അസുരപ്രണയം, തുടർക്കഥയുടെ ഭാഗം 13 വായിക്കൂ…

രചന : PONNU

ദേവിനെ അവന്റെ അലങ്കരിച്ച റൂമിൽ ആക്കിയ ശേഷം അഭി ഒരു ഗ്ലാസ് പാല് ആമിയുടെ കൈയ്യിൽ കൊടുത്ത് അകത്തേക്ക് ഉന്തി തള്ളി വിട്ടു….

മുറിയിൽ കയറിയതും ഡോർ പുറത്തു നിന്നും ലോക്ക് ആയി….

ശരീരം മുഴുവൻ വിറക്കുന്നത് പോലെ അവൾക്ക് തോന്നി…

ഹൃദയതാളം ഉച്ചത്തിലായി…

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും ദേവ് സ്തംഭിച്ചു പോയിരുന്നു…കോപം വികാരങ്ങൾക്ക് വഴി മാറുന്നത് പോലെ…

റെഡ് കളർ സിമ്പിൾ സാരിയിൽ തലയിൽ മുല്ലപ്പൂവും താലി മാലയും കൂടെ ഒരു കുഞ്ഞു മാലയും നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും നെറുകയിൽ സിന്ദൂരവും ഇട്ട് കൈയ്യിൽ ഒരു പാൽ ഗ്ലാസും ആയി അവൾ അതീവ സുന്ദരിയായിരുന്നു… റെഡ് കളർ അവളുടെ മുഖത്തെ സൗന്ദര്യം വ്യക്തമായിരുന്നു….

അവളെ അടിമുടി നോക്കുന്ന ദേവിനെ കണ്ടതും ആമി മുഖം തിരിച് മറ്റെങ്ങോട്ടോ നോക്കി…

“ഡോർ നന്നായി ലോക്ക് ആക്കിയേക്ക്…..

നമുക്ക് കുറച്ചു പരുപാടി ഉള്ളതല്ലേ…. ”

ഒരു പ്രത്യേക ട്യൂണിൽ ദേവ് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു… ഡോർ ലോക്ക് ചെയ്യാൻ അവൻ പറഞ്ഞെങ്കിലും അതത്ര നല്ലതല്ല എന്ന് തോന്നിയതുകൊണ്ടാകാം അവൾ അതിനു മുതിർന്നില്ല…. അവൻ അടുത്തേക്ക് വന്നതും ശരീരം വെട്ടിവിറക്കാൻ തുടങ്ങി.. കൈ പാൽഗ്ലാസിൽ മുറുക്കി പിടിച്ചു…

അവൻ അവളുടെ തൊട്ട് മുന്നിലായി വന്നു നിന്നു… പാൽഗ്ലാസ് വാങ്ങി… അവളുടെ പിടക്കുന്ന മിഴികളിൽ നോക്കി കൊണ്ട് തന്നെ പകുതി പാൽ കുടിച്ച ശേഷം അവൾക്കു നേരെ നീട്ടി…

“കുടിക്കെടി….. ചടങ്ങ് ഒന്നും മുടക്കണ്ട… ”

വാങ്ങാതെ മടിച്ചു നിക്കുന്ന അവളോട് അവൻ പറഞ്ഞതും പേടിച്ചിട്ട് വേഗം ആ പാൽ മുഴുവൻ കുടിച്ചു..

ഒരു ചിരിയോടെ അവൻ ആ ഗ്ലാസ് വാങ്ങി മേശമേൽ വച്ചു…

ഷർട്ടിന്റെ രണ്ട് ബഡ്ഡൻസ് അഴിച്ചിട്ട ശേഷം അവൻ അവളോട് കൂടുതൽ ചേർന്നു നിന്നു…

ഒരു കൈകൊണ്ട് ഡോർ ലോക്ക് ചെയ്തു….അവളുടെ ഇരുസൈഡിലും കൈകൊണ്ട് കുത്തി നിന്നു…. അവളുടെ അരയിൽ പിടിച്ച് അവനോടു ചേർത്തു നിർത്തി…. ആമി പേടിച്ചു വിറച്ച് ഒരു പരുവം ആയിന്ന് അവളുടെ മുഖത്ത് നിന്നും തന്നെ വായിച്ചെടുക്കാം….

നെറ്റിതടത്തിലും മൂക്കിൻ തുമ്പിലും ആയി പൊടിഞ്ഞ വിയർപ്പുകണങ്ങൾ അവൻ മാറി മാറി നോക്കി…. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം അവനിൽ വന്നു മൂടുന്നതുപോലെ… പകയുടെ ചിന്തകൾ എങ്ങോ പോയി മറയുന്നത് പോലെ….

അവളിലേക്ക് കൂടുതൽ മുഖം അടുപ്പിച്ചതും ദേവിന്റെ ഫോൺ ശബ്ദിച്ചു…

“Ohhh…. ആരാണാവോ ഈ കൃത്യ സമയത്ത്..

നല്ലൊരു മൂഡ് പോയ ദേഷ്യത്തിൽ ഭിത്തിയിൽ കൈകൊണ്ട് അടിച്ച ശേഷം ഫോൺ പോയി എടുത്ത് നോക്കി…

“”അക്കു അളിയൻ calling””

സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ദേഷ്യം കുറച്ചുകൂടി വന്നു..

അവന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ആയിരുന്നു ആമി..

“ഈ തെണ്ടി എന്തിനാ ഇപ്പൊ വിളിക്കുന്നെ… ”

മനസ്സിൽ പറഞ്ഞു കൊണ്ട് call എടുത്ത്..

“എന്താടാ കോപ്പേ… ഈ സമയത്താണോ വിളിക്കുന്നെ… “(ദേവ് )

“Sorry da…. ഇപ്പൊ വിളിച്ചത് ശരിയായില്ലേ…

ഫസ്റ്റ് നൈറ്റ്‌ തുടങ്ങിയാരുന്നോ… പാതി മുറിഞ്ഞ ദേഷ്യം ഉണ്ടല്ലോ സംസാരത്തിൽ…..

മ്മ്മ്.. മ്മ്… കൊച്ചു കള്ളൻ…. പകയെന്നൊക്കെ പറയുകയും ചെയ്യും പലതും നടതേം ചെയ്യും….. ഞാൻ ശല്യം ചെയ്യുന്നില്ലേ…. നടക്കട്ടെ കലാപരിപാടി…”(അക്കു)

“എ… എന്ത്…. ഇവിടെ ഒന്നും ഉണ്ടായില്ല…. നീ വെറുതെ ഓരോന്ന് ചിന്തിക്കേണ്ട… ഞാൻ ഉറങ്ങാൻ പോകുവായിരുന്നു… അല്ലാണ്ട് ഒന്നുല്ല…… അല്ല നീ എന്തിനാ ഇപ്പൊ വിളിച്ചേ…”

“Ee. ഹാപ്പി ഫസ്റ്റ് നൈറ്റ്‌ അളിയാ… പറയാൻ മറന്നു പോയി അത്‌ പറയാൻ വിളിച്ചതാ… ഇനി നീ പോയി തുടങ്ങിക്കോ…. Gd night.. ”

“Da ചെറ്റെ…. നിന്റെ ഫസ്റ്റ് നൈറ്റും ഞാൻ ഇതുപോലെ വിളിച്ചു പണി തരാട്ടോ… വെച്ചിട്ട് പോടാ… ”

ദേഷ്യത്തിൽ ദേവ് ഫോൺ കട്ടാക്കി… ആമിയെ തിരിഞ്ഞു നോക്കി…

അവൾ ഇപ്പോഴും അതെ നിൽപ്പാണ്…

ദേവ് ബെഡിൽ പോയി ഇരുന്നു…അവളെ തന്നെ നോക്കികൊണ്ട് ബെഡിൽ കിടക്കുന്ന റോസ് പൂക്കൾ എടുത്ത് കളിച്ചു….

“അയ്യേ…. ഇയാൾക്കെന്താ വട്ടായോ… ഇത് ഒരുമാതിരി സിനിമ സ്റ്റൈൽ ആയിപോയി….

Call വന്നില്ലായിയുന്നുവെങ്കിൽ എന്റെ ശിവനെ….

ഇനി ഞാൻ എന്താ ചെയ്യേണ്ടേ.. ബെഡിൽ കിടക്കുന്നത് അത്ര സേഫ് അല്ല… താഴെ കിടക്കാം… ”

മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടിയതും ദേവിന്റെ വിളി വന്നു..

“Dee എന്ത് ആലോചിച്ചു നിക്കുവാ…. എന്റെ ഭാര്യ ഇങ്ങു വന്നേ…. ചേട്ടൻ ഒന്ന് കാണട്ടെ……

നിന്നോട് പറഞ്ഞാൽ കേക്കില്ലേ…. വരാനാ പറഞ്ഞെ…. വന്ന് ബെഡിൽ ഇരിക്ക്… വരുന്നോ അതോ തൂക്കി എടുത്തോണ്ട് ഇടണോ….”

അവൻ വിരട്ടിയതും നല്ല അനുസരണയുള്ള കുട്ടിയെ പോലെ ബെഡിന്റെ ഒരറ്റത്തു വന്നിരുന്നു..

ദൃശ്ടി ഇപ്പോഴും താഴെയാണ്…

ദേവ് അവളുടെ അടുത്തേക്ക് ചേർന്നിരുന്നു അവളുടെ വയറിൽ അമർത്തി പിച്ചി…

വേദനകൊണ്ട് ആമി കണ്ണുകൾ ഇറുകെ അടച്ചു.

അവളെ അവൻ വലിച്ച് ബെഡിലേക്ക് ഇട്ടു…

അവൾക്ക് അഭിമുഖമായി ബെഡിൽ കൈകുത്തി അവൾക്ക് മേലെ അവൻ നിന്നു… കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു അവൻ….

ആമി അപ്പോഴും വെട്ടി വിയർക്കുന്നുണ്ടായിരുന്നു.

“പ്രതികാരവും പകയുമൊക്കെ ഉണ്ട്… പക്ഷെ ഭാര്യ എന്നും ഭാര്യ തന്നെയാണല്ലോ…. നിന്നെ ഞാൻ ഇനി അങ്ങ് സ്നേഹിച്ച വീർപ്പുമുട്ടിക്കാൻ പോകുന്നെ…. Wait and see.. Ok ”

അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ അധരം പതിപ്പിച്ചു പതിയെ അവന്റെ ചുണ്ടുകൾ ആമിയുടെ മുഖമാകെ ഓടി നടന്നു… അവളുടെ ചോര ചുണ്ടുകൾ കവർന്നെടുക്കാനായി അവന്റെ ഉള്ളം തുടികൊട്ടി…

അവന്റെ ലക്ഷ്യം ചുണ്ടുകൾ ആണെന്നറിഞ്ഞതും ആമി കണ്ണുകൾ ഇറുകെ അടച്ചു…

അവൻ അവളുടെ വിറക്കുന്ന ചുണ്ടുകളിലേക്ക് അവന്റെ അധരം ചേർത്തുവച്ചു…. അവളുടെ ചുണ്ടുകൾ അവൻ കവർന്നെടുത്തു…. ആദ്യം എതിർത്തെങ്കിലും അവളും ആ ചുംബന ലഹരിയിൽ അലിഞ്ഞു ചേർന്നു… കിതച്ചുകൊണ്ട് അവൻ അവളിൽ നിന്നും ചുണ്ടുകളെ സ്വതന്ത്രമാക്കി….

തളർച്ചയോടെ അവളുടെ കഴുത്തിലായി മുഖം ചേർത്തു…

അവളും കിതക്കുന്നുണ്ടായിരുന്നു….

“”ആമി…. “”

വളരെ ആർദ്രമായി അവളുടെ കാതോരം ആയി അവൻ വിളിച്ചു..

അറിയാതെ തന്നെ ഒരു നേർത്ത മൂളൽ അവളിൽ നിന്നും ഉണ്ടായി….

അവൻ താഴേക്ക് വന്ന് അവളുടെ സാരി കുറച്ചു നീക്കി മാറ്റി….. ആമി ഒന്ന് പെട്ടെന്ന് ഞെട്ടി എഴുനേൽക്കാൻ പോയെങ്കിലും അവൻ പിടിച്ചു കിടത്തി….

“അടങ്ങി കിടക്ക് പെണ്ണെ അവിടെ….”

അവളുടെ പൊക്കിളിൽ അവൻ ഒന്ന് അമർത്തി മുത്തി… ആമി താനേ ഒന്ന് ഉയർന്നു പൊങ്ങിയിരുന്നു…

“എനിക്ക് ദേ ഇവിടെ ഒരു വാവേനെ തരട്ടെ….

നീ തരോ എനിക്ക് ഒരു സുന്ദരി വാവയെ…..

തരോ… പറയ് പെണ്ണെ… തരോന്ന് …

നിന്നോടല്ലേ ചോയിച്ചേ…”

ആദ്യം സൗമ്യമായി പറഞ്ഞെങ്കിലും അവസാനം അത് ഒരലർച്ചയായിരുന്നു…

“മ്മ്മ് തരാം… ”

പെട്ടെന്ന് തന്നെ അവൾ പേടിച്ചു മറുപടി പറഞ്ഞതും…. അവളുടെ ചുണ്ടിൽ ഒന്ന് പതിയെ മുത്തിയ ശേഷം അവളുടെ അണിവയറിൽ തലവെച്ചു അവൻ കിടന്നു…

“കാലമാടൻ…. കിടക്കുന്ന കണ്ടില്ലേ…. ജന്തു… ചില സമയം പാവം ആണ്.. ചിലപ്പോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും…. കൊരങ്ങൻ ”

ചിരിയോടെ മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ അവന്റെ തലമുടിയിൽ തലോടികൊണ്ടിരുന്നു…

❤❤❤❤❤❤❤❤❤

“നിങ്ങൾ ഒറ്റൊരാൾ കാരണമാണ് എനിക്ക് അവളെ നഷ്ട്ടം ആയതു… ചെ… നിങ്ങൾ എന്തിനാ തള്ളേ.. നാട്ടുകാരോട് അവൾ ഒളിച്ചോടിയെന്നു പറഞ്ഞത്… എന്നിട്ട് ഇല്ലാത്ത കുറെ കാര്യങ്ങളും..

ഇപ്പൊ എന്തായി അവളെ അവൻ കെട്ടികൊണ്ട് പോയില്ലേ……. ഇത്രയും നാൾ നിങ്ങടെ കൂടെ വളർന്നു എന്ന് പറഞിട്ടെന്താ… നിങ്ങളെ ഒന്ന് കല്യാണതിന് വിളിച്ച പോലുമില്ലല്ലോ… ഇന്ന് അവരുടെ കല്യാണം കഴിഞ്ഞു.. ഇപ്പൊ എല്ലാം കൈവിട്ടുപോയില്ലേ….പക്ഷെ എനിക്കവളെ വേണം….

ഒരു ദിവസം എങ്കിൽ അങ്ങനെ ”

ക്രൂരമായി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……..

രചന : PONNU