അസുരപ്രണയം, തുടർക്കഥ, ഭാഗം 2 വായിക്കുക….

രചന : PONNU

Call എടുത്ത് ചെവിയോടടുപ്പിച്ചു കുറച്ചുകഴിഞ്ഞപ്പോൾ തന്നെ ദേവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. അടുത്ത നിമിഷം തന്നെ അത് പുച്ഛം കലർന്ന ചിരിയായി മാറി.

“നിന്റെ നാശത്തിനാ മോനെ നീ ഈ ദേവ്മഹേശ്വറിനോട് കളിക്കുന്നെ…. ഈ ചെറിയ പ്രായത്തിൽ തന്നെ എന്റെ ബിസിനസ്സ് ഇത്രയും ഉയർത്താമെങ്കിൽ ഈ പ്രൊജക്റ്റും എങ്ങനെ നേടണമെന്ന് എനിക്ക് അറിയാം. കേട്ടോടാ പുന്നാര മോനെ…. നിനക്ക് ചെയ്യാൻ പറ്റുന്ന എന്താന്ന് വെച്ച നീ അങ്ങ് ഒണ്ടാക്ക്….”

അത്രയും പറഞ്ഞുകൊണ്ട് ദേവ് മറുപടിക്ക് പോലും കാത്തുനിൽക്കാതെ ഫോൺ കട്ടാക്കി.

“ഇന്നെന്താടാ പ്രശ്നം..”(അവിനാഷ്)

“ആ ഏഷ്യൻ കമ്പനീടെ പ്രൊജക്റ്റിനുള്ള മത്സരം. അശോക് ഗ്രുപ്പിന് വേണമെന്ന്. ഞാൻ ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ എന്നെ അങ്ങ് തട്ടിയേക്കും എന്ന് . ഇങ്ങോട്ട് വരട്ടെ തട്ടാൻ “(ദേവ്)

“Oo. അതാണോ പ്രശ്നം.”

“Mm… അല്ല മഹാൻ വായിനോക്കിക്കഴിഞ്ഞെങ്കിൽ ഓഫീസിലോട്ട് പോവാരുന്നു. “(ദേവ്)

“ഇവിടെ നല്ല പെൺപിള്ളേരൊന്നും ഇല്ലടാ… വാ നമുക്ക് ഓഫീസിൽ പോവാം. Follow me ”

“അധികം വെളച്ചിലെടുക്കാതെ വന്ന് കേറടാ… ”

ദേവ് ബുള്ളറ്റ് start ആക്കി കൊണ്ട് പറഞ്ഞു.

അപ്പൊതന്നെ അവിനാഷ് വന്ന് ബുള്ളറ്റിന്റെ പുറകിൽ കേറി.

(അതേ ഈ അവിനാഷ് എന്ന് എഴുതാൻ ബുദ്ധിമുട്ട്. So ഇനി നമുക്ക് അക്കു എന്ന് വിളിക്കാം. Ok അല്ലെ )

ദേവിന്റെ ബൈക്ക് ദേവ് group ഇന്റെ വലിയ കെട്ടിടത്തിന്റെ ഗേറ്റ് കടന്ന് ചെന്നു.

“ഡാ ദേവേ.. ഇന്ന് ഇന്റർവ്യൂ ഉള്ളതാ… നിന്റെ PA ആയിട്ട് ഒരാളെ സെലക്ട്‌ ചെയ്യണം. “(അക്കു)

“Mm..നീ ചെക്ക് ചെയ്തിട്ട് നല്ല ക്വാളിറ്റീസ് ഉള്ളവരെ മാത്രം എന്റെ കാബിനിലേക്ക് പറഞ്ഞു വിട്. പിന്നെ നിന്റെ കോഴി സ്വഭാവം എങ്ങാനും ഇവിടെ എടുത്താൽ…. അറിയാല്ലോ എന്നെ..”(ദേവ്)

“Oo. ശരി രാജാവേ..”(അക്കു )

ദേവ് മുണ്ടും മടക്കി കുത്തി അവന്റെ കാബിനിലേക്ക് പോയി.

അക്കു ഇന്റർവ്യൂ ഹാളിലേക്കും..

ഓരോരുത്തരെയായി ഇന്റർവ്യൂ എടുത്ത ശേഷം നല്ലതിനെ മാത്രം ദേവിന്റെ കാബിനിലേക്ക് വിട്ടു.

വന്നവരെ ആരെയും ദേവിന് ഇഷ്ടപെട്ടില്ല.

അവസാനത്തെ ആൾ വന്ന് ഡോറിൽ മുട്ടിയ ശേഷം അകത്തേക്ക് വന്നു.

ആമി (ആത്മിക)അകത്തേക്ക് വന്നതും കാണുന്നത് ഫോണിൽ ഡോറിന്റെ ഭാഗത്തുള്ള എന്തോ ഫോട്ടോ എടുക്കുന്ന ദേവിനെയാണ്. ഡോർ തുറന്നു അകത്തുവന്നതും ആമിയുടെ ഫോട്ടോയും ദേവിന്റെ ഫോണിൽ പതിഞ്ഞു.

“ഇയാളെ അല്ലെ ഞാൻ രാവിലെ കണ്ടേ.. ആ കലിപ്പൻ ” ആമി മനസ്സിൽ പറഞ്ഞു കൊണ്ട് ദേവിനെ അടിമുടി ഒന്ന് നോക്കി.

വെള്ള മുണ്ടും sky ബ്ലൂ കളർ ഷർട്ടും ആയിരുന്നു ദേവിന്റേത്.

“ഇയാള് ഇവിടുത്തെ ഏതെങ്കിലും കുറഞ്ഞ സ്റ്റാഫ്‌ ആണെന്ന് തോന്നുന്നു. അതല്ലേ മുണ്ടൊക്കോ ഉടുത്തു വന്നേക്കുന്നെ… Manager എവിടെ പോയോ എന്തോ… തെണ്ടി എന്റെ ഫോട്ടോ എടുത്തേക്കുന്നു കാണിച്ചു തരാം ഞാൻ..”(ആമി ആത്മ)

അവിടെ പെട്ടെന്ന് ആമിയെ കണ്ടതും ദേവ് രാവിലത്തെ കാര്യം ഓർത്തു.

“നീ എന്നെ ഇന്ന് മരപ്പട്ടീന്ന് വിളിച്ചില്ലേ… കാണിച്ച് തരാമെടി ഞാൻ… “(ദേവ് ആത്മ)

ആമി ദേഷ്യത്തോടെ ദേവിന്റെ അടുത്തേക്ക് പാഞ്ഞു വന്നു.

“ഡോ താൻ എന്തിനാടോ എന്റെ ഫോട്ടോ എടുത്തത്. മര്യാദിക്കു delete ആക്കിക്കോ. ”

“ഇല്ലെങ്കിൽ… ”

ദേവ് മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഫോണിലെ അവളുടെ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

“ഡോ.. ഇല്ലെങ്കിൽ ഞാൻ ഇവിടുത്തെ മാനേജറോട് പറഞ്ഞ് തന്റെ ജോലി തെറിപ്പിക്കും. നോക്കിക്കോ

‘Ooh അപ്പൊ ഇവൾക്ക് ഞാനാണ് മാനേജർ എന്ന് അറിയില്ലല്ലേ…. മ്മ്മ്മ്… കാണിച്ചു തരാം… ‘

ദേവ് മനസ്സിൽ പറഞ്ഞുകൊണ്ട് തല ഉയർത്തി ആമിയെ നോക്കിക്കൊണ്ട് പറഞ്ഞു.

“എന്നാ പോയി പറയ്‌… ”

“എടോ… തന്നെ ഞാൻ….”

എന്നും പറഞ്ഞുകൊണ്ട് ദേവിന്റെ കൈയിൽ ഇരുന്ന ഫോൺ ആമി തട്ടിപ്പറിച്ചു.

“Dee…. എന്റെ ഫോൺ താടി”

“തരത്തില്ല… തരത്തില്ല…. തരത്തില്ല…

തനിക്ക് ചെയ്യാൻ പറ്റുന്ന എന്താന്ന് വെച്ച അങ്ങ് ചെയ്യ്…. “(ആമി)

“Ooho അപ്പോ നീ തരില്ല അല്ലെ…”

“ഇല്ല… തരില്ല.. ”

“ശരി നീ തരണ്ട… പകരം ഞാൻ വേറെ ഒന്ന് എടുത്തോളാം ”

അതും പറഞ്ഞു കൊണ്ട് ദേവ് ഇരുന്നിടത്തു നിന്നും എഴുനേറ്റ് ആമിയെ അടിമുടി ഒന്ന് നോക്കികൊണ്ട്‌ പതിയെ നടന്ന് അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.

അവൻ മുന്നോട്ട് വരുന്നതനുസരിച്ചു ആമി പിറകോട്ടു പോയി കൊണ്ടിരുന്നു.

ആമി ഭീത്തിയോട് അടുത്തെത്തിയതും ദേവ് അവളെ ഇടുപ്പിലൂടെ ചുറ്റി അവന്റെ നെഞ്ചത്തേക്ക് ഇട്ടു.

ആമിയുടെ കൈ രണ്ടും അവന്റെ തോളിൽ തട്ടി നിന്നു.

ദേവ് അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.അവന്റെ ചുടുനിശ്വാസം അവളുടെ മുഖത്തേക്ക് അടിച്ചതും പേടിച്ച് ആമിയുടെ കണ്ണുകൾ ഇറുകെ അടച്ചു.

ഇരുവരുടെയും അധരങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു.

തുടരും……….

(അഭിപ്രായം പറയുക. അഭിപ്രായം നോക്കീട്ടെ ഞാൻ അടുത്ത part എഴുതൊള്ളൂ..)

രചന : PONNU