പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥ, ഭാഗം 2 വായിക്കുക…

രചന : ഭദ്ര

ആ രാത്രിയിൽ മഹിക്ക് അമ്മയോട് പറയാനുള്ള സന്തോഷം ആയിരുന്നു പാർവതി.. അമ്മയുടെ മടിയിൽ കിടന്ന് ദേവൻ അമ്മയുടെ മനസ്സറിയാൻ ചോദിച്ചു..

” അമ്മേ.. പാർവതി നല്ല കുട്ടിയാ.. പക്ഷേ അവളുടെ ഫാമിലി.. അത്… അതത്ര നല്ല ആൾക്കാർ അല്ല..

അവരുടെ ഫാമിലി അമ്മക്ക് ഇഷ്ട്ടാവില്ല.. ”

” ദേവാ.. അമ്മക്ക് നീയേ ഉള്ളു.. നിന്നെ സ്നേഹിക്കുന്ന നമ്മുടെ വീടിനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി മതി..അല്ലാതെ നീ കുടുംബവും ജാതകവും നോക്കാൻ നിൽക്കണ്ട..

നിന്റെ അച്ഛനൊപ്പം ഇറങ്ങി വരുമ്പോ ഒരു ജാതകവും കുടുംബവും നോക്കിയിട്ടല്ല ഞങ്ങൾ ജീവിച്ചേ…

നിനക്കിഷ്ട്ടായാൽ മതി.. അതാ അമ്മേടേം സന്തോഷം.. ”

മുടിയിൽ തഴുകി പറയുന്ന അമ്മയുടെ കൈ മുറുക്കെ പിടിച്ചു ദേവൻ…

❤❤❤❤❤❤❤

സുമിയും സുധിയും സാവിത്രിയമ്മയും ദേവനെ പറ്റി പറയുകയാണ് പാറുവിനോട്..

നാളെ നല്ലൊരു തീരുമാനം എടുക്കാൻ പറഞ്ഞ് സുധിയും അമ്മയും മുറികളിലേക്ക് പോയി..

ഉറക്കം വരാതെ പാറു തിരിഞ്ഞും മറിഞ്ഞും കിടന്നു..

എല്ലാ സങ്കടവും ഭഗവാനോട് പറയാൻ തീരുമാനിച്ചു കിടന്നു അവൾ.. എന്തിനെന്നറിയാത്ത ഒരു സങ്കടവും മനസ്സിൽ നിറഞ്ഞു നിന്നു…

❤❤❤❤❤❤❤❤❤❤

രാവിലെ നേരത്തെ തന്നെ അവൾ നടയ്ക്ക് മുന്നിൽ ചെന്ന് മനസ്സിലെ ഭാരങ്ങൾ ഇറക്കാൻ നോക്കിയെങ്കിലും ഒന്നിനും സാധിക്കാതെ ആ പൊട്ടി പെണ്ണ് കരഞ്ഞു പോയി.. സങ്കടങ്ങളെല്ലാം കണ്ണീരായി ഒഴുകുമ്പോൾ അവളെ മാത്രം ശ്രെദ്ധിച്ച് അവൾക്കരികിൽ തന്നെ ദേവനും ഉണ്ടായിരുന്നു..

” മതിയെടോ സങ്കടം പറഞ്ഞത്.. തന്റെ സങ്കടങ്ങൾക്ക് ഒരു തീർപ്പ് ഉണ്ടാക്കാനാ സാക്ഷാൽ മഹാദേവൻ തന്നെ ഈ പാവം അധ്യാപകനായ മഹാദേവനെ അയച്ചിരിക്കുന്നെ.. ”

ദേവന്റെ ശബ്ദം കേട്ട് കണ്ണ് തുറന്ന പാറു ഒന്നും മിണ്ടാതെ ആൽത്തറ ചുവട്ടിലേക്ക് നടന്നു. പുറകെ ദേവനും..

ആൽചുവട്ടിൽ എത്തിയതും പാറു ദേവനഭിമുഗമായി നിന്നു…

” മാഷേ.. ന്നെ വിട്ടേക്ക് .. ചിരിച്ചു കളിച്ചു നടക്കുന്നത് ഉള്ളിലെ സങ്കട പേമാരി മറച്ചുവച്ചാ..

നിക്ക് എല്ലാരേം പേടിയാ.. ന്നാലും ഇങ്ങനെ കളിച്ചു നടക്കുന്നുനെ ഉള്ളു..

വയ്യ നിക്ക്.. അതിനിടയിൽ ഒരു പ്രേമം.. പുച്ഛം ആണ് വാക്കിനോടെനിക്ക് . ന്റെ അമ്മയെ ചതിച്ച വാക്ക്..

മാഷേ.. ഞാൻ നിങ്ങൾക്ക് പറ്റിയ പെണ്ണല്ല വിട്ടേക്ക്.. ഇനി എന്നെ ശല്യപെടുത്തിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല..”

അവസാന വാക്കിൽ കുറച്ചു ഭീഷണി മുഴക്കി തന്നെ കടന്ന് പോകുന്ന പാറുവിനെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു അവൻ..

❤❤❤❤❤❤

” ദേവൂട്ടാ.. എന്തായി മോളെ കണ്ടോ.. ”

വീട്ടിൽ എത്തിയ ദേവനോട് ആകാംഷയോടെ ചോദിക്കുന്ന അമ്മയുടെ മുഖത്ത് നോക്കി ദേവൻ ഒന്ന് ചിരിച്ച് ഷർട്ട്‌ മാറ്റി ഹാളിൽ വന്നിരുന്നു..

” എല്ലാം ശരിയാവും അമ്മേ.. വിഷമിക്കണ്ട.. ”

ടീവിയിൽ ചാനൽ മാറ്റി പറയുന്ന ദേവനെ ഒന്ന് നോക്കി അമ്മ അകത്തേക്ക് പോയി…

❤❤❤❤❤❤❤

നാളുകൾ വീണ്ടും കടന്ന് പോയി തുടങ്ങി.. വഴിയിൽ വച്ച് പാറുവിനെ പതിവുപോലെ കാണുമെങ്കിലും ഒരു പുഞ്ചിരി സമ്മാനിച്ച് ദേവൻ കടന്ന് പോകും..

നകുലൻ നാട്ടിൽ ഇല്ലാത്തതുകൊണ്ട് പാറു വീണ്ടും വീട്ടിൽ തന്നെ നിൽക്കാൻ തുടങ്ങി.. അച്ഛന്റെയും ചെറിയമ്മയുടേം ഉപദ്രവം സഹിക്കാൻ പറ്റാതെ വന്നെങ്കിലും ആ പാവം പെണ്ണ് പിടിച്ച് നില്ക്കാൻ ശ്രമിക്കുകയായിരുന്നു..

പാറു വീണ്ടും പഴയ വായാടി ആയെങ്കിലും ദേവനെ കാണുമ്പോൾ മാത്രം അവൾ തളരുന്ന പോലെ..

സുധിയുടെ വീട്ടിൽ വച്ച് പരസ്പരം കാണുമെങ്കിലും പാറു ഒഴിഞ്ഞു മാറി നടന്നു..

എങ്കിലും ഒരു ദിവസം ദേവനെ കണ്ടില്ലെങ്കിൽ ഉള്ളു പിടയുന്ന പോലെ.. എന്താ തനിക്കു പറ്റിയെ.

സ്വയം ചോദിച്ചു നോക്കുന്നുണ്ടെങ്കിലും ഉത്തരമില്ലാത്ത കടംകഥ പോലെ ആ ചോദ്യവും അവശേഷിച്ചു..

നാളുകൾ കടന്ന് പോയി.. കോളേജ് കഴിഞ്ഞ് തയ്യൽ കടയിൽ പോകുമ്പോൾ ആയിരുന്നു ദേവൻ ബൈക്കിൽ പോകുന്നത് കണ്ടത്.. എന്തുകൊണ്ടോ തലേന്ന് കാണാതെ പെട്ടന്ന് കണ്ടപ്പോൾ അവൾ സന്തോഷത്തോടെ നോക്കി ചിരിച്ചെങ്കിലും, അവൻ അവളെ നോക്കുകപോലും ചെയ്യാതെ കടന്ന് പോയി.. അവനെ ചുറ്റി പിടിച്ചിരിക്കുന്ന ഒരു പെണ്ണിനെ കൂടി കണ്ടതും അവളുടെ ഉള്ളം പിടയ്ക്കാൻ തുടങ്ങി.. എന്തിനെന്നറിയാതെ കണ്ണുകളും നിറഞ്ഞൊഴുകി..

താൻ നില്ക്കുന്നത് പൊതുവഴിയിലാണെന്ന ഓർമ വന്നതും അവള് വേഗം കടയിലേക്ക് നടന്നു..

” എന്താ മോളെ വല്ലാതിരിക്കുന്നെ?.. എന്തെങ്കിലും വയ്യായ്ക ഉണ്ടോ.. ”

തയ്യൽ കടയിലെ രാമേട്ടൻ ചോദിച്ചതും പെട്ടന്ന് കരഞ്ഞു പോയിരുന്നു അവൾ..

” അയ്യോ.. എന്താ മോളെ ഇത്. കരയല്ലേ..

പറയുന്നത് കേൾക്ക് ..

ദേ ഇവിടിരുന്നേ.. ചോദിക്കട്ടെ.. ”

” ഏയ്‌.. ഒന്നുല്ല രാമേട്ടാ.. നിക്ക്.. എന്താന്ന് അറിയില്ല.. ഒരു സുഖം ഇല്ല.. ഞാൻ പൊയ്ക്കോട്ടേ.. നാളെ വരാം..”

” ന്നാ മോള് പൊയ്ക്കോ. രാമേട്ടൻ കൊണ്ടാക്കണോ.. ”

” വേണ്ട.. ഞാൻ പോയ്ക്കൊള്ളാം.. ”

രാമേട്ടനോട് പറഞ്ഞു സുധിയുടെ വീട്ടിലേക്ക് നടക്കുമ്പോളും മനസ് എന്തിനെന്നറിയാതെ തുടിക്കുകയായിരുന്നു..

എന്താ പറ്റിയെ നിക്ക്. ന്റെ ആരാ അയാൾ..

ഞാൻ എന്തിനാ ഇങ്ങനെ സങ്കടപെടുന്നേ.. ആരൂല്ല തനിക്ക് .

സ്വയം പിടിച്ചു നിർത്താൻ പലതും പറഞ്ഞ് ആശ്വസിച്ച് സുധിയുടെ വീട്ടിൽ എത്തിയതും അവളെ കണ്ട് സുമി ഓടി വന്നു..

” നീ എന്താടി ഈ നേരത്ത്.. ദേവേട്ടൻ ഇപ്പൊ വന്നു പോയെ ഉള്ളു.. അവിടെ കല്യാണ തിരക്കാ..

ഇപ്പോളാ ഇവിടെ പറഞ്ഞിട്ട് പോയെ.. നീ കണ്ടായിരുന്നോ.. ”

നിറഞ്ഞ മിഴികൾ താഴ്ത്തി അവൾ ചിരിച്ചു..

” ഞാൻ കണ്ടില്ല.. അമ്മയെവിടെ. അല്ലേൽ വേണ്ട ഞാൻ പിന്നെ വരാം.. തീരെ വയ്യടി.പോട്ടെ.. ”

സുമിയുടെ മറുപടിക്ക് മുന്നേ അവൾ പുറത്തേക്ക് ഇറങ്ങി..

പാടത്തു കൂടെ ഓടി കുളപടവിൽ ചെന്നിരുന്ന് ഒത്തിരി കരഞ്ഞു ആ പാവം..

” എന്തിനാ മഹിയേട്ടാ ന്നെ മോഹിപ്പിച്ചേ.. ആരും ഇല്ലാത്ത ഈ പൊട്ടി വെറുതെ ആഗ്രഹിക്കാൻ പാടില്ലാത്തത് മോഹിച്ചു.. എന്തിനാ എന്നെ ഇനിയും ഇങ്ങനെ പരീക്ഷിക്കുന്നെ.. മടുത്തു നിക്ക്..

ഒന്നും തന്നില്ലല്ലോ നിക്ക് ന്റെ മഹാദേവാ..

മഹിയേട്ടനെ പോലൊരു ചെക്കനെ കിട്ടിയ ആ പെൺകുട്ടി ഭാഗ്യം ചെയ്തവളാ.. ഞാൻ.. വെറുതെ മോഹിച്ചു.. തെറ്റാ..തെറ്റായി പോയി..

അമ്മേ.. ഞാൻ അങ്ങോട്ട്‌ വന്നേക്കട്ടെ.. ആരൂല്ലാത്ത ഈ പെണ്ണിനെ ന്റെ അമ്മ മതി.. മറ്റാരും വേണ്ട…

തേങ്ങി കരഞ്ഞു തളർന്ന പാറുവിന്റെ തോളിൽ ഒരു കൈ സ്പർശം പതിഞ്ഞതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി..

ഒരു പുഞ്ചിരിയോടെ തന്നെ നോക്കി ചിരിക്കുന്ന ദേവനെ കണ്ടതും അവൾ വല്ലാതായി..

” മ്മ്.. എന്താ ആത്മഹത്യ ചെയ്യാൻ വന്നതാണോ.. അതോ മഹാദേവൻ കൈ വിട്ട് പോയെന്ന് ഓർത്തു കരയാൻ വന്നതോ.. മ്മ്..”

ദേവന്റെ ചോദ്യത്തിന് മറുപടി പറയാൻ സാധിക്കാതെ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞിരുന്നു..

അവൻ ആദ്യം ഒന്ന് ഭയന്നെങ്കിലും അവളെ അവൻ തന്നിലേക്കായി ചേർത്ത് പിടിച്ചു..

” അയ്യേ കരയല്ലേ പെണ്ണെ.. അത് എന്റെ അമ്മാവന്റെ മകളാണ് ലക്ഷ്മി… അവള്ടെ കല്യാണത്തിന് കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയതാ ഞങ്ങൾ.. അങ്ങനെ സുധിടെ വീട്ടിലും പോയി.. ഞാൻ പറഞ്ഞിട്ടാ സുമി അങ്ങനെ പറഞ്ഞത്…

ഇനിയും വൈകിയാൽ ഈ കുറുമ്പി പാറുവിനെ നിക്ക് കിട്ടിലെങ്കിലൊന്ന് തോന്നി.. അതോണ്ടാടി വളഞ്ഞു മൂക്കു പിടിച്ചേ..സോറി.. ”

അവളുടെ കവിളിൽ പിടിച്ച് ദേവൻ പറഞ്ഞതും പാറു ദേവന്റെ കവിളിൽ ആഞ്ഞു കടിച്ചിരുന്നു..

” ആ.. എന്ത് പണിയടി കാണിച്ചേ പേപ്പട്ടി.. ”

കവിൾ തിരുമ്മി പറയുന്ന ദേവനെ മുറുകെ കെട്ടിപിടിച്ചു പാർവതി..

” ന്റെ യാ മഹിയേട്ടൻ.. ന്റെ മാത്ര.. ആർക്കും കൊടുക്കില്ല ഞാൻ.. ന്നെ വിട്ട് പോവല്ലേ മഹിയേട്ടാ.. നിക്ക് ആരൂല്ല.. ആദ്യായി മോഹിച്ചതാ.. പോവല്ലേ… ”

അവളെ വട്ടം പിടിച്ചു ദേവൻ..

‘ ആര് പറഞ്ഞു ദേവൻ എന്റെ പെണ്ണിനെ വിട്ട് പോവുന്നു.. ആരെതിർത്താലും നീ എന്റെയാ..

സാക്ഷാൽ മഹാദേവനുള്ളതാ പാർവതിയെങ്കിൽ ഈ മഹാദേവനുള്ളതാ എന്റെ പാർവതികുട്ടി..

കേട്ടല്ലോ.. ഇനി കരയരുത്.. ന്റെ പെണ്ണിനെ എപ്പോളും ചിരിച്ച മുഖത്തോടെയെ ഞാൻ കാണാവൂ..

ഹാപ്പി ആയിരിക്കണം.. കേട്ടില്ലേ.. ”

” മ്മ്… ”

” മ്മ്.. മൂളിയാൽ മാത്രം പോരാ.. പഠിപ്പിൽ ഒരു കാരണവശാലും പുറകിൽ പോവാനും പാടില്ല..

പിന്നെ.. ഈ വീട്ടുപണി നമുക്ക് ഒഴിവാക്കിയാലോ.. ഞാൻ സ്പോൺസർ ചെയ്യാം എന്റെ പെണ്ണിനെ.. എന്താ അഭിപ്രായം..”

” അത് ശരിയല്ല.. ഇപ്പൊ പോകുന്ന പോലെ ഞാൻ പോയ്കോളാം മഹിയേട്ടാ.. അതിപ്പോ നിർത്താൻ പറയരുത്.. ”

” ശരി.. മെല്ലെ ഈ പണി അവസാനിപ്പിക്കാൻ നോക്കണം.. കേട്ടില്ലേ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയാൻ മടിക്കരുത്.. പൈസയുടെ കാര്യായാലും… ”

” മ്മ്.. നോക്കാം .. ”

” എന്നാലേ ഇപ്പൊ കടിച്ചിടത്തു ഒരു ചക്കര ഉമ്മ തന്നെ ന്റെ പെണ്ണ്.. ”

” അയ്യടാ പോയി പണി നോക്ക് മഹിയേട്ടാ.. ”

” ശരി ഞാൻ നിർബന്ധിക്കുന്നില്ല. പക്ഷേ ഒരു കാര്യം പറയട്ടെ.. എന്നെ ആരും മഹിയെന്ന് വിളിക്കാറില്ല എല്ലാവരും ദേവനെന്നെ വിളിക്കു..

അതുകൊണ്ട് എന്റെ മോള് ദേവേട്ടാന്ന് വിളിച്ചാൽ നിക്ക് സന്തോഷം ആവുമായിരുന്നു..

അവളുടെ വിരലിൽ വിരൽ കോർത്തു പറയുന്ന ദേവന്റെ മീശ പിടിച്ചു തിരിച്ചു പാറു..

” അതിനു ഞാനും എല്ലാരുടെയും പോലാ മഹിയേട്ടന്.. ഞാൻ സ്പെഷ്യൽ അല്ലേ മഹിയേട്ടന്..

ഞാൻ അങ്ങനെയേ വിളിക്കു.. പറ്റില്ലെങ്കിൽ പൊയ്ക്കോ.. ” കുറുമ്പോടെ പറയുന്ന അവളെ ഒന്ന് രൂക്ഷമായി നോക്കി ദേവൻ..

” നീ പറഞ്ഞത് തന്നെയാ ശരി.. എന്റെ പെണ്ണ് എന്ത് വേണേൽ വിളിച്ചോ.. നിന്റെ ഇഷ്ടം അത് മതി എനിക്ക്.. ”

ദേവനോട് ചേർന്ന് നിന്ന് പറയുന്ന പാറുവിന്റെയും ദേവന്റയും പ്രണയം അവിടെ തുടങ്ങുകയായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ഭദ്ര