ഞാൻ ഒന്നും മിണ്ടാതെ റൂമിനു പുറത്തു ഇറങ്ങാൻ ഒരുങ്ങിയതും ചേട്ടായി എന്റെ കയ്യിൽ പിടിച്ചു

രചന : Aradhya Siva

ഒരു ടാറ്റൂ കഥ

❤❤❤❤❤❤❤❤❤

“ചേട്ടായി……. എനിക്ക് ടാറ്റൂ അടിക്കണം ”

“ഉം ”

“ചേട്ടായി…. ”

“എന്താടി ”

“എനിക്ക് ടാറ്റൂ അടിക്കണം ന്ന് ”

“ആ കേട്ടു ”

“എന്നിട്ടെന്താ ഒന്നും പറയാത്തെ ”

“ദേ ആതി നീ ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ..

ഞാൻ ഇവിടെ ഒരു ജോലി ചെയ്തോണ്ട് ഇരിക്കണ നിനക്ക് കണ്ടൂടെ.. എന്നും കിടക്കണ നേരവുമ്പോ ഓരോന്നു പറഞ്ഞോണ്ട് വന്നോളും.. നീ പോയി കിടന്നേ എനിക്കിവിടെ ഒരുപാട് പണിയുണ്ട്… ”

ഇതും പറഞ്ഞു ചേട്ടായി പിന്നേം ലാപ്ടോപ് നോക്കി ഇരുപ്പായി.

എന്റെ കെട്ട്യോൻ ഒരു കലിപ്പൻ ആയോണ്ട് കൂടുതൽ വാശി പിടിക്കാൻ നിന്ന ചിലപ്പോൾ ആകാശത്തു നോക്കാതെ തന്നെ നക്ഷത്ര കാണേണ്ടി വന്നാലോ എന്ന് പേടിച്ചു ഞാൻ പോയി കിടന്നു.

ചേട്ടായിനോട് ഇനി വഴക്കാ മിണ്ടൂല്ല എന്ന് പറഞ്ഞു കിടന്നു എപ്പഴോ ഉറങ്ങി പോയി.

രാവിലെ നേരത്തെ എണീറ്റു ജോലി ഒക്കെ തീർത്തു

നേരം വൈകി കിടന്നോണ്ട് ചേട്ടായി എണീക്കാൻ നേരം വൈകി .ഇന്നലത്തെ ദേഷ്യത്തിന് ഞാൻ ആണെങ്കി വിളിച്ചും ഇല്ല .ചേട്ടായി എണീറ്റ് സമയം നോക്കിയപ്പോ 8 മണി .ഹോ എന്നെ കൊന്നില്ലന്നേ ഉള്ളു .ഇന്ന് 9 മണിക്ക് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞതാ. ചേട്ടായി വേഗം ഒരുങ്ങി എന്നോട് ഒരു വാക്ക് പോലും പറയാതെ ഓഫീസിൽ പോയി.

തിരിച്ചു വരുമ്പോൾ നല്ല വഴക്ക് കേൾക്കും എന്നു എനിക്ക് നല്ല ഉറപ്പായിരുന്നു. അതോർത്തു ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് ചേട്ടായിടെ വിളി വന്നത്. ദൈവമേ ഫോൺ വിളിച്ചു വഴക്ക് പറയാൻ ആവൊന്നു ഞാൻ പേടിച്ചു. കേൾക്കണേൽ കേ*ൾക്കട്ടെ എന്റെ കയ്യിൽ ഇരുപ്പു കൊണ്ടല്ലേ.

ഞാൻ ഫോൺ എടുത്തു.

“ഹലോ ”

“ഡി നീ വേഗം റെഡി ആയിക്കോ. ഞാൻ വന്നിട്ട് നമുക്ക് ഒരു സ്ഥലം വരെ പോണം. ”

“ഞാൻ ഒന്നും ഇല്ല ചേട്ടായി തന്നെ പോയ മതി ”

“ഡി നീ എന്റെ കയ്യിന്നു വാങ്ങിക്കും. അര മണിക്കൂറിൽ ഞാൻ എത്തും വേഗം റെഡി ആയിക്കോ….

തിരിച്ചു ഞാൻ എന്തേലും പറയും മുന്നേ ഫോൺ കട്ട്‌ ചെയ്തു. ഇതെന്ത് മനുഷ്യനാ ദൈവമേ എന്ന് ഞാൻ മനസ്സിൽ ഓർത്തു. പറഞ്ഞത് അനുസരിച്ചില്ലേൽ പിന്നെ അത് മതി’

ഞാൻ വേഗം റെഡി ആയി .ചേട്ടായിം ഞാനും കൂടി യാത്ര തിരിച്ചു .ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി

” ഇറങ്ങ് .. ”

“ഇവിടെ എന്താ ”

“നി ഇറങ്ങടി പെണ്ണേ ” ‘

എത്ര ദേഷ്യം ആണെങ്കിലും ചേട്ടായിടെ ഡി വിളിയിൽ ഞാൻ വീണു പോവും. ഞങ്ങൾ അകത്തു കയറി അപ്പോഴാണ് മനസിലായത് ഇന്നലെ പറഞ്ഞ ആഗ്രഹം സാധിക്കാൻ കൊണ്ട് വന്നതാ.

ടാറ്റൂ അടിക്കാൻ. അതിന്റെ അകത്തെ ആൾക്കാരെ ഒക്കെ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് പേടി ആയി.

“എന്താടോ പേടി ഉണ്ടോ ”

ഞാൻ ഇല്ലാന്ന് തല ആട്ടി.

സത്യത്തിൽ നല്ല പേടി ഉണ്ടായി.

ഒരാൾ ഒരു മെഷീൻ കൊണ്ട് എന്റെ മുന്നിൽ വന്നു ചിരിച്ചു. എനിക്ക് ഒരു ഭീകരവാദി മുന്നിൽ വന്നു നിൽക്കണ പോലെയാ തോന്നിയെ. പിന്നെ ഒന്നും ഓർമ ഇല്ല. കണ്ണ് തുറന്നപ്പോൾ ഞാൻ ബെഡ്‌റൂമിൽ ആണ്. ഞാൻ എണീറ്റു രണ്ടു കയ്യും നോക്കി. ടാറ്റൂ ഇല്ല അപ്പോ പേടിച്ചു ബോധം കെട്ടു വീണത് തന്നെ. എന്റെ ദേവി ഞാൻ ഇനി ചേട്ടായിടെ മുഖത്തു എങ്ങനെ നോക്കും എന്നെ കളിയാക്കി കൊല്ലും.

എന്താ ചെയ്യ എന്ന് ഓർത്ത് തലക്ക് കയ്യും കൊടുത്ത് ഇരിക്കുമ്പഴാ ചേട്ടായി കേറി വന്നത് .ഞാൻ ഒന്നും മിണ്ടാതെ എണിറ്റ് റൂമിന് പുറത്ത് പോകാൻ ഒരുങ്ങി .അപ്പഴേക്കും ചേട്ടായി എന്റെ കയ്യിൽ പിടിച്ചു ..

” നിൽക്കെ ടൊ …”

“ചേട്ടായി വിട്ടേ എനിക്ക് പോണം ”

“എന്താണ് എന്റെ പെണ്ണിന്റെ മുഖത്തു ഒരു ചമ്മൽ.

ഒരു ഉറുമ്പ് കടിച്ച കരയണ നീ ആണോ ടാറ്റൂ അടിക്കാൻ പോണേ ”

“ചേട്ടായി മുന്നീന്ന് മാറ്… ”

“പോവല്ലെടി നിനക്കൊരു സർപ്രൈസ് ഉണ്ട് ”

“എന്താ ”

ചേട്ടായി പതിയെ ഷർട്ട്‌ ഊരി. ആ നെഞ്ചിൽ എന്റെ പേര് പച്ച കുത്തിയിരുന്നു. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഞാൻ പതിയെ നെഞ്ചിൽ കൈ വെച്ചു.

“ഡി പുല്ലേ വേദനിക്കുന്നു.. ”

ഞാൻ വേഗം കൈ വലിച്ചു

“സോറി ഡാ ചേട്ടായി… ”

ഞാൻ പതിയെ ആ നെഞ്ചിൽ ചുംബിച്ചു…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aradhya Siva

Scroll to Top