളെ അവന് വിശ്വസിക്കാൻ ആയില്ല…..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും………

രചന : PONNU