നിൻ മിഴികളിൽ തുടർക്കഥയുടെ അവസാന ഭാഗം വായിക്കൂ…

രചന : PONNU

“ഏറ്റവും വലുത് എനിക്ക് ന്റെ കുട്ടീടെ സന്തോഷം ആണ്… അതിന് വേണ്ടി ആരെതിർത്തലും ഇത് നടത്തും…. ”

നാദിയുടെ ഉപ്പ അത്രയും പറഞ്ഞ ശേഷം ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി, അവിടെ ഇരുന്നാൽ ഇനിയും ഓരോന്ന് കേൾക്കേണ്ടി വരുമെന്ന് ഉറപ്പുള്ളത് കൊണ്ടാവാം അയാൾ പുറത്തേക്ക് ഇറങ്ങിയത്, വീട്ടിൽ ചെന്ന് കയറുമ്പോൾ ഭാര്യ ഉമ്മറത്തുണ്ടായിരുന്നു. അയാളെ കണ്ടതും അവർ കസേരയിൽ നിന്നും എഴുനേറ്റ് അയാൾക്കടുക്കലേക്ക് വന്നു കാര്യം തിരക്കി എങ്കിലും ദേഷ്യത്തോടെ ഒരു നോട്ടം നോക്കി അയാൾ അകത്തേക്ക് കയറി പോയി… ദേഷ്യത്തിന്റെ കാരണം അറിയാവുന്നത് കൊണ്ട് കൂടുതലൊന്നും ചോദിക്കാനും അവർ പോയില്ല….

നാദിയെ തിരികെ വീട്ടിൽ കൊണ്ടുവന്നാക്കിയത് കാശിയാണ്,ഒപ്പം അശ്വിനും പാറുവും ഉണ്ട്….

കാശിക്ക് അവളുടെ വീട്ടിലേക്ക് കേറാൻ മടി തോന്നി, ഒരിക്കൽ അപമാനപെട്ട് ഇറങ്ങിയതാണ് ആ പടികൾ….

അശ്വിനും പാറുവും നിർബന്ധിക്കാൻ നിന്നില്ല….

നാദി അകത്തേക്ക് കയറാതെ തന്നെ പുറത്തു നിന്നുകൊണ്ട് ഉപ്പയെയും ഉമ്മയെയും വിളിച്ചതും ആദ്യം ഇറങ്ങി വന്നത് റാഷി ആണ്…. ഫോണിൽ നോക്കികൊണ്ട് ഇറങ്ങി വരുന്ന റാഷിയെ കണ്ടതും അശ്വിൻ ഞെട്ടി… വന്നതാരെന്നറിയാൻ ഫോണിൽ നിന്നും തലയുയർത്തി നോക്കുമ്പോൾ ആദ്യം കണ്ടത് കാശിയെ ആണ്….

“ഇതാര്…. അളിയനോ…. നാദി നീ എന്താ അകത്തേക്ക് കയറ്റാതെ ഇവിടെ നിക്കുന്നെ… ”

സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി അവൻ….

പിന്നീടാണ് കാശിയുടെ സൈഡിൽ ആയി നിൽക്കുന്ന പാറുവിനെയും അശ്വിനെയും കാണുന്നത്…..

അശ്വിനെ കണ്ടതും റാഷി അവിടെ തന്നെ സ്റ്റക്ക് ആയി പോയി….

“ഡാ അശ്വിൻ….. നീയോ….. ചെറ്റെ, തെണ്ടി…. നിന്നെ ഞാൻ തപ്പി നടക്കുവായിരുന്നു.

അശ്വിനെ നോക്കി കണ്ണുരുട്ടി ഷർട്ടിന്റെ കൈ മടക്കിവെച്ചുകൊണ്ട് അശ്വിന് നേരെ ഓടി….

“അയ്യോ…..ഇവനെന്നെ കൊല്ലാൻ വരുന്നേ….ഡാ…. അളിയാ… Sorry… ”

റാഷി അടുത്തേക്ക് വന്നതും അശ്വിൻ അവിടുന്ന് ഓടി, അവർ വന്ന കാറിന് ചുറ്റും കിടന്ന് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു… അവന്റെ പിറകെ റാഷിയും ഉണ്ട്… പാറുവും കാശിയും നാദിയും എന്താണ് കാര്യം എന്നറിയാതെ നിൽപ്പുണ്ട്…

രണ്ടാളും കാറിന് ചുറ്റും കിടന്ന് ഓടി, അവസാനം അശ്വിൻ ഓടി വന്ന് പാറുവിന്റെ പിറകിൽ നിന്നു….

“ഡീ…. ഒന്ന് രക്ഷിക്കെടി.. നീ ഇവിടുന്ന് മാറാതെ നിന്നോണെ…”

അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് അശ്വിൻ പറഞ്ഞു…

“അയ്യേ…. ഈ മനുഷ്യൻ, നീങ്ങി നിക്ക് അങ്ങോട്ട്, നിങ്ങളെന്നെ നാണം കെടുത്തോ… ”

അവന്റെ കൈയ്യിൽ പതിയെ നുള്ളി കളിയാക്കി ചിരിയോടെ അവനെ റാഷിയുടെ മുന്നിലേക്ക് തള്ളി ഇട്ടു…

നേരെ ചെന്ന് നിന്നത് റാഷിയുടെ മുന്നിലും, പാറുവിനെ എന്നോടിത് വേണമായിരുന്നോ എന്ന ചോദ്യത്തോടെ നോക്കി….

“എടാ കോപ്പേ…. നിന്നെ ഞാൻ നോക്കിക്കോ…, എന്റെ ജീവിതം നശിപ്പിച്ചിട്ട് നീ അങ്ങനെ പ്രേമിച്ചു നടക്കണ്ട… ”

റാഷി അശ്വിന്റെ കൈ പിറകിലേക്ക് തിരിച്ചു വെച്ചുകൊണ്ട് പറഞ്ഞു…. പാറു ചിരി അടക്കാൻ പാടു പെടുന്നുണ്ട്, അവന് ഒരു പണി കിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്ന ഉത്തമയായ കാമുകി ആണല്ലോ പാറു..

“ആഹ്….. ഡാ… സോറി…. ആഹ്… വിടടാ… Plzz…. ഞാൻ ആയിട്ട് പ്രേമിച്ചത് അല്ലടാ…ഇവളെന്നെ കറക്കി എടുത്തതാ… എന്നിട്ടിരുന്നു കിണിക്കുന്ന കണ്ടില്ലേ കൂതറ.. ”

വേദനയോടെ പാറുവിനെ കൂർപ്പിച്ചു നോക്കി അശ്വിൻ പറഞ്ഞു, പാറു അവനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു,

“അതെ.. എന്താ ഇവിടെ ഇപ്പൊ പ്രശ്നം, നിങ്ങൾ രണ്ടാളും എങ്ങനെയാ പരിചയം. അത് പറഞ്ഞിട്ട് ഒന്ന് തല്ല് കൂട്.. ”

ഒന്നും മനസ്സിലാവാത്തത് കൊണ്ട് കാശി തന്നെ ആദ്യമേ ചോദിച്ചു..

“അതോ… ഇവനും ഞാനും എട്ടാം ക്ലാസ് തൊട്ട് ഡിഗ്രി വരെ ഒന്നിച്ചു പഠിച്ചതാ, ഇപ്പൊ 2 വർഷം ആയി തമ്മിൽ കണ്ടിട്ട്… ഇവനും ഞാനും തമ്മിൽ ഒരു ചെറിയ കണക്ക് ബാക്കിയുണ്ട്,ഈ തെണ്ടിക്ക് പണ്ടേ പ്രേമത്തിനോടു തീരെ താല്പര്യം ഇല്ല, ഇവന്റെ കൂടെ നടന്നത് കൊണ്ട് ഒരു പെണ്ണിനെ പോലും വളക്കാൻ ഇവൻ ഒട്ടും സമ്മതിക്കേം ഇല്ല…. അവസാനം ഇവൻ അറിയാതെ ഡിഗ്രി ഫസ്റ്റ് ഇയർ ആയപ്പോ ഒരു പെണ്ണിനെ ഞാൻ വളച്ചു…

പറഞ്ഞിട്ട് കാര്യമില്ല എന്റെ വിധി… ഈ ചെറ്റ അതെങ്ങനെയോ കണ്ടുപിടിച്ചു ആ പെണ്ണിനോട് എന്നെ കുറിച്ച് ആവിശ്യം ഇല്ലാത്തത് പറഞ്ഞുകൊടുത്തു, സ്നേഹിച്ചു 2 മാസം തികയും മുന്നേ അവളെന്നെ കളഞ്ഞിട്ട് പോയി, അതോടെ ഞാൻ ആ പരിപാടി വിട്ടു… എന്നിട്ടിപ്പോ ഈ ദുഷ്ട്ടന് പെണ്ണായി…. അളിയൻ പറ ഇവനെ എന്താ ചെയ്യേണ്ടേ… ”

പിന്നെ അവിടെ കൂട്ടച്ചിരിയായിരുന്നു, അശ്വിൻ ആകെ ചമ്മിയ അവസ്ഥയും..

“എന്താ അവിടെ ബഹളം ”

ഉമ്മറത്ത് നിന്നും നാദിയുടെ ഉപ്പയുടെ ഗാംഭീര്യം നിറഞ്ഞ സ്വരം ഉയർന്നതും എല്ലാവരും ബഹുമാനത്തോടെ നേരെ നിന്നു.., കാശിയുടെ ഹൃദയം അപ്പോഴേക്കും ചെണ്ടമേളം തുടങ്ങി…

“ആഹാ എല്ലാരും ഉണ്ടല്ലോ കേറി ഇരിക്ക്, കാശി മോൻ എന്താ മടിച്ചു നിക്കുന്നെ, ഇനി ഇത് മോന്റെ കൂടി വീടല്ലേ… കേറി വാ മക്കളെ.. ”

വളരെ മര്യാദയോട് കൂടി ക്ഷണിക്കുന്ന അയാൾ കാശിക്കും അതുപോലെ മറ്റുള്ളവർക്കും അതിശയമായിരുന്നു, എല്ലാവരും ഇതുപോലെ ആയിരുന്നെങ്കിൽ ലോകം നന്നായേനെ, കുറേ കമിതാക്കളുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

എല്ലാവരും ഏറെ സന്തോഷത്തിൽ ആയിരുന്നു, നാദിയുടെ ഉപ്പയുടെ സ്നേഹം കാണുംതോറും കാശിക്കും പാറുവിനും കൊതി തോന്നി..

തന്റെ അഞ്ചാം വയസ്സിൽ മഞ്ഞപിത്തം വന്ന് അമ്മ മരിച്ചതിൽ പിന്നെ അച്ഛനായിരുന്നു പാറുവിന് എല്ലാം.. അമ്മയായും അച്ഛനായും സാഹോദരനായും കൂട്ടുകാരനായും ഒക്കെ അയാൾ ഉണ്ടായിരുന്നു കൂട്ടിന്… മറ്റൊരു ഭാര്യയെ തേടി അയാൾ പോയില്ല…2 വർഷം മുൻപ് അയാൾ ജോലി ചെയ്തിരുന്ന കമ്പനിയിലെ ആവിശ്യത്തിന് ഒരു യാത്ര പോയതാണ്, തിരികെ എത്തിയത് വെള്ള പുതപ്പിച്ച ശരീരം മാത്രം, ഒരു വളവിൽ വെച്ച് കാറും ലോറിയും തമ്മിൽ കൂട്ടി ഇടിച്ചു, ആ അപകടത്തിൽ അയാൾ യാത്രയായി പാറുവിനെ തനിച്ചാക്കി… അന്നു മുതൽ അവൾ ഒറ്റക്കാണ് ആ വീട്ടിൽ… കമ്പനി മുതലാളിയാണ് അവളെ ഇപ്പോൾ പഠിപ്പിക്കുന്നതും, ചിലവൊക്കെ നോക്കുന്നതും…,നാദിയുടെ ഉപ്പയെ കണ്ടതും അവൾക്ക് അച്ഛനെയാണ് ഓർമ വന്നത്, അശ്വിൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..

സ്വന്തം മകനെപോലെ കണ്ട് സ്നേഹിക്കുന്ന നാദിയുടെ ഉപ്പയോടു അവന് ആരാധന തോന്നി.

അച്ഛനുണ്ടെങ്കിലും സ്നേഹം അനുഭവിക്കാൻ അവന് വിധി ഉണ്ടായിട്ടില്ല. അമ്മയെ ഓർത്ത് കുഞ്ഞുനാളിൽ രാത്രികളിൽ കരഞ്ഞിട്ടുണ്ട്, ഒരൽപ്പം മുതിർന്ന ശേഷം അവ ഇല്ലാതെ ആയി,പഠിത്തവും ഒപ്പം ജോലിയും ചെയ്തു അവൻ, കഷ്ടപ്പെട്ടിട്ട് ആണെങ്കിലും അവൻ ലക്ഷ്യം നേടി എടുത്തു.

അച്ഛൻ പ്രിൻസിപ്പാൾ ആയ കോളേജിൽ തന്നെ ജോലിക്ക് കയറി, ഒരുതരം വാശിയായിരുന്നു അവന്.

കാശിയുടെ അമ്മയും അച്ഛനും പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ്, പക്ഷെ കാശി ജനിച്ചതോടെ അവരുടെ ഇടയിലെ പ്രണയവും വിശ്വാസവും എങ്ങോ പോയി മറഞ്ഞു…

അമ്മയുടെ മുറച്ചെക്കന്റെ അതേ മുഖഛായ ആയിരുന്നു കുഞ്ഞു കാശിക്ക്, ബന്ധുക്കൾ അടക്കം എല്ലാവരും പറഞ്ഞു അവിഹിതം വഴി ഉണ്ടായ സന്തതി എന്ന്.അച്ഛനും അങ്ങനെ തന്നെ കരുതിയത് കൊണ്ടാവും അമ്മയെ വെറുത്തത് കൂടെ കാശിയെയും… അവന്റെ അഞ്ചു വയസ്സുവരെ അമ്മ ഉപദ്രവം സഹിച്ചിട്ടായാലും അയാളുടെ കൂടെ കടിച്ചു തൂങ്ങി കഴിഞ്ഞു, ഉപദ്രവങ്ങൾ കാശിക്ക് നേരെ തുടങ്ങിയതും അമ്മ അവനെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി. കഴുത്തിലും കാതിലും ഉള്ളതൊക്കെ വിറ്റും മറ്റുള്ളവരോട് കടം വാങ്ങിയും എങ്ങനെയൊക്കെയോ ഒരു സ്ഥലം വാങ്ങി അതിൽ കുഞ്ഞി വീട് വച്ചു.രണ്ട് മാസം കഴിഞ്ഞതും അയാൾ മറ്റൊരു വിവാഹം കഴിച്ചു, അതിൽ ഉണ്ടായ മകൻ ആണ് അശ്വിൻ…

സ്വഭാവത്തിലും രൂപത്തിലും അച്ഛന്റെ തനിപകർപ്പ് എന്നുവേണമെങ്കിൽ പറയാം, പക്ഷെ ദൈവം ഇവർക്കിടയിൽ മറ്റൊരു കളി കളിച്ചു..വളർന്നു വരും തോറും അച്ഛന്റെ രൂപം ആയി വന്നു കാശിക്ക്.

കോളേജിൽ തന്നെ പലരും ചോദിക്കാറുണ്ട് അവനോട് അച്ഛനും മകനും ആണോ എന്ന്. അവരോടെല്ലാം കാശി പറഞ്ഞത് തന്റെ അച്ഛൻ മരിച്ചുവെന്നാണ്..

ജനിച്ചപ്പോൾ മുതൽ അച്ഛന്റെ തനിപകർപ്പായ അശ്വിൻ വളരും തോറും മാറി വന്നു. സ്വഭാവത്തിൽ മാത്രം മാറ്റം വന്നില്ല. ഇന്നയാൾ തന്റെ ആദ്യഭാര്യയെയും മകനെയും തള്ളിപ്പറഞ്ഞതിനു കുറ്റബോധിക്കുന്നുണ്ട്.

നാദിയുടെ ഉപ്പയുടെ സ്നേഹവും പരിഗണനയും അവന്റെ മനസ്സിൽ ഉണ്ടാക്കിയ സന്തോഷം വലുതാണ്.

ഉടനെ കല്യാണം നല്ലൊരു ദിവസം നോക്കി നടത്താമെന്ന തീരുമാനത്തിൽ അവർ പിരിഞ്ഞു….

❤❤❤❤❤❤❤

“ഡി…..നീ പെണ്ണാണെങ്കിൽ എന്നെ തല്ലിനോക്കെടി പുല്ലേ…. കുറേ നേരായല്ലോ നീ എന്നെ കൊല്ലും തല്ലുമെന്നൊക്കെ പറയുന്നേ….

തല്ലെടി തല്ല് ”

കട്ടിലിന്റെ മണ്ടയിൽ കേറി നിന്ന് പാറുവിനെ നോക്കി ദേഷ്യത്തോടെ വെല്ലുവിളിക്കുവാണ് അശ്വിൻ….പാറു നിലത്ത് കൈയ്യിൽ ഒരു തലയിണയും ആയി നിൽക്കുന്നുണ്ട്….

“ഓഹോ… വെല്ലുവിളി ആണോ…. വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ ഇരന്നു വാങ്ങുന്നോ….

എനിക്ക് അടിക്കാൻ അറിയാഞ്ഞിട്ടല്ല, ആദ്യരാത്രിയിൽ തന്നെ ഒരടി വേണ്ടന്ന് വെച്ചിട്ടാണ്…”

ഉടുത്തിരുന്ന സാരി ഇളിയിൽ കുത്തികൊണ്ട് പാറു പറഞ്ഞു. രണ്ടിന്റെയും നിൽപ്പ് കണ്ടാൽ തോന്നും ഏതോ യുദ്ധഭൂമിയിൽ ആണെന്ന്…

“പിന്നേ, ഒരു ആദ്യരാത്രി…. എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു, നീ എല്ലാം തകർത്തില്ലേ, ഒരുമ്മ ചോദിച്ചതിന് അല്ലേടി ചുള്ളികമ്പേ നീ ഈ കലിതുള്ളി നിക്കുന്നെ…. ഏതുസമായത്താണോ എന്തോ, നിന്റെ കഴുത്തിൽ കെട്ടിയ താലി വല്ല പോത്തിന്റെ മേലെങ്ങാനും കെട്ടിയാൽ മതിയാരുന്നു…. അല്ലെങ്കിലും നല്ല ബുദ്ധി സമയത്തൊന്നും ഉദിക്കില്ല ”

അവൻ അത് പറഞ്ഞതോടെ പാറുവിന്റെ ദേഷ്യവും കൂടി….

കട്ടിലിൽ ചാടി കേറി അശ്വിന്റെ കവിള്‌ നോക്കി കൊടുത്തു ഒരടി…. പാവം കലിപ്പന്റെ കിളിയൊക്കെ പറന്നു..

“എടീ പാറു…. ഞാൻ നിന്റെ ഭർത്താവാണെടി…

എന്തൊരു അടിയാ അടിച്ചേ….. ഊഹ്… എന്റെ പല്ല്… ”

കവിളിൽ പിടിച്ചുകൊണ്ട് ദയനീയമായി അവളെ നോക്കി ചോദിച്ചു…

“പിന്നേ…. ഒരു ഭർത്താവ് വന്നേക്കുന്നു, വായിൽ കിടക്കുന്ന നാക്ക് ശരിയല്ലെങ്കിലേ ഇനീം കിട്ടും അടി. കേട്ടോടാ… ”

പിന്നെ അശ്വിൻ ഒന്നും പറയാൻ പോയില്ല, വെറുതെ പല്ലിന്റെ എണ്ണം കുറക്കണ്ടല്ലോ…

❤❤❤❤❤❤❤❤

പാറുവിനെക്കുറിച്ചു അശ്വിൻ വീട്ടിൽ പറഞ്ഞപ്പോൾ തന്നെ അവർക്ക് പൂർണസമ്മതം ആയിരുന്നു,

കാരണം അവളെ പഠിപ്പിക്കുന്ന, ചിലവൊക്കെ നോക്കുന്ന അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ മുതലാളി അശ്വിന്റെ അച്ഛനാണ്….

അയാൾക്ക് അവളെ അറിയാവുന്നത് കൊണ്ട് തന്നെ മകന്റെ ഇഷ്ടത്തിന് എതിരുനിന്നില്ല…

കാശിയെയും അമ്മയെയും തിരിച്ചു വിളിച്ചെങ്കിലും അവർ പോകാൻ കൂട്ടാക്കിയില്ല….

“കാശിയും നാദിയും സന്തോഷത്തോടെ ജീവിക്കുന്നു,

പിന്നെ പാറുവിന്റെയും അശ്വിന്റെയും കാര്യം പറയാതിരിക്കുന്നതാവും നല്ലത്…. തമ്മിൽ കണ്ടാൽ രണ്ടും അടിയാണ് ഇപ്പോഴും… അടികൂടുമെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ല…. ആ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഫലമായി ഉണ്ടായതാണ് നിന്റെ മുന്നിൽ ഇരിക്കുന്ന ഈ ഞാൻ…

അവൻ പറഞ്ഞു നിർത്തിയതും മുന്നിൽ ഇരിക്കുന്ന പെൺകുട്ടി അവനെ അടിമുടി നോക്കി….

“പാറുവിനും അശ്വിനും എന്തിന്റെ കേടായിരുന്നു നിന്നെ പോലൊന്നിനു ജന്മം നൽകാൻ…. കഷ്ട്ടായി പോയി…. ”

അവൾ പറഞ്ഞതും ചരണിന്റെ കൈ അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചിരുന്നു…

അച്ചാന്നും അമ്മെന്നും വിളിക്കെടി, പിന്നെ മോൾ എന്താ പറഞ്ഞെ, ഞാൻ ജനിച്ചില്ലായിരുന്നെങ്കിൽ നിന്നെ വേറാര് പ്രേമിക്കാൻ ആണെടി… കഥ മുഴുവൻ പറഞ്ഞു തന്ന എന്നെ പറഞ്ഞ മതിയല്ലോ…. നിന്നെ ഞാൻ ഉണ്ടല്ലോ…. എന്റേന്ന് ഇടി കിട്ടും പെണ്ണെ നിനക്ക്, കോളേജ് ആണെന്നൊന്നും നോക്കൂല, കേട്ടോടി കൂതറെ…. അച്ഛൻ അമ്മേനെ വിളിക്കുമ്പോലെ…..

എടീ ചുള്ളികമ്പേ….. നിന്നെ ഞാനിങ്ങ് എടുക്കുവാ മോളെ…. ”

അവൻ തന്റെ കാന്താരിയെ ചേർത്തു പിടിച്ചു….

“അമ്മ അച്ഛനെ വളച്ചെടുത്തത് എങ്ങനെയാണെന്ന് നിന്നോട് പറഞ്ഞു, നിനക്ക് മുന്നിൽ ഞാൻ വളഞ്ഞത് എങ്ങനെയാണെന്ന് അറിയോ നിനക്ക്, ഞാനല്ലേ ആദ്യം അങ്ങോട്ട് വന്ന് പ്രൊപോസ്സ് ചെയ്തത്.. നീ എന്നോട് പല തവണ ചോദിച്ചതാ..

എന്തുകൊണ്ടാണ് ഇഷ്ട്ടം ആയതെന്ന്, ഒന്ന് നിന്റെ സ്വഭാവം…ഒന്ന് പറയുമ്പോ രണ്ട് തിരിച്ചു പറയുന്ന എന്റെ അച്ചൂനെ.,

പിന്നേ……. വേറൊന്ന് കൂടി ഉണ്ട്,,, എന്റെ ഹൃദയം കവർന്നെടുത്ത ഒന്ന്, എന്താണെന്ന് അറിയോ?

ഇല്ലയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി,

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു,

നിൻ മിഴികൾ, love u അച്ചു…

❤❤❤❤❤❤❤❤

(അങ്ങനെ നിൻ മിഴികളിൽ story ഇവിടെ വെച്ച് നിർത്തുന്നു. ആദ്യം മുതൽ അവസാനം വരെ വായിച്ച എന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ഒത്തിരി നന്ദി, ഒരുപാട് തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകും, ഈ കഥ ഞാൻ എഴുതി തീർക്കുന്ന സമയം രാത്രി 12.15 ആണ്. ഉറക്കം കളഞ്ഞിരുന്നു എഴുതിയതാണ്, അവസാന part ആണ്. എല്ലാവരും plz cmnt ഇട്ടിട്ട് പോണേ, കഥ ഇഷ്ട്ടയെങ്കിൽ മാത്രം like കൂടി തരുക,)

പാറു ❤ അശ്വിൻ

നാദി ❤ കാശി

അച്ചു ❤ ചരൺ

അവസാനിച്ചു….

രചന : PONNU

Scroll to Top