ഡാൻസ് പഠിപ്പിക്കുന്നത് എല്ലാം നല്ലതാ.. രാത്രിക്ക് നടു തിരുമ്മി താ…

രചന: നിന്റെ മാത്രം കണ്ണേട്ടൻ

” കണ്ണേട്ടാ…. ” എന്ന് നീട്ടി വിളിച്ചു അച്ചു റൂമിലേക്ക് കേറി ചെന്നു.. അപ്പോഴാണ് കണ്ണൻ കുളി കഴിഞ്ഞു ഇറങ്ങി വന്നത്..

” എന്തുവാടി പെണ്ണേ.. ” തലയും തോർത്തി കൊണ്ട് അവൻ ചോദിച്ചു..

” അതേ.. ഒരു കാര്യമുണ്ട്.. കേൾക്കുമ്പോൾ ദേഷ്യപെടരുത്.. ”

” ദേഷ്യം വരുന്ന കാര്യം പറയാതെ ഇരുന്ന പോരെ ന്റെ പെണ്ണേ.. അപ്പോ ഞാൻ ഒന്നും പറയില്ലല്ലോ.. ”

” അയ്യോ അളിഞ്ഞ കോമഡി.. ഒന്ന് പോ കണ്ണേട്ടാ..”

” നീ പറയാൻ വന്ന കാര്യം പറഞ്ഞില്ല.. ”

കണ്ണാടിയുടെ മുന്നിലേക്ക് നിന്നു കൊണ്ട് കണ്ണൻ പറഞ്ഞു.. അവൾ പയ്യെ അവന്റെ അടുത്തേക്ക് ചെന്നു..

” അതേ.. ഞാനെ.. ”

” കാര്യം പറ അച്ചു.. ”

” ഞാൻ വീണ്ടും ഡാൻസ് പ്രാക്ടീസ് തുടങ്ങിക്കോട്ടെ.. ”

” നിന്റെ ഈ നടുവേദനയും തലകറക്കവും വെച്ച് അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു.. ഓടിക്കോ നീ.. ”

” തല്ലണ്ട ഞാൻ നന്നായി.. ” ചിരിച്ചു കൊണ്ട് അതും പറഞ്ഞു അച്ചു പുറത്തേക്ക് ഓടി..

വാതിലിന്റെ അടുത്ത് ചെന്നിട്ട് വീണ്ടും ഒന്ന് നിന്നു…

” അതേ.. ഒട്ടും താല്പര്യമില്ല ഞാൻ ഡാൻസ് ചെയ്യുന്നേ.. ”

” നിന്നോട് ഞാൻ പറഞ്ഞു..” അതും പറഞ്ഞു കണ്ണൻ അവളുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും അവൾ അമ്മേ എന്നും വിളിച്ചു അടുക്കളയിൽ എത്തി.. ഡ്രസ്സ്‌ എല്ലാം മാറി കണ്ണൻ പുറത്തേക്ക് വന്നപ്പോൾ അമ്മ ആയിരുന്നു ചായ എടുത്തു വെക്കുന്നത് കണ്ടത്..

” അവൾ എന്ത്യേ അമ്മേ.. ”

” അപ്പുറത്ത് ഇരുപ്പുണ്ട്.. നീ എന്തേലും പറഞ്ഞോ അവളോട്‌.. ”

” അവൾക്ക് ഇപ്പോ എവിടുന്നാ ഡാൻസ് കളിക്കാനുള്ള പൂതി കേറിയത്.. ”

” അത് ഇന്നലെ ടീവിയിൽ ഒരു പ്രോഗ്രാം കണ്ടപ്പോ തൊട്ട് തുടങ്ങിയതാ.. എന്നാടാ ”

” ഒന്നുല്ല.. ” എന്നും പറഞ്ഞു അവൻ എണീറ്റു..

” അമ്മേ വൈകുന്നേരം ചിലപ്പോ ഇത്തിരി ലേറ്റ് ആകും ട്ടോ.. ”

അച്ചു കേൾക്കാൻ പാകത്തിന് വിളിച്ചു പറഞ്ഞിട്ട് കണ്ണൻ ഇറങ്ങി..

കുറച്ചു കഴിഞ്ഞപ്പോൾ അച്ചു ചേച്ചി എന്നുള്ള വിളി കേട്ടാണ് അച്ചു പുറത്തേക്ക് വന്നത്.. നോക്കിയപ്പോ ശ്രീയേട്ടന്റെ മക്കളും വേറെ രണ്ടു പേരും ഉണ്ട്..

സാധാരണ അവർ കണ്ണേട്ടനെ നോക്കിയെ വരാറുള്ളൂ.. അത് കൊണ്ട് തന്നെ ഞാൻ പറയേം ചെയ്യിതു..

” കണ്ണേട്ടൻ പോയല്ലോ എന്താ എല്ലാരും കൂടി.. ”

” ചേച്ചി ഡാൻസ് പഠിപ്പിക്കുമെന്നു കണ്ണേട്ടൻ പറഞ്ഞല്ലോ.. അതാ ഞങ്ങൾ വന്നേ.. ”

അപ്പോഴാണ് അവളുടെ ഫോണിൽ മെസ്സേജ് വന്നത്.. അവൾ അത് തുറന്ന് നോക്കി..

” അതേ ഡാൻസ് പഠിപ്പിക്കുന്നത് എല്ലാം നല്ലതാ.. രാത്രിക്ക് നടു തിരുമ്മി താ.. അവിടെ വേദനയാണ് എന്നൊക്കെ പറഞ്ഞു വന്നാൽ ഇടിയും വാങ്ങിക്കും കേട്ടോടി ഉണ്ടക്കണ്ണി അച്ചു.. നിന്റെ ഇഷ്ട്ടം അല്ലേടി എന്റെയും ഇഷ്ട്ടം..”

അതും വായിച്ചു അവൾ അങ്ങനെയേ ഇരുന്നു.

” അച്ചുവേച്ചി.. എന്ന് വിളിക്കുന്നത് കേട്ടാണ് അവൾ ഫോണിൽ നിന്നും കണ്ണ് എടുത്തത്..

” നിങ്ങൾ വാ.. ” എന്നും പറഞ്ഞു അവൾ അവരെ അകത്തേക്ക് കൂട്ടി..

” ലവ് യു തെമ്മാടി.. ”

ആ പറഞ്ഞത് ഇത്തിരി സൗണ്ടിൽ ആയി എന്ന് അറിഞ്ഞത് അമ്മയുടെ മോളേ എന്നുള്ള വിളിയിൽ ആയിരുന്നു..

ഇതാണ് എന്റെ കണ്ണേട്ടൻ എന്റെ ഇഷ്ട്ടങ്ങൾക്ക് കൂട്ടായി.. എനിക്ക് താങ്ങായി.. എന്റെ കരുത്തായി കൂടെ നിൽക്കുന്ന എന്റെ കണ്ണേട്ടൻ..

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം..

രചന: നിന്റെ മാത്രം കണ്ണേട്ടൻ