അനിയന്റെ വിവാഹം കഴിഞ്ഞു.. അതും തന്നോട് പറഞ്ഞില്ല.. എന്നെ ആർക്കും വേണ്ട അല്ലേ..

രചന : Rinila Abhilash

“ഭാഗം വക്കുമ്പോൾ ഏട്ടന്റെയെന്നു തോന്നുന്നതെല്ലാം ഏട്ടൻ തന്നെ എടുത്തോളൂ….

അച്ചു അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക്‌ മനസ്സിൽ ഒരു കല്ലെടുത്തുവച്ചപോലെ…….

അയാൾ വീടിന്റെ ഉള്ളിലെ വസ്തുക്കളിലേക്ക് നോക്കി….

ഇല്ല… ഇതൊന്നും ഞാൻ മേടിച്ചതല്ല…..ഉമ്മറത്തുള്ള കസേരകൾ……

അകത്തുള്ള സോഫ, t v ഫ്രിഡ്ജ് ഒന്നും….

അയാൾ അവിടെ ഓരോ മുറിയിലും കയറിയിറങ്ങി……. അടുക്കളയിലും ചെന്നെത്തി നോക്കി…….

ഇല്ല…. ഇതൊന്നും ഞാൻ മേടിച്ചതല്ല…

ഓർമവച്ച കാലം മുതൽ അധ്വാനിച്ചു തുടങ്ങിയ താൻ ഇതുവരെ തന്റേതെന്നു പറയാൻ ഒന്നും വാങ്ങി വച്ചില്ല….. കിട്ടുന്ന തുക കൂട്ടി കൂട്ടി വച് ചേച്ചിയെ കെട്ടിച്ചയച്ചു….. വീടിന്റെ മുറികൾ രണ്ടെണ്ണം കൂടെ പണിതു….നിലത്തെ നന്നാക്കി….. അടുക്കളയിൽ നേരത്തിനുള്ളതെല്ലാം എത്തിച്ചു….

അനിയനും വലുതായി….ജോലിക്ക് പോയി സമ്പാദിക്കാൻ തുടങ്ങി…. ബൈക്ക് വാങ്ങി… Tv വാങ്ങി….. വീട്ടിലേക്കുള്ള പലതും വാങ്ങി…..

അപ്പോളും നേരത്തിനുള്ളത് കഴിക്കാൻ അയാൾ എത്തിക്കും….. നല്ലൊരു ഷർട്ടോ… മുണ്ടോ…

പാന്റോ വാങ്ങാതെ….. സ്വന്തമായി ഒരു വണ്ടി വാങ്ങാതെ അയാൾ ഒരു വണ്ടി ചക്രമായി മാത്രം മാറി…..

അനിയന്റെ വിവാഹം കഴിഞ്ഞു….. അതും തന്നോട് പറഞ്ഞില്ല….. എല്ലാവർക്കും ഇപ്പോൾ അനിയനാണ് താരം…. ഉന്നത നിലയിലുള്ള കുട്ടിയെ തന്നെ വിവാഹം കഴിച്ചു…..

അമ്മ പോലും ഒരു വാക്ക് പറഞ്ഞില്ല….

വിവാഹമുറപ്പിക്കാൻ പോകാൻ അമ്മാവൻ വന്നപ്പോൾ മാത്രം കാര്യം സൂചിപ്പിച്ചു….. മനസ്സ് വല്ലാതങ്ങു വിങ്ങിതുടങ്ങി…… എല്ലാം കഴിഞ്ഞപ്പോൾ തന്നെ ആർക്കും വേണ്ടാതായി……

എല്ലാം മനസ്സിലായപ്പോളേക്കും……

ഭാഗം വയ്ക്കുമ്പോൾ തനിക്ക് ഈ വീട്ടിൽ നിന്നും കൊണ്ടുപോകാൻ ഒന്നും തന്നെ ഇല്ല…..

അയാൾ പതുക്കെ ഉമ്മറത്തുള്ള ചുമരിൽ തൂക്കിയ അച്ഛന്റെ ഫോട്ടോ കയ്യിലെടുത്തു പതുക്കെ പടിയിറങ്ങി….

കാതിൽ അപ്പോളും അച്ഛന്റെ സ്വരം ” എന്റെ മോൻ അവസാനം ഒറ്റക്കാവുംട്ടോ… എവിടേലും ഇച്ചിരി മാറ്റിവെക്കണം…. ഒറ്റപ്പെടാതിരിക്കാൻ……അച്ഛന്റെ പ്രാർത്ഥന എന്റെ മോന്റെ കൂടെയുണ്ടാകും മരിച്ചാലും ”

അതെ … ആ പ്രാർത്ഥന മാത്രം ഇപ്പോൾ കൂടെ കൂട്ടുന്നു…. ഇനി തനിക്ക് ജീവിക്കണം തനിക്ക് വേണ്ടി….. ഈ ലോകം അങ്ങ് വിശാലമായി കിടക്കുവല്ലേ… അധ്വാനിക്കാൻ മനസ്സുള്ളവന് ജീവിക്കാൻ ഒരു പ്രയാസവുമില്ല…….. തന്നെ മനസ്സിലാക്കാൻ എന്നെങ്കിലും ഒരുത്തി ഉണ്ടെങ്കിൽ കൂടെ കൂട്ടണം…… കൊറേയങ്ങു ഒറ്റക്കാകുമ്പോ…. ഒന്ന് മിണ്ടാണെങ്കിലും ഒരാൾ വേണ്ടേ…. അയാളിൽ ഒരു പുഞ്ചിരി വിടർന്നു….

കാലിന്റെ വേഗത കൂടി….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Rinila Abhilash